This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാംബോണ്‍,ജൂള്‍സ്‌ മാര്‍ട്ടിന്‍ (1845-1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാംബോണ്‍,ജൂള്‍സ്‌ മാര്‍ട്ടിന്‍ (1845-1935) == == Cambon, Jules Martin == ഫ്രഞ്ച്‌ നയ...)
(Cambon, Jules Martin)
വരി 1: വരി 1:
== കാംബോണ്‍,ജൂള്‍സ്‌ മാര്‍ട്ടിന്‍ (1845-1935) ==
== കാംബോണ്‍,ജൂള്‍സ്‌ മാര്‍ട്ടിന്‍ (1845-1935) ==
== Cambon, Jules Martin ==
== Cambon, Jules Martin ==
-
 
+
[[ചിത്രം:Vol7p158_Jules_Cambon.jpg|thumb|]]
ഫ്രഞ്ച്‌ നയതന്ത്രജ്ഞഌം ഭരണകര്‍ത്താവും. 1845 ഏപ്രിലില്‍ പാരിസില്‍ ജനിച്ചു. 1866ല്‍ പാരിസില്‍ അഭിഭാഷകനായി ഔദ്യോഗികജീവിതമാരംഭിച്ചു. ഫ്രാങ്കോജര്‍മന്‍ യുദ്ധക്കാലത്ത്‌ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ച കാംബോണ്‍ 1882ല്‍ നോര്‍ദ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെയും 1887ല്‍ റോണ്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും മുഖ്യ ഭരണകര്‍ത്താവായി പ്രവര്‍ത്തിക്കുകയുണ്ടായി. 1891ല്‍ അള്‍ജീരിയയിലെ ഗവര്‍ണര്‍ ജനറലായി.  

1897ല്‍ ഇദ്ദേഹം യു.എസ്സിലെ ഫ്രഞ്ച്‌ അംബാസഡറായി നിയമിതനായി. 1898ലെ യുദ്ധത്തില്‍ സ്‌പെയിഌം അമേരിക്കയും തമ്മില്‍ സമാധാനസന്ധിയുണ്ടാക്കുന്നതിന്‌ ഇദ്ദേഹം മുന്‍കൈയെടുത്തു. ഇത്‌ ഫ്രാന്‍സും സ്‌പെയിഌം തമ്മിലുള്ള രാഷ്‌ട്രീയ സഹകരണം ഉറപ്പിച്ചു. ഇദ്ദേഹത്തിന്റെ സഹോദരന്‍ പോള്‍ കാംബോണ്‍ 1898ല്‍ ലണ്ടനില്‍ ഫ്രഞ്ച്‌ അംബാസഡറായിരുന്നു. ജര്‍മനിയിലെ യുദ്ധപക്ഷക്കാരെ എതിര്‍ത്തു പരാജയപ്പെടുത്താന്‍ ഈ സഹോദരന്മാര്‍ സംയുക്തമായി ശ്രമിച്ചു. ആംഗ്ലോഫ്രഞ്ച്‌ സൗഹൃദ സന്ധിയുണ്ടാക്കുന്നതിലും ഇവര്‍ പ്രധാന പങ്കുവഹിച്ചു.

17:15, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാംബോണ്‍,ജൂള്‍സ്‌ മാര്‍ട്ടിന്‍ (1845-1935)

Cambon, Jules Martin

ഫ്രഞ്ച്‌ നയതന്ത്രജ്ഞഌം ഭരണകര്‍ത്താവും. 1845 ഏപ്രിലില്‍ പാരിസില്‍ ജനിച്ചു. 1866ല്‍ പാരിസില്‍ അഭിഭാഷകനായി ഔദ്യോഗികജീവിതമാരംഭിച്ചു. ഫ്രാങ്കോജര്‍മന്‍ യുദ്ധക്കാലത്ത്‌ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ച കാംബോണ്‍ 1882ല്‍ നോര്‍ദ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെയും 1887ല്‍ റോണ്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും മുഖ്യ ഭരണകര്‍ത്താവായി പ്രവര്‍ത്തിക്കുകയുണ്ടായി. 1891ല്‍ അള്‍ജീരിയയിലെ ഗവര്‍ണര്‍ ജനറലായി. 1897ല്‍ ഇദ്ദേഹം യു.എസ്സിലെ ഫ്രഞ്ച്‌ അംബാസഡറായി നിയമിതനായി. 1898ലെ യുദ്ധത്തില്‍ സ്‌പെയിഌം അമേരിക്കയും തമ്മില്‍ സമാധാനസന്ധിയുണ്ടാക്കുന്നതിന്‌ ഇദ്ദേഹം മുന്‍കൈയെടുത്തു. ഇത്‌ ഫ്രാന്‍സും സ്‌പെയിഌം തമ്മിലുള്ള രാഷ്‌ട്രീയ സഹകരണം ഉറപ്പിച്ചു. ഇദ്ദേഹത്തിന്റെ സഹോദരന്‍ പോള്‍ കാംബോണ്‍ 1898ല്‍ ലണ്ടനില്‍ ഫ്രഞ്ച്‌ അംബാസഡറായിരുന്നു. ജര്‍മനിയിലെ യുദ്ധപക്ഷക്കാരെ എതിര്‍ത്തു പരാജയപ്പെടുത്താന്‍ ഈ സഹോദരന്മാര്‍ സംയുക്തമായി ശ്രമിച്ചു. ആംഗ്ലോഫ്രഞ്ച്‌ സൗഹൃദ സന്ധിയുണ്ടാക്കുന്നതിലും ഇവര്‍ പ്രധാന പങ്കുവഹിച്ചു.

ജൂള്‍സ്‌ കാംബോണ്‍ 1902ല്‍ മാഡ്രിഡിലെയും 1907ല്‍ ബെര്‍ലിനിലെയും സ്ഥാനപതിയായി നിയമിതനായി. ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെട്ട അഗാദിര്‍ പ്രതിസന്ധി യൂറോപ്പിനെ ആകമാനം ഗ്രസിക്കുന്ന യുദ്ധമായി മാറാതെ പരിഹരിക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌.

ഒന്നാം ലോകയുദ്ധം ആരംഭിച്ചതിനുശേഷം 1915ല്‍ ഇദ്ദേഹം ഫ്രഞ്ച്‌ വിദേശമന്ത്രാലയത്തിന്റെ തലവനായി. ഗ്രീക്‌പോളിഷ്‌ കാര്യങ്ങളെക്കുറിച്ച്‌ പഠിക്കാനുള്ള സമാധാന സമ്മേളന സമിതിയുടെ അധ്യക്ഷന്‍ ഇദ്ദേഹമായിരുന്നു. വേഴ്‌സായി സന്ധി (1919)യില്‍ ഒപ്പുവച്ചവരില്‍ ഒരാളായിരുന്നു കാംബോണ്‍. 191931 കാലത്തെ അംബാസഡര്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷഌം ഇദ്ദേഹമായിരുന്നു. പ്രഗല്‌ഭനായ ഒരു എഴുത്തുകാരഌം കൂടിയായ ഇദ്ദേഹം 1918ല്‍ ഫ്രഞ്ച്‌ അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1935 സെപ്‌. 19നു വെവിയില്‍ (സ്വിറ്റ്‌സര്‍ലണ്ട്‌) കാംബോണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍