This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിണ്ടി == ഓടുകൊണ്ടു നിർമിക്കുന്ന ഒരു ജലപാത്രം. കിണ്ടിക്ക്‌ ഏ...)
(കിണ്ടി)
വരി 1: വരി 1:
== കിണ്ടി ==
== കിണ്ടി ==
-
 
+
[[ചിത്രം:Vol7p526_Kindissas.jpg|thumb|]]
ഓടുകൊണ്ടു നിർമിക്കുന്ന ഒരു ജലപാത്രം. കിണ്ടിക്ക്‌ ഏതാണ്ട്‌ കുടത്തിന്റെ ആകൃതിയുള്ള ഒരു ഭാഗവും വെള്ളം ആവശ്യത്തിന്‌ ഒഴുകിവരുന്നതിനായി ഒരു വശത്ത്‌ ഒരു കുഴലുമുണ്ടായിരിക്കും. അല്‌പം നീണ്ടുവളഞ്ഞ ഈ കുഴലിനെ കിണ്ടിവാൽ എന്നാണു പറയുന്നത്‌. കിണ്ടിവാലിനു കിണ്ടിയുടെ വലുപ്പത്തിനനുസരിച്ചു രണ്ടു സെന്റിമീറ്റർ മുതൽ അഞ്ച്‌ സെന്റിമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. മുകളിലേക്കു വരുന്തോറും കിണ്ടിവാലിന്റെ വ്യാസം കുറഞ്ഞുവരുന്നു.

പൈപ്പും മറ്റും പ്രചാരത്തിൽ വരുന്നതിനുമുമ്പ്‌ ഇന്ത്യയിലൊട്ടാകെ ഉപയോഗിച്ചിരുന്ന ഒരു പാത്രമായിരുന്നു കിണ്ടി. പുരാതന ഗൃഹങ്ങളിൽ ഇന്നും കിണ്ടി ഉപയോഗിച്ചുവരുന്നുണ്ട്‌. പൂജ, ഹോമം, വൈദികകർമങ്ങള്‍ എന്നിവയ്‌ക്കു വെള്ളം എടുത്തുവയ്‌ക്കുന്നതിനു കിണ്ടിയാണ്‌ ഉപയോഗിക്കാറുള്ളത്‌. വേദജപത്തിനുപയോഗിക്കുന്ന കിണ്ടിക്ക്‌ "സ്വാധ്യായക്കിണ്ടി' എന്നാണു പേര്‌. സന്ന്യാസിമാർ ഉപയോഗിക്കുന്ന കമണ്ഡലു കിണ്ടിയുടെ മറ്റൊരു രൂപമാണ്‌. രാജഗൃഹങ്ങളിലും സമ്പന്നരുടെ വീടുകളിലും പാലും മറ്റുപാനീയങ്ങളും കുടിക്കുന്നതിന്‌ സ്വർണംകൊണ്ടോ വെള്ളികൊണ്ടോ നിർമിച്ച കിണ്ടി ഉപയോഗിച്ചിരുന്നു. ചെറിയ കുട്ടികള്‍ക്കു പാല്‌ ഒഴിച്ചുകൊടുക്കുന്നതിനു ചെറിയതരം കിണ്ടികള്‍ ഉപയോഗിക്കാറുണ്ട്‌. അവനവന്റെ കഴിവനുസരിച്ച്‌ പിച്ചളയിലോ ചെമ്പിലോ സ്വർണത്തിലോ വെള്ളിയിലോ കിണ്ടി നിർമിക്കാറുണ്ട്‌. ഇപ്പോള്‍ അലുമിനിയം, സ്റ്റീൽ, സങ്കരലോഹങ്ങള്‍ എന്നിവകൊണ്ട്‌ നിർമിക്കപ്പെട്ട കിണ്ടികളും ലഭ്യമാണ്‌.

പൗരാണികകാലത്തും മംഗളകർമങ്ങള്‍ക്കു കിണ്ടി ഉപയോഗിച്ചിരുന്നതായി ചില പരാമർശങ്ങള്‍ കാണാം. വാമനനു മൂന്നടി ഭൂമി ദാനംചെയ്യുന്നതിനുവേണ്ടി മഹാബലി കിണ്ടിയിൽനിന്നു വെള്ളമെടുത്തപ്പോള്‍ ദാനം മുടക്കുന്നതിനായി ശുക്രമുനി മായാരൂപം ധരിച്ചു (ഈ മായാരൂപം വണ്ടാണെന്നും കരടാണെന്നും ഐതിഹ്യങ്ങളുണ്ട്‌) കിണ്ടിവാലിൽ കടന്നിരുന്നുവെന്നും കിണ്ടിവാലിലെ തടസ്സം നീക്കുന്നതിനായി വാമനന്‍ ദർഭപ്പുല്ലിട്ടു കുത്തിയതിന്റെ ഫലമായി (ബലിതന്നെയാണ്‌ ദർഭപ്പുല്ലിട്ടു കുത്തിയതെന്നും ഒരു ഐതിഹ്യമുണ്ട്‌) ശുക്രന്റെ ഒരു കണ്ണ്‌ നഷ്‌ടപ്പെട്ടുവെന്നുമുള്ള പുരാണകഥ ഇതിന്‌ ഉദാഹരണമാണ്‌.

07:12, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കിണ്ടി

ഓടുകൊണ്ടു നിർമിക്കുന്ന ഒരു ജലപാത്രം. കിണ്ടിക്ക്‌ ഏതാണ്ട്‌ കുടത്തിന്റെ ആകൃതിയുള്ള ഒരു ഭാഗവും വെള്ളം ആവശ്യത്തിന്‌ ഒഴുകിവരുന്നതിനായി ഒരു വശത്ത്‌ ഒരു കുഴലുമുണ്ടായിരിക്കും. അല്‌പം നീണ്ടുവളഞ്ഞ ഈ കുഴലിനെ കിണ്ടിവാൽ എന്നാണു പറയുന്നത്‌. കിണ്ടിവാലിനു കിണ്ടിയുടെ വലുപ്പത്തിനനുസരിച്ചു രണ്ടു സെന്റിമീറ്റർ മുതൽ അഞ്ച്‌ സെന്റിമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. മുകളിലേക്കു വരുന്തോറും കിണ്ടിവാലിന്റെ വ്യാസം കുറഞ്ഞുവരുന്നു. പൈപ്പും മറ്റും പ്രചാരത്തിൽ വരുന്നതിനുമുമ്പ്‌ ഇന്ത്യയിലൊട്ടാകെ ഉപയോഗിച്ചിരുന്ന ഒരു പാത്രമായിരുന്നു കിണ്ടി. പുരാതന ഗൃഹങ്ങളിൽ ഇന്നും കിണ്ടി ഉപയോഗിച്ചുവരുന്നുണ്ട്‌. പൂജ, ഹോമം, വൈദികകർമങ്ങള്‍ എന്നിവയ്‌ക്കു വെള്ളം എടുത്തുവയ്‌ക്കുന്നതിനു കിണ്ടിയാണ്‌ ഉപയോഗിക്കാറുള്ളത്‌. വേദജപത്തിനുപയോഗിക്കുന്ന കിണ്ടിക്ക്‌ "സ്വാധ്യായക്കിണ്ടി' എന്നാണു പേര്‌. സന്ന്യാസിമാർ ഉപയോഗിക്കുന്ന കമണ്ഡലു കിണ്ടിയുടെ മറ്റൊരു രൂപമാണ്‌. രാജഗൃഹങ്ങളിലും സമ്പന്നരുടെ വീടുകളിലും പാലും മറ്റുപാനീയങ്ങളും കുടിക്കുന്നതിന്‌ സ്വർണംകൊണ്ടോ വെള്ളികൊണ്ടോ നിർമിച്ച കിണ്ടി ഉപയോഗിച്ചിരുന്നു. ചെറിയ കുട്ടികള്‍ക്കു പാല്‌ ഒഴിച്ചുകൊടുക്കുന്നതിനു ചെറിയതരം കിണ്ടികള്‍ ഉപയോഗിക്കാറുണ്ട്‌. അവനവന്റെ കഴിവനുസരിച്ച്‌ പിച്ചളയിലോ ചെമ്പിലോ സ്വർണത്തിലോ വെള്ളിയിലോ കിണ്ടി നിർമിക്കാറുണ്ട്‌. ഇപ്പോള്‍ അലുമിനിയം, സ്റ്റീൽ, സങ്കരലോഹങ്ങള്‍ എന്നിവകൊണ്ട്‌ നിർമിക്കപ്പെട്ട കിണ്ടികളും ലഭ്യമാണ്‌.

പൗരാണികകാലത്തും മംഗളകർമങ്ങള്‍ക്കു കിണ്ടി ഉപയോഗിച്ചിരുന്നതായി ചില പരാമർശങ്ങള്‍ കാണാം. വാമനനു മൂന്നടി ഭൂമി ദാനംചെയ്യുന്നതിനുവേണ്ടി മഹാബലി കിണ്ടിയിൽനിന്നു വെള്ളമെടുത്തപ്പോള്‍ ദാനം മുടക്കുന്നതിനായി ശുക്രമുനി മായാരൂപം ധരിച്ചു (ഈ മായാരൂപം വണ്ടാണെന്നും കരടാണെന്നും ഐതിഹ്യങ്ങളുണ്ട്‌) കിണ്ടിവാലിൽ കടന്നിരുന്നുവെന്നും കിണ്ടിവാലിലെ തടസ്സം നീക്കുന്നതിനായി വാമനന്‍ ദർഭപ്പുല്ലിട്ടു കുത്തിയതിന്റെ ഫലമായി (ബലിതന്നെയാണ്‌ ദർഭപ്പുല്ലിട്ടു കുത്തിയതെന്നും ഒരു ഐതിഹ്യമുണ്ട്‌) ശുക്രന്റെ ഒരു കണ്ണ്‌ നഷ്‌ടപ്പെട്ടുവെന്നുമുള്ള പുരാണകഥ ഇതിന്‌ ഉദാഹരണമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍