This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമര്‍ലിങ്‌ ഓനസ്‌, ഹൈക്‌ (1853 - 1926)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാമര്‍ലിങ്‌ ഓനസ്‌, ഹൈക്‌ (1853 - 1926) == == Kamerlingh Onnes, Heike == ഹീലിയം എന്ന വാതകത...)
(Kamerlingh Onnes, Heike)
 
വരി 1: വരി 1:
== കാമര്‍ലിങ്‌ ഓനസ്‌, ഹൈക്‌ (1853 - 1926) ==

== Kamerlingh Onnes, Heike ==
== Kamerlingh Onnes, Heike ==
-
 
+
[[ചിത്രം:Vol7p106_Kamerlingh_portret.jpg|thumb|ഹൈക്‌ കാമർലിങ്‌ ഓനസ്‌]]
ഹീലിയം എന്ന വാതകത്തെ ആദ്യമായി ദ്രാവകരൂപത്തിലാക്കിയ ഡച്ച്‌ ഭൗതികശാസ്‌ത്രജ്ഞന്‍. 1853 സെപ്‌. 21നു ഗ്രാനിങ്‌ഗണില്‍ (Groningen) ഹാം കാമര്‍ലിങ്‌ ഓനസിന്റെയും അന്ന ജെര്‍ദിന കൊയോഴ്‌സിന്റെയും മകനായി ജനിച്ചു. 1870ല്‍ ഗ്രാനിങ്‌ഗണ്‍ സര്‍വകലാശാലയില്‍ കാമര്‍ലിങ്‌ തന്റെ ഉപരിപഠനം ആരംഭിച്ചു. 1871 മുതല്‍ 73 വരെയുള്ള കാലഘട്ടത്തില്‍ റോബര്‍ട്ട്‌ ബുന്‍സെന്‍ (Robert Bunsen), ഗുസ്‌താവ്‌ കിര്‍ച്ചോഫ്‌ (Gustav Kirchoff) എന്നിവരുടെ കീഴില്‍ ഹൈഡല്‍ബര്‍ഗ്‌ (Heidelberg) സര്‍വകലാശാലയില്‍ പഠനം തുടര്‍ന്നു. 1878ല്‍ ബിരുദാനന്തര ബിരുദവും 1879ല്‍ ഡോക്‌ടറേറ്റും നേടി. "ഭൂമിയുടെ ചംക്രമണത്തിനുള്ള പുതിയ തെളിവുകള്‍' എന്ന വിഷയത്തിലായിരുന്നു ഇദ്ദേഹം ഗവേഷണം നടത്തിയത്‌. 1882 മുതല്‍ 1923 വരെ ലൈഡനില്‍ പ്രായോഗിക ഭൗതികവിഭാഗത്തിന്റെ പ്രാഫസറായി ജോലി നോക്കി. ലൈഡനില്‍ ജോലിയിലിരിക്കെ അവിടെ ഇദ്ദേഹം പ്രസിദ്ധമായ ക്രയോജെനിക്‌ ലബോറട്ടറി സ്ഥാപിച്ചു.  

വാള്‍ഡര്‍വാള്‍സില്‍ നിന്നു ലഭിച്ച പ്രചോദനം വഴി അവസ്ഥാസമീകരണം (equation of state) ദ്രവ്യത്തിന്റെയും വാതകങ്ങളുടെയും താപഗതിക (thermodynamic) ഗുണധര്‍മങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠിക്കുന്നതില്‍ ഇദ്ദേഹം വ്യാപൃതനായി. 1908ല്‍ ഹാംപ്‌സണ്‍ ലിന്‍ഡെ ചക്രവും (Hampson Linde Cycle) ക്രയോസ്റ്റാറ്റും (Cryostat) ഉപയോഗിച്ച്‌ ഹീലിയത്തെ ദ്രവമാക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ജൂള്‍തോംസണ്‍ പ്രഭാവം പിന്തുടര്‍ന്ന്‌ താപനിലയെ കേവലപൂജ്യത്തിനു ഒരു ഡിഗ്രി മുകളില്‍ 0.9 കെല്‍വിന്‍ എന്ന രീതിയിലേക്ക്‌ താഴ്‌ത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. അക്കാലംവരെ ഭൂമിയില്‍ കൃത്രിമമായി സൃഷ്‌ടിക്കാന്‍ സാധിച്ച ഏറ്റവും താഴ്‌ന്ന താപനിലയായിരുന്നു ഇത്‌. ഈ കണ്ടുപിടിത്തത്തിനു സഹായിച്ച ഉപകരണങ്ങള്‍ ഇന്നും ലൈഡനിലെ ബോര്‍ഹാവെ (Boer haave) കാഴ്‌ചബംഗ്ലാവില്‍ സൂക്ഷിച്ചിട്ടുണ്ട്‌. കൂടാതെ വാതകങ്ങള്‍ക്കും അവയുടെ ഭിന്നമിശ്രിതങ്ങള്‍ക്കും നിമ്‌നതാപനിലയിലെ സമതാപീയ (iso-thermal) ങ്ങള്‍ കണ്ടെത്തുവാഌം വസ്‌തുക്കളുടെ കാന്തികവും പ്രകാശികവുമായ ഗുണധര്‍മങ്ങളെക്കുറിച്ച്‌ പഠിക്കുവാഌം ഇദ്ദേഹത്തിനു കഴിഞ്ഞു. 1911ല്‍ ശുദ്ധലോഹങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന്‌ താഴ്‌ന്ന താപനിലയിലേക്ക്‌ പോകുന്തോറും ചാലകങ്ങളുടെ വൈദ്യുതപ്രതിരോധം കുറഞ്ഞുകുറഞ്ഞ്‌ ഇല്ലാതാകുന്നുവെന്ന്‌ ഇദ്ദേഹം മനസ്സിലാക്കി. 4.2 കെല്‍വിന്‍ എന്ന താപനിലയിലെത്തുമ്പാള്‍ ലോഹങ്ങളുടെ പ്രതിരോധം പൂര്‍ണമായി ഇല്ലാതാകുകയും അതിചാലകത (super conductivity) കൈവരിക്കുകയും ചെയ്യുന്നുവെന്ന്‌ ഓനസും സഹപ്രവര്‍ത്തകരും കണ്ടുപിടിക്കുകയുണ്ടായി. ആദ്യകാലങ്ങളില്‍ സൂപ്പര്‍ കണ്ടക്‌റ്റിവിറ്റിയെ "സുപ്രാ കണ്ടക്‌റ്റിവിറ്റി' (supra conductivity) എന്ന പദമുപയോഗിച്ചായിരുന്നു പരാമര്‍ശിച്ചിരുന്നത്‌. ദ്രവഹീലിയത്തിന്റെ ഉത്‌പാദനം, നിമ്‌നതാപനിലകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി 1914ല്‍ ഇദ്ദേഹത്തിന്‌ ഭൗതികത്തിനുള്ള നോബല്‍ സമ്മാനം നല്‌കപ്പെട്ടു. 1926 ഫെ. 21നു ലൈഡനില്‍ വച്ച്‌ ഓനസ്‌ നിര്യാതനായി.

Current revision as of 08:29, 26 ജൂണ്‍ 2014

കാമര്‍ലിങ്‌ ഓനസ്‌, ഹൈക്‌ (1853 - 1926)

Kamerlingh Onnes, Heike

ഹൈക്‌ കാമർലിങ്‌ ഓനസ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍