This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിയൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കവിയൂര്‍ == പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തും വില്...)
(കവിയൂര്‍)
വരി 1: വരി 1:
== കവിയൂര്‍ ==
== കവിയൂര്‍ ==
-
 
+
[[ചിത്രം:Vol6p655_kaviyoor siva temple.jpg|thumb|]]
 +
[[ചിത്രം:Vol6p655_Trikkakudy temple.jpg|thumb|]]
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തും വില്ലേജും. തിരുവല്ല മുനിസിപ്പല്‍ പട്ടണത്തിന്‌ അഞ്ച്‌ കി.മീ. വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. മണിമലയാറ്റിന്റെ ഉത്തരതടത്തില്‍ വ്യാപിച്ചിട്ടുള്ള ഈ പ്രദേശം ഫലഭൂയിഷ്‌ഠമാണ്‌. സ്ഥല പ്രശസ്‌തിക്കു മുഖ്യകാരണം കേരളത്തിലെ പ്രാചീന ക്ഷേത്രങ്ങളിലൊന്നായ തൃക്കവിയൂര്‍ മഹാക്ഷേത്രമാണ്‌. ശിവനെയും ഹനുമാനെയും ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ശിവനെ പ്രതിഷ്‌ഠിച്ചതു ശ്രീരാമനും ഹനുമാനെ പ്രതിഷ്‌ഠിച്ചതു വില്വമംഗലം സ്വാമിയാരുമാണെന്നാണ്‌ ഐതിഹ്യം. രാവണവധം കഴിഞ്ഞ്‌ അയോധ്യയിലേക്കു മടങ്ങുംവഴി ശ്രീരാമന്‍ ഇവിടെ ഇറങ്ങി വിശ്രമിക്കയും അതിനിടയില്‍ ശിവലിംഗം പ്രതിഷ്‌ഠിക്കുകയും ചെയ്‌തുവെന്നു വിശ്വസിക്കപ്പെടുന്നു. ഹനുമാനോടുള്ള ബന്ധംകൊണ്ടു സ്ഥലത്തിന്‌ ആദ്യം "കപിയൂര്‍' എന്നു പേരു സിദ്ധിച്ചുവെന്നും അതു പിന്നീട്‌ "കവിയൂര്‍' ആയിത്തീര്‍ന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ക്ഷേത്രത്തിലെ ശിവന്‍കോവിലില്‍ ധനു, കുംഭം, ഇടവം ഈ മാസങ്ങളിലായി ആണ്ടില്‍ മൂന്ന്‌ ഉത്സവങ്ങളും ഹനുമാന്‍കോവിലില്‍ ചിങ്ങത്തിലും ധനുവിലുമായി രണ്ടു ഉത്സവങ്ങളും നടത്തിവരുന്നു. എ.ഡി. 950ല്‍ മകിഴഞ്ചേരി ദേവന്‍ ചേന്നന്‍ കവിയൂരില്‍ സ്ഥാപിച്ച ശിലാരേഖ വളരെ ചരിത്രപ്രാധാന്യമുള്ളതാണ്.(നോ: കച്ചങ്ങള്‍) കവിയൂര്‍ ക്ഷേത്രത്തിലെ ദാരുശില്‌പങ്ങള്‍ അന്യാദൃശമായ ശില്‌പകലാവൈദഗ്‌ധ്യത്തിനു നിദര്‍ശനങ്ങളാണ്‌. ബലിക്കല്‍പ്പുരയില്‍ ഭാഗവതത്തിലെയും രാമായണത്തിലെയും ചില രംഗങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഗര്‍ഭഗൃഹത്തിന്റെ മുന്‍വശത്ത്‌ ഒരു ഭാഗത്ത്‌ താണ്ഡവനൃത്തവും മറുഭാഗത്ത്‌ വാമനാവതാരവും കൊത്തിവച്ചിരിക്കുന്നു. ശ്രീകോവിലിന്റെ ഭിത്തിയിലും പുറത്തെ തൂണുകളിലും മികച്ച ദാരുശില്‌പവേലകള്‍ കാണാം. പുരാതത്ത്വവിജ്ഞാനികളെയും കലാകാരന്മാരെയും സവിശേഷം ആകര്‍ഷിക്കുന്ന തൃക്കാക്കുടി ഗുഹാക്ഷേത്രത്തിലേക്ക്‌ കവിയൂര്‍ ക്ഷേത്രത്തില്‍ നിന്ന്‌ 1.5 കി.മീ. ദൂരമേയുള്ളു. പല്ലവശില്‌പകലാമാതൃകയിലുള്ള ഈ ക്ഷേത്രം എ.ഡി. ഏഴാം ശ.ത്തിന്റെ ഒടുവിലോ എട്ടാം ശ.ത്തിന്റെ ആദ്യമോ നിര്‍മിച്ചതായിരിക്കാമെന്ന്‌ ഊഹിക്കപ്പെടുന്നു. കവിയൂര്‍ വെങ്കടാചലമയ്യര്‍, കവിയൂര്‍ രാമന്‍ നമ്പ്യാര്‍ എന്നീ കവികളും കവിയൂര്‍ രേവമ്മ എന്ന സുപ്രസിദ്ധ ഗായികയും കവിയൂര്‍ പൊന്നമ്മ എന്ന ചലച്ചിത്രതാരവും ഈ മണ്ണിന്റെ മക്കളാണ്‌.

(എന്‍.കെ. ദാമോദരന്‍)
(എന്‍.കെ. ദാമോദരന്‍)

10:21, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍