This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിഫോര്‍ണിയ ഉള്‍ക്കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാലിഫോര്‍ണിയ ഉള്‍ക്കടല്‍ == == California, Gulf of == മെക്‌സിക്കോയുടെ വടക്...)
(California, Gulf of)
വരി 6: വരി 6:
മെക്‌സിക്കോയുടെ വടക്കു പടിഞ്ഞാറുള്ള പസിഫിക്‌ സമുദ്രത്തിന്റെ ഒരു ശാഖ. ഇത്‌ വന്‍കരയ്‌ക്കും ബാജാ കാലിഫോര്‍ണിയ ഉപദ്വീപിനും ഇടയ്‌ക്കായി പൂര്‍ണമായും മെക്‌സിക്കോ രാജ്യാതിര്‍ത്തിക്കുള്ളിലായി സ്ഥിതിചെയ്യുന്നു. മെക്‌സിക്കോയെ സ്വായത്തമാക്കാന്‍ യത്‌നിച്ച സ്‌പാനിഷ്‌ ജേതാവായ എര്‍നാന്‍ഡോ കോര്‍ട്ടസിനെ അനുസ്‌മരിച്ച്‌ ഉള്‍ക്കടലിനു നല്‍കിയ കോര്‍ട്ടസ്‌ കടല്‍ എന്ന നാമവും പ്രചാരത്തിലുണ്ടായിരുന്നു. ഉള്‍ക്കടലിലെത്തിയ ആദ്യത്തെ യൂറോപ്യന്‍ പര്യവേക്ഷകന്‍ സ്‌പെയിന്‍കാരനായ ഫ്രാന്‍സിസ്‌കോ ഡി ഉള്ളോവ ആണ്‌.

-
 
+
[[ചിത്രം:Vol7p402_gulf of california.jpg|thumb|]]
നന്നേ വീതി കുറഞ്ഞ ബാജാ കാലിഫോര്‍ണിയ ഉപദ്വീപ്‌ വന്‍കരയോടടുത്ത്‌ വളരെ നീണ്ടുകിടക്കുന്നതിനാല്‍ ഉള്‍ക്കടലും നീണ്ടിടുങ്ങിയതാണ്‌. 65240 കി.മീ. വീതിയില്‍ തെക്കു കിഴക്ക്‌  വടക്കു പടിഞ്ഞാറുദിശയില്‍ 1,100 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഉള്‍ക്കടലിന്‌ 1,55,000 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. ഉള്‍ക്കടലിന്റെ ഏതാണ്ട്‌ മധ്യത്തിലുള്ള രണ്ടു വലിയ ദ്വീപുകളും (Angel dela Guarda, Tiburon) അവയ്‌ക്കു സമീപമുള്ള പൊഴികളും കാരണം കാലിഫോര്‍ണിയ ഉള്‍ക്കടല്‍ തെക്കും വടക്കും മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉള്‍ക്കടലിന്റെ തലപ്പായതിനാല്‍ സ്വാഭാവികമായും ആഴം കുറഞ്ഞ ഉത്തരഭാഗത്തെ കൂടിയ താഴ്‌ച 180 മീ. മാത്രമാണ്‌. അനേകം ഗര്‍ത്തങ്ങളുള്ള ദക്ഷിണഭാഗങ്ങളില്‍ 2,750 മീറ്ററോളം ആഴമുള്ള ഭാഗങ്ങളുണ്ട്‌. ഉള്‍ക്കടലിന്റെ ചുറ്റുമുള്ള തീരപ്രദേശങ്ങളുടെ അധികപങ്കും വരണ്ടതും വിജനവുമായ മേഖലകളാണ്‌.

[[ചിത്രം:Vol7p402_Phytoplankton-in-the-Gulf-of-California.jpg|thumb|]]
ഉള്‍ക്കടലിന്റെ ഉദ്‌ഭവത്തെ സംബന്ധിക്കുന്ന രണ്ടു സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്‌. ഭൂവിജ്ഞാനപരമായ ഉള്‍ക്കടല്‍ പസിഫിക്‌ സമുദ്രത്തിന്റെതന്നെ ഭാഗമാണെന്ന്‌ ഒരു വിഭാഗം ഭൂവിജ്ഞാനികള്‍ വിശ്വസിക്കുന്നു. ബാജാ കാലിഫോര്‍ണിയന്‍ മലമ്പ്രദേശഉപദ്വീപ്‌ വന്‍കരയുടെ ഭാഗമായിരുന്നുവെന്നും സാന്‍ ആന്‍ഡ്രിയാസ്‌ ഭ്രംശശൃംഖലയിലൂടെയുള്ള ഭൂവല്‌കശല്‌ക്കങ്ങളുടെ ചലനങ്ങളാണ്‌ ഉള്‍ക്കടല്‍ സൃഷ്‌ടിച്ചതെന്നും മറ്റൊരുകൂട്ടര്‍ കരുതുന്നു. കഴിഞ്ഞ 10 കോടി വര്‍ഷങ്ങളായി ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള ചലനങ്ങളുടെ ആകത്തുകയായി ഭൂവല്‌ക ഖണ്‌ഡങ്ങള്‍ക്കുണ്ടായിട്ടുള്ള ആപേക്ഷികസ്ഥാനഭ്രംശം 480 കി.മീ.ഓളം വരുമെന്നു കണക്കാക്കപ്പെടുന്നു; തദ്വാരാ വന്‍കരയില്‍നിന്ന്‌ ബാജാ കാലിഫോര്‍ണിയ ഉപദ്വീപ്‌ പൊട്ടിപ്പിളര്‍ന്ന്‌ ഇന്നും പടിഞ്ഞാറോട്ടകന്നു പോകുന്നുവെന്ന്‌ ഇക്കൂട്ടര്‍ കരുതുന്നു.

ഉള്‍ക്കടലില്‍ ധാരാളമുള്ള ദ്വീപുകളില്‍, ആദിവാസികളുടെ അധിവാസകേന്ദ്രമായ റ്റിബ്യൂറോണ്‍ ആണ്‌ ഏറ്റവും വലുത്‌. കൊടുങ്കാറ്റും വേലാതരംഗങ്ങളും മറ്റും ഉള്‍ക്കടലിലെ ജലഗതാഗതം ദുര്‍ഘടമാക്കിയിരിക്കുന്നു. കൊളറാഡോയ്‌ക്കു പുറമേ കിഴക്കു നിന്ന്‌ ഉള്‍ക്കടലില്‍ പതിക്കുന്ന അനേകം ചെറുനദികളും വന്‍കരയിലുണ്ട്‌. ലാപാസ്‌ (La Paz) ഉള്‍ക്കടലിന്റെ പടിഞ്ഞാറേതീരത്തും ഗുവായ്‌മാസ്‌ (Guaymas)ഉള്‍ക്കടലിന്റെ കിഴക്കേ തീരത്തും ഉള്ള ചെറുകിട മെക്‌സിക്കന്‍ തുറമുഖങ്ങളാണ്‌.

13:11, 28 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാലിഫോര്‍ണിയ ഉള്‍ക്കടല്‍

California, Gulf of

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍