This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിനാടന്‍ പാമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരിനാടന്‍ പാമ്പ്‌ == == King Cobra == ലോകത്ത്‌ അറിയപ്പെട്ടിട്ടുള്ളതില...)
(King Cobra)
 
വരി 1: വരി 1:
== കരിനാടന്‍ പാമ്പ്‌ ==
== കരിനാടന്‍ പാമ്പ്‌ ==
== King Cobra ==
== King Cobra ==
-
 
+
[[ചിത്രം:Vol6p421_king cobra.jpg|thumb|കരിനാടന്‍ പാമ്പ്‌]]
ലോകത്ത്‌ അറിയപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും വലുതും അപകടകാരിയുമായ വിഷപ്പാമ്പ്‌. കൃഷ്‌ണസര്‍പ്പം, കൃഷ്‌ണനാഗം, കരിനാഗം, കരിഞ്ചാതി (കരുഞ്ചാതി), കരിഞ്ചാത്തി, മലഞ്ചാതി, രാജവെമ്പാല എന്നീ വ്യത്യസ്‌തനാമങ്ങളില്‍ അറിയപ്പെടുന്നതും കരിനാടന്‍ (കരിനാടകന്‍) തന്നെ. പൗരസ്‌ത്യദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ "മൂര്‍ഖ രാജാവ്‌' സാധാരണമൂര്‍ഖനെക്കാളും വലുതാണെന്നു മാത്രമല്ല, അപൂര്‍വവുമാണ്‌. ശാ.നാ.: ഓഫിയ ഫാഗസ്‌ (നാജാ) ഹന്നാ. അഞ്ചു മീറ്ററിലേറെ നീളം വയ്‌ക്കുന്ന ഈ പാമ്പിന്റെ കുടുംബം എലാപിഡേയാണ്‌.

Current revision as of 11:29, 26 ജൂണ്‍ 2014

കരിനാടന്‍ പാമ്പ്‌

King Cobra

കരിനാടന്‍ പാമ്പ്‌

ലോകത്ത്‌ അറിയപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും വലുതും അപകടകാരിയുമായ വിഷപ്പാമ്പ്‌. കൃഷ്‌ണസര്‍പ്പം, കൃഷ്‌ണനാഗം, കരിനാഗം, കരിഞ്ചാതി (കരുഞ്ചാതി), കരിഞ്ചാത്തി, മലഞ്ചാതി, രാജവെമ്പാല എന്നീ വ്യത്യസ്‌തനാമങ്ങളില്‍ അറിയപ്പെടുന്നതും കരിനാടന്‍ (കരിനാടകന്‍) തന്നെ. പൗരസ്‌ത്യദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ "മൂര്‍ഖ രാജാവ്‌' സാധാരണമൂര്‍ഖനെക്കാളും വലുതാണെന്നു മാത്രമല്ല, അപൂര്‍വവുമാണ്‌. ശാ.നാ.: ഓഫിയ ഫാഗസ്‌ (നാജാ) ഹന്നാ. അഞ്ചു മീറ്ററിലേറെ നീളം വയ്‌ക്കുന്ന ഈ പാമ്പിന്റെ കുടുംബം എലാപിഡേയാണ്‌.

മറ്റു പാമ്പുകളുടേതില്‍നിന്നു വ്യത്യസ്‌തമായ ഉരുണ്ട വാല്‍ ഇതിന്റെ പ്രത്യേകതയാകുന്നു. കഴുത്തിലെ "വാരിയെല്ലുകള്‍' വികസിപ്പിക്കാന്‍ കഴിയുന്നതിനാല്‍ "പത്തിവിടര്‍ത്താഌം' ഇതിഌ സാധിക്കും. പ്രധാനാഹാരം മറ്റു പാമ്പുകള്‍ തന്നെ.

മറ്റെല്ലാ പാമ്പുകളെയും പോലെ രാജവെമ്പാലയും മുട്ടയിടുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ മറ്റു പാമ്പുകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഇതിന്റെ ശിശുസംരക്ഷണ സ്വഭാവമാണ്‌. ഉണക്കിലകളും മറ്റും കൊണ്ട്‌ ഭദ്രമായ ഒരു കൂടുണ്ടാക്കി അതിഌള്ളിലാണ്‌ "രാജ്ഞി' മുട്ടയിടുന്നത്‌. മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നതുവരെ "രാജദമ്പതികള്‍' കൂടിന്റെ പരിസരം വിട്ടുപോകാറില്ല. മൂന്നോ നാലോ മാസത്തിലൊരിക്കല്‍ കരിനാടന്‍ "പടം' (ചട്ട) പൊഴിക്കുന്നു. മൂര്‍ഖന്‍പാമ്പു കടിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയാണ്‌ കരിനാടന്‍ ദംശിച്ചാലും ഉണ്ടാകുന്നത്‌. ശ്വാസോച്ഛ്വാസത്തിഌണ്ടാകുന്ന തടസ്സം ദഷ്‌ടന്റെ മരണത്തിഌ കാരണമായിത്തീരുന്നു. നോ: മൂര്‍ഖന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍