This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃമിരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൃമിരോഗങ്ങള്‍ == നിമറ്റോഡ എന്ന ജന്തുവിഭാഗത്തിൽ ഉള്‍പ്പെടുന...)
(കൃമിരോഗങ്ങള്‍)
വരി 3: വരി 3:
നിമറ്റോഡ എന്ന ജന്തുവിഭാഗത്തിൽ ഉള്‍പ്പെടുന്ന കൃമികള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍. കൃമികളിൽ ഭൂരിഭാഗവും തന്തുരൂപത്തിലുള്ളവയാണെങ്കിലും ഉരുണ്ടവയും അല്‌പം അണ്ഡാകൃതിയിലുള്ളവയും വിരളമല്ല. സ്വതന്ത്രജീവികളായും പരാദങ്ങളായും കൃമികള്‍ വർത്തിക്കുന്നു. ജന്തുക്കളിൽ കാണപ്പെടുന്ന പരാദജീവികളായ കൃമികള്‍ നിരവധി രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. പ്രധാനമായും മനുഷ്യരിൽ കാണപ്പെടുന്ന കൃമിരോഗങ്ങളും അവയുടെ ലക്ഷണങ്ങളും നിവാരണമാർഗങ്ങളുമാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.

-
 
+
[[ചിത്രം:Vol7p852_Pinworms.jpg|thumb|]]
മാരകമല്ലെങ്കിലും കൃമിരോഗങ്ങള്‍ പല സമൂഹങ്ങളിലും അനാരോഗ്യത്തിന്‌ പ്രധാന കാരണമായിത്തീരുന്നു. കൃമിരോഗങ്ങള്‍മൂലം  പ്രതിരോധശക്തി ക്ഷയിക്കുന്നതായി കാണാം. ഒരു വ്യക്തിയിൽത്തന്നെ നിരവധിയിനം കൃമികള്‍ ഒരുമിച്ചു കാണപ്പെടാറുണ്ട്‌. മലേറിയ, ട്രിപ്പനോസോമിയാസിസ്‌ തുടങ്ങിയ ചില രോഗങ്ങള്‍ കൃമിരോഗം ബാധിച്ചവരിൽ പടർന്നുപിടിക്കാനുളള സാധ്യത കൂടുതലാണ്‌.

വരി 9: വരി 9:
എന്ററോബിയം. നൂൽ കൃമികള്‍ അഥവാ സൂചികൃമികള്‍ (pin worms)എന്നാണിവ അറിയപ്പെടുന്നത്‌. കുടലിൽ കാണപ്പെടുന്ന ഒരു പരോപജീവിയാണിത്‌. എന്ററോബിയസ്‌ വെർമിക്കുലാറിസ്‌ എന്നയിനമാണ്‌ പ്രധാനം. ഇതിന്റെ മുട്ടകള്‍ 10,000 വർഷം പഴക്കമുള്ള മൃതദേഹത്തിൽ വരെ കണ്ടെത്തിയതായി രേഖകളുണ്ട്‌. ഇതിൽനിന്ന്‌ ഏറ്റവുമധികം പഴക്കമുള്ളയിനം കൃമിയാണിതെന്നു കരുതപ്പെടുന്നു.

[[ചിത്രം:Vol7p852_Parasite_TrichurisMalesFemales.jpg|thumb|]]
-
പെണ്‍കൃമിക്ക്‌ 10 മില്ലിമീറ്റർ നീളംവരും. എന്നാൽ ആണ്‍കൃമിക്ക്‌ 3 മില്ലിമീറ്റർ മാത്രമേ നീളം കാണുകയുള്ളൂ. സീക്കം(Caecum), അപ്പന്‍ഡിക്‌സ്‌, വന്‍കുടൽ എന്നിവയ്‌ക്കുള്ളിലെ ശ്ലേഷ്‌മസ്‌തരത്തിലാണ്‌ ഇവ കഴിഞ്ഞുകൂടുന്നത്‌. രാത്രിസമയത്ത്‌ പെണ്‍ കൃമി മുട്ടയിടാനായി താഴേക്ക്‌ നീങ്ങി മലദ്വാരത്തിനു സമീപം എത്തിച്ചേരുന്നു. ഒരു പ്രാവശ്യം പെണ്‍കൃമി പതിനായിരത്തോളം മുട്ടയിടുന്നു. സ്‌ത്രീകളുടെ ശരീരത്തിൽ ചിലപ്പോള്‍ പെണ്‍കൃമികള്‍ മലദ്വാരത്തിൽനിന്ന്‌ ഇറങ്ങി യോനിവഴി ഉള്ളിൽ പ്രവേശിച്ച്‌ ഫാലോപ്പിയന്‍ നാളിവഴി പെരടോണിയംവരെ എത്തിച്ചേരാറുണ്ട്‌. ഓരോ മുട്ടയും ഏതാനും മണിക്കൂറുകൊണ്ട്‌ വിരിഞ്ഞ്‌ ലാർവയായിത്തീരുന്നു.
+
പെണ്‍കൃമിക്ക്‌ 10 മില്ലിമീറ്റർ നീളംവരും. എന്നാൽ ആണ്‍കൃമിക്ക്‌ 3 മില്ലിമീറ്റർ മാത്രമേ നീളം കാണുകയുള്ളൂ. സീക്കം(Caecum), അപ്പന്‍ഡിക്‌സ്‌, വന്‍കുടൽ എന്നിവയ്‌ക്കുള്ളിലെ ശ്ലേഷ്‌മസ്‌തരത്തിലാണ്‌ ഇവ കഴിഞ്ഞുകൂടുന്നത്‌. രാത്രിസമയത്ത്‌ പെണ്‍ കൃമി മുട്ടയിടാനായി താഴേക്ക്‌ നീങ്ങി മലദ്വാരത്തിനു സമീപം എത്തിച്ചേരുന്നു. ഒരു പ്രാവശ്യം പെണ്‍കൃമി പതിനായിരത്തോളം മുട്ടയിടുന്നു. സ്‌ത്രീകളുടെ ശരീരത്തിൽ ചിലപ്പോള്‍ പെണ്‍കൃമികള്‍ മലദ്വാരത്തിൽനിന്ന്‌ ഇറങ്ങി യോനിവഴി ഉള്ളിൽ പ്രവേശിച്ച്‌ ഫാലോപ്പിയന്‍ പെരടോണിയംവരെ എത്തിച്ചേരാറുണ്ട്‌. ഓരോ മുട്ടയും ഏതാനും മണിക്കൂറുകൊണ്ട്‌ വിരിഞ്ഞ്‌ ലാർവയായിത്തീരുന്നു.
-
 
+
[[ചിത്രം:Vol7p852_Hookworms.jpg|thumb|]]
ആഹാരസാധനങ്ങള്‍, വെള്ളം, സ്‌പർശനം എന്നിവവഴി വീണ്ടും മനുഷ്യന്റെ ഉള്ളിൽ ഈ ലാർവ എത്തിച്ചേരുന്നു. മലദ്വാരത്തിൽ ചൊറിച്ചിലനുഭവപ്പെടുന്നതിനാൽ വിരലുകളിൽ ഇവയ്‌ക്കു കടന്നുകൂടുവാനും വായ്‌ വഴി വീണ്ടും കുടലിൽ എത്തിച്ചേരാനുമുള്ള സാധ്യത കൂടുതലാണ്‌. കൃമിബാധയുള്ളയാള്‍ രാത്രിയിൽ ഉപയോഗിക്കുന്ന വസ്‌ത്രങ്ങള്‍, കിടക്കവിരികള്‍ എന്നിവയിൽക്കൂടിയും മറ്റാളുകളിലേക്ക്‌ ഇവ കടന്നുപറ്റുന്നു. ചുരുങ്ങിയ തോതിൽ വായുവിൽക്കൂടിപ്പോലും മറ്റാളുകളിൽ കടന്നുകൂടാനും എല്ലാ കാലാവസ്ഥയിലും വളരാനും ഇവയ്‌ക്കു കഴിയും. മനുഷ്യന്റെ ഉള്ളിൽ എത്തിച്ചേർന്ന ലാർവ ചെറുകുടലിൽ എത്തുകയും അവിടെനിന്ന്‌ സീക്കത്തിലേക്ക്‌ കടക്കുകയും ചെയ്യുന്നു. ഒരു മാസത്തിനുള്ളിൽ ഇവ വളർച്ച മുഴുമിപ്പിച്ച്‌ മുട്ടയിടാന്‍ പ്രായമാകുന്നു.

രോഗലക്ഷണങ്ങളിൽ ഏറ്റവും സാധാരണയായുള്ളത്‌ മലദ്വാരത്തിനു ചുറ്റുമുള്ള ചൊറിച്ചിലാണ്‌. രാത്രികാലങ്ങളിലാണിത്‌ കൂടുതലായും അനുഭവപ്പെടുന്നത്‌. കുട്ടികളിൽ ഉറക്കമില്ലായ്‌മ, അസ്വാസ്ഥ്യം, മൂത്രം പോകൽ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം കാണപ്പെടുന്നു. മലദ്വാരത്തിനു ചുറ്റും ചൊറിഞ്ഞുപൊട്ടുന്നതിനാൽ ചർമരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്‌. സ്‌ത്രീകളിൽ ഈ കൃമിയുടെ ഉപദ്രവംമൂലം യോനീസ്രാവങ്ങള്‍ ഉണ്ടാകാം. ജനനേന്ദ്രിയരോഗങ്ങളും ഈ കൃമികാരണമുണ്ടാകാന്‍ സാധ്യതയുണ്ട്‌.

[[ചിത്രം:Vol7p852_ascaris lumbric.jpg|thumb|]]
ഒരു കുടുംബത്തിൽ രോഗബാധയുള്ള എല്ലാ വ്യക്തികളെയും ഒരുമിച്ച്‌ ചികിത്സയ്‌ക്ക്‌ വിധേയരാക്കേണ്ടതാണ്‌. ഈ രോഗബാധയ്‌ക്കെതിരായി പൈറാന്റൽ പാമോയേറ്റ്‌ (Pyrantel pamoate), മെബെന്‍ഡാസോള്‍ (Mebendazole)എന്നീ മരുന്നുകള്‍ ഫലപ്രദങ്ങളാണ്‌. തീരെ ചെറിയ കുട്ടികള്‍ക്കും ഗർഭിണികള്‍ക്കും മെബെന്‍ഡാസോള്‍ നല്‌കാറില്ല. ഗൃഹാന്തരീക്ഷത്തിലെ ശുചിത്വം പരിപാലിക്കുന്നതുമൂലം ഒരളവുവരെ രോഗപ്പകർച്ച തടയാം. ദിവസവും കുളിക്കുന്നതും, ആഹാരത്തിനു മുമ്പ്‌ നല്ലതുപോലെ കൈ ശുചിയാക്കുന്നതും, ശൗചത്തിനുശേഷം സോപ്പുപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കുന്നതും പ്രയോജനകരമാണ്‌. ഈ കൃമിരോഗം ചികിത്സിച്ചുമാറ്റാന്‍ എളുപ്പമാണെങ്കിലും വീണ്ടുമുള്ള രോഗപ്പകർച്ച തടയുക എന്നതാണ്‌ പ്രശ്‌നമായിട്ടുള്ളത്‌.

ട്രക്കിയൂറിസ്‌. ട്രക്കിയൂറിസ്‌ ട്രക്കിയൂറ (Trichiuris trichiura)എന്നറിയപ്പെടുന്ന കൃമിയാണ്‌ കുടലിൽ കാണുന്ന മറ്റൊരു അപകടകാരി. ചാട്ടക്കൃമി  (Whip worm) എന്ന പേരിലും ഇവ അറിയപ്പെടുന്നു. വന്‍കുടലിലെ ശ്ലേഷ്‌മസ്‌തരത്തിലാണ്‌ ഈ കൃമികള്‍ ജീവിക്കുന്നത്‌.

15:16, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൃമിരോഗങ്ങള്‍

നിമറ്റോഡ എന്ന ജന്തുവിഭാഗത്തിൽ ഉള്‍പ്പെടുന്ന കൃമികള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍. കൃമികളിൽ ഭൂരിഭാഗവും തന്തുരൂപത്തിലുള്ളവയാണെങ്കിലും ഉരുണ്ടവയും അല്‌പം അണ്ഡാകൃതിയിലുള്ളവയും വിരളമല്ല. സ്വതന്ത്രജീവികളായും പരാദങ്ങളായും കൃമികള്‍ വർത്തിക്കുന്നു. ജന്തുക്കളിൽ കാണപ്പെടുന്ന പരാദജീവികളായ കൃമികള്‍ നിരവധി രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. പ്രധാനമായും മനുഷ്യരിൽ കാണപ്പെടുന്ന കൃമിരോഗങ്ങളും അവയുടെ ലക്ഷണങ്ങളും നിവാരണമാർഗങ്ങളുമാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.

മാരകമല്ലെങ്കിലും കൃമിരോഗങ്ങള്‍ പല സമൂഹങ്ങളിലും അനാരോഗ്യത്തിന്‌ പ്രധാന കാരണമായിത്തീരുന്നു. കൃമിരോഗങ്ങള്‍മൂലം പ്രതിരോധശക്തി ക്ഷയിക്കുന്നതായി കാണാം. ഒരു വ്യക്തിയിൽത്തന്നെ നിരവധിയിനം കൃമികള്‍ ഒരുമിച്ചു കാണപ്പെടാറുണ്ട്‌. മലേറിയ, ട്രിപ്പനോസോമിയാസിസ്‌ തുടങ്ങിയ ചില രോഗങ്ങള്‍ കൃമിരോഗം ബാധിച്ചവരിൽ പടർന്നുപിടിക്കാനുളള സാധ്യത കൂടുതലാണ്‌.

കുടലുമായി ബന്ധപ്പെട്ടാണ്‌ പല കൃമികളും മനുഷ്യരിൽ കാണപ്പെടുന്നത്‌. ഇവയിൽ പ്രധാനപ്പെട്ടവ എന്ററോബിയം, ട്രക്കിയൂറിസ്‌, അസ്‌കാരിസ്‌, ആന്‍ കൈലോസ്റ്റോമ എന്നിവയാണ്‌.

എന്ററോബിയം. നൂൽ കൃമികള്‍ അഥവാ സൂചികൃമികള്‍ (pin worms)എന്നാണിവ അറിയപ്പെടുന്നത്‌. കുടലിൽ കാണപ്പെടുന്ന ഒരു പരോപജീവിയാണിത്‌. എന്ററോബിയസ്‌ വെർമിക്കുലാറിസ്‌ എന്നയിനമാണ്‌ പ്രധാനം. ഇതിന്റെ മുട്ടകള്‍ 10,000 വർഷം പഴക്കമുള്ള മൃതദേഹത്തിൽ വരെ കണ്ടെത്തിയതായി രേഖകളുണ്ട്‌. ഇതിൽനിന്ന്‌ ഏറ്റവുമധികം പഴക്കമുള്ളയിനം കൃമിയാണിതെന്നു കരുതപ്പെടുന്നു.

പെണ്‍കൃമിക്ക്‌ 10 മില്ലിമീറ്റർ നീളംവരും. എന്നാൽ ആണ്‍കൃമിക്ക്‌ 3 മില്ലിമീറ്റർ മാത്രമേ നീളം കാണുകയുള്ളൂ. സീക്കം(Caecum), അപ്പന്‍ഡിക്‌സ്‌, വന്‍കുടൽ എന്നിവയ്‌ക്കുള്ളിലെ ശ്ലേഷ്‌മസ്‌തരത്തിലാണ്‌ ഇവ കഴിഞ്ഞുകൂടുന്നത്‌. രാത്രിസമയത്ത്‌ പെണ്‍ കൃമി മുട്ടയിടാനായി താഴേക്ക്‌ നീങ്ങി മലദ്വാരത്തിനു സമീപം എത്തിച്ചേരുന്നു. ഒരു പ്രാവശ്യം പെണ്‍കൃമി പതിനായിരത്തോളം മുട്ടയിടുന്നു. സ്‌ത്രീകളുടെ ശരീരത്തിൽ ചിലപ്പോള്‍ പെണ്‍കൃമികള്‍ മലദ്വാരത്തിൽനിന്ന്‌ ഇറങ്ങി യോനിവഴി ഉള്ളിൽ പ്രവേശിച്ച്‌ ഫാലോപ്പിയന്‍ പെരടോണിയംവരെ എത്തിച്ചേരാറുണ്ട്‌. ഓരോ മുട്ടയും ഏതാനും മണിക്കൂറുകൊണ്ട്‌ വിരിഞ്ഞ്‌ ലാർവയായിത്തീരുന്നു.

ആഹാരസാധനങ്ങള്‍, വെള്ളം, സ്‌പർശനം എന്നിവവഴി വീണ്ടും മനുഷ്യന്റെ ഉള്ളിൽ ഈ ലാർവ എത്തിച്ചേരുന്നു. മലദ്വാരത്തിൽ ചൊറിച്ചിലനുഭവപ്പെടുന്നതിനാൽ വിരലുകളിൽ ഇവയ്‌ക്കു കടന്നുകൂടുവാനും വായ്‌ വഴി വീണ്ടും കുടലിൽ എത്തിച്ചേരാനുമുള്ള സാധ്യത കൂടുതലാണ്‌. കൃമിബാധയുള്ളയാള്‍ രാത്രിയിൽ ഉപയോഗിക്കുന്ന വസ്‌ത്രങ്ങള്‍, കിടക്കവിരികള്‍ എന്നിവയിൽക്കൂടിയും മറ്റാളുകളിലേക്ക്‌ ഇവ കടന്നുപറ്റുന്നു. ചുരുങ്ങിയ തോതിൽ വായുവിൽക്കൂടിപ്പോലും മറ്റാളുകളിൽ കടന്നുകൂടാനും എല്ലാ കാലാവസ്ഥയിലും വളരാനും ഇവയ്‌ക്കു കഴിയും. മനുഷ്യന്റെ ഉള്ളിൽ എത്തിച്ചേർന്ന ലാർവ ചെറുകുടലിൽ എത്തുകയും അവിടെനിന്ന്‌ സീക്കത്തിലേക്ക്‌ കടക്കുകയും ചെയ്യുന്നു. ഒരു മാസത്തിനുള്ളിൽ ഇവ വളർച്ച മുഴുമിപ്പിച്ച്‌ മുട്ടയിടാന്‍ പ്രായമാകുന്നു. രോഗലക്ഷണങ്ങളിൽ ഏറ്റവും സാധാരണയായുള്ളത്‌ മലദ്വാരത്തിനു ചുറ്റുമുള്ള ചൊറിച്ചിലാണ്‌. രാത്രികാലങ്ങളിലാണിത്‌ കൂടുതലായും അനുഭവപ്പെടുന്നത്‌. കുട്ടികളിൽ ഉറക്കമില്ലായ്‌മ, അസ്വാസ്ഥ്യം, മൂത്രം പോകൽ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം കാണപ്പെടുന്നു. മലദ്വാരത്തിനു ചുറ്റും ചൊറിഞ്ഞുപൊട്ടുന്നതിനാൽ ചർമരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്‌. സ്‌ത്രീകളിൽ ഈ കൃമിയുടെ ഉപദ്രവംമൂലം യോനീസ്രാവങ്ങള്‍ ഉണ്ടാകാം. ജനനേന്ദ്രിയരോഗങ്ങളും ഈ കൃമികാരണമുണ്ടാകാന്‍ സാധ്യതയുണ്ട്‌.

ഒരു കുടുംബത്തിൽ രോഗബാധയുള്ള എല്ലാ വ്യക്തികളെയും ഒരുമിച്ച്‌ ചികിത്സയ്‌ക്ക്‌ വിധേയരാക്കേണ്ടതാണ്‌. ഈ രോഗബാധയ്‌ക്കെതിരായി പൈറാന്റൽ പാമോയേറ്റ്‌ (Pyrantel pamoate), മെബെന്‍ഡാസോള്‍ (Mebendazole)എന്നീ മരുന്നുകള്‍ ഫലപ്രദങ്ങളാണ്‌. തീരെ ചെറിയ കുട്ടികള്‍ക്കും ഗർഭിണികള്‍ക്കും മെബെന്‍ഡാസോള്‍ നല്‌കാറില്ല. ഗൃഹാന്തരീക്ഷത്തിലെ ശുചിത്വം പരിപാലിക്കുന്നതുമൂലം ഒരളവുവരെ രോഗപ്പകർച്ച തടയാം. ദിവസവും കുളിക്കുന്നതും, ആഹാരത്തിനു മുമ്പ്‌ നല്ലതുപോലെ കൈ ശുചിയാക്കുന്നതും, ശൗചത്തിനുശേഷം സോപ്പുപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കുന്നതും പ്രയോജനകരമാണ്‌. ഈ കൃമിരോഗം ചികിത്സിച്ചുമാറ്റാന്‍ എളുപ്പമാണെങ്കിലും വീണ്ടുമുള്ള രോഗപ്പകർച്ച തടയുക എന്നതാണ്‌ പ്രശ്‌നമായിട്ടുള്ളത്‌. ട്രക്കിയൂറിസ്‌. ട്രക്കിയൂറിസ്‌ ട്രക്കിയൂറ (Trichiuris trichiura)എന്നറിയപ്പെടുന്ന കൃമിയാണ്‌ കുടലിൽ കാണുന്ന മറ്റൊരു അപകടകാരി. ചാട്ടക്കൃമി (Whip worm) എന്ന പേരിലും ഇവ അറിയപ്പെടുന്നു. വന്‍കുടലിലെ ശ്ലേഷ്‌മസ്‌തരത്തിലാണ്‌ ഈ കൃമികള്‍ ജീവിക്കുന്നത്‌.

30 മില്ലിമീറ്റർ മുതൽ 50 മില്ലിമീറ്റർ വരെ നീളമുള്ള ഇവയ്‌ക്ക്‌ ഒരു ചാട്ടയുടെ ആകൃതിയാണുള്ളത്‌. ഒരു പ്രാവശ്യം പെണ്‍കൃമി 5,000 മുട്ട വരെയിടും. മുട്ടയുടെ രണ്ടറ്റത്തും ഓരോ മുഴ കാണപ്പെടുന്നു. മൂന്നാഴ്‌ചയെങ്കിലും മണ്ണിൽ കഴിഞ്ഞുകൂടിയ ശേഷമേ ഇവ വിരിയാറുള്ളൂ. മലത്തിലൂടെ ഇവ വെളിയിൽ വരുന്നു. പച്ചിലകളിൽ പറ്റിപ്പിടിച്ചും ഈച്ചകള്‍ വഴിയും മുട്ടയുടെ വ്യാപനം നടക്കുന്നു. ജലത്തിലൂടെയും ആഹാരപദാർഥങ്ങളിലൂടെയും ഈ മുട്ടകള്‍ മനുഷ്യരുടെ കുടലിൽ എത്തിച്ചേരുകയും അവിടെവച്ച്‌ വിരിയുകയും ചെയ്യുന്നു. ലാർവകള്‍ കുടലിലെ ഉദ്‌വർധങ്ങളിൽ (villi) പറ്റിപ്പിടിച്ച്‌ അവിടെനിന്ന്‌ താഴോട്ടു സഞ്ചരിച്ച്‌ വന്‍കുടലിൽ എത്തി വളർച്ച മുഴുമിപ്പിക്കുന്നു. വളർച്ച മുഴുമിപ്പിച്ച ചാട്ടക്കൃമികള്‍ നാല്‌ മുതൽ എട്ടു വർഷംവരെ ജീവിച്ചിരിക്കാറുണ്ട്‌. ഈ കൃമികള്‍ വന്‍തോതിൽ ഉള്ളിൽ പെരുകിയാൽ മാത്രമേ അസുഖ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. ഈ കൃമിരോഗം ട്രക്കിയൂറിയാസിസ്‌ (Trichiuriasis)എന്ന പേരിലറിയപ്പെടുന്നു. രോഗം പ്രധാനമായും കുട്ടികളിലാണ്‌ കാണപ്പെടുന്നത്‌. ഓക്കാനം, ഛർദി, വയറ്റുവേദന, വയറിളക്കം, അതിസാരം എന്നിവയാണ്‌ പ്രധാനരോഗലക്ഷണങ്ങള്‍. ചാട്ടക്കൃമികള്‍ ഉള്ളിൽ അധികമായുള്ളവർക്ക്‌ അമീബിക്‌ അതിസാരം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. മലം പരിശോധിച്ചാൽ ഈ കൃമിയുടെ സാന്നിധ്യം കണ്ടുപിടിക്കാം. രോഗബാധയുള്ളവരുടെ മലത്തിൽ ഈ കൃമിയുടെ മുട്ടകള്‍ ധാരാളമായി കണ്ടെത്താനാവും. ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങള്‍ കാര്യക്ഷമമല്ലാത്ത അവികസിതരാജ്യങ്ങളിലാണ്‌ ഈ രോഗം അധികമായി കണ്ടുവരുന്നത്‌. ശുചിത്വം ശരിയായി പാലിക്കാത്ത കുട്ടികളിലും മാനസികവളർച്ച മുരടിച്ചവരിലുമാണ്‌ രോഗം കൂടുതലായി കാണപ്പെടുന്നത്‌. കക്കൂസുകള്‍ ഉപയോഗിക്കുന്നതും തുറസ്സായ സ്ഥലത്തെ മലശോധന ഉപേക്ഷിക്കുന്നതും രോഗവ്യാപനത്തെ തടയാനുതകും. മെബെന്‍ഡസോള്‍ ചികിത്സ ഫലപ്രദമാണ്‌.

അസ്‌കാരിസ്‌. മനുഷ്യരുടെ കുടലിനുള്ളിൽ കാണപ്പെടുന്ന മറ്റൊരു പരോപജീവിയാണിത്‌. പാമ്പിനെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന ഇവയെ കുടൽപ്പാമ്പുകള്‍ എന്നും വിളിക്കാറുണ്ട്‌. അസ്‌കാരിസ്‌ ലംബ്രിക്കോയ്‌ഡസ്‌ എന്നു ശാസ്‌ത്രനാമമുള്ള ഇവ ലോകവ്യാപകമായി കണ്ടുവരുന്നു. അസ്‌കാരിസിന്റെ ലാർവ ശരീരത്തിൽ വിപുലമായി സഞ്ചരിക്കുന്നതിനാൽ രോഗലക്ഷണങ്ങളിലും വൈവിധ്യമുണ്ട്‌. പനി, ചുമ, ബ്രാങ്കിയോനുമോണിയ, ഇസ്‌നോഫിലിയ, ശ്വാസംമുട്ടൽ എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ്‌. പൂർണവളർച്ചയെത്തിയ അസ്‌കാരിസ്‌ വളരെ കുറഞ്ഞ തോതിലേ ഉള്ളിലുള്ളൂവെങ്കിൽ അസുഖം ഉണ്ടാകാറുമില്ല. എന്നാൽ ഇവയുടെ എണ്ണം വർധിക്കുന്നതോടെ വയറ്റുവേദന, ദഹനക്കുറവ്‌ എന്നിവ ഉണ്ടാവാം. ചെറിയ കുട്ടികളിൽ പോഷണരാഹിത്യം വരുത്താനും തന്മൂലം വളർച്ച മുരടിച്ചുപോകാനും ഇവ ഇടയാക്കും. അധികതോതിലുള്ള വിരകള്‍ ഒരു പന്തുപോലെ ചുരുണ്ടുകൂടി ചില കുടൽരോഗങ്ങളും ഉണ്ടാക്കിയേക്കാം. ചെറിയ കുട്ടികളിലാണ്‌ ഈ രോഗം അധികമായി കണ്ടുവരുന്നത്‌. ഒരു കുട്ടിയിൽനിന്ന്‌ രണ്ടായിരം അസ്‌കാരിസുകളെവരെ എടുത്തിട്ടുണ്ട്‌. ഈ വിരകള്‍ മുകളിലേക്കു സഞ്ചരിച്ച്‌ പലപ്പോഴും ശ്വാസകോശരോഗങ്ങളും വരുത്തിവയ്‌ക്കുന്നു.

മലം പരിശോധിക്കുന്നതിലൂടെ ഇവയുടെ മുട്ടയെ കണ്ടെത്താനാവും. ആദ്യഘട്ടത്തിൽ ഇവയുടെ ലാർവകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ രോഗലക്ഷണങ്ങളനുസരിച്ചുള്ള ചികിത്സയാണ്‌ നല്‌കേണ്ടത്‌. പൂർണവളർച്ചയെത്തിയ വിരയെ നശിപ്പിക്കാനായി പൈറാന്റൽ പാമോയേറ്റോ, മെബെന്‍ഡാസോളോ ഉപയോഗിക്കാവുന്നതാണ്‌. ആരോഗ്യസംരക്ഷണപ്രവർത്തനങ്ങള്‍ വിപുലപ്പെടുത്തുക എന്നതാണ്‌ രോഗത്തെ തടഞ്ഞുനിർത്താനുള്ള പ്രധാനമാർഗം. ശുചിത്വം പാലിക്കുകയും മലവിസർജനത്തിനായി കക്കൂസുകള്‍ ഉപയോഗിക്കുകയും വേണം. ചെറിയ സമൂഹങ്ങളിൽ വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും "സമൂഹചികിത്സ' നടപ്പിലാക്കേണ്ടതാണ്‌.

കൊക്കപ്പുഴു (Hook worm). ആന്‍കൈലോസ്റ്റോമ ഡുവോഡിനേൽ(Ancylostoma duodenale), നെകാറ്റർ അമേരിക്കാന (Necatar americana)എന്നിവയാണ്‌ പ്രധാന കൊക്കപ്പുഴു ഇനങ്ങള്‍. ഇവയിൽ ആന്‍കൈലോസ്റ്റോമയാണ്‌ സാധാരണ കാണപ്പെടുന്നയിനം. പ്രായപൂർത്തിയായ കൃമിക്ക്‌ മുന്‍വശത്തായി നാലു കൊളുത്തുകളുണ്ട്‌. ഏതാണ്ട്‌ ഒരു സെന്റിമീറ്റർ നീളംവരുന്ന ഇത്‌ ചെറുകുടലിന്റെ ആദ്യഭാഗത്തുള്ള ശ്ലേഷ്‌മസ്‌തരത്തിൽ കടിച്ചുതൂങ്ങി രക്തം കുടിച്ചാണ്‌ ഇതു വളരുന്നത്‌. ഓരോ കൃമിയും ഒരു ദിവസം 20 മില്ലിലിറ്റർ രക്തം കുടിക്കുമെന്ന്‌ കണക്കാക്കപ്പെടുന്നു. പെണ്‍കൃമി ഒരു പ്രാവശ്യം 20,000 മുട്ടവരെ ഇടുന്നു. മലത്തിലൂടെ വെളിയിലെത്തിച്ചേരുന്ന മുട്ടകള്‍ വിരിഞ്ഞ്‌ ലാർവ (rabditiform larva) പുറത്തുവരും. മുട്ട വിരിയുന്നതിന്‌ 24 മുതൽ 48 മണിക്കൂർവരെ എടുക്കും. ഏതാനും ദിവസത്തിനുശേഷം ലാർവകള്‍ക്ക്‌ അല്‌പം വ്യതിയാനം സംഭവിച്ച്‌ മറ്റൊരിനം ലാർവകളാ(filariform larva)യി മാറുന്നു. ഇവയ്‌ക്കു മണ്ണിൽ അനേകദിവസം കഴിഞ്ഞുകൂടാന്‍ കഴിയും. കാലിലെ ചർമം തുളച്ചാണ്‌ ഇവ ഉള്ളിൽ പ്രവേശിക്കുന്നത്‌. രക്തചംക്രമണത്തിൽ പ്രവേശിക്കുന്ന ഇവ ശ്വാസകോശങ്ങളിൽ വരെ എത്തിച്ചേരും. ശ്വാസകോശത്തിൽ നിന്ന്‌ ഗ്രസനി (pharynx)യിൽ എത്തിച്ചേരുന്ന ഇവ അവിടെ നിന്ന്‌ അന്നനാളംവഴി താഴേക്ക്‌ ഇറങ്ങുന്നു. ചെറുകുടലിൽ എത്തിയശേഷം അഞ്ച്‌ ആഴ്‌ചയ്‌ക്കകം പൂർണവളർച്ച പ്രാപിക്കുന്നു. ചെറുകുടലിൽ 14 വർഷംവരെ ഇവയ്‌ക്ക്‌ ജീവിക്കാന്‍ കഴിയും. എങ്കിലും സാധാരണ 6-8 വർഷം വരെയേ ഇവ ജീവിച്ചിരിക്കാറുള്ളൂ.

പൊതുസ്ഥലങ്ങളിൽ മലവിസർജനം നടത്തുകയും ചെരുപ്പില്ലാതെ നടക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുള്ള സ്ഥലങ്ങളിലാണ്‌ കൊക്കപ്പുഴു രോഗബാധ അധികമായി കണ്ടുവരുന്നത്‌.

കാലിലെ ചർമത്തിലൂടെ കൃമിയുടെ ലാർവകള്‍ തുളച്ചുകയറുമ്പോള്‍ ആ ഭാഗത്തു ചൊറിച്ചിൽ അനുഭവപ്പെടുന്നു. കാൽവിരലുകളുടെ ഇടയ്‌ക്കുള്ള സ്ഥലത്താണ്‌ ചൊറിച്ചിൽ(ground itch) കൂടുതലായനുഭവപ്പെടുക. നെകാറ്റർ അമേരിക്കാനയുടെ ആക്രമണത്തിലാണ്‌ ഈ അസുഖം കൂടുതലായുള്ളത്‌. ലാർവകള്‍ ശ്വാസകോശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വിട്ടുവിട്ടുള്ള ചുമയും നുമോണിയയും അനുഭവപ്പെടാറുണ്ട്‌. വയറുവേദനയും വയർ സംബന്ധമായ മറ്റസുഖങ്ങളും രോഗലക്ഷണങ്ങളിൽപ്പെടുന്നു. കൃമിയുടെ ആക്രമണംമൂലം രക്തനഷ്‌ടം ഉണ്ടാവുകയും വിളർച്ച പിടിപെടുകയും ചെയ്യും. ചെറിയ കുട്ടികളിൽ ഈ രോഗം രൂക്ഷമാകാറുണ്ട്‌. ടെട്രാക്ലോറെത്തിലീന്‍ ആണ്‌ സാധാരണയായി ഉപയോഗിക്കുന്ന മരുന്ന്‌. അനീമിയയുടെ ചികിത്സയ്‌ക്കായി ഇരുമ്പിന്റെ അംശം കൂടുതലുള്ള മരുന്നുകള്‍ നല്‌കേണ്ടതാണ്‌. പ്രാട്ടീന്‍ സമ്പന്നമായ ആഹാരങ്ങളും രോഗിക്കു നല്‌കണം. നോ. അസ്‌കാരിസ്‌; കൊക്കപ്പുഴു; നിമറ്റോഡ

(ഡോ. പി. ശ്രീനിവാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍