This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍മാനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കര്‍മാനൃത്തം == മധ്യപ്രദേശിലെ ഗോണ്ട്‌ വര്‍ഗക്കാരുടെ ഇടയില്...)
(കര്‍മാനൃത്തം)
വരി 1: വരി 1:
== കര്‍മാനൃത്തം ==
== കര്‍മാനൃത്തം ==
-
 
+
[[ചിത്രം:Vol6p545_karma dance.jpg|thumb|കർമാനൃത്തം]]
മധ്യപ്രദേശിലെ ഗോണ്ട്‌ വര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു നാടോടിനൃത്തം. "കര്‍മാ' (ഒരു കാര്‍ഷികാനുഷ്‌ഠാനം) ആഘോഷിക്കുന്ന അവസരത്തില്‍ സംഘടിപ്പിക്കുന്ന ഈ നൃത്തത്തില്‍ പുരുഷന്മാരും സ്‌ത്രീകളും പങ്കെടുക്കുന്നു. സ്‌ത്രീകള്‍ കൈകോര്‍ത്ത്‌ നിരനിരയായോ സമകോണചതുര്‍ഭുജാകൃതിയിലോ നിന്ന്‌ നൃത്തം ചെയ്യുന്നു. പുരുഷന്മാര്‍ പ്രത്യേകമായി ഒരു വൃത്തത്തില്‍ നിന്നുകൊണ്ട്‌ പൗരുഷം പ്രകടിപ്പിക്കുമാറ്‌ നൃത്തം ചെയ്യുന്നു. അല്‌പസമയത്തിനുശേഷം പുരുഷന്മാരില്‍ ചിലര്‍ മറ്റുള്ളവരുടെ തോളില്‍ കയറി ഇരുനില പോലെ നിന്ന്‌ ചെണ്ടയുടെയും സ്‌ത്രീകളുടെ കൈകൊട്ടിന്റെയും താളത്തിനൊത്ത്‌ നൃത്തം ചെയ്യുന്നു. പിന്നീട്‌ അവര്‍ താഴെയിറങ്ങി വൃത്തത്തിനകത്തു ചെല്ലുകയും ഒളിച്ചുകളിയുടെ പ്രതീതിയുളവാക്കുന്ന രീതിയില്‍ അകത്തോട്ടും പുറത്തോട്ടും നീങ്ങുകയും ചെയ്യുന്നു.

07:03, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കര്‍മാനൃത്തം

കർമാനൃത്തം

ഒറീസയിലെ ആദിവാസികളുടെ ഇടയിലും കാര്‍ഷികാനുഷ്‌ഠാനപരമായ കര്‍മാനൃത്തം പ്രചാരത്തിലുണ്ട്‌. ശരത്‌കാലത്തിലെ ശുക്ലഏകാദശി ദിവസം തുടങ്ങി ആശ്വിനമാസം ഒന്നാം തീയതിവരെയുള്ള കാലത്താണ്‌ കര്‍മാനൃത്തം സംഘടിപ്പിക്കുന്നത്‌. ഒരു വൃക്ഷത്തെ നാട്ടി സ്‌ത്രീകളും പുരുഷന്മാരും അതിനു ചുറ്റും നൃത്തം ചെയ്യുന്നു. ബിന്‍ജിഹാര്‍, ഖരിയാ, കിസാന്‍, കോല്‍ എന്നീ വര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഈ അനുഷ്‌ഠാനനൃത്തം ഭാഗ്യദേവതയായ കര്‍മശനിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ്‌.

മയൂര്‍ഭഞ്‌ജിലെ ഭൂമിജാ വര്‍ഗക്കാര്‍ ഭാദ്രമാസത്തിലെ ഏകാദശി ദിവസം നടത്തുന്ന കര്‍മാനൃത്തം ശിവസ്‌തുതിപരമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍