This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാസ == ഒരു പാനപാത്രം. "ചാലിസ്‌' (Chalice) എന്ന ഫ്രഞ്ച്‌ പദത്തിൽനിന്ന...)
(കാസ)
വരി 1: വരി 1:
== കാസ ==
== കാസ ==
-
 
+
[[ചിത്രം:Vol7p464_kasa.jpg|thumb|]]
ഒരു പാനപാത്രം. "ചാലിസ്‌' (Chalice) എന്ന ഫ്രഞ്ച്‌ പദത്തിൽനിന്നാണ്‌ "കാസ' നിഷ്‌പന്നമായിട്ടുള്ളത്‌. ക്രസ്‌തവ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്‌ക്കു "വാഴ്‌ത്തപ്പെട്ട വീഞ്ഞു' പകർന്നുകൊടുക്കുവാനാണ്‌ ഇത്‌ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌. വിശ്വാസികള്‍ സംഭാവന നല്‌കുന്ന വീഞ്ഞ്‌ സ്വീകരിക്കുവാന്‍ ദേവാലയങ്ങളിൽ വളരെ വലിയ "വഴിപാടു കാസ'കളുണ്ട്‌.

ആദ്യകാലങ്ങളിൽ സ്‌ഫടികം, കൊമ്പ്‌, താഴ്‌ന്നതരം ലോഹങ്ങള്‍ എന്നിവകൊണ്ടാണ്‌ കാസ നിർമിച്ചിരുന്നത്‌. പില്‌ക്കാലത്ത്‌ സ്വർണംകൊണ്ടും വെള്ളികൊണ്ടും കാസകള്‍ നിർമിച്ചുവന്നു. അവയിൽ രത്‌നങ്ങളും പതിച്ചിരുന്നു. അമൂല്യങ്ങളായ ലോഹങ്ങള്‍കൊണ്ടു നിർമിക്കപ്പെട്ട കാസകള്‍ പല നൂറ്റാണ്ടുകളായി പ്രചാരത്തിലുണ്ടായിരുന്നു. ഇവയുടെ ആകൃതിക്ക്‌ വിവിധകാലഘട്ടങ്ങള്‍ക്കനുസരണമായി മാറ്റം സംഭവിച്ചുവെന്നുമാത്രം. ജനങ്ങള്‍ സാധാരണയായി ഉപയോഗിച്ചിരുന്ന പാനപാത്രമാണ്‌ ആദ്യകാല ക്രസ്‌തവർ കാസയായി ഉപയോഗിച്ചിരുന്നത്‌. ഒരു അടിത്തട്ട്‌, അതിനുമുകളിൽ ഒരു തണ്ട്‌, ഏറ്റവും മുകളിലായി പാനപാത്രം ഇതായിരുന്നു അതിന്റെ ഘടന. വലിയ പാനപാത്രമുള്ള കാസയുടെ രണ്ടുവശത്തും പിടികള്‍ ഘടിപ്പിച്ചിരുന്നു. അർധഗോളാകൃതിയിലുള്ള കുഴിഞ്ഞ പാത്രമാണ്‌ റോമന്‍ ശില്‌പകലയിൽ നിന്നും ഗോഥിക്‌ ശില്‌പകലയിലേക്കുള്ള പരിവർത്തനകാലത്തെ കാസ. ഇതിനു പരന്ന വൃത്താകൃതിയിലുളള അടിഭാഗം ഉണ്ടായിരുന്നു. കോണാകൃതിയിലുള്ള കുഴിഞ്ഞ പാത്രമായിരുന്നു 14-16 ശതകത്തിലെ ഇംഗ്ലീഷ്‌ ഗോഥിക്‌ ശില്‌പശൈലി കാലഘട്ടത്തിലെ കാസ; ഇതിന്റെ അടിവശത്തിനു ഷഡ്‌ഭുജാകൃതിയായിരുന്നു. 4-ാം ശതകത്തിന്റെ അന്ത്യത്തിലോ 5-ാം ശതകത്തിന്റെ ആരംഭത്തിലോ ഉപയോഗിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു അന്ത്യോജന്‍ കാസ ന്യൂയോർക്കിലെ മെട്രാപൊലിറ്റന്‍ മ്യൂസിയം ഒഫ്‌ ആർട്ടിന്റെ കലാശേഖരങ്ങളിലുള്‍പ്പെടുന്നു. 6-ാം ശതകത്തിൽ ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്ന ഒരു കാസ ഫ്രാന്‍സിലെ ഗൂർദോങ്ങിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്‌. പാരിസിലെ ഇംപീരിയൽ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഈ കാസ വിലപിടിച്ച കല്ലുകള്‍കൊണ്ട്‌ അലംകൃതമാണ്‌; ഇതിന്റെ ഇരുവശങ്ങളിലും കൈപ്പിടികളുണ്ട്‌. ആസ്റ്റ്രിയയിൽ ക്രമ്‌സ്‌ മ്യൂണ്‍സ്റ്റെർ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുള്ള കാസയും (8-ാം ശ.), ഡബ്‌ളിനിലെ നാഷണൽ മ്യൂസിയം ഒഫ്‌ അയർലണ്ടിൽ പ്രദർശനത്തിനു വച്ചിട്ടുള്ള കാസയും (10-ാം ശ.) കാസയുടെ അലങ്കരണ കലയ്‌ക്കു തെളിവുകളാണ്‌. മധ്യയുഗത്തിന്റെ ആദ്യഘട്ടങ്ങളിൽ പ്രചാരത്തിലിരുന്ന കാസകളുടെ മാതൃക സ്വീകരിച്ചാണ്‌ ആധുനിക കാലങ്ങളിൽ കാസ നിർമിച്ചുവരുന്നത്‌. റോമന്‍ കത്തോലിക്കാ ദേവാലയങ്ങളിൽ കാസ ഉപയോഗിക്കുന്നതിനുമുമ്പ്‌ അതു ബിഷപ്പോ അദ്ദേഹത്തിനു തുല്യരായവരോ പവിത്രീകരിച്ചിരിക്കണമെന്ന്‌ കാനോന്‍ നിയമം അനുശാസിക്കുന്നുണ്ട്‌.

05:44, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാസ

ഒരു പാനപാത്രം. "ചാലിസ്‌' (Chalice) എന്ന ഫ്രഞ്ച്‌ പദത്തിൽനിന്നാണ്‌ "കാസ' നിഷ്‌പന്നമായിട്ടുള്ളത്‌. ക്രസ്‌തവ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്‌ക്കു "വാഴ്‌ത്തപ്പെട്ട വീഞ്ഞു' പകർന്നുകൊടുക്കുവാനാണ്‌ ഇത്‌ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌. വിശ്വാസികള്‍ സംഭാവന നല്‌കുന്ന വീഞ്ഞ്‌ സ്വീകരിക്കുവാന്‍ ദേവാലയങ്ങളിൽ വളരെ വലിയ "വഴിപാടു കാസ'കളുണ്ട്‌. ആദ്യകാലങ്ങളിൽ സ്‌ഫടികം, കൊമ്പ്‌, താഴ്‌ന്നതരം ലോഹങ്ങള്‍ എന്നിവകൊണ്ടാണ്‌ കാസ നിർമിച്ചിരുന്നത്‌. പില്‌ക്കാലത്ത്‌ സ്വർണംകൊണ്ടും വെള്ളികൊണ്ടും കാസകള്‍ നിർമിച്ചുവന്നു. അവയിൽ രത്‌നങ്ങളും പതിച്ചിരുന്നു. അമൂല്യങ്ങളായ ലോഹങ്ങള്‍കൊണ്ടു നിർമിക്കപ്പെട്ട കാസകള്‍ പല നൂറ്റാണ്ടുകളായി പ്രചാരത്തിലുണ്ടായിരുന്നു. ഇവയുടെ ആകൃതിക്ക്‌ വിവിധകാലഘട്ടങ്ങള്‍ക്കനുസരണമായി മാറ്റം സംഭവിച്ചുവെന്നുമാത്രം. ജനങ്ങള്‍ സാധാരണയായി ഉപയോഗിച്ചിരുന്ന പാനപാത്രമാണ്‌ ആദ്യകാല ക്രസ്‌തവർ കാസയായി ഉപയോഗിച്ചിരുന്നത്‌. ഒരു അടിത്തട്ട്‌, അതിനുമുകളിൽ ഒരു തണ്ട്‌, ഏറ്റവും മുകളിലായി പാനപാത്രം ഇതായിരുന്നു അതിന്റെ ഘടന. വലിയ പാനപാത്രമുള്ള കാസയുടെ രണ്ടുവശത്തും പിടികള്‍ ഘടിപ്പിച്ചിരുന്നു. അർധഗോളാകൃതിയിലുള്ള കുഴിഞ്ഞ പാത്രമാണ്‌ റോമന്‍ ശില്‌പകലയിൽ നിന്നും ഗോഥിക്‌ ശില്‌പകലയിലേക്കുള്ള പരിവർത്തനകാലത്തെ കാസ. ഇതിനു പരന്ന വൃത്താകൃതിയിലുളള അടിഭാഗം ഉണ്ടായിരുന്നു. കോണാകൃതിയിലുള്ള കുഴിഞ്ഞ പാത്രമായിരുന്നു 14-16 ശതകത്തിലെ ഇംഗ്ലീഷ്‌ ഗോഥിക്‌ ശില്‌പശൈലി കാലഘട്ടത്തിലെ കാസ; ഇതിന്റെ അടിവശത്തിനു ഷഡ്‌ഭുജാകൃതിയായിരുന്നു. 4-ാം ശതകത്തിന്റെ അന്ത്യത്തിലോ 5-ാം ശതകത്തിന്റെ ആരംഭത്തിലോ ഉപയോഗിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു അന്ത്യോജന്‍ കാസ ന്യൂയോർക്കിലെ മെട്രാപൊലിറ്റന്‍ മ്യൂസിയം ഒഫ്‌ ആർട്ടിന്റെ കലാശേഖരങ്ങളിലുള്‍പ്പെടുന്നു. 6-ാം ശതകത്തിൽ ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്ന ഒരു കാസ ഫ്രാന്‍സിലെ ഗൂർദോങ്ങിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്‌. പാരിസിലെ ഇംപീരിയൽ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഈ കാസ വിലപിടിച്ച കല്ലുകള്‍കൊണ്ട്‌ അലംകൃതമാണ്‌; ഇതിന്റെ ഇരുവശങ്ങളിലും കൈപ്പിടികളുണ്ട്‌. ആസ്റ്റ്രിയയിൽ ക്രമ്‌സ്‌ മ്യൂണ്‍സ്റ്റെർ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുള്ള കാസയും (8-ാം ശ.), ഡബ്‌ളിനിലെ നാഷണൽ മ്യൂസിയം ഒഫ്‌ അയർലണ്ടിൽ പ്രദർശനത്തിനു വച്ചിട്ടുള്ള കാസയും (10-ാം ശ.) കാസയുടെ അലങ്കരണ കലയ്‌ക്കു തെളിവുകളാണ്‌. മധ്യയുഗത്തിന്റെ ആദ്യഘട്ടങ്ങളിൽ പ്രചാരത്തിലിരുന്ന കാസകളുടെ മാതൃക സ്വീകരിച്ചാണ്‌ ആധുനിക കാലങ്ങളിൽ കാസ നിർമിച്ചുവരുന്നത്‌. റോമന്‍ കത്തോലിക്കാ ദേവാലയങ്ങളിൽ കാസ ഉപയോഗിക്കുന്നതിനുമുമ്പ്‌ അതു ബിഷപ്പോ അദ്ദേഹത്തിനു തുല്യരായവരോ പവിത്രീകരിച്ചിരിക്കണമെന്ന്‌ കാനോന്‍ നിയമം അനുശാസിക്കുന്നുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍