This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമെഹാമെഹാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാമെഹാമെഹാ == == Kamehameha == 1782 മുതല്‍ 1872 വരെയുള്ള കാലയളവില്‍ ഹവായി ഭരി...)
(Kamehameha)
വരി 1: വരി 1:
== കാമെഹാമെഹാ ==
== കാമെഹാമെഹാ ==
== Kamehameha ==
== Kamehameha ==
-
 
+
[[ചിത്രം:Vol7p158_Kamehameha I.jpg|thumb|]]
1782 മുതല്‍ 1872 വരെയുള്ള കാലയളവില്‍ ഹവായി ഭരിച്ച അഞ്ച്‌ രാജാക്കന്മാരുടെ പേര്‌.

കാമെഹാമെഹാ ക (1758-1819). മഹാനായ കാമെഹാമെഹാ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ ഹവായി ദ്വീപുകളുടെ ഏകീകരണം നടന്നത്‌. കാമെഹാമെഹാ വംശത്തിന്റെ സ്ഥാപകഌം ഇദ്ദേഹമാണ്‌. 1758 നവംബറില്‍ ഹവായി ദ്വീപിലെ കൊഹാല ജില്ലയില്‍ പ്രശസ്‌തരായ വര്‍ഗത്തലവന്മാരുടെ കുടുംബത്തിലായിരുന്നു ജനനം. ഇദ്ദേഹത്തിന്റെ ജനനസമയത്ത്‌ ഹാലി ധൂമകേതു ദൃശ്യമായെന്നും അത്‌ ഇദ്ദേഹത്തിന്റെ ഭാവി ഔന്നത്യത്തിന്റെ സൂചനയായിരുന്നുവെന്നും ഒരു കഥ പ്രചാരത്തിലുണ്ട്‌. "പൈയ' (paiea) എന്നായിരുന്നു യഥാര്‍ഥ പേരെങ്കിലും, "വ്യത്യസ്‌തനായ ഒരാള്‍' എന്ന്‌ അര്‍ഥമുള്ള കാമെഹാമെഹാ എന്ന പേര്‌ ഇദ്ദേഹം സ്വയം സ്വീകരിക്കുകയുണ്ടായി. കായിക/യുദ്ധ വിനോദങ്ങളില്‍ പ്രത്യേക മികവ്‌ പുലര്‍ത്തിയ കാമെഹാമെഹാ തന്റെ അമ്മാവനായ കലനിയൊപൂ (Kalani-opuu) രാജാവിന്റെ സേനാനായകരില്‍ പ്രമുഖനായിരുന്നു. 1778ല്‍ ഹവായി ദ്വീപുകള്‍ കണ്ടെത്തിയ ക്യാപ്‌റ്റന്‍ ജെയിംസ്‌ കുക്ക്‌ കലനിയൊ പൂ രാജാവുമായി നടത്തിയ കൂടിക്കാഴ്‌ചകളില്‍ കാമെഹാമെഹായും സന്നിഹിതനായിരുന്നതായി കാണാം.  

[[ചിത്രം:Vol7p158_Kamehameha ii.jpg|thumb|]]
1782ല്‍ കലനിയൊപൂവിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിന്റെ പുത്രനായ കിവാലോയും (Kiwalao) അനന്തരവനായ കാമെഹാമെഹായും ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഹവായി ദ്വീപ്‌ രണ്ടായി വിഭജിച്ച്‌ ഭരണമാരംഭിച്ചു. പിന്നീടുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ കിവാലോ കൊല്ലപ്പെടുകയും കാമെഹാമെഹാക്ക്‌ ദ്വീപിന്റെ സിംഹഭാഗവും കീഴടക്കാന്‍ സാധിക്കുകയും ചെയ്‌തു. 1790ല്‍ ഇദ്ദേഹം മോയി ദ്വീപ്‌ പിടിച്ചടക്കി.

[[ചിത്രം:Vol7p158_Kamehameha III.jpg|thumb|]]
1791ഌം 1810നുമിടയ്‌ക്ക്‌ കാമെഹാമെഹാ ഹവായി ദ്വീപുകളിലുടനീളം ആധിപത്യം ഉറപ്പിച്ചു. 1792ല്‍ കിവാലോയുടെ അര്‍ധസഹോദരനായ കിയോവ (Keowa) കൊല്ലപ്പെട്ടതോടുകൂടി പ്രധാന ദ്വീപായ ഹവായി പൂര്‍ണമായി കാമെഹാമെഹായുടെ അധീനതയിലായി. ലാനായ്‌, മൊളോക്കായ്‌ എന്നീ ദ്വീപുകള്‍ കീഴടക്കിയ കാമെഹാമെഹാ 1795 മേയില്‍ ഹോണൊലുലുവിന്‌ സമീപമുള്ള നൂവാനൗ താഴ്‌വരയില്‍ നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തിനൊടുവില്‍ ഓഹു (Oahu) ദ്വീപും കീഴടക്കി. 1809ല്‍ കൗമുവാലീ രാജാവുമായി (King Kaumuali) നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്‌ കൗവയി ദ്വീപും ഇദ്ദേഹത്തിനധീനമായി.

[[ചിത്രം:Vol7p158_Kamehameha IV.jpg|thumb|]]
കാമെഹാമെഹാ Iന്റെ സ്വേച്ഛാധിപത്യഭരണത്തില്‍ യൂറോപ്യരില്‍ നിന്ന്‌ സ്വീകരിച്ച്‌ സാമൂഹ്യ തത്ത്വശാസ്‌ത്ര വീക്ഷണങ്ങളുടെയും ഹവായിയിലെ പരമ്പരാഗത നീതിന്യായവ്യവസ്ഥയുടെയും സംയോജനം ദൃശ്യമായി. ചന്ദനവ്യാപാരത്തില്‍ ഭരണകൂടത്തിന്റെ കുത്തക ഉറപ്പുവരുത്തുക, വിദേശ കപ്പലുകള്‍ക്ക്‌ തുറമുഖനികുതി ഏര്‍പ്പെടുത്തുക തുടങ്ങിയ നിരവധി നടപടികള്‍ ഇദ്ദേഹം സ്വീകരിച്ചു.  

[[ചിത്രം:Vol7p158_Kamehameha_V.jpg|thumb|]]
1819 മേയ്‌ 8ന്‌ ഹവായിലെ കെലൂവ (Kailua) ദ്വീപില്‍ മഹാനായ കാമെഹാമെഹാ അന്തരിച്ചു.

17:07, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാമെഹാമെഹാ

Kamehameha

1782 മുതല്‍ 1872 വരെയുള്ള കാലയളവില്‍ ഹവായി ഭരിച്ച അഞ്ച്‌ രാജാക്കന്മാരുടെ പേര്‌. കാമെഹാമെഹാ ക (1758-1819). മഹാനായ കാമെഹാമെഹാ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ ഹവായി ദ്വീപുകളുടെ ഏകീകരണം നടന്നത്‌. കാമെഹാമെഹാ വംശത്തിന്റെ സ്ഥാപകഌം ഇദ്ദേഹമാണ്‌. 1758 നവംബറില്‍ ഹവായി ദ്വീപിലെ കൊഹാല ജില്ലയില്‍ പ്രശസ്‌തരായ വര്‍ഗത്തലവന്മാരുടെ കുടുംബത്തിലായിരുന്നു ജനനം. ഇദ്ദേഹത്തിന്റെ ജനനസമയത്ത്‌ ഹാലി ധൂമകേതു ദൃശ്യമായെന്നും അത്‌ ഇദ്ദേഹത്തിന്റെ ഭാവി ഔന്നത്യത്തിന്റെ സൂചനയായിരുന്നുവെന്നും ഒരു കഥ പ്രചാരത്തിലുണ്ട്‌. "പൈയ' (paiea) എന്നായിരുന്നു യഥാര്‍ഥ പേരെങ്കിലും, "വ്യത്യസ്‌തനായ ഒരാള്‍' എന്ന്‌ അര്‍ഥമുള്ള കാമെഹാമെഹാ എന്ന പേര്‌ ഇദ്ദേഹം സ്വയം സ്വീകരിക്കുകയുണ്ടായി. കായിക/യുദ്ധ വിനോദങ്ങളില്‍ പ്രത്യേക മികവ്‌ പുലര്‍ത്തിയ കാമെഹാമെഹാ തന്റെ അമ്മാവനായ കലനിയൊപൂ (Kalani-opuu) രാജാവിന്റെ സേനാനായകരില്‍ പ്രമുഖനായിരുന്നു. 1778ല്‍ ഹവായി ദ്വീപുകള്‍ കണ്ടെത്തിയ ക്യാപ്‌റ്റന്‍ ജെയിംസ്‌ കുക്ക്‌ കലനിയൊ പൂ രാജാവുമായി നടത്തിയ കൂടിക്കാഴ്‌ചകളില്‍ കാമെഹാമെഹായും സന്നിഹിതനായിരുന്നതായി കാണാം.

1782ല്‍ കലനിയൊപൂവിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിന്റെ പുത്രനായ കിവാലോയും (Kiwalao) അനന്തരവനായ കാമെഹാമെഹായും ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഹവായി ദ്വീപ്‌ രണ്ടായി വിഭജിച്ച്‌ ഭരണമാരംഭിച്ചു. പിന്നീടുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ കിവാലോ കൊല്ലപ്പെടുകയും കാമെഹാമെഹാക്ക്‌ ദ്വീപിന്റെ സിംഹഭാഗവും കീഴടക്കാന്‍ സാധിക്കുകയും ചെയ്‌തു. 1790ല്‍ ഇദ്ദേഹം മോയി ദ്വീപ്‌ പിടിച്ചടക്കി.

1791ഌം 1810നുമിടയ്‌ക്ക്‌ കാമെഹാമെഹാ ഹവായി ദ്വീപുകളിലുടനീളം ആധിപത്യം ഉറപ്പിച്ചു. 1792ല്‍ കിവാലോയുടെ അര്‍ധസഹോദരനായ കിയോവ (Keowa) കൊല്ലപ്പെട്ടതോടുകൂടി പ്രധാന ദ്വീപായ ഹവായി പൂര്‍ണമായി കാമെഹാമെഹായുടെ അധീനതയിലായി. ലാനായ്‌, മൊളോക്കായ്‌ എന്നീ ദ്വീപുകള്‍ കീഴടക്കിയ കാമെഹാമെഹാ 1795 മേയില്‍ ഹോണൊലുലുവിന്‌ സമീപമുള്ള നൂവാനൗ താഴ്‌വരയില്‍ നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തിനൊടുവില്‍ ഓഹു (Oahu) ദ്വീപും കീഴടക്കി. 1809ല്‍ കൗമുവാലീ രാജാവുമായി (King Kaumuali) നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്‌ കൗവയി ദ്വീപും ഇദ്ദേഹത്തിനധീനമായി.

കാമെഹാമെഹാ Iന്റെ സ്വേച്ഛാധിപത്യഭരണത്തില്‍ യൂറോപ്യരില്‍ നിന്ന്‌ സ്വീകരിച്ച്‌ സാമൂഹ്യ തത്ത്വശാസ്‌ത്ര വീക്ഷണങ്ങളുടെയും ഹവായിയിലെ പരമ്പരാഗത നീതിന്യായവ്യവസ്ഥയുടെയും സംയോജനം ദൃശ്യമായി. ചന്ദനവ്യാപാരത്തില്‍ ഭരണകൂടത്തിന്റെ കുത്തക ഉറപ്പുവരുത്തുക, വിദേശ കപ്പലുകള്‍ക്ക്‌ തുറമുഖനികുതി ഏര്‍പ്പെടുത്തുക തുടങ്ങിയ നിരവധി നടപടികള്‍ ഇദ്ദേഹം സ്വീകരിച്ചു.

1819 മേയ്‌ 8ന്‌ ഹവായിലെ കെലൂവ (Kailua) ദ്വീപില്‍ മഹാനായ കാമെഹാമെഹാ അന്തരിച്ചു.

കാമെഹാമെഹാ II (1797-1824). 1819 മുതല്‍ 24 വരെ ഹവായി ഭരിച്ച ഇദ്ദേഹം കാമെഹാമെഹാ കന്റെ പുത്രനാണ്‌. ലിഹൊലിഹൊ എന്നാണ്‌ യഥാര്‍ഥ നാമം. നേതൃപാടവം കുറവായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ കാമെഹാമെഹാ കന്റെ പത്‌നിമാരിലൊരാളായ കാഹുമനു (Kahumanu) ആയിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്‌. "കപു' (Kapu) എന്ന പേരിലറിയപ്പെട്ടിരുന്ന വിലക്കുകളുടെ പൗരാണിക സമ്പ്രദായം നിര്‍ത്തലാക്കിയതും അമേരിക്കന്‍ മിഷനറിമാര്‍ ഹവായിയില്‍ എത്തിയതുമാണ്‌ ഇദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാനസംഭവങ്ങള്‍. 1824ല്‍ ഒരു ഇംഗ്ലണ്ട്‌ സന്ദര്‍ശനത്തിനിടയില്‍ മീസില്‍സ്‌ ബാധിച്ച്‌ കാമെഹാമെഹാ കക നിര്യാതനായി.

കാമെഹാമെഹാ III (1813-1854). കാമെഹാമെഹാ IIന്റെ മരണത്തെത്തുടര്‍ന്ന്‌ 12-ാം വയസ്സില്‍ രാജാവായ ഇദ്ദേഹം മഹാനായ കാമെഹാമെഹായുടെ പുത്രഌം കാമെഹാമെഹാ IIന്റെ സഹോദരനുമാണ്‌. ഇദ്ദേഹം രാജപദവി ഏറ്റെടുത്തെങ്കിലും 1832 വരെ റീജന്റായി രാജ്യം ഭരിച്ചത്‌ കാഹുമനുവാണ്‌. തികഞ്ഞ പ്രാട്ടസ്റ്റന്റ്‌ വിശ്വാസിയായിരുന്ന കാഹുമനു 1832ല്‍ അന്തരിച്ചതിനു ശേഷം പുരാതന ഹവായിയന്‍ രീതികളും പ്രാട്ടസ്റ്റന്റ്‌ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും സമരസപ്പെട്ടുപോകുന്നതില്‍ തടസ്സം നേരിട്ടു. പ്രാട്ടസ്റ്റന്റ്‌ വിശ്വാസത്തിന്റെ പ്രാമുഖ്യം വര്‍ധിച്ചത്‌, കത്തോലിക്കര്‍ അടിച്ചമര്‍ത്തപ്പെടാന്‍ ഇടയാക്കി. 1839ല്‍ കാമെഹാമെഹാ III കത്തോലിക്കരുടെ രക്ഷാകര്‍ത്തൃസ്ഥാനം ഏറ്റെടുത്തുകൊണ്ട്‌ മതസഹിഷ്‌ണുത പാലിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം 1840 മുതല്‍ രാജ്യത്ത്‌ നിരവധി പൊതുവിദ്യാലയങ്ങള്‍ തുറക്കുകയുണ്ടായി. 1840ല്‍ കാമെഹാമെഹാ III രാജ്യത്തെ ആദ്യഭരണഘടന നടപ്പിലാക്കി. കൗണ്‍സില്‍ വര്‍ഗത്തലവനുമൊന്നിച്ച്‌ സാമാന്യജനതയ്‌ക്കും ഹാജരാകാന്‍ ആദ്യമായി അനുവാദം ലഭിച്ചു. 1852ലെ ലിബറല്‍ ഭരണഘടന, എല്ലാ പുരുഷപ്രജകള്‍ക്കും വോട്ടവകാശം നല്‌കി. 1845നു ശേഷമുണ്ടായ ചില നിയമങ്ങള്‍ നീതിന്യായഭരണം പരിഷ്‌കരിച്ചു. ഭൂവിതരണ നിയമങ്ങളും പരിഷ്‌കരിക്കപ്പെട്ടു. 1849ല്‍ ഹോണൊലുവുവില്‍ ഫ്രഞ്ച്‌ ആക്രമണമുണ്ടായപ്പോള്‍ ഹവായ്‌ ഗ്രറ്റ്‌ ബ്രിട്ടഌം യു.എസ്സുമായി പുതിയ കരാറുകള്‍ ഉണ്ടാക്കി. ഇക്കാലത്ത്‌ ബ്രിട്ടീഷ്‌ സ്വാധീനം കുറയുകയും. യു.എസ്‌. സ്വാധീനം വര്‍ധിക്കുകയും ചെയ്‌തു. മുപ്പതുവര്‍ഷം ഹവായ്‌ ഭരിച്ച കാമെഹാമെഹാ III 1854ല്‍ അന്തരിച്ചു.

കാമെഹാമെഹാ IV (1834-63). 1854 മുതല്‍ 63 വരെ ഹവായി ഭരിച്ച ഇദ്ദേഹം കാമെഹാമെഹാ IIIന്റെ അനന്തരവഌം ദത്തു പുത്രനുമായിരുന്നു. അലക്‌സാണ്ടര്‍ ലിഹൊലിഹൊ എന്നാണ്‌ യഥാര്‍ഥ നാമം. ഹവായിയന്‍ ദ്വീപുകള്‍ യു.എസ്സിനോട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടതിനെതിരെയുള്ള പ്രതിഷേധവും അമേരിക്കന്‍ മിഷനറിമാരുടെ രാഷ്‌ട്രീയ സ്വാധീനവുമായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ പ്രത്യേകതകള്‍. പകര്‍ച്ചവ്യാധികള്‍മൂലം കൂട്ടമരണങ്ങള്‍ സംഭവിക്കുന്നത്‌ തടയാനായി ഹോണോലുലുവില്‍ ക്വീന്‍സ്‌ ആശുപത്രി സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്‌. സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. 1862ല്‍ ഏകപുത്രന്റെ മരണത്തെത്തുടര്‍ന്ന്‌ ഇദ്ദേഹം പൊതുരംഗത്ത്‌ നിന്നു പിന്മാറി. 1863 ന. 30 ഹോണൊലുലുവില്‍ കാമെഹാമെഹാ IV. അന്തരിച്ചു.

കാമെഹാമെഹാ V (1830-72). 1863 മുതല്‍ 72 വരെ ഹവായി ഭരിച്ച ഇദ്ദേഹം കാമെഹാമെഹാ IVന്റെ ജ്യേഷ്‌ഠസഹോദരനായിരുന്നു. 1864ല്‍ ഇദ്ദേഹം പ്രഖ്യാപിച്ച ഭരണഘടനയ്‌ക്ക്‌ 1852ലേതിനെ അപേക്ഷിച്ച്‌ ജനാധിപത്യ മൂല്യം കുറവായിരുന്നെങ്കിലും, കൂടുതല്‍ ജനസമ്മതി ആര്‍ജിക്കാനായി. പരമ്പരാഗത ഉപജീവനമാര്‍ഗമായ തിമിംഗലവേട്ട ഉപേക്ഷിച്ച്‌ കൂടുതല്‍ ജനങ്ങള്‍ കൃഷിപ്പണിയിലേര്‍പ്പെട്ടു തുടങ്ങിയതിനാല്‍ ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ചൈനീസ്‌/ജാപ്പനീസ്‌ കരാര്‍ തൊഴിലാളികള്‍ക്ക്‌ ദ്വീപുകളില്‍ പ്രവേശനം നല്‌കി. അവിവാഹിതനായിരുന്ന കാമെഹാമെഹാ V 1872 ഡി. 11ന്‌, തന്റെ പിറന്നാള്‍ ദിനത്തില്‍ അന്തരിച്ചു. പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ കാമെഹാമെഹാ രാജപരമ്പര ഇദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍