This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിയപ്പ, കെ.എം. (1900-93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരിയപ്പ, കെ.എം. (1900-93) == ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ കരസ...)
(കരിയപ്പ, കെ.എം. (1900-93))
വരി 1: വരി 1:
== കരിയപ്പ, കെ.എം. (1900-93) ==
== കരിയപ്പ, കെ.എം. (1900-93) ==
-
 
+
[[ചിത്രം:Vol6p421_K.M.Cariyappa.jpg|thumb|കെ.എം. കരിയപ്പ]]
ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ കരസേനാമേധാവി. 1900 ജനു. 28നു കുടകില്‍ (കര്‍ണാടക) ജനിച്ചു. മെര്‍ക്കാറയിലെ സെന്‍ട്രല്‍ ഹൈസ്‌കൂളിലും മദ്രാസിലെ പ്രസിഡന്‍സി കോളജിലും വിദ്യാഭ്യാസം നടത്തി. 1919ല്‍ ഇന്‍ഡോറിലെ ഡാലി കോളജില്‍ നിന്നും കമ്മിഷന്‍ ലഭിച്ച ഇന്ത്യന്‍കേഡറ്റുകളുടെ പ്രഥമ ബാച്ചില്‍ അംഗമായിരുന്നു. 1922-25 കാലത്ത്‌ വസീറിസ്ഥാനില്‍ രജപുത്രസേനയില്‍ സേവനം അഌഷ്‌ഠിച്ചു. ക്വറ്റയിലെ സ്റ്റാഫ്‌ കോളജില്‍ പ്രവേശനം സിദ്ധിച്ച ആദ്യത്തെ ഇന്ത്യന്‍ ആഫീസറായിരുന്ന (1933) കരിയപ്പ 1938ല്‍ ഡക്കാണ്‍ ജില്ലയിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറലായി. രണ്ടാംലോക യുദ്ധകാലത്ത്‌ ഇറാക്ക്‌, സിറിയ, ഇറാന്‍ എന്നിവിടങ്ങളിലെ പത്താം ഇന്ത്യന്‍ ഡിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിച്ചു. 1942ല്‍ ലഫ്‌റ്റനന്റ്‌ കേണലായി ഉയര്‍ന്ന ഇദ്ദേഹം ഏഴാം രജപുത്ര സൈന്യത്തിന്റെ യന്ത്രത്തോക്ക്‌ ബറ്റാലിയന്റെ നേതൃത്വം വഹിച്ചു. ഈ പദവി വഹിച്ച ആദ്യത്തെ ഇന്ത്യക്കരാഌം ഇദ്ദേഹമായിരുന്നു. അസിസ്റ്റന്റ്‌ അഡ്‌ജൂട്ടന്റ്‌ ആന്‍ഡ്‌ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറല്‍ (1943), സൈനിക പുനഃസംഘടനാസമിതി അംഗം (1944) എന്നീ സ്ഥാനങ്ങള്‍ വഹിച്ച കരിയപ്പ, 1946ല്‍ ഇംപീരിയല്‍ ഡിഫന്‍സ്‌ കോളജ്‌ ആദ്യമായി സന്ദര്‍ശിച്ച രണ്ടു ഇന്ത്യന്‍ വിദ്യാര്‍ഥികളിലൊരാളായിരുന്നു. 1947ല്‍ മേജര്‍ ജനറലും ജനറല്‍ സ്റ്റാഫിന്റെ ചീഫും ഇസ്റ്റേണ്‍ കമാന്‍ഡിന്റെ ചീഫ്‌ ജി.ഒ.സി.  (G.O.C. in chief)യും ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‌ലഫ്‌റ്റനന്റ്‌ ജനറലും ആയി. 1948ല്‍ ഡി.ഇ.പി. കമാന്‍ഡിന്റെ ചീഫ്‌ ജി.ഒ.സി. ആയി ഉയര്‍ന്ന ഇദ്ദേഹത്തിഌ 1949ല്‍ യു.എസ്‌. ഗവണ്‍മെന്റ്‌ "ലീജിയന്‍ ഒഫ്‌ മെരിറ്റ്‌' ബഹുമതി നല്‌കി. 1949ല്‍ കരസേനാമേധാവിയായി ഉയര്‍ത്തപ്പെട്ട കരിയപ്പ 1953 വരെ തത്‌സ്ഥാനത്തു തുടര്‍ന്നു. ഉദ്യോഗത്തില്‍ നിന്ന്‌ പിരിഞ്ഞ ശേഷം കരിയപ്പ, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി (1954-56) സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1983ല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ഇദ്ദേഹത്തിഌ ഫീല്‍ഡ്‌ മാര്‍ഷല്‍ പദവി നല്‌കി ആദരിച്ചു.

1993 മേയ്‌ 15നു കരിയപ്പ നിര്യാതനായി.
1993 മേയ്‌ 15നു കരിയപ്പ നിര്യാതനായി.

11:48, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കരിയപ്പ, കെ.എം. (1900-93)

കെ.എം. കരിയപ്പ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍