This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പാനെല്ലാ, തൊമാസ്സോ (1568-1639)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Campanella, Tommaso)
(Campanella, Tommaso)
വരി 4: വരി 4:
== Campanella, Tommaso ==
== Campanella, Tommaso ==
-
[[ചിത്രം:Vol6p329_Tommaso Campanella.jpg|thumb|]]
+
[[ചിത്രം:Vol6p329_Tommaso Campanella.jpg|thumb|തൊമാസ്സോ കമ്പാനെല്ലാ]]
ഇറ്റാലിയന്‍ ചിന്തകഌം കവിയും. സമകാലികരായിരുന്ന ഗിയൊര്‍ദനൊ ബ്രൂണൊ, ഗലീലിയൊ എന്നിവരെപ്പോലെ തത്ത്വചിന്തയിലെ പ്രകൃതിവാദത്തെ ദൈവശാസ്‌ത്രത്തില്‍ നിന്ന്‌ വേറിട്ട്‌ കാണുന്ന സമീപനമാണ്‌ ഇദ്ദേഹവും സ്വീകരിച്ചത്‌.
ഇറ്റാലിയന്‍ ചിന്തകഌം കവിയും. സമകാലികരായിരുന്ന ഗിയൊര്‍ദനൊ ബ്രൂണൊ, ഗലീലിയൊ എന്നിവരെപ്പോലെ തത്ത്വചിന്തയിലെ പ്രകൃതിവാദത്തെ ദൈവശാസ്‌ത്രത്തില്‍ നിന്ന്‌ വേറിട്ട്‌ കാണുന്ന സമീപനമാണ്‌ ഇദ്ദേഹവും സ്വീകരിച്ചത്‌.

06:05, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പാനെല്ലാ, തൊമാസ്സോ (1568-1639)

Campanella, Tommaso

തൊമാസ്സോ കമ്പാനെല്ലാ

ഇറ്റാലിയന്‍ ചിന്തകഌം കവിയും. സമകാലികരായിരുന്ന ഗിയൊര്‍ദനൊ ബ്രൂണൊ, ഗലീലിയൊ എന്നിവരെപ്പോലെ തത്ത്വചിന്തയിലെ പ്രകൃതിവാദത്തെ ദൈവശാസ്‌ത്രത്തില്‍ നിന്ന്‌ വേറിട്ട്‌ കാണുന്ന സമീപനമാണ്‌ ഇദ്ദേഹവും സ്വീകരിച്ചത്‌.

1568 സെപ്‌. 5ന്‌ ഇറ്റലിയിലെ കലാബ്രിയയില്‍ ജനിച്ചു. ഗിയൊവന്നി ഡൊമിനിക്കൊ കമ്പാനെല്ലാ എന്നായിരുന്നു യഥാര്‍ഥനാമം. വളരെ ചെറുപ്പത്തില്‍ത്തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന ഇദ്ദേഹം വി. തോമസ്‌ അക്വിനാസിന്റെ ബഹുമാനാര്‍ഥം തൊമാസ്സോ എന്ന പേര്‌ സ്വീകരിച്ചു. അരിസ്‌റ്റോട്ടിലിന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കുവാന്‍ വിസമ്മതിച്ച തൊമാസ്സോ ബെര്‍ണാര്‍ഡിനൊ ടെലസ്യോയുടെ അഌഭവവാദത്തില്‍ (empiricism) ആകൃഷ്ടനായി. ടെലസ്യോയുടെ വീക്ഷണങ്ങള്‍ വിശദീകരിക്കുന്നതിഌം ന്യായീകരിക്കുന്നതിഌം ആണ്‌ തൊമാസ്സോ തന്റെ പ്രഥമകൃതിയായ ഫിലൊസൊഫിയ സെന്‍സിബസ്‌ ഡെമോണ്‍സ്‌ട്രറ്റ (Philoso-phia Sensibus Demonstrata) രചിച്ചത്‌. ഇദ്ദേഹത്തിന്റെ നിലപാടുകള്‍ സഭാ നേതൃത്വത്തിന്റെ അപ്രീതിയ്‌ക്കിടയാക്കുകയും 1591ലും 93ലും ഇദ്ദേഹം തടവിലാക്കപ്പെടുകയും ചെയ്‌തു. 1595ല്‍ മോചിതനായ തൊമാസ്സോ കലാബ്രിയയില്‍ തിരിച്ചെത്തിയെങ്കിലും അവിടത്തെ സ്‌പാനിഷ്‌ ഭരണാധികാരികള്‍ക്കെതിരായുള്ള ഗൂഢാലോചനയ്‌ക്ക്‌ നേതൃത്വം നല്‍കിയതിന്റെ പേരില്‍ വീണ്ടും തടവിലാക്കപ്പെട്ടു.

പാഷണ്ഡത, രാജദ്രാഹം എന്നീ കുറ്റങ്ങള്‍ ചുമത്തി 1599ല്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട തൊമാസ്സോ മനോരോഗമുണ്ടെന്ന വ്യാജേന വധശിക്ഷ ജീവപര്യന്തത്തടവായി ഇളവ്‌ ചെയ്യിപ്പിച്ചു. തുടര്‍ന്നുള്ള മുപ്പതോളം വര്‍ഷങ്ങള്‍ തടവറയില്‍ കഴിഞ്ഞ ഇദ്ദേഹം, അക്കാലത്താണ്‌ തന്റെ പ്രധാന കൃതികള്‍ പലതും രചിച്ചത്‌. എത്തിയിസ്‌മുസ്‌ ട്രയംഫാറ്റസ്‌ (Atheismus triumphatus), ക്വോദ്‌ റെമിനിസെറ്റുര്‍ (Quod reminiscetur), മെറ്റഫിസിക്ക (Meta-physica), തിയൊലൊജിയ (Theologia), സിറ്റ ദെല്‍ സോള്‍ (Citta del sole) എന്നിവ ഇക്കാലത്ത്‌ രചിച്ചതാണ്‌. പ്ലേറ്റോയുടെ "റിപബ്ലിക്ക്‌'ന്റെ മാതൃക പിന്തുടര്‍ന്ന്‌ രചിച്ചിട്ടുള്ള സിറ്റ ദെല്‍ സോള്‍ ആണ്‌ തൊമാസ്സോയുടെ ഏറ്റവും വിഖ്യാതമായ കൃതി. ദാര്‍ശനികനായ ഒരു പുരോഹിതന്‍ നയിക്കുന്ന സ്ഥിതിസമത്വവും പരിപൂര്‍ണതയുമുള്ള ഉട്ടോപ്യന്‍ സമൂഹത്തെയാണ്‌ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. പ്രപഞ്ചത്തെക്കുറിച്ചുള്ള തികച്ചും മാനവികവും അതേസമയം മതപരവുമായ ഒരു വീക്ഷണമാണ്‌ തൊമാസ്സോയുടെ കൃതികള്‍ കാഴ്‌ചവയ്‌ക്കുന്നത്‌.

നീണ്ട കാരാഗൃഹവാസത്തിഌ ശേഷം 1628ല്‍ അര്‍ബന്‍ VIII മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹം മോചിപ്പിക്കപ്പെട്ടു. റോമില്‍ മാര്‍പ്പാപ്പയുടെ കൂടെ പ്രവര്‍ത്തിച്ചുവരവെ തന്റെ ശിഷ്യനായ തൊമാസ്സാ പിഗ്‌നാടെല്ലി നേതൃത്വം നല്‍കിയ മറ്റൊരു ഗൂഢാലോചനയില്‍ പങ്കാളിയായതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം ഫ്രാന്‍സിലേക്ക്‌ ഒളിച്ചുപോയി. അവിടെ ലൂയി തകകക രാജാവും കര്‍ദിനാള്‍ റിഷെല്യൂവും തൊമാസ്സോക്ക്‌ സംരക്ഷണമേകി. പാരിസിലെ സെന്റ്‌ ഹൊണോര്‍ കോണ്‍വെന്റിലാണ്‌ ഇദ്ദേഹം അന്ത്യകാലം ചെലവഴിച്ചത്‌. ലൂയി തകഢന്റെ ജനനത്തോടഌബന്ധിച്ച്‌ രചിച്ച ഇക്‌ലോഗ ഇന്‍ പോര്‍ട്ടെന്‍ടൊസം ദെല്‍ഫിനി നേറ്റിവിറ്റേറ്റം (Ecloga in Portentosam Delphini Nativitatem) ആണ്‌ ഇദ്ദേഹത്തിന്റെ അവസാനകൃതി.

1639 മേയ്‌ 21ന്‌ തൊമാസ്സോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍