This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കസവ്‌)
(കസവ്‌)
വരി 2: വരി 2:
വസ്‌ത്രങ്ങളില്‍ ചിത്രപ്പണികള്‍ നെയ്‌തു ചേര്‍ക്കുന്നതിനും കരയിടുന്നതിനും വേണ്ടി സ്വര്‍ണമോ വെള്ളിയോ കൊണ്ട്‌ നിര്‍മിക്കുന്ന നേര്‍ത്ത നൂല്‌.

-
[[ചിത്രം:Vol6p655_kasavu 1.jpg|thumb|]]
+
[[ചിത്രം:Vol6p655_kasavu 1.jpg|thumb|കസവ്‌ വസ്‌ത്രനിർമാണം]]
സ്വര്‍ണമോ വെള്ളിയോ ഉരുക്കി തലനാരിഴപോലെ നേര്‍ത്ത നൂലുകളാക്കി, നല്ലപോലെ അടിച്ചുപരത്തിയശേഷം ആ നൂലുകൊണ്ട്‌ പരുത്തിനൂലോ സില്‍ക്കുനൂലോ പൊതിഞ്ഞ്‌ കുങ്കുമപ്പുക ഏല്‌പിച്ചാണ്‌ കസവുണ്ടാക്കുന്നത്‌. വെള്ളിയും ഈയവും ചേര്‍ത്തും കസവുനൂലുണ്ടാക്കുന്നുണ്ട്‌. ഇത്‌ വില കുറഞ്ഞ തരമാണ്‌. വെള്ളിനൂലില്‍ തങ്കപ്പുക ഏല്‌പിച്ച്‌ സ്വര്‍ണനിറമാക്കിയും നെയ്‌തുചേര്‍ക്കാറുണ്ട്‌. കൂടുതല്‍ പകിട്ടിനായി ഇതിന്റെ മീതെ മഞ്ഞനിറം പുരട്ടാറുണ്ട്‌. ഗോന്തുപശ വെള്ളത്തില്‍ കുതിര്‍ത്ത്‌ വച്ചശേഷം വെള്ളം തെളിച്ചെടുത്ത്‌ അതില്‍ മഞ്ഞച്ചായം കലക്കി കസവുപണികളില്‍ ശ്രദ്ധാപൂര്‍വം തേച്ചുപിടിപ്പിക്കുകയാണു ചെയ്യുന്നത്‌.

<gallery Caption="">
+
<gallery Caption="കസവുവസ്‌ത്രനിർമാണത്തിനുപയോഗിക്കുന്ന നൂലുകള്‍">
Image:Vol6p655_DSC_0322.jpg
Image:Vol6p655_DSC_0322.jpg
Image:Vol6p655_DSC_0320.jpg
Image:Vol6p655_DSC_0320.jpg
</gallery>
</gallery>
-
[[ചിത്രം:Vol6p655_kasavu 2.jpg|thumb|]]
+
[[ചിത്രം:Vol6p655_kasavu 2.jpg|thumb|കസവ്‌ വസ്‌ത്രങ്ങള്‍]]
സ്വര്‍ണപ്രഭയുള്ള കസവുകൊണ്ടു ചിത്രത്തുന്നല്‍ നടത്തപ്പെട്ടിട്ടുള്ള ഭാരതീയ തുണിത്തരങ്ങള്‍ അതിപുരാതനകാലം മുതലേ പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. ഔറംഗബാദ്‌, സൂറത്ത്‌, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലെ കസവുപണികള്‍ ഏറ്റവും പ്രശസ്‌തങ്ങളാണ്‌. ക്വിംക്വാബ്‌ (സ്വപ്‌ന വസ്‌ത്രം) എന്ന്‌ പ്രശസ്‌തിയാര്‍ജിച്ച ഭാരതീയ കസവുതരങ്ങളാണ്‌ ഇതില്‍ ഏറ്റവും മുന്നില്‍ നില്‌ക്കുന്നത്‌. സ്വര്‍ണക്കസവോ വെള്ളിക്കസവോ പട്ടുനൂലുമായി ഇടകലര്‍ത്തി നെയ്‌ത്‌ അനേകവര്‍ണങ്ങളും രൂപരേഖകളും ഉള്‍ക്കൊള്ളിച്ചു നിര്‍മിക്കുന്ന അതിമനോഹരമായ ഒരു വസ്‌ത്രവിശേഷമാണിത്‌. ഇത്തരം തുണികള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഇന്ത്യയില്‍ നിന്നു ബാബിലോണിയയിലേക്കും മറ്റും കയറ്റി അയച്ചിരുന്നു; രാജാക്കന്മാരും പ്രഭുക്കളും ഇവയ്‌ക്ക്‌ ഏറ്റവും പ്രിയം കല്‌പിച്ചിരുന്നതായി ചരിത്രരേഖകള്‍ തെളിയിക്കുന്നു. പട്ടുനൂലുകള്‍ മറയ്‌ക്കത്തക്കവിധത്തില്‍ കസവുനൂലുകള്‍ ക്വിംക്വാബ്‌ വസ്‌ത്രങ്ങളില്‍ ഉപയോഗിക്കാറുണ്ട്‌. ഗുപ്‌തകാലഘട്ടത്തിനു മുമ്പു മുതല്‌ക്കേ ബനാറസ്‌ കസവുതരങ്ങള്‍ പ്രശസ്‌തമായിരുന്നു; ഇന്നും അതിനു വ്യത്യാസമില്ല. "മൃഗയാവിനോദം' വിഷയകമാക്കിയിട്ടുള്ള രൂപരേഖകള്‍ തുന്നുക ഇവിടത്തെ പ്രത്യേകതയാണ്‌.

മുര്‍ഷിദാബാദ്‌, ചന്ദേരി, തഞ്ചാവൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളും കസവുപണിക്കു പ്രസിദ്ധങ്ങളാണ്‌. കേരളത്തിലെ കസവുനേര്യതുകളും കസവുകൊണ്ടു മോടിപിടിപ്പിച്ച കൈത്തറിസാരികളും താരതമ്യേന ശാലീനങ്ങളാണ്‌. ഇവിടെ കസവുനൂല്‍ ഉത്‌പാദിപ്പിക്കാറില്ല; സൂറത്തില്‍ നിന്നും മറ്റും വരുത്തി നെയ്‌തുചേര്‍ക്കുകയാണു പതിവ്‌. "ഡ്യൂറക്‌സ്‌'  എന്ന പേരിലുള്ള ഒരുതരം കൃത്രിമനൂല്‍ കസവിനുപകരം ആധുനികകാലത്ത്‌ ധാരാളമായി ഉപയോഗിക്കപ്പെട്ടുവരുന്നു. കസവിനെ അപേക്ഷിച്ച്‌ ഡ്യൂറക്‌സിന്‌ വില വളരെ കുറവാണ്‌. നോ: എംബ്രായ്‌ഡറി

05:11, 28 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കസവ്‌

വസ്‌ത്രങ്ങളില്‍ ചിത്രപ്പണികള്‍ നെയ്‌തു ചേര്‍ക്കുന്നതിനും കരയിടുന്നതിനും വേണ്ടി സ്വര്‍ണമോ വെള്ളിയോ കൊണ്ട്‌ നിര്‍മിക്കുന്ന നേര്‍ത്ത നൂല്‌.

കസവ്‌ വസ്‌ത്രനിർമാണം

സ്വര്‍ണമോ വെള്ളിയോ ഉരുക്കി തലനാരിഴപോലെ നേര്‍ത്ത നൂലുകളാക്കി, നല്ലപോലെ അടിച്ചുപരത്തിയശേഷം ആ നൂലുകൊണ്ട്‌ പരുത്തിനൂലോ സില്‍ക്കുനൂലോ പൊതിഞ്ഞ്‌ കുങ്കുമപ്പുക ഏല്‌പിച്ചാണ്‌ കസവുണ്ടാക്കുന്നത്‌. വെള്ളിയും ഈയവും ചേര്‍ത്തും കസവുനൂലുണ്ടാക്കുന്നുണ്ട്‌. ഇത്‌ വില കുറഞ്ഞ തരമാണ്‌. വെള്ളിനൂലില്‍ തങ്കപ്പുക ഏല്‌പിച്ച്‌ സ്വര്‍ണനിറമാക്കിയും നെയ്‌തുചേര്‍ക്കാറുണ്ട്‌. കൂടുതല്‍ പകിട്ടിനായി ഇതിന്റെ മീതെ മഞ്ഞനിറം പുരട്ടാറുണ്ട്‌. ഗോന്തുപശ വെള്ളത്തില്‍ കുതിര്‍ത്ത്‌ വച്ചശേഷം വെള്ളം തെളിച്ചെടുത്ത്‌ അതില്‍ മഞ്ഞച്ചായം കലക്കി കസവുപണികളില്‍ ശ്രദ്ധാപൂര്‍വം തേച്ചുപിടിപ്പിക്കുകയാണു ചെയ്യുന്നത്‌.

കസവ്‌ വസ്‌ത്രങ്ങള്‍

സ്വര്‍ണപ്രഭയുള്ള കസവുകൊണ്ടു ചിത്രത്തുന്നല്‍ നടത്തപ്പെട്ടിട്ടുള്ള ഭാരതീയ തുണിത്തരങ്ങള്‍ അതിപുരാതനകാലം മുതലേ പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. ഔറംഗബാദ്‌, സൂറത്ത്‌, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലെ കസവുപണികള്‍ ഏറ്റവും പ്രശസ്‌തങ്ങളാണ്‌. ക്വിംക്വാബ്‌ (സ്വപ്‌ന വസ്‌ത്രം) എന്ന്‌ പ്രശസ്‌തിയാര്‍ജിച്ച ഭാരതീയ കസവുതരങ്ങളാണ്‌ ഇതില്‍ ഏറ്റവും മുന്നില്‍ നില്‌ക്കുന്നത്‌. സ്വര്‍ണക്കസവോ വെള്ളിക്കസവോ പട്ടുനൂലുമായി ഇടകലര്‍ത്തി നെയ്‌ത്‌ അനേകവര്‍ണങ്ങളും രൂപരേഖകളും ഉള്‍ക്കൊള്ളിച്ചു നിര്‍മിക്കുന്ന അതിമനോഹരമായ ഒരു വസ്‌ത്രവിശേഷമാണിത്‌. ഇത്തരം തുണികള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഇന്ത്യയില്‍ നിന്നു ബാബിലോണിയയിലേക്കും മറ്റും കയറ്റി അയച്ചിരുന്നു; രാജാക്കന്മാരും പ്രഭുക്കളും ഇവയ്‌ക്ക്‌ ഏറ്റവും പ്രിയം കല്‌പിച്ചിരുന്നതായി ചരിത്രരേഖകള്‍ തെളിയിക്കുന്നു. പട്ടുനൂലുകള്‍ മറയ്‌ക്കത്തക്കവിധത്തില്‍ കസവുനൂലുകള്‍ ക്വിംക്വാബ്‌ വസ്‌ത്രങ്ങളില്‍ ഉപയോഗിക്കാറുണ്ട്‌. ഗുപ്‌തകാലഘട്ടത്തിനു മുമ്പു മുതല്‌ക്കേ ബനാറസ്‌ കസവുതരങ്ങള്‍ പ്രശസ്‌തമായിരുന്നു; ഇന്നും അതിനു വ്യത്യാസമില്ല. "മൃഗയാവിനോദം' വിഷയകമാക്കിയിട്ടുള്ള രൂപരേഖകള്‍ തുന്നുക ഇവിടത്തെ പ്രത്യേകതയാണ്‌.

മുര്‍ഷിദാബാദ്‌, ചന്ദേരി, തഞ്ചാവൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളും കസവുപണിക്കു പ്രസിദ്ധങ്ങളാണ്‌. കേരളത്തിലെ കസവുനേര്യതുകളും കസവുകൊണ്ടു മോടിപിടിപ്പിച്ച കൈത്തറിസാരികളും താരതമ്യേന ശാലീനങ്ങളാണ്‌. ഇവിടെ കസവുനൂല്‍ ഉത്‌പാദിപ്പിക്കാറില്ല; സൂറത്തില്‍ നിന്നും മറ്റും വരുത്തി നെയ്‌തുചേര്‍ക്കുകയാണു പതിവ്‌. "ഡ്യൂറക്‌സ്‌' എന്ന പേരിലുള്ള ഒരുതരം കൃത്രിമനൂല്‍ കസവിനുപകരം ആധുനികകാലത്ത്‌ ധാരാളമായി ഉപയോഗിക്കപ്പെട്ടുവരുന്നു. കസവിനെ അപേക്ഷിച്ച്‌ ഡ്യൂറക്‌സിന്‌ വില വളരെ കുറവാണ്‌. നോ: എംബ്രായ്‌ഡറി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B8%E0%B4%B5%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍