This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴുകുമല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കഴുകുമല)
(കഴുകുമല)
 
വരി 4: വരി 4:
ഇവിടത്തെ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്‌ഠ കഴുകാചലമൂര്‍ത്തി എന്ന പേരില്‍ പ്രസിദ്ധമാണ്‌. ഈ ക്ഷേത്രത്തില്‍ മീനമാസത്തില്‍ നടക്കുന്ന ഉത്സവത്തിന്‌ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ജനലക്ഷങ്ങള്‍ എത്തിച്ചേരാറുണ്ട്‌. ഉത്സവകാലത്ത്‌ ഇവിടെ നടന്നുവരുന്ന കന്നുകാലിച്ചന്ത വളരെ പ്രസിദ്ധമാണ്‌. വെട്ടുവാന്‍ കോവില്‍, നിര്‍മിതിയില്‍ എല്ലോറയിലെ കൈലാസനാഥക്ഷേത്രത്തോട്‌ സാദൃശ്യം വഹിക്കുന്നതാണ്‌. 7.6 മീ. ആഴത്തില്‍ പാറ തുരന്ന്‌ അതിനുള്ളില്‍ 14.3 മീ. നീളത്തിലും 7.3 മീ. വീതിയിലും ക്ഷേത്രം നിര്‍മിക്കപ്പെട്ടിരിക്കുന്നു. 89 ശതകങ്ങളില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ശില്‌പമോഹനമായ വിമാനം, ഗര്‍ഭഗൃഹം, അര്‍ധമണ്ഡപം എന്നിവ കാണാം. ഇവയില്‍ വിമാനത്തിന്റെ പണി മാത്രമാണ്‌ ഏതാണ്ടു പൂര്‍ത്തിയായിട്ടുള്ളത്‌. പാണ്ഡ്യകാലത്തെ ഒറ്റക്കല്‍ കോവിലുകളില്‍ അവശേഷിച്ചിട്ടുള്ളത്‌ ഈ ക്ഷേത്രം മാത്രമാണ്‌. മാമല്ലപുരത്തെ രഥശില്‌പങ്ങളോട്‌ പല പ്രകാരത്തിലും സാദൃശ്യമുള്ളതാണ്‌ വെട്ടുവാന്‍ കോവിലിലെ ചിത്രപ്പണികള്‍.

<gallery Caption="ചില അക്വേറിയം മത്സ്യങ്ങള്‍">

-
Image:Vol6p655_Kazhugumalai Jain Sculptures.jpg
+
Image:Vol6p655_Kazhugumalai Jain Sculptures.jpg|കഴുകുമലയിലെ ജൈനശില്‌പങ്ങള്‍
-
Image:Vol6p655_Kazhugumalai Jain Script.jpg
+
Image:Vol6p655_Kazhugumalai Jain Script.jpg|ഉള്‍ച്ചിത്രം: ശിലാലിഖിതം
</gallery>
</gallery>
ഈ ക്ഷേത്രത്തിനടുത്തുള്ള പാറപ്പുറത്ത്‌ മൂന്നു നിരയായി കൊത്തിയിട്ടുള്ള ജൈനശില്‌പങ്ങള്‍ കാണാം. ഇവയില്‍ ഒരു വരിയില്‍ തീര്‍ഥങ്കരന്റെ രൂപമാണ്‌ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്‌. ഈ ശില്‌പജാലത്തിനു താഴെ വിശാലമായ ഒരു ഗുഹാതലം നിര്‍മിക്കപ്പെട്ടിരിക്കുന്നു. വിശ്രമശാലയുടെ രൂപഭാവങ്ങളുള്ള ഈ ഗുഹ ഒരു കാലത്ത്‌ ജൈന സന്ന്യാസിമാരുടെ താവളമായിരുന്നുവെന്ന്‌ കരുതാവുന്നതാണ്‌.

മേല്‌പറഞ്ഞ ഗുഹാക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ശിലാലിഖിതങ്ങള്‍ തമിഴ്‌ വട്ടെഴുത്തിലുള്ള രേഖകളും ഉള്‍ക്കൊള്ളുന്നു. ഇവയുടെ കാലം 912 ശതകങ്ങളായി ഗണിക്കപ്പെട്ടിട്ടുണ്ട്‌. ഈ ക്ഷേത്രങ്ങള്‍ കഴുകുമലയുടെ പടിഞ്ഞാറു ഭാഗത്താണ്‌. മലയുടെ കിഴക്കേച്ചരിവിലുള്ള ഗുഹാക്ഷേത്രമാണ്‌ കഴുകാചല മൂര്‍ത്തിയുടേത്‌. 910 ശതകത്തില്‍ നിര്‍മിക്കപ്പെട്ട ജൈനഗുഹ പില്‌ക്കാലത്ത്‌ സുബ്രഹ്മണ്യക്ഷേത്രമായി മാറ്റപ്പെട്ടതാണിത്‌ എന്നാണ്‌ ഫെര്‍ഗുസന്റെ അഭിപ്രായം.

Current revision as of 07:18, 28 ജൂണ്‍ 2014

കഴുകുമല

തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി ജില്ലയില്‍ ഉള്‍പ്പെട്ട ഒരു ഗുഹാക്ഷേത്രസങ്കേതം. ഓട്ടപ്പിടാരം താലൂക്കില്‍ ഉള്‍പ്പെട്ട കഴുകുമല കൊല്ലംമധുര റെയില്‍പ്പാതയിലെ ശങ്കരനായിനാര്‍ കോയില്‍ റെയില്‍വേ സ്റ്റേഷന്‌ 19 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. ഗുഹാക്ഷേത്രങ്ങളില്‍ ഒരെണ്ണത്തില്‍ ശിവനും മറ്റൊന്നില്‍ സുബ്രഹ്മണ്യനുമാണ്‌ മൂര്‍ത്തികള്‍. "വെട്ടുവാന്‍ കോവില്‍' എന്നറിയപ്പെടുന്ന ശിവക്ഷേത്രം വിശേഷപ്പെട്ട ജൈന ശില്‌പങ്ങളും അനേകം ശിലാലിഖിതങ്ങളും ഉള്‍ക്കൊള്ളുന്നു. ഇവിടത്തെ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്‌ഠ കഴുകാചലമൂര്‍ത്തി എന്ന പേരില്‍ പ്രസിദ്ധമാണ്‌. ഈ ക്ഷേത്രത്തില്‍ മീനമാസത്തില്‍ നടക്കുന്ന ഉത്സവത്തിന്‌ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ജനലക്ഷങ്ങള്‍ എത്തിച്ചേരാറുണ്ട്‌. ഉത്സവകാലത്ത്‌ ഇവിടെ നടന്നുവരുന്ന കന്നുകാലിച്ചന്ത വളരെ പ്രസിദ്ധമാണ്‌. വെട്ടുവാന്‍ കോവില്‍, നിര്‍മിതിയില്‍ എല്ലോറയിലെ കൈലാസനാഥക്ഷേത്രത്തോട്‌ സാദൃശ്യം വഹിക്കുന്നതാണ്‌. 7.6 മീ. ആഴത്തില്‍ പാറ തുരന്ന്‌ അതിനുള്ളില്‍ 14.3 മീ. നീളത്തിലും 7.3 മീ. വീതിയിലും ക്ഷേത്രം നിര്‍മിക്കപ്പെട്ടിരിക്കുന്നു. 89 ശതകങ്ങളില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ശില്‌പമോഹനമായ വിമാനം, ഗര്‍ഭഗൃഹം, അര്‍ധമണ്ഡപം എന്നിവ കാണാം. ഇവയില്‍ വിമാനത്തിന്റെ പണി മാത്രമാണ്‌ ഏതാണ്ടു പൂര്‍ത്തിയായിട്ടുള്ളത്‌. പാണ്ഡ്യകാലത്തെ ഒറ്റക്കല്‍ കോവിലുകളില്‍ അവശേഷിച്ചിട്ടുള്ളത്‌ ഈ ക്ഷേത്രം മാത്രമാണ്‌. മാമല്ലപുരത്തെ രഥശില്‌പങ്ങളോട്‌ പല പ്രകാരത്തിലും സാദൃശ്യമുള്ളതാണ്‌ വെട്ടുവാന്‍ കോവിലിലെ ചിത്രപ്പണികള്‍.

ഈ ക്ഷേത്രത്തിനടുത്തുള്ള പാറപ്പുറത്ത്‌ മൂന്നു നിരയായി കൊത്തിയിട്ടുള്ള ജൈനശില്‌പങ്ങള്‍ കാണാം. ഇവയില്‍ ഒരു വരിയില്‍ തീര്‍ഥങ്കരന്റെ രൂപമാണ്‌ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്‌. ഈ ശില്‌പജാലത്തിനു താഴെ വിശാലമായ ഒരു ഗുഹാതലം നിര്‍മിക്കപ്പെട്ടിരിക്കുന്നു. വിശ്രമശാലയുടെ രൂപഭാവങ്ങളുള്ള ഈ ഗുഹ ഒരു കാലത്ത്‌ ജൈന സന്ന്യാസിമാരുടെ താവളമായിരുന്നുവെന്ന്‌ കരുതാവുന്നതാണ്‌.

മേല്‌പറഞ്ഞ ഗുഹാക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ശിലാലിഖിതങ്ങള്‍ തമിഴ്‌ വട്ടെഴുത്തിലുള്ള രേഖകളും ഉള്‍ക്കൊള്ളുന്നു. ഇവയുടെ കാലം 912 ശതകങ്ങളായി ഗണിക്കപ്പെട്ടിട്ടുണ്ട്‌. ഈ ക്ഷേത്രങ്ങള്‍ കഴുകുമലയുടെ പടിഞ്ഞാറു ഭാഗത്താണ്‌. മലയുടെ കിഴക്കേച്ചരിവിലുള്ള ഗുഹാക്ഷേത്രമാണ്‌ കഴുകാചല മൂര്‍ത്തിയുടേത്‌. 910 ശതകത്തില്‍ നിര്‍മിക്കപ്പെട്ട ജൈനഗുഹ പില്‌ക്കാലത്ത്‌ സുബ്രഹ്മണ്യക്ഷേത്രമായി മാറ്റപ്പെട്ടതാണിത്‌ എന്നാണ്‌ ഫെര്‍ഗുസന്റെ അഭിപ്രായം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B4%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍