This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരച്ചുള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരച്ചുള്ളി == == Box - leaved barleria == അക്കാന്തേസീ സസ്യകുടുംബത്തില്‍പ്പെ...)
(Box - leaved barleria)
 
വരി 1: വരി 1:
== കരച്ചുള്ളി ==
== കരച്ചുള്ളി ==
== Box - leaved barleria ==
== Box - leaved barleria ==
-
   
+
  [[ചിത്രം:Vol6p421_barleria buxifolia 1.jpg|thumb|കരച്ചുള്ളി]]
അക്കാന്തേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ചെടി. ശാ.നാ.: ബാര്‍ലീറിയാ ബക്‌സിഫോളിയ (Barleria buxifolia). ഇന്ത്യയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 1,200 മീ. വരെ ഉയരമുള്ള മിക്ക പ്രദേശങ്ങളിലും ഈ ചെടി വളരാറുണ്ട്‌. വരണ്ട പ്രദേശങ്ങളിലെ പാതവക്കുകളിലും തരിശുഭൂമികളിലും മറ്റുമാണ്‌ മുഖ്യമായും ഈ ചെടി കണ്ടുവരുന്നത്‌.

Current revision as of 09:16, 26 ജൂണ്‍ 2014

കരച്ചുള്ളി

Box - leaved barleria

കരച്ചുള്ളി

അക്കാന്തേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ചെടി. ശാ.നാ.: ബാര്‍ലീറിയാ ബക്‌സിഫോളിയ (Barleria buxifolia). ഇന്ത്യയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 1,200 മീ. വരെ ഉയരമുള്ള മിക്ക പ്രദേശങ്ങളിലും ഈ ചെടി വളരാറുണ്ട്‌. വരണ്ട പ്രദേശങ്ങളിലെ പാതവക്കുകളിലും തരിശുഭൂമികളിലും മറ്റുമാണ്‌ മുഖ്യമായും ഈ ചെടി കണ്ടുവരുന്നത്‌.

30-45 സെ.മീ. നീളത്തില്‍ വളരുന്ന, ധാരാളം മുള്ളുകളുള്ള ചെറു കുറ്റിച്ചെടിയാണ്‌ കരച്ചുള്ളി. ഒരു പ്രധാന കാണ്ഡത്തിനു രൂപം നല്‌കാതെ കനം കുറഞ്ഞ്‌ വളഞ്ഞ നിരവധി ചെറുശിഖരങ്ങളോടെ ശാഖിതമായി വളരുന്നുവെന്നത്‌ ഇതിന്റെ പ്രത്യേകതയാണ്‌. 1.3 സെ.മീ. നീളവും ഏകദേശം ഉരുണ്ട ആകൃതിയുമുള്ള ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. കട്ടിയുള്ള ഇലകളുടെ ഇരുപുറവും മൃദുലോമങ്ങളാല്‍ ആവൃതമാണ്‌. ഇലയുടെ ചുവട്ടിലായി വെള്ളനിറമുള്ള ഇലകളെക്കാള്‍ നീളമുള്ള കൂര്‍ത്ത മുള്ളുകളുണ്ടായിരിക്കും. ഇവ ഓരോ "മുട്ടി'ലും നാലു വീതം കാണപ്പെടുന്നു.

ഫെ. മേയ്‌ വരെയാണ്‌ പൂക്കാലം. സാമാന്യം വലുപ്പമുള്ളതും വര്‍ണ മനോഹരവുമായ പൂവിന്‌ വയലറ്റ്‌ കലര്‍ന്ന പിങ്ക്‌ നിറമാണ്‌. രണ്ടു മുള്ളുകള്‍ക്കിടയിലാണ്‌ ഒരു പൂവ്‌ കാണുന്നത്‌. പൂവിലെ രണ്ടു സഹപത്രകങ്ങള്‍ (bracteoles) മുള്ളുപോലെ കൂര്‍ത്തിരിക്കും. നാലുവിദളങ്ങള്‍ ഒന്നുചേര്‍ന്ന്‌ സംയുക്താവസ്ഥയിലുള്ളതാണ്‌ പൂവിലെ വിദളപുടം. അഞ്ച്‌ ദളങ്ങള്‍ സംയുക്താവസ്ഥയില്‍ കാണപ്പെടുന്ന ദളപുടത്തിന്‌ ചോര്‍പ്പിന്റെ ആകൃതിയാണ്‌. മൂന്ന്‌ വന്ധ്യകേസരങ്ങളുള്‍പ്പെടെ പൂവില്‍ അഞ്ച്‌ കേസരങ്ങളുണ്ട്‌. രണ്ടറകളോടുകൂടിയ അണ്ഡാശയത്തിലെ ഓരോ അറയിലും രണ്ട്‌ ബീജാണ്ഡം വീതമാണുള്ളത്‌. 18 മി.മീ. നീളമുള്ള സമ്പുടഫലമാണ്‌ ഇതിന്റേത്‌. ഓരോ അറയിലും രണ്ടു വിത്തു വീതമുണ്ട്‌.

ചെടിയുടെ ഇലയ്‌ക്കും വേരിനും ഔഷധഗുണമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍