This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിന്തുമ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരിന്തുമ്പ == == Malabar Catmint == ലേബിയേറ്റേ സസ്യകുടുംബത്തില്‍പ്പെടുന...)
(Malabar Catmint)
 
വരി 1: വരി 1:
== കരിന്തുമ്പ ==
== കരിന്തുമ്പ ==
== Malabar Catmint ==
== Malabar Catmint ==
-
 
+
[[ചിത്രം:Vol6p421_Malabar Catmint.jpg|thumb|കരിന്തുമ്പ]]
ലേബിയേറ്റേ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: അനൈസോമെലസ്‌ മലബാറിക്കം (Anisomeles malabaricum). പെരും തുമ്പയെന്നും പേരുണ്ട്‌.  
ലേബിയേറ്റേ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: അനൈസോമെലസ്‌ മലബാറിക്കം (Anisomeles malabaricum). പെരും തുമ്പയെന്നും പേരുണ്ട്‌.  

Current revision as of 11:35, 26 ജൂണ്‍ 2014

കരിന്തുമ്പ

Malabar Catmint

കരിന്തുമ്പ

ലേബിയേറ്റേ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: അനൈസോമെലസ്‌ മലബാറിക്കം (Anisomeles malabaricum). പെരും തുമ്പയെന്നും പേരുണ്ട്‌.

ഇത്‌ ഒരു ഓഷധിയാണ്‌. സസ്യശരീരം പ്രത്യേകഗന്ധമുള്ള ഗ്രന്ഥില ലോമ (glandulous hair)ങ്ങളാല്‍ ആവൃതമാണ്‌. ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. സഹപത്രങ്ങളുണ്ട്‌. ദ്വിലിംഗ പുഷ്‌പങ്ങള്‍ ഏകവ്യാസ സമമിത (zygomorphic)ങ്ങളാണ്‌. അഞ്ച്‌ ബാഹ്യദളങ്ങളും സംയുക്താവസ്ഥയിലുള്ള അഞ്ച്‌ ദളങ്ങളുമുണ്ട്‌. ദ്വിലേബിയ(bilabiate)മായ ദളപുടത്തിന്റെ മേലധരം രണ്ടു പാളികള്‍ ചേര്‍ന്നതും കീഴധരം മൂന്നുപാളികള്‍ ചേര്‍ന്നതുമാണ്‌; ദളലഗ്‌ന(epipetalous)ങ്ങളായ നാല്‌ കേസരങ്ങളാണുള്ളത്‌; രണ്ടുകേസരങ്ങള്‍ക്ക്‌ നീളം കൂടുതലാണ്‌. കേസരങ്ങള്‍ക്കും അണ്ഡാശയത്തിഌമിടയ്‌ക്ക്‌ തേനൂറുന്ന ഒരു ഡിസ്‌ക്‌ കാണാം. അണ്ഡാശയം ഉപരിസ്ഥിതമാണ്‌.

കരിന്തുമ്പയില്‍ നിന്ന്‌ ചുവന്ന ഒരു തൈലം വാറ്റിയെടുക്കുന്നുണ്ട്‌. ഇല ചവര്‍പ്പുള്ളതാണ്‌. തുമ്പച്ചാറ്‌ കുട്ടികളുടെ വയറുകടി, അജീര്‍ണം, പല്ലുമുളയ്‌ക്കുന്ന കാലത്തുണ്ടാകുന്ന പനി എന്നിവയ്‌ക്ക്‌ നല്ലതാണ്‌. ആമാശയത്തിലെ ക്രമക്കേടുകള്‍ക്കും അതിസാരം, വിറപ്പനി എന്നിവയ്‌ക്കും ഇതിന്റെ കഷായം ഉത്തമമാണ്‌. കഷായം കൊണ്ട്‌ മേല്‍ കഴുകിയാല്‍ ദേഹത്തിഌണ്ടാകുന്ന വീക്കത്തിഌം ശ്രാണീവാതത്തിഌം ആശ്വാസം ലഭിക്കും. "കരിന്തുമ്പച്ചാറ്റൊടിളയ ചകിരിച്ചാറുമിളമോര്‌' (ഇന്ദ്രലുപ്‌തം എന്ന രോഗത്തിന്‌) എന്നു യോഗാമൃതത്തില്‍ പറഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍