This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളംപാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കളംപാട്ട്‌ == കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സന്താനല...)
(കളംപാട്ട്‌)
വരി 2: വരി 2:
കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സന്താനലാഭത്തിനും, ഗര്‍ഭച്ഛിദ്രനിരോധനത്തിനും വേണ്ടി ചെയ്‌തുവരുന്ന മാന്ത്രികമായ അനുഷ്‌ഠാന കല. കണിശന്‍ (കണിയാന്‍) മാരും, വണ്ണാന്മാരുമാണ്‌ ഇത്‌ നടത്തുന്നത്‌. ആര്യദ്രാവിഡവംശജരെല്ലാം ഒരുപോലെ ഈ ഗര്‍ഭബലികര്‍മം സ്വഗൃഹത്തില്‍ വച്ചു കഴിപ്പിച്ചുവരാറുണ്ട്‌. പഞ്ചവര്‍ണപ്പൊടി കൊണ്ട്‌ വിമാന ഗന്ധര്‍വന്‍, ഭൈരവന്‍, രക്‌തേശ്വരി, കരുകലക്കി, ഉടല്‍വരട്ടി എന്നീ ദേവതാരൂപങ്ങള്‍ ചിത്രീകരിച്ച്‌, പിണിയാളെ അതിനു നേരെ നിര്‍ത്തി, പാട്ടുകള്‍ പാടും. "കളംപാട്ട്‌' എന്ന പേരിന്റെ പൊരുള്‍ അതാണ്‌. ഇലത്താളം മുട്ടിക്കൊണ്ടുള്ള പാട്ടിന്റെ താളം മുറുകുമ്പോള്‍, പിണിയാള്‍ ഇളകിയാടുകയും കളം മായ്‌ക്കുകയും ചെയ്യും. ബാലിവിജയം, ബാലിവധം, കംസവധം, കല്യാണ സൗഗന്ധികം, നളചരിതം, സോമവാരവ്രതം, വ്യാസോത്‌പത്തി, കുചേലവൃത്തം, വൃകാസുരവധം, പാഞ്ചാലീസ്വയംവരം, ദേവയാനീചരിതം, രാസക്രീഡ, കൃഷ്‌ണലീല, മാരന്‍പാട്ട്‌ മുതലായ കഥാഗാനങ്ങള്‍ "കളംപാട്ടി'നു പാടിവരുന്നു. പിണിയാളെ കളത്തിലിറക്കുവാനും ബാധകളെയിളക്കുവാനും പൊലിച്ചു പാടുവാനും വേണ്ടിയുള്ള പ്രത്യേക ഗാനങ്ങളുമുണ്ട്‌. കര്‍മസമാപനത്തില്‍ സന്താനഗോപാലമാണ്‌ പാടുക.

-
 
+
[[ചിത്രം:Vol6p655_Kalampattu.jpg|thumb|]]
പൂമാലക്കാവ്‌, അണീക്കരക്കാവ്‌ മുതലായ അവര്‍ണ ക്ഷേത്രങ്ങളില്‍ കണിശന്മാര്‍ "കളത്തിലരിയും പാട്ടും' നടത്താറുണ്ട്‌. അത്‌ ഏഴു ദിവസം നീണ്ടുനില്‌ക്കും; അരി നിറച്ച കളത്തിനു സമീപമിരുന്നാണ്‌ പാട്ടുപാടുക.

12:09, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ സവര്‍ണമേധാവിത്വമുള്ള ചില ക്ഷേത്രങ്ങളിലും കാവുകളിലും കുറുപ്പന്മാര്‍, തെയ്യം പാടികള്‍ (ദൈവം പാടികള്‍), തീയ്യാട്ടുണ്ണികള്‍, തീയ്യാടിനമ്പ്യാര്‍ എന്നീ സമുദായക്കാര്‍ കളം കുറിച്ച്‌ പാട്ടു നടത്തിവരാറുണ്ട്‌. ഈ "കളമെഴുത്തു പാട്ടുകള്‍' കണിശന്മാരുടെ "കളംപാട്ടി'ല്‍ നിന്നു ഭിന്നമാണ്‌.

പുള്ളുവന്‍, പാണന്‍, മുന്നൂറ്റാന്‍, പുലയന്‍, മണ്ണാന്‍, വേലന്‍ തുടങ്ങിയവരും കളമെഴുത്തും പാട്ടും നടത്തുന്നവരാണ്‌. എന്നാല്‍ അവരുടെ കര്‍മങ്ങള്‍, "തോറ്റക്കളം', "ബലിക്കളം' എന്നിങ്ങനെ മറ്റു ചില പേരുകളിലാണ്‌ അറിയപ്പെടുന്നത്‌.

(എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍