This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കരിന്തൊപ്പി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കരിന്തൊപ്പി == == Blackheaded Cuckoo-shrike == നാട്ടുബുള്‍ബിളിനോളം വലുപ്പമുള്ള ...) |
Mksol (സംവാദം | സംഭാവനകള്‍) (→Blackheaded Cuckoo-shrike) |
||
വരി 1: | വരി 1: | ||
== കരിന്തൊപ്പി == | == കരിന്തൊപ്പി == | ||
== Blackheaded Cuckoo-shrike == | == Blackheaded Cuckoo-shrike == | ||
- | + | [[ചിത്രം:Vol6p421_Karinthoppi.jpg|thumb|കരിന്തൊപ്പി]] | |
നാട്ടുബുള്‍ബിളിനോളം വലുപ്പമുള്ള ഒരിനം പക്ഷി. ശാ.നാ.: കൊറാസിന മെലനോപ്‌റ്റെറ സൈകസി. മിക്ക സമയത്തും ഇണകളായി നടക്കുന്ന ഇവ മറ്റു പക്ഷികളോടൊപ്പം ചേര്‍ന്ന് വൃക്ഷങ്ങളില്‍ ഇര തേടുന്നതു കാണാം. ആണ്‍പക്ഷികളുടെ തല, മുഖം, താടി, തൊണ്ട, മാറിടം, ചിറകുകള്‍, വാല്‍ എന്നിവയ്‌ക്ക് ഒട്ടാകെ നല്ല ചാരനിറമായിരിക്കും; അടിഭാഗം മുഴുവന്‍ വെള്ളയും. പെണ്ണിന്റെ തലയ്‌ക്കും ശരീരത്തിന്റെ മുകള്‍ഭാഗങ്ങള്‍ക്കും ചാരനിറമാണ്; അടിഭാഗത്തു കാണുന്ന വെള്ളത്തൂവലുകളില്‍ കുറുകെ കറുപ്പുവരകളുണ്ടായിരിക്കും. വൃക്ഷങ്ങള്‍ സമൃദ്ധമായുള്ള നാട്ടിന്‍പുറങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. | നാട്ടുബുള്‍ബിളിനോളം വലുപ്പമുള്ള ഒരിനം പക്ഷി. ശാ.നാ.: കൊറാസിന മെലനോപ്‌റ്റെറ സൈകസി. മിക്ക സമയത്തും ഇണകളായി നടക്കുന്ന ഇവ മറ്റു പക്ഷികളോടൊപ്പം ചേര്‍ന്ന് വൃക്ഷങ്ങളില്‍ ഇര തേടുന്നതു കാണാം. ആണ്‍പക്ഷികളുടെ തല, മുഖം, താടി, തൊണ്ട, മാറിടം, ചിറകുകള്‍, വാല്‍ എന്നിവയ്‌ക്ക് ഒട്ടാകെ നല്ല ചാരനിറമായിരിക്കും; അടിഭാഗം മുഴുവന്‍ വെള്ളയും. പെണ്ണിന്റെ തലയ്‌ക്കും ശരീരത്തിന്റെ മുകള്‍ഭാഗങ്ങള്‍ക്കും ചാരനിറമാണ്; അടിഭാഗത്തു കാണുന്ന വെള്ളത്തൂവലുകളില്‍ കുറുകെ കറുപ്പുവരകളുണ്ടായിരിക്കും. വൃക്ഷങ്ങള്‍ സമൃദ്ധമായുള്ള നാട്ടിന്‍പുറങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. | ||
ദേശാടനസ്വഭാവമില്ലാത്ത ഈ പക്ഷി സാധാരണയായി ഉയരം കുറഞ്ഞ പ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നതെങ്കിലും ഉദ്ദേശം 1,050 മീ.വരെ ഉയരമുള്ള സ്ഥലങ്ങളിലും കഴിയാറുണ്ട്. മരങ്ങള്‍ ഇടതിങ്ങി വളരാത്ത ചെറുകാടുകള്‍; കൃഷിക്കായി വെട്ടിത്തെളിച്ചു തുടങ്ങിയ വനപ്രദേശങ്ങള്‍; പഴത്തോട്ടങ്ങള്‍; മാവ്, പ്ലാവ്, പുളി തുടങ്ങി പന്തലിച്ചു വളരുന്ന വൃക്ഷങ്ങള്‍ ധാരാളമുള്ള തൊടികള്‍ എന്നിവയാണ് ഇവയ്‌ക്ക് ഏറെ പഥ്യം. | ദേശാടനസ്വഭാവമില്ലാത്ത ഈ പക്ഷി സാധാരണയായി ഉയരം കുറഞ്ഞ പ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നതെങ്കിലും ഉദ്ദേശം 1,050 മീ.വരെ ഉയരമുള്ള സ്ഥലങ്ങളിലും കഴിയാറുണ്ട്. മരങ്ങള്‍ ഇടതിങ്ങി വളരാത്ത ചെറുകാടുകള്‍; കൃഷിക്കായി വെട്ടിത്തെളിച്ചു തുടങ്ങിയ വനപ്രദേശങ്ങള്‍; പഴത്തോട്ടങ്ങള്‍; മാവ്, പ്ലാവ്, പുളി തുടങ്ങി പന്തലിച്ചു വളരുന്ന വൃക്ഷങ്ങള്‍ ധാരാളമുള്ള തൊടികള്‍ എന്നിവയാണ് ഇവയ്‌ക്ക് ഏറെ പഥ്യം. |
Current revision as of 11:37, 26 ജൂണ്‍ 2014
കരിന്തൊപ്പി
Blackheaded Cuckoo-shrike
നാട്ടുബുള്‍ബിളിനോളം വലുപ്പമുള്ള ഒരിനം പക്ഷി. ശാ.നാ.: കൊറാസിന മെലനോപ്‌റ്റെറ സൈകസി. മിക്ക സമയത്തും ഇണകളായി നടക്കുന്ന ഇവ മറ്റു പക്ഷികളോടൊപ്പം ചേര്‍ന്ന് വൃക്ഷങ്ങളില്‍ ഇര തേടുന്നതു കാണാം. ആണ്‍പക്ഷികളുടെ തല, മുഖം, താടി, തൊണ്ട, മാറിടം, ചിറകുകള്‍, വാല്‍ എന്നിവയ്‌ക്ക് ഒട്ടാകെ നല്ല ചാരനിറമായിരിക്കും; അടിഭാഗം മുഴുവന്‍ വെള്ളയും. പെണ്ണിന്റെ തലയ്‌ക്കും ശരീരത്തിന്റെ മുകള്‍ഭാഗങ്ങള്‍ക്കും ചാരനിറമാണ്; അടിഭാഗത്തു കാണുന്ന വെള്ളത്തൂവലുകളില്‍ കുറുകെ കറുപ്പുവരകളുണ്ടായിരിക്കും. വൃക്ഷങ്ങള്‍ സമൃദ്ധമായുള്ള നാട്ടിന്‍പുറങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ദേശാടനസ്വഭാവമില്ലാത്ത ഈ പക്ഷി സാധാരണയായി ഉയരം കുറഞ്ഞ പ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നതെങ്കിലും ഉദ്ദേശം 1,050 മീ.വരെ ഉയരമുള്ള സ്ഥലങ്ങളിലും കഴിയാറുണ്ട്. മരങ്ങള്‍ ഇടതിങ്ങി വളരാത്ത ചെറുകാടുകള്‍; കൃഷിക്കായി വെട്ടിത്തെളിച്ചു തുടങ്ങിയ വനപ്രദേശങ്ങള്‍; പഴത്തോട്ടങ്ങള്‍; മാവ്, പ്ലാവ്, പുളി തുടങ്ങി പന്തലിച്ചു വളരുന്ന വൃക്ഷങ്ങള്‍ ധാരാളമുള്ള തൊടികള്‍ എന്നിവയാണ് ഇവയ്‌ക്ക് ഏറെ പഥ്യം. ചെറുപ്രാണികള്‍, ചെറിയയിനം പഴങ്ങള്‍ എന്നിവയെ ഭക്ഷണമാക്കുന്ന കരിന്തൊപ്പി വൃക്ഷത്തില്‍ നിന്ന് നിലത്തിറങ്ങാറേയില്ല. ചില്ലകളിലും ഇലക്കൂട്ടങ്ങളിലും ഒളിഞ്ഞുകിടക്കുന്ന പുഴുക്കളും കൃമികളുമാണ് ഇവയുടെ പ്രധാനഭക്ഷണം. ഇരയെ പിടിക്കുന്നതിനായി ക്ഷമയോടെ, വളരെ സൂക്ഷിച്ചു നോക്കി, പതുക്കെപ്പതുക്കെ മരങ്ങള്‍ക്കിടയിലൂടെയുള്ള ഇവയുടെ സഞ്ചാരം കാണുക ബഹുരസമാണ്. മറ്റു സന്ദര്‍ഭങ്ങളില്‍ അതിവേഗം സഞ്ചരിക്കുന്നതിഌം ഇവയ്‌ക്കു കഴിവുണ്ട്. കൊക്കിലാക്കിയ ഇരയെ ഒന്നുരണ്ടു തവണ മരക്കൊമ്പിലടിച്ചോ ഉരച്ചോ പതം വരുത്തി വിഴുങ്ങിക്കഴിഞ്ഞാല്‍ അതേ കൊമ്പില്‍ത്തന്നെ കൊക്കുരച്ചു വൃത്തിയാക്കുന്ന പതിവും ഇവയ്‌ക്കുണ്ട്. ഇതു കഴിഞ്ഞാലുടന്‍ തന്നെ അടുത്ത വേട്ട ആരംഭിക്കുകയായി. വളരെ നിശ്ശബ്‌ദമായാണ് ഇവ ഇരതേടുന്നത്. പുഴുക്കളും കീടങ്ങളും മാത്രമല്ല, നന്നായി പഴുത്ത അത്തിപ്പഴങ്ങളും അരിപ്പൂച്ചെടിക്കായും കരിന്തൊപ്പിയുടെ ഇഷ്ടഭോജ്യങ്ങള്‍ തന്നെ.
വളരെ ദൂരം വരെ, യാതൊരു ക്ഷീണവും കൂടാതെ പറക്കാന്‍ കഴിയുമെങ്കിലും സാധാരണയായി ഇത് ഒന്നു രണ്ടു മീറ്ററിലേറെ ദൂരം ഒരുമിച്ച് പറക്കാറില്ല. പറക്കലിനിടയില്‍ മരങ്ങളിലിരുന്നു വിശ്രമിക്കുക ഇതിന്റെ പതിവാണ്. അസുരത്താന്‍, ആനറാഞ്ചി, തീക്കുരുവി, തുന്നാരന്‍, മൈന, ബുള്‍ബുള്‍ തുടങ്ങിയ പക്ഷികള്‍ അതീവ ശബ്‌ദകോലാഹലത്തോടെ ഇരതേടുന്നതിനിടയില്‍, അവയുമായി പ്രത്യേകിച്ച് യാതൊരു മത്സരമോ മമതയോ പ്രകടിപ്പിക്കാതെ, അവയോടൊപ്പം കരിന്തൊപ്പിയും കാണപ്പെടാറുണ്ട്. എന്നാല്‍ സ്വന്തം ആഹാരസമ്പാദനത്തില്‍ മാത്രമാണ് ഇതിന്റെ മുഴുവന്‍ ശ്രദ്ധയും. കൂടുകെട്ടുന്നതിഌള്ള കാലമാകുന്നതോടെ, നിശ്ശബ്‌ദനായി നടക്കുന്ന കരിന്തൊപ്പിയുടെ സ്വഭാവം പാടേ മാറുന്നു. സദാ കൂടെത്തന്നെ കാണാറുള്ള ഇണയെ പ്രീണിപ്പിക്കാനാകാം, ആണ്‍പക്ഷി വളരെ ശ്രവണസുഖദമായ ഒരു ചെറു "രാഗം' ഉച്ചത്തിലും വ്യക്തമായും ആവര്‍ത്തിച്ചാലപിക്കുന്നു. ഈ ആലാപനമവസാനിക്കുന്നത് വളരെ ധൃതിയില്‍ മൂന്നു തവണ ആവര്‍ത്തിക്കുന്ന ഒരു പ്രത്യേകശബ്‌ദത്തിലാണ്. മാ.ഏ.മേയ് മാസങ്ങളിലാണ് കരിന്തൊപ്പി കൂടുകെട്ടുന്നത്. തറയില്‍ നിന്ന് ഉദ്ദേശം 4.5 മീ. ഉയരമുള്ള വൃക്ഷക്കൊമ്പുകളില്‍, ശാഖ തുടങ്ങുന്നിടത്തോ ശിഖരങ്ങളുടെ നടുക്കോ ആണ് കൂടുകള്‍ കെട്ടാറുള്ളത്. ചെറു ചുള്ളികള്‍, വേരുകള്‍, നാരുകള്‍ എന്നിവ ചിലന്തിവല കൊണ്ടു കൂട്ടിക്കെട്ടി പരന്ന ഒരു സോസറിന്റെ ആകൃതിയിലാക്കുന്നു. പിടയും പൂവഌം കൂട്ടായി ഒരുപോലെ അധ്വാനിച്ചാണ് കൂടുണ്ടാക്കുന്നത്. പ്രകൃതിയിലെ പ്രച്ഛന്നാവതരണ പ്രക്രിയയ്‌ക്ക് (camouflage) ഒന്നാന്തരമുദാഹരണമാണ് ഈ കൂടുകള്‍. ചിലന്തിവലകളും "പൂപ്പലു'കളും പൂശിയ കൂട് ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുന്നു. മരച്ചില്ലകളില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചു കാണുക വളരെ പ്രയാസമാണ്.
കരിന്തൊപ്പി ഒരു തവണ രണ്ടോ മൂന്നോ മുട്ടകളിടും. ഇളംപച്ചത്തോടില്‍ നേര്‍ത്ത തവിട്ടുനിറമുള്ള നിരവധി പാടുകള്‍ മുട്ടയ്‌ക്ക് ഭംഗിയേകുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും സാഹചര്യങ്ങളോടിണങ്ങി, ഒളിഞ്ഞു കിടക്കാന്‍ പറ്റിയ നിറങ്ങള്‍ ഉള്ളവയായിരിക്കും. നരച്ച രോമം പോലെയുള്ള നേര്‍ത്ത തൂവലുകളാല്‍ മൂടപ്പെട്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ ആപച്ഛങ്കയുണ്ടായാലുടന്‍ കൂടിഌള്ളില്‍ അമര്‍ന്ന് അനങ്ങാതെ കിടക്കുന്നു. ഈ സമയത്ത് എത്രയൊക്കെ ശ്രദ്ധിച്ചു നോക്കിയാലും മരക്കൊമ്പില്‍ വിശേഷിച്ചു യാതൊന്നും ഉള്ളതായി തോന്നുകയില്ല. കേരളത്തില്‍ ഏതാണ്ടെല്ലായിടത്തും തന്നെ കഴിയുന്ന ഈ പക്ഷി മൗണ്ട് ആബു മുതല്‍ രാജസ്ഥാന്‍ വഴി ബറേലി വരെയുള്ള പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്. കൂടാതെ അസമിന്റെ പല ഭാഗങ്ങളിലും ശ്രീലങ്കയിലും ഇവയെ കണ്ടെത്താം.