This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറുംതിരണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കറുംതിരണ്ടി == == Pale-edged sting ray == മുള്ളുള്ള തിരണ്ടികളുടെ കുടുംബത്തി(T...)
(Pale-edged sting ray)
 
വരി 1: വരി 1:
== കറുംതിരണ്ടി ==
== കറുംതിരണ്ടി ==
== Pale-edged sting ray ==
== Pale-edged sting ray ==
-
 
+
[[ചിത്രം:Vol6p421_Karum Thirandi.jpg|thumb|കറുംതിരണ്ടി]]
മുള്ളുള്ള തിരണ്ടികളുടെ കുടുംബത്തി(Trygonidae)പ്പെടുന്ന ഒരംഗം. ശാ.നാ.: ട്രഗോണ്‍ സുഗി (Trygon zugei). ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, മലയ, ജപ്പാന്‍, ജാവ എന്നിവിടങ്ങളിലെ സമുദ്രങ്ങളിലാണ്‌ ഇത്‌ സാധാരണ കാണപ്പെടുന്നത്‌.

Current revision as of 12:36, 26 ജൂണ്‍ 2014

കറുംതിരണ്ടി

Pale-edged sting ray

കറുംതിരണ്ടി

മുള്ളുള്ള തിരണ്ടികളുടെ കുടുംബത്തി(Trygonidae)പ്പെടുന്ന ഒരംഗം. ശാ.നാ.: ട്രഗോണ്‍ സുഗി (Trygon zugei). ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, മലയ, ജപ്പാന്‍, ജാവ എന്നിവിടങ്ങളിലെ സമുദ്രങ്ങളിലാണ്‌ ഇത്‌ സാധാരണ കാണപ്പെടുന്നത്‌.

നീളവും വീതിയും ഏതാണ്ട്‌ തുല്യമായിരിക്കുന്ന ശരീരമുള്ള ഇതിന്റെ മോന്ത കൂര്‍ത്തതും, മുമ്പോട്ടു അല്‌പം ഉന്തിയതുമായിരിക്കും. വാലും ചിറകുകളും ഒഴിച്ചുള്ള ശരീരഭാഗത്തിന്റെ ("ഡിസ്‌ക്‌' എന്നാണ്‌ ഇതിഌ പേര്‍) 1/3 ഭാഗം നീളമാണ്‌ മോന്തയ്‌ക്കുണ്ടാവുക. വാലിന്‌ ഡിസ്‌കിന്റെ ഒന്നരയോ രണ്ടോ ഇരട്ടി നീളമുണ്ടാകും. വാലിന്റെ അടിഭാഗത്ത്‌ സാധാരണ തിരണ്ടികളിലെപ്പോലെ തൊലി ചുളുങ്ങിയതായിരിക്കും. വാലിന്റെ ഏതാണ്ട്‌ മധ്യഭാഗത്തോടടുത്ത്‌ ബലമുള്ള നീണ്ട ഒരു മുള്ളും, ഇതിന്റെ മുകള്‍വശത്തായി ഒരു വരി ചെറുമുള്ളുകളും കാണാം. വലിയ മുള്ളിന്റെ അഗ്രത്തോടടുത്ത ഭാഗം ദന്തുരമാണ്‌. ഈ മുള്ളുകളൊഴിച്ചാല്‍ ശരീരം പൊതുവേ മൃദുവായിരിക്കും. മുള്ളിനെതിരെ നിന്നാണ്‌ ചിറകിന്റെ തൊലി ആരംഭിക്കുന്നത്‌. വളരെ ചെറിയ കണ്ണുകള്‍ക്കിടയിലുള്ള ഭാഗം നതമധ്യമാണ്‌.

കറുംതിരണ്ടിയുടെ പുറത്തിന്‌ പൊതുവേ മങ്ങിയ തവിട്ടുനിറമാണുള്ളത്‌. ചിറകുകളുടെ വക്കുകള്‍ കറുപ്പായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍