This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവൂര്‍, കാമിലോ (1810-61)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കവൂര്‍, കാമിലോ (1810-61) == == Cavour,Camillo == ഇറ്റലിയിലെ രാജ്യതന്ത്രജ്ഞന്‍. പ...)
(Cavour,Camillo)
വരി 1: വരി 1:
== കവൂര്‍, കാമിലോ (1810-61) ==
== കവൂര്‍, കാമിലോ (1810-61) ==
== Cavour,Camillo ==
== Cavour,Camillo ==
-
 
+
[[ചിത്രം:Vol6p655_Cavour Camillo.jpg|thumb|]]
ഇറ്റലിയിലെ രാജ്യതന്ത്രജ്ഞന്‍. പല രാജ്യങ്ങളായിരുന്ന ഇറ്റലിയെ ഏകീകരിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചത്‌ കവൂര്‍ ആയിരുന്നു. 1810 ആഗ. 10നു ജനിച്ചു. 1824ല്‍ ഇദ്ദേഹം പീഡ്‌മണ്ട്‌സാര്‍ഡീനിയയിലെ യുവരാജാവായ ചാള്‍സ്‌ ആല്‍ബര്‍ട്ടിന്റെ തോഴനായി. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജസദസ്സില്‍ നിന്നു പുറത്താക്കപ്പെട്ടു. 1830ല്‍ ഒരു സൈനിക എന്‍ജിനീയറായി ജനോവയിലേക്കു പോയി. അവിടെവച്ച്‌ ഇദ്ദേഹം ലിബറല്‍ രാഷ്‌ട്രീയത്തിലേക്ക്‌ ആകൃഷ്ടനായി. കവൂര്‍  ബ്രിട്ടനും ഫ്രാന്‍സും സന്ദര്‍ശിച്ചശേഷം ഇറ്റലിയില്‍ മടങ്ങിയെത്തി ബിസിനസ്സില്‍ ഏര്‍പ്പെട്ടു. 1848ല്‍ ഇല്‍റിസോര്‍ജിമെന്റോ എന്ന പേരില്‍ ഒരു വര്‍ത്തമാനപത്രം ആരംഭിച്ചു. രാജ്യത്തിന്‌ ഒരു ഭരണഘടനയുണ്ടാക്കണമെന്നും ആസ്‌റ്റ്രിയയ്‌ക്കെതിരെ യുദ്ധം നടത്തണമെന്നും ഈ പത്രത്തിലൂടെ കവൂര്‍ രാജാവിനോടാവശ്യപ്പെട്ടു. 1849ല്‍ നിയമസഭയിലേക്കു തെരഞ്ഞെുക്കപ്പെട്ട കവൂര്‍ 1850ല്‍ സാര്‍ഡീനിയയിലെ കൃഷിവകുപ്പുമന്ത്രിയായി. 1852ല്‍ പ്രധാനമന്ത്രിയുമായി. ഒരു ദേശസ്‌നേഹിയായിരുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം പല രാജ്യങ്ങളിലായി വിഭജിക്കപ്പെട്ടു കിടന്ന ഇറ്റലിയെ സാര്‍ഡീനിയ രാജ്യത്തിന്റെ നേതൃത്വത്തില്‍ ഒരൊറ്റ രാജ്യമാക്കുക എന്നതായിരുന്നു. അതിനുവേണ്ടി ഇദ്ദേഹം യൂറോപ്പിലെ അന്നത്തെ രാഷ്‌ട്രനേതാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും സഹായം അഭ്യര്‍ഥിക്കുകയും വളരെ തന്ത്രപൂര്‍വം അത്‌ നേടിയെടുക്കുകയും ചെയ്‌തു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ ആധിപത്യം ഉണ്ടായിരുന്നതും, ആ രാജ്യത്തെ പല തട്ടുകളായി നിര്‍ത്തുന്നതിന്‌ പ്രവര്‍ത്തിച്ചുവന്നതും ആസ്‌റ്റ്രിയ ആയിരുന്നു. അതുകൊണ്ട്‌ ഇറ്റലി ഒരൊറ്റ രാഷ്‌ട്രമാവണമെങ്കില്‍ ആസ്‌റ്റ്രിയയുടെ സ്വാധീനം നശിപ്പിച്ചേ കഴിയുമായിരുന്നുള്ളു. അതിനായി ഇദ്ദേഹം ഫ്രാന്‍സിലെ ഭരണാധികാരിയായിരുന്ന നെപ്പോളിയന്‍ IIIനുമായി രഹസ്യസംഭാഷണത്തിലേര്‍പ്പെട്ടു (1856). ഈ സമാധാന ചര്‍ച്ച(പാരിസ്‌ കോണ്‍ഗ്രസ്‌)യിലാണ്‌ ആസ്‌റ്റ്രിയന്‍ മേധാവിത്വത്തില്‍ നിന്ന്‌ ഇറ്റലിയെ മോചിപ്പിക്കുന്നതിന്‌ ഫ്രാന്‍സ്‌ സഹായം നല്‌കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തത്‌. 1859ല്‍ ആസ്‌റ്റ്രിയയും സാര്‍ഡീനിയയും തമ്മില്‍ യുദ്ധത്തിലേര്‍പ്പെട്ടു. ഫ്രാന്‍സ്‌, സാര്‍ഡീനിയയുടെ സഹായത്തിനെത്തി.  

10:23, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കവൂര്‍, കാമിലോ (1810-61)

Cavour,Camillo

ഫ്രഞ്ച്‌സാര്‍ഡീനിയന്‍ സഖ്യം യുദ്ധത്തില്‍ വിജയിക്കുകയും ഇറ്റലിയുടെ ഒരു ഭാഗമായിരുന്ന ലൊമ്പാര്‍ഡിയെ ആസ്‌റ്റ്രിയ സാര്‍ഡീനിയയ്‌ക്ക്‌ നല്‌കുകയും ചെയ്‌തു. ഈ യുദ്ധത്തോടുകൂടി ഇറ്റാലിയന്‍ ജനതയുടെ ദേശീയ ചിന്താഗതി നിയന്ത്രിക്കാനാവാത്ത രീതിയിലായി. അതോടെ ഇറ്റലിയില്‍ ഉള്‍പ്പെട്ട വളരെയധികം രാജ്യങ്ങള്‍ സാര്‍ഡീനിയയോടു ചേര്‍ന്നു. 1861 ആയപ്പോഴേക്കും ഇറ്റലിയുടെ ഭാഗങ്ങളായ വെനീസ്‌, റോം എന്നിവയൊഴിച്ചുള്ള ഇറ്റാലിയന്‍ പ്രദേശങ്ങളും സാര്‍ഡീനിയയുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നതുകൊണ്ട്‌ "ഇറ്റലി' യുടെ രൂപവത്‌കരണം സാക്ഷാത്‌കരിക്കപ്പെട്ടിരുന്നു. 1861ല്‍ സാര്‍ഡീനിയന്‍ പാര്‍ലമെന്റ്‌ ഇറ്റാലിയന്‍ പാര്‍ലമെന്റ്‌ ആയി മാറുകയും സാര്‍ഡീനിയയുടെ രാജാവായിരുന്ന വിക്ടര്‍ ഇമ്മാനുവേല്‍ II, ഇറ്റലിയുടെ രാജാവായിത്തീരുകയും ചെയ്‌തു. രണ്ടുമാസത്തിനുശേഷം കവൂര്‍ അന്തരിച്ചു.

(ഡോ. ആര്‍.എന്‍. യേശുദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍