This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കശകശ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കശകശ)
(കശകശ)
 
വരി 1: വരി 1:
== കശകശ ==
== കശകശ ==
-
[[ചിത്രം:Vol6p655_kasa kasa.jpg|thumb|]]
+
[[ചിത്രം:Vol6p655_kasa kasa.jpg|thumb|കറുപ്പ്‌ ചെടിയുടെ പൂവും കായും. ഉള്‍ച്ചിത്രം: വിത്ത്‌ - കശകശ]]
കറുപ്പുചെടിയുടെ വിത്ത്‌. പപ്പാവറേസീ സസ്യകുടുംബത്തില്‍പ്പെടുന്ന പപ്പാവര്‍ സോമ്‌നിഫെറം (Papaver somniferum) എന്നു ശാസ്‌ത്രനാമമുള്ള കറുപ്പുചെടി, വിത്തിനും കറുപ്പുനിര്‍മാണത്തിനും വേണ്ടി നട്ടുവളര്‍ത്താറുണ്ട്‌. കായ്‌കളുടെ പുറന്തോടില്‍ മുറിവുണ്ടാക്കിയാണ് ലഹരിദായകവസ്‌തുവായ കറുപ്പു ശേഖരിക്കുന്നത്‌. കറുപ്പുശേഖരണത്തിനായി ഉപയോഗിക്കപ്പെടാത്ത കായ്‌കളില്‍ നിന്നാണ്‌ മേല്‍ത്തരം കശകശ ലഭിക്കുന്നത്‌. ഒരു ഹെക്‌ടര്‍ സ്ഥലത്തുനിന്ന്‌ 220 മുതല്‍ 275 വരെ കി.ഗ്രാം കശകശ ലഭിക്കാറുണ്ട്‌. ഭക്ഷണപദാര്‍ഥങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ചേര്‍ക്കുന്ന കറിമസാലയുടെ ഒരു ഘടകമായാണ്‌ കശകശ അധികമായും ഉപയോഗിക്കപ്പെടുന്നത്‌.

Current revision as of 04:47, 28 ജൂണ്‍ 2014

കശകശ

കറുപ്പ്‌ ചെടിയുടെ പൂവും കായും. ഉള്‍ച്ചിത്രം: വിത്ത്‌ - കശകശ

കറുപ്പുചെടിയുടെ വിത്ത്‌. പപ്പാവറേസീ സസ്യകുടുംബത്തില്‍പ്പെടുന്ന പപ്പാവര്‍ സോമ്‌നിഫെറം (Papaver somniferum) എന്നു ശാസ്‌ത്രനാമമുള്ള കറുപ്പുചെടി, വിത്തിനും കറുപ്പുനിര്‍മാണത്തിനും വേണ്ടി നട്ടുവളര്‍ത്താറുണ്ട്‌. കായ്‌കളുടെ പുറന്തോടില്‍ മുറിവുണ്ടാക്കിയാണ് ലഹരിദായകവസ്‌തുവായ കറുപ്പു ശേഖരിക്കുന്നത്‌. കറുപ്പുശേഖരണത്തിനായി ഉപയോഗിക്കപ്പെടാത്ത കായ്‌കളില്‍ നിന്നാണ്‌ മേല്‍ത്തരം കശകശ ലഭിക്കുന്നത്‌. ഒരു ഹെക്‌ടര്‍ സ്ഥലത്തുനിന്ന്‌ 220 മുതല്‍ 275 വരെ കി.ഗ്രാം കശകശ ലഭിക്കാറുണ്ട്‌. ഭക്ഷണപദാര്‍ഥങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ചേര്‍ക്കുന്ന കറിമസാലയുടെ ഒരു ഘടകമായാണ്‌ കശകശ അധികമായും ഉപയോഗിക്കപ്പെടുന്നത്‌.

കറുപ്പുനിറത്തിലും വെള്ളനിറത്തിലുമുള്ള കശകശയുണ്ട്‌. വെള്ളവിത്തുകള്‍ വളരെ ചെറിയവയാണ്‌. ചൗവ്വരിയെക്കാള്‍ അല്‌പം ചെറിയ ഇവയ്‌ക്ക്‌ ഭാരവും വളരെ കുറവായിരിക്കും; ആയിരം വിത്തുകളുടെ ഭാരം 0.250.5 ഗ്രാം മാത്രമേ വരു. പ്രാട്ടീന്‍ സമൃദ്ധമായിട്ടുള്ള കശകശയുടെ പ്രധാന ഘടകം ഗ്ലോബുലിനാണ്‌. കശകശയില്‍ 22.3 മുതല്‍ 24.4 വരെ ശ.മാ. പ്രാട്ടീനുണ്ടെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. കാല്‍സിയം (1.5 ശ.മാ.), ഫോസ്‌ഫറസ്‌ (0.85 ശ.മാ.), ഇരുമ്പ്‌ (9 മി.ഗ്രാം/ 100 ഗ്രാം), തയാമിന്‍ (750-1180 മി.ഗ്രാം/100ഗ്രാം), റിബോഫ്‌ളേവിന്‍ (756-1200മി. ഗ്രാം/100 ഗ്രാം) എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്‌. ഇവ കൂടാതെ ചെറിയ അളവില്‍ അയഡിന്‍, മാങ്‌ഗനീസ്‌, മഗ്‌നീഷ്യം, സിങ്ക്‌ എന്നിവയും കശകശയില്‍ അടങ്ങിയിട്ടുള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌.

കശകശയില്‍നിന്ന്‌ ഒരിനം ഭക്ഷ്യയോഗ്യ എണ്ണയും ഉദ്‌പാദിപ്പിക്കാറുണ്ട്‌. ബദാം എണ്ണയുടെ സ്വാദും ഇളം മഞ്ഞനിറവുമുള്ള ഈ എണ്ണയ്‌ക്ക്‌ പ്രത്യേക ഗന്ധമൊന്നുമില്ല. രണ്ടു രീതിയിലാണ്‌ കശകശയില്‍നിന്ന്‌ എണ്ണ എടുക്കാറുള്ളത്‌: ശീതസമ്മര്‍ദരീതിയിലും, താപസമ്മര്‍ദരീതിയിലും. ഇന്ത്യയില്‍ ശീതസമ്മര്‍ദരീതിയാണ്‌ പ്രചാരത്തിലുള്ളത്‌. താപസമ്മര്‍ദരീതിയില്‍ ലഭ്യമാവുന്ന എണ്ണ സോപ്പുനിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു. വെള്ളനിറത്തിലുള്ള കശകശയില്‍ നിന്നാണ്‌ മേല്‍ത്തരം എണ്ണ ലഭ്യമാവുന്നത്‌. എണ്ണയുത്‌പാദനത്തിനുശേഷം ലഭ്യമാവുന്ന പിണ്ണാക്ക്‌ ഒരു നല്ല കാലിത്തീറ്റയാണ്‌. എന്നാല്‍ അധിക അളവില്‍ ഇത്‌ കൊടുത്താല്‍ പാലിന്റെ കൊഴുപ്പ്‌ കുറയുന്നതായാണ്‌ കണ്ടുവരുന്നത്.

ഇറച്ചിയിനങ്ങള്‍ പാചകം ചെയ്യുമ്പോഴും കേക്ക്‌, പുഡ്‌ഢിങ്‌, ശീതളപാനീയങ്ങള്‍ എന്നിവ ഉണ്ടാക്കുമ്പോഴും കശകശ ഉപയോഗിക്കാറുണ്ട്‌. വളരെയധികം പോഷകമൂല്യമുള്ള ഇത്‌ പിത്തഹരവും ശീതളവും ധാതുവര്‍ധകവും കൂടിയാണ്‌. ആയുര്‍വേദ വിധിപ്രകാരം കണ്ണിനും നല്ലതാണ്‌. വെള്ള കശകശ ഔഷധ നിര്‍മാണത്തിനും ഉപയോഗിക്കാറുണ്ട്‌. ലെസിത്തിന്‍ നിര്‍മാണത്തിലും കശകശ ഉപയോഗിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B6%E0%B4%95%E0%B4%B6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍