This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസന്‍സാക്കിസ്‌, നികോസ്‌ (1885-1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kazantzakis, Nicos)
(Kazantzakis, Nicos)
 
വരി 1: വരി 1:
== കസന്‍സാക്കിസ്‌, നികോസ്‌ (1885-1957) ==
== കസന്‍സാക്കിസ്‌, നികോസ്‌ (1885-1957) ==
== Kazantzakis, Nicos ==
== Kazantzakis, Nicos ==
-
[[ചിത്രം:Vol6p655_Nikos Kazantzakis.jpg|thumb|]]
+
[[ചിത്രം:Vol6p655_Nikos Kazantzakis.jpg|thumb|നികോസ്‌ കസന്‍സാക്കിസ്‌]]
യവനസാഹിത്യകാരന്‍. കവിത, ഉപന്യാസം, നാടകം, യാത്രാവിവരണം എന്നീ സാഹിത്യരൂപങ്ങളില്‍ ഇദ്ദേഹം ശ്രദ്ധേയകൃതികള്‍ കാഴ്‌ചവച്ചിട്ടുണ്ടെങ്കിലും നോവലിസ്റ്റ്‌ എന്ന നിലയിലാണ്‌ ഏറെ പ്രസിദ്ധി. കസന്‍സാക്കിസ്‌ 1885 ഡി. 2ന്‌ ക്രീറ്റ്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. ആഥന്‍സിലും പിന്നീട്‌ പാരിസിലും വിദ്യാഭ്യാസം നടത്തി. നിയമമായിരുന്നു ഐച്ഛികവിഷയം.

Current revision as of 05:10, 28 ജൂണ്‍ 2014

കസന്‍സാക്കിസ്‌, നികോസ്‌ (1885-1957)

Kazantzakis, Nicos

നികോസ്‌ കസന്‍സാക്കിസ്‌

യവനസാഹിത്യകാരന്‍. കവിത, ഉപന്യാസം, നാടകം, യാത്രാവിവരണം എന്നീ സാഹിത്യരൂപങ്ങളില്‍ ഇദ്ദേഹം ശ്രദ്ധേയകൃതികള്‍ കാഴ്‌ചവച്ചിട്ടുണ്ടെങ്കിലും നോവലിസ്റ്റ്‌ എന്ന നിലയിലാണ്‌ ഏറെ പ്രസിദ്ധി. കസന്‍സാക്കിസ്‌ 1885 ഡി. 2ന്‌ ക്രീറ്റ്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. ആഥന്‍സിലും പിന്നീട്‌ പാരിസിലും വിദ്യാഭ്യാസം നടത്തി. നിയമമായിരുന്നു ഐച്ഛികവിഷയം.

വിഷാദാത്മകതയും വിശ്വാസരാഹിത്യവും ശക്തമായി ആവിഷ്‌കരിക്കുന്ന ഇദ്ദേഹത്തിന്റെ കൃതികളില്‍ പുരാതന യവനരുടെ ജീവിതവീക്ഷണത്തിന്റെ കാതലായ ഒരംശം ഉള്‍ക്കൊണ്ടിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ 33, 333 വരികളുള്ള ഒഡിസി എന്ന തത്ത്വചിന്താപ്രധാനമായ ഇതിഹാസകാവ്യം ഗ്രന്ഥകാരന്റെ ജീവിതത്തിലൂടെയുള്ള ആത്മീയ തീര്‍ഥാടനത്തിന്റെ ഐതിഹാസികാവിഷ്‌കരണമാണ്‌. അലെക്‌സിസ്‌ സോര്‍ബ, ക്രിസ്‌തോസ്‌ക്‌സന സ്‌തവ്രാണെതൈ (വീണ്ടും ക്രൂശിക്കപ്പെടുന്ന ക്രിസ്‌തു), കപ്പിത്താന്‍ മിഹാലിസ്‌, തൊക്കുലിസ്‌ തൗദെഓ, തെലെ തയോസ്‌ പൈറാസ്‌മസ്‌ എന്നീ നോവലുകളും; ദാന്തെയുടെ ഡിവൈന്‍ കോമഡി, ഗോയ്‌ഥെയുടെ ഫൗസ്‌ത്‌ എന്നിവയുടെ പരിഭാഷകളുമാണ്‌ ഇദ്ദേഹത്തിന്റെ പ്രഷ്‌ഠ രചനകള്‍.

പ്രാഗ്‌ക്രിസ്‌തീയമായ യവനജീവിതാദര്‍ശത്തിന്‍െറ ചടുലമായ നാടകീയാവിഷ്‌കരണം എന്നു വിശേഷിപ്പിക്കാവുന്ന അലെക്‌സിസ്‌ സോര്‍ബയാണ്‌ കസന്‍സാക്കിസിന്റെ വിഖ്യാതകൃതി. വീരമൃത്യുവില്‍ അവസാനിക്കുന്ന, ദുരന്തജീവിതം കെട്ടുപിണഞ്ഞ പ്രമവൈരാഗ്യങ്ങളുടേതായ ഒരു ഇതിവൃത്തത്തെ ചുറ്റി ആവിഷ്‌കരിക്കുന്ന കപ്പിത്താന്‍ മിഹാലിസ്‌ ആഖ്യാനപാടവം മാത്രമല്ല, കസന്‍സാക്കിസിന്റെ ദേശാഭിമാനവും വീരത്വസങ്കല്‌പവും പ്രതിഫലിപ്പിക്കുന്നതാണ്‌. ക്രിസ്‌തുവിന്റെ പീഡനം ഒരു പ്രത്യേക രീതിയില്‍ ധ്വന്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ്‌ ക്രിസ്‌തോസ്‌ക്‌സന സ്‌തവ്രാണെതൈയില്‍.

ജര്‍മനിയിലെ ഫ്രബര്‍ഗില്‍വച്ച്‌ 1957 ഒ. 26ന്‌ അന്തരിച്ച കസന്‍സാക്കിസിന്റെ ശവസംസ്‌കാരം ന. 5ന്‌ സ്വദേശമായ ക്രീറ്റില്‍ നടന്നു.

(ഡോ. കെ. അയ്യപ്പപ്പണിക്കര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍