This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലുവാഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കല്ലുവാഴ == == Wild plantain == മ്യൂസേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരി...)
(Wild plantain)
വരി 1: വരി 1:
== കല്ലുവാഴ ==
== കല്ലുവാഴ ==
== Wild plantain ==
== Wild plantain ==
-
 
+
[[ചിത്രം:Vol6p655_Kalluvazha final.jpg|thumb|]]
മ്യൂസേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരിനം വാഴ. ശാ.നാ.: മ്യൂസാ സുപെര്‍ബ  (-Musa superba). ഫലത്തിനുള്ളില്‍ ധാരാളം "കല്ലുകള്‍' പോലുള്ള വിത്തുകള്‍ ഉള്ളതിനാലാണ്‌ ഇതിനു കല്ലുവാഴ എന്ന പേരു ലഭിച്ചത്‌. പാറക്കെട്ടുകളുള്ള മലമ്പ്രദേശങ്ങളില്‍ വളരുന്നതിനാല്‍ മലവാഴ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. കാഴ്‌ചയ്‌ക്ക്‌ മനോഹരമായ ഇത്‌ തോട്ടങ്ങളില്‍ വച്ചുപിടിപ്പിക്കാറുണ്ട്‌. തണ്ടില്‍നിന്ന്‌ ഒരുതരം നാരു ലഭിക്കുന്നു.

അന്തര്‍ഭൗമിക കാണ്ഡമുള്ള കല്ലുവാഴ വലിയ ഓഷധിയാണ്‌. സാധാരണ വാഴയെ അപേക്ഷിച്ച്‌ ഇതിന്‌ ഉയരം കുറവാണ്‌. പര്‍ണാധാരങ്ങള്‍ (വാഴപ്പോള) ഒന്നിനു മുകളില്‍ ഒന്നായി അടുക്കപ്പെട്ട്‌ രൂപം പ്രാപിച്ചിട്ടുള്ളതാണ്‌ മണ്ണിനു മുകളില്‍ കാണുന്ന കാണ്ഡം. യഥാര്‍ഥ കാണ്ഡം മണ്ണിനടിയിലുള്ളതാണ്‌. ലഘു പര്‍ണങ്ങളാണ്‌ ഇതിന്റേത്‌. വിസ്‌താരമേറിയ ഇലപ്പരപ്പിന്റെ നടുവിലായി തടിച്ച മധ്യസിര കാണാം. സംയുക്ത സ്‌പേഡിക്‌സ്‌ (-compound spadix) പുഷ്‌പമഞ്‌ജരികളില്‍ പൂക്കള്‍ ക്രമീകരിച്ചിരിക്കുന്നു. ദ്വിലിംഗ പുഷ്‌പങ്ങളും ഏകലിംഗ പുഷ്‌പങ്ങളും കാണാം. ഏകവ്യാസസമമിതങ്ങളാണ്‌ അവ. രണ്ടു വൃത്തങ്ങളിലായി ആറ്‌ പരിദളപുട(-perianth-)ങ്ങളുണ്ട്‌. ബാഹ്യവൃത്തത്തിലെ മൂന്ന്‌ പരിദളപാളികളും അന്തര്‍വൃത്തത്തിലെ രണ്ടെണ്ണവും സംയോജിച്ചുണ്ടാകുന്ന അപൂര്‍ണനാളം കേസരങ്ങളെയും വര്‍ത്തികയെയും പൊതിഞ്ഞു സൂക്ഷിക്കുന്നു. ബോട്ടിന്റെ ആകൃതിയിലുള്ള മൂന്നാമത്തെ പരിദളം സ്വതന്ത്രമായി നില്‌ക്കുന്നു. ആറ്‌ കേസരങ്ങളും മൂന്നു ബീജാണ്ഡ പര്‍ണങ്ങളുമുണ്ട്‌. മൂന്നു നാലു വര്‍ഷം പ്രായമാകുമ്പോള്‍ വാഴ പുഷ്‌പിച്ച്‌ കായുണ്ടായ ശേഷം നശിച്ചുപോകുന്നു.

09:49, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കല്ലുവാഴ

Wild plantain

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍