This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുളത്തൂപ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുളത്തൂപ്പുഴ)
(കുളത്തൂപ്പുഴ)
വരി 3: വരി 3:
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു പഞ്ചായത്ത്‌. സഹ്യാദ്രിയുടെ താഴ്‌വരയിൽ സുഗന്ധദ്രവ്യങ്ങള്‍ വിളയുന്ന വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിമനോഹരമാണ്‌. 164 ച.കി.മീ. വിസ്‌തൃതിയുള്ള കുളത്തൂപ്പുഴ വില്ലേജിൽ ഹിൽക്കര, മറവന്‍ചിറ, ഏഴാംകുളം, മാർത്താണ്ഡംകര, കുളത്തൂപ്പുഴ, കണ്ടംചിറ, ചോഴിയക്കോട്‌, അഞ്ചൽറേഞ്ച്‌, തെന്മലറേഞ്ച്‌, കുളത്തൂപ്പുഴറേഞ്ച്‌ എന്നീ പത്തു കരകള്‍ ഉണ്ട്‌. അഞ്ചൽ വികസനബ്ലോക്കിന്റെ കീഴിലുള്ള കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണീ സ്ഥലം. 1968 ജൂല. 17-നാണ്‌ കുളത്തൂപ്പുഴ ഒരു പ്രത്യേക പഞ്ചായത്തായത്‌. അതിനുമുമ്പ്‌ ഏരൂർ പഞ്ചായത്തിന്റെ പരിധിയിലായിരുന്നു. കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രമാണ്‌ ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയിട്ടുള്ളത്‌.

-
[[ചിത്രം:Vol7p798_KulathupuzhaShastaTemple.jpg|thumb|]]
+
[[ചിത്രം:Vol7p798_KulathupuzhaShastaTemple.jpg|thumb|കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രം]]
കുളത്തൂപ്പുഴയുടെ മൂന്നുവശവും വനനിബിഡമായ കുന്നിന്‍പ്രദേശങ്ങളാണ്‌. പഞ്ചായത്തിന്റെ വടക്കു കിഴക്കായി കിടക്കുന്ന മലനിരകളാണ്‌ ഏറ്റവും ഉയർന്ന ഭാഗം. ഇവിടെനിന്നുദ്‌ഭവിക്കുന്ന അസംഖ്യം കൊച്ചരുവികള്‍ ചേർന്നുണ്ടായ കുളത്തൂപ്പുഴയാറ്‌ കല്ലടയാറിന്റെ പ്രധാന പോഷകനദിയാണ്‌. ചെറുകരക്കാണി, കടമാങ്കോട്ടു കാണി, കല്ലുപച്ചക്കാണി, വില്ലുമലക്കാണി, പെരുവഴിക്കാലകാണി എന്നീ വനപ്രദേശങ്ങളിലായി ആയിരത്തിലധികം കാണിക്കാർ (ഗിരിവർഗം) താമസിക്കുന്നു. ഇവരാണ്‌ കുളത്തൂപ്പുഴയിലെ ആദിവാസികള്‍. പഴയ ആചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും മോചിതരായിട്ടില്ലാത്ത ഇവരിലൊരുവിഭാഗം ഇന്നും വനത്തിന്റെ ഉള്ളിലുണ്ട്‌. മറ്റുള്ളവർ "നാട്ടുകാരു'മായി ഇണങ്ങിക്കഴിഞ്ഞു. നാട്ടുകാരിൽ പ്രബലവിഭാഗം മുസ്‌ലിങ്ങളാണ്‌. വ്യാപാരികളിലധികവും ഇവർതന്നെ. ജനസംഖ്യയിൽ 60 ശതമാനം കൂപ്പ്‌-തോട്ടം തൊഴിലാളികളാണ്‌. തമിഴരും ഇവിടെ സ്ഥിരതാമസക്കാരായുണ്ട്‌. മലഞ്ചരക്കുകളുടെ ഒരു വിപണനകേന്ദ്രം കൂടിയാണ്‌ കുളത്തൂപ്പുഴച്ചന്ത. തെങ്ങു കുറവാണെങ്കിലും ആറ്റുതീരത്തെ വളക്കൂറുള്ള മണ്ണിൽ വാഴ, കപ്പ, കുരുമുളക്‌, മലക്കറികള്‍ എന്നിവ സമൃദ്ധമായി വിളയുന്നു.

11:00, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുളത്തൂപ്പുഴ

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു പഞ്ചായത്ത്‌. സഹ്യാദ്രിയുടെ താഴ്‌വരയിൽ സുഗന്ധദ്രവ്യങ്ങള്‍ വിളയുന്ന വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിമനോഹരമാണ്‌. 164 ച.കി.മീ. വിസ്‌തൃതിയുള്ള കുളത്തൂപ്പുഴ വില്ലേജിൽ ഹിൽക്കര, മറവന്‍ചിറ, ഏഴാംകുളം, മാർത്താണ്ഡംകര, കുളത്തൂപ്പുഴ, കണ്ടംചിറ, ചോഴിയക്കോട്‌, അഞ്ചൽറേഞ്ച്‌, തെന്മലറേഞ്ച്‌, കുളത്തൂപ്പുഴറേഞ്ച്‌ എന്നീ പത്തു കരകള്‍ ഉണ്ട്‌. അഞ്ചൽ വികസനബ്ലോക്കിന്റെ കീഴിലുള്ള കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണീ സ്ഥലം. 1968 ജൂല. 17-നാണ്‌ കുളത്തൂപ്പുഴ ഒരു പ്രത്യേക പഞ്ചായത്തായത്‌. അതിനുമുമ്പ്‌ ഏരൂർ പഞ്ചായത്തിന്റെ പരിധിയിലായിരുന്നു. കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രമാണ്‌ ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയിട്ടുള്ളത്‌.

കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രം

കുളത്തൂപ്പുഴയുടെ മൂന്നുവശവും വനനിബിഡമായ കുന്നിന്‍പ്രദേശങ്ങളാണ്‌. പഞ്ചായത്തിന്റെ വടക്കു കിഴക്കായി കിടക്കുന്ന മലനിരകളാണ്‌ ഏറ്റവും ഉയർന്ന ഭാഗം. ഇവിടെനിന്നുദ്‌ഭവിക്കുന്ന അസംഖ്യം കൊച്ചരുവികള്‍ ചേർന്നുണ്ടായ കുളത്തൂപ്പുഴയാറ്‌ കല്ലടയാറിന്റെ പ്രധാന പോഷകനദിയാണ്‌. ചെറുകരക്കാണി, കടമാങ്കോട്ടു കാണി, കല്ലുപച്ചക്കാണി, വില്ലുമലക്കാണി, പെരുവഴിക്കാലകാണി എന്നീ വനപ്രദേശങ്ങളിലായി ആയിരത്തിലധികം കാണിക്കാർ (ഗിരിവർഗം) താമസിക്കുന്നു. ഇവരാണ്‌ കുളത്തൂപ്പുഴയിലെ ആദിവാസികള്‍. പഴയ ആചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും മോചിതരായിട്ടില്ലാത്ത ഇവരിലൊരുവിഭാഗം ഇന്നും വനത്തിന്റെ ഉള്ളിലുണ്ട്‌. മറ്റുള്ളവർ "നാട്ടുകാരു'മായി ഇണങ്ങിക്കഴിഞ്ഞു. നാട്ടുകാരിൽ പ്രബലവിഭാഗം മുസ്‌ലിങ്ങളാണ്‌. വ്യാപാരികളിലധികവും ഇവർതന്നെ. ജനസംഖ്യയിൽ 60 ശതമാനം കൂപ്പ്‌-തോട്ടം തൊഴിലാളികളാണ്‌. തമിഴരും ഇവിടെ സ്ഥിരതാമസക്കാരായുണ്ട്‌. മലഞ്ചരക്കുകളുടെ ഒരു വിപണനകേന്ദ്രം കൂടിയാണ്‌ കുളത്തൂപ്പുഴച്ചന്ത. തെങ്ങു കുറവാണെങ്കിലും ആറ്റുതീരത്തെ വളക്കൂറുള്ള മണ്ണിൽ വാഴ, കപ്പ, കുരുമുളക്‌, മലക്കറികള്‍ എന്നിവ സമൃദ്ധമായി വിളയുന്നു.

മലയടിവാരത്തെ ക്ഷേത്രത്തിനും ആറിനും ഇക്കരെയുള്ള കുളത്തൂപ്പുഴ ജങ്‌ഷന്‌ ഒരു ഗ്രാമകേന്ദ്രത്തിനുവേണ്ട സൗകര്യങ്ങളുണ്ട്‌. തിരുവനന്തപുരം-ചെങ്കോട്ട റോഡും ആയൂർ-കുളത്തൂപ്പുഴ റോഡും ഇവിടെ സന്ധിക്കുന്നു. ജില്ലാകേന്ദ്രമായ കൊല്ലത്തുനിന്ന്‌ ഇവിടേക്ക്‌ 66 കി.മീ. ദൂരമുണ്ട്‌; തിരുവനന്തപുരത്തുനിന്ന്‌ 62 കിലോമീറ്ററും. ഇവിടെനിന്ന്‌ 10 കി.മീ. അകലെയാണ്‌ തെന്മല റെയിൽവേസ്റ്റേഷന്‍. കേരളാ ലൈവ്‌ സ്റ്റോക്ക്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മിൽക്ക്‌ മാർക്കറ്റിങ്‌ ബോർഡിന്റെ കീഴിലുള്ള ഒരു റീജിയണൽ സ്റ്റേഷന്‍ ഇവിടെയുണ്ട്‌. 95 ഏക്കർ സ്ഥലത്താണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌. ഒരു ബുള്‍സ്റ്റേഷനും ഗാഢശീതീകരണകേന്ദ്രവും 1974 മുതൽ പ്രവർത്തിച്ചുവരുന്നു. കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ ഇന്‍സെമിനേഷന്‍ യൂണിറ്റുകളിലേക്കാവശ്യമുള്ള ഫ്രാസെന്‍ ബുള്‍ സെമനും അതു സൂക്ഷിച്ചുവയ്‌ക്കാനുള്ള ലിക്വിഡ്‌ നൈട്രജനും വിതരണം ചെയ്യുക, കേരളത്തിലെ സമതലപ്രദേശങ്ങളിൽ വിളയുന്ന പുല്ല്‌-പയർവർഗങ്ങളെക്കുറിച്ചുള്ള പഠനഗവേഷണങ്ങള്‍ നടത്തുക എന്നിവയാണ്‌ ഈ സ്റ്റേഷന്റെ പ്രധാനലക്ഷ്യം.

കേരളത്തിലെ അഞ്ചു പ്രശസ്‌ത ശാസ്‌താക്ഷേത്രങ്ങളിലൊന്നാണ്‌ കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രം. മേടവിഷു ആണ്‌ പ്രധാനപ്പെട്ട ഉത്സവം. വിഷുദർശനത്തിന്‌ അസംഖ്യം തീർത്ഥാടകർ ഇവിടെ എത്താറുണ്ട്‌. മണ്ഡല-മകരവിളക്കുത്സവകാലങ്ങളിൽ തമിഴ്‌നാട്ടുകാരുള്‍പ്പെടെയുള്ള അനേകം അയ്യപ്പഭക്തന്മാർ ഇവിടെ ദർശനം നടത്തുന്നു. അടുത്ത കാലത്താണ്‌ സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിച്ചത്‌. കുളത്തൂപ്പുഴയാറ്റിലെ "തിരുമക്കള്‍' പ്രസിദ്ധരാണ്‌. ക്ഷേത്രക്കടവിലേക്ക്‌ തോണിയിലൂടെ നീങ്ങുമ്പോള്‍ "കറ്റി' അഥവാ "പെരുവിനാലി'വർഗത്തിൽപ്പെട്ട ഈ മത്സ്യങ്ങളെക്കാണാം. ശാസ്‌താവുമായി ബന്ധപ്പെട്ടതെന്നു വിശ്വസിക്കുന്ന ഈ മത്സ്യങ്ങള്‍ക്ക്‌ നിവേദ്യത്തിന്റെ ഒരുഭാഗം മുടങ്ങാതെ നല്‌കിവരുന്നു. ഇവയെ വെടിവയ്‌ക്കുകയോ വലയിടുകയോ ചെയ്യുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. പരശുരാമന്‍ സഹ്യപർവതനിരകളിൽ സൃഷ്‌ടിച്ച അഞ്ചു ശാസ്‌താക്ഷേത്രങ്ങളിൽ ഒന്നാണ്‌ കുളത്തൂപ്പുഴ ക്ഷേത്രമെന്നത്ര പ്രസിദ്ധമായ ഐതിഹ്യം.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍