This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുകാള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാട്ടുകാള == == Wild ox == ഭാഗികമായി ഇണങ്ങിയ രീതിയിലോ അല്ലാതെയോ കാട്...)
(Wild ox)
വരി 1: വരി 1:
== കാട്ടുകാള ==
== കാട്ടുകാള ==
== Wild ox ==
== Wild ox ==
-
 
+
[[ചിത്രം:Vol7p17_Gaur_Nagarahole_WLS.jpg|thumb|ഗൗര്‍]]
ഭാഗികമായി ഇണങ്ങിയ രീതിയിലോ അല്ലാതെയോ കാട്ടിൽ കഴിയുന്ന ഗൗർ, ഗായൽ, ബാന്തെങ്‌ എന്നീ മൂന്നിനം "കന്നുകാലി'കള്‍ക്ക്‌ പൊതുവേ പറയുന്ന പേര്‌.
ഭാഗികമായി ഇണങ്ങിയ രീതിയിലോ അല്ലാതെയോ കാട്ടിൽ കഴിയുന്ന ഗൗർ, ഗായൽ, ബാന്തെങ്‌ എന്നീ മൂന്നിനം "കന്നുകാലി'കള്‍ക്ക്‌ പൊതുവേ പറയുന്ന പേര്‌.
ഗൗർ (Gaur). വടക്ക്‌-കിഴക്ക്‌ ഇന്ത്യയിൽ കാണപ്പെടുന്ന ഭംഗിയുള്ള ഒരിനം കാള. ശാ. നാ. ബസ്‌ ഗാറസ്‌ (Bos gaurus). കാട്ടിൽ ജീവിക്കുന്ന കന്നുകാലികളിൽ ഒരുപക്ഷേ ഏറ്റവും വലുത്‌ ഈ ഇനമാകണം. ഇക്കൂട്ടത്തിലെ പൂർണവളർച്ചയെത്തിയ ഒരു കാളയ്‌ക്കു തോള്‍ഭാഗത്ത്‌ രണ്ടു മീറ്ററോളം ഉയരമുണ്ടാകും. ഏകദേശം 900 കിലോഗ്രാം. വരെ ഭാരമുള്ളവയാണ്‌ ഗൗറുകള്‍. പെണ്‍ ഗൗറുകള്‍, താരതമ്യേന ചെറുതാണ്‌. തവിട്ടോ, കറുപ്പുകലർന്ന തവിട്ടോ നിറത്തിലുള്ളതാണ്‌ ഇവയുടെ ശരീരം. എന്നാൽ കാൽമുട്ടുകള്‍ മുതൽ താഴേക്ക്‌ വെളുത്ത നിറമാണുള്ളത്‌. ഇതിന്റെ കൊമ്പിന്‌ 1 മീ. നീളവും, കൊമ്പിന്റെ ആധാരഭാഗത്തിന്‌ 15 സെ.മീ. വ്യാസവും ഉണ്ടായിരിക്കും. വശങ്ങളിലേക്ക്‌ വളരുന്ന കൊമ്പുകള്‍, അർധവൃത്താകൃതി കൈവരിക്കുന്നു. കൊമ്പുകളിൽ ധാരാളം ചുളിവുകള്‍ഉണ്ട്‌.
ഗൗർ (Gaur). വടക്ക്‌-കിഴക്ക്‌ ഇന്ത്യയിൽ കാണപ്പെടുന്ന ഭംഗിയുള്ള ഒരിനം കാള. ശാ. നാ. ബസ്‌ ഗാറസ്‌ (Bos gaurus). കാട്ടിൽ ജീവിക്കുന്ന കന്നുകാലികളിൽ ഒരുപക്ഷേ ഏറ്റവും വലുത്‌ ഈ ഇനമാകണം. ഇക്കൂട്ടത്തിലെ പൂർണവളർച്ചയെത്തിയ ഒരു കാളയ്‌ക്കു തോള്‍ഭാഗത്ത്‌ രണ്ടു മീറ്ററോളം ഉയരമുണ്ടാകും. ഏകദേശം 900 കിലോഗ്രാം. വരെ ഭാരമുള്ളവയാണ്‌ ഗൗറുകള്‍. പെണ്‍ ഗൗറുകള്‍, താരതമ്യേന ചെറുതാണ്‌. തവിട്ടോ, കറുപ്പുകലർന്ന തവിട്ടോ നിറത്തിലുള്ളതാണ്‌ ഇവയുടെ ശരീരം. എന്നാൽ കാൽമുട്ടുകള്‍ മുതൽ താഴേക്ക്‌ വെളുത്ത നിറമാണുള്ളത്‌. ഇതിന്റെ കൊമ്പിന്‌ 1 മീ. നീളവും, കൊമ്പിന്റെ ആധാരഭാഗത്തിന്‌ 15 സെ.മീ. വ്യാസവും ഉണ്ടായിരിക്കും. വശങ്ങളിലേക്ക്‌ വളരുന്ന കൊമ്പുകള്‍, അർധവൃത്താകൃതി കൈവരിക്കുന്നു. കൊമ്പുകളിൽ ധാരാളം ചുളിവുകള്‍ഉണ്ട്‌.

14:13, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാട്ടുകാള

Wild ox

ഗൗര്‍

ഭാഗികമായി ഇണങ്ങിയ രീതിയിലോ അല്ലാതെയോ കാട്ടിൽ കഴിയുന്ന ഗൗർ, ഗായൽ, ബാന്തെങ്‌ എന്നീ മൂന്നിനം "കന്നുകാലി'കള്‍ക്ക്‌ പൊതുവേ പറയുന്ന പേര്‌. ഗൗർ (Gaur). വടക്ക്‌-കിഴക്ക്‌ ഇന്ത്യയിൽ കാണപ്പെടുന്ന ഭംഗിയുള്ള ഒരിനം കാള. ശാ. നാ. ബസ്‌ ഗാറസ്‌ (Bos gaurus). കാട്ടിൽ ജീവിക്കുന്ന കന്നുകാലികളിൽ ഒരുപക്ഷേ ഏറ്റവും വലുത്‌ ഈ ഇനമാകണം. ഇക്കൂട്ടത്തിലെ പൂർണവളർച്ചയെത്തിയ ഒരു കാളയ്‌ക്കു തോള്‍ഭാഗത്ത്‌ രണ്ടു മീറ്ററോളം ഉയരമുണ്ടാകും. ഏകദേശം 900 കിലോഗ്രാം. വരെ ഭാരമുള്ളവയാണ്‌ ഗൗറുകള്‍. പെണ്‍ ഗൗറുകള്‍, താരതമ്യേന ചെറുതാണ്‌. തവിട്ടോ, കറുപ്പുകലർന്ന തവിട്ടോ നിറത്തിലുള്ളതാണ്‌ ഇവയുടെ ശരീരം. എന്നാൽ കാൽമുട്ടുകള്‍ മുതൽ താഴേക്ക്‌ വെളുത്ത നിറമാണുള്ളത്‌. ഇതിന്റെ കൊമ്പിന്‌ 1 മീ. നീളവും, കൊമ്പിന്റെ ആധാരഭാഗത്തിന്‌ 15 സെ.മീ. വ്യാസവും ഉണ്ടായിരിക്കും. വശങ്ങളിലേക്ക്‌ വളരുന്ന കൊമ്പുകള്‍, അർധവൃത്താകൃതി കൈവരിക്കുന്നു. കൊമ്പുകളിൽ ധാരാളം ചുളിവുകള്‍ഉണ്ട്‌.

ഗൗറുകള്‍ സാധാരണയായി വനാതിർത്തികളിലാണ്‌ അധിവസിക്കുന്നത്‌. ദിവസത്തിന്റെ ഭൂരിഭാഗവും വനത്തിനുള്ളിൽ കഴിയുന്ന ഇവ, രാവിലെയും വൈകുന്നേരവുമാണ്‌ തുറസ്സായ പുൽമേടുകളിൽ മേയാനിറങ്ങുന്നത്‌. പെണ്‍ഗൗറുകളും കുട്ടികളും ഒന്നോ രണ്ടോ ആണ്‍ഗൗറുകളും അടങ്ങുന്ന ചെറുകൂട്ടങ്ങളായാണ്‌ ഇവ സഞ്ചരിക്കുന്നത്‌. ഗൗറുകളുടെ പ്രജനനകാലം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ കാലയളവിൽ ധാരാളം ആണ്‍ഗൗറുകള്‍, കൂട്ടത്തോടൊപ്പം ചേരാറുണ്ട്‌. പ്രജനനകാലത്ത്‌ ആണ്‍ ഗൗറുകള്‍ പരസ്‌പരം പോരടിക്കുന്നത്‌ സ്വാഭാവികമാണ്‌. ഇന്ത്യയ്‌ക്കു പുറമേ, ബർമ, കംബോഡിയ, ലാവോസ്‌, വിയറ്റ്‌നാം, തായ്‌ലന്റ്‌, മലയ എന്നിവിടങ്ങളിലും ഗൗറുകളെ കണ്ടുവരുന്നു. കടുവയോടുപോലും ചെറുത്തുനിൽക്കാന്‍ തക്ക ധൈര്യവും സാമർഥ്യവും പ്രായമെത്തിയ ഒരു കാട്ടുകാളക്കൂറ്റനുണ്ടായിരിക്കും. മാംസത്തിനായി ഈ മൃഗം വളരെയധികം വേട്ടയാടപ്പെടുന്നു. വേട്ടക്കാർഅപൂർവമായി "കാട്ടുപോത്ത്‌' എന്ന്‌ ഇതിനെ തെറ്റായി വിശേഷിപ്പിക്കാറുണ്ട്‌.

ഗായൽ (Gayal). വടക്കു കിഴക്ക്‌ ഇന്ത്യ, അസം അതിനോടു തൊട്ടുകിടക്കുന്ന ചൈനീസ്‌ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്ന ഇനമാണ്‌ ഗായൽ. ഇണക്കിവളർത്തുന്ന ഒരിനം കാട്ടുകാളയാണിത്‌. "ഗൗർ' ഇനത്തേക്കാള്‍ വലുപ്പം കുറവാണിതിന്‌. തല വിസ്‌തൃതവും മുകള്‍ഭാഗം പരന്നതുമായിരിക്കും. കൊമ്പുകള്‍ക്കിടയിലായി വളരെ സ്ഥലം കാണപ്പെടുന്നു. എന്നാൽ അവിടെനിന്നു മൂക്കിന്റെ ഭാഗത്തേക്കെത്തുമ്പോള്‍ വളരെപ്പെട്ടെന്ന്‌ ഇടുങ്ങിവരുന്നതായി കാണാം. ഇവയുടെ കൊമ്പുകള്‍ ചെറുതും, വണ്ണം കൂടിയവയുമാണ്‌. ആണ്‍ഗായലിന്‌ 1.5 മീറ്ററോളം ഉയരവും ശരാശരി 540 കിലോഗ്രാം. ഭാരവുമുണ്ട്‌. പെണ്‍മൃഗങ്ങള്‍ക്ക്‌ വലുപ്പം കുറവാണ്‌. ഗൗറിന്റേതുപോലെ കറുപ്പോ, തവിട്ടോ നിറമുള്ള ശരീരവും, വെളുത്ത പാദങ്ങളുമാണ്‌ ഗായലിനുമുള്ളത്‌. ഗൗറുകളുടെയും നാടന്‍ കന്നുകാലികളുടെയും സങ്കരയിനമാണ്‌ ഗായലുകള്‍ എന്ന ഒരു വാദഗതിയുണ്ട്‌. ഗ്രാമീണർ ഇതിനെ യാഗത്തിന്‌ വേണ്ടിയാണ്‌ ഉപയോഗിക്കാറുള്ളത്‌. മിത്തന്‍ (Mithan) എന്ന പേരിലും അറിയപ്പെടുന്ന ഗായലുകളുടെ ശാ.നാ. ബസ്‌ ഫ്രാന്‍ടലിസ്‌ (Bos frontalis)എന്നാണ്‌.

ബാന്തെങ്‌ (Banteng). കാട്ടുകാള എന്ന പേരിലറിയപ്പെടുന്ന മൂന്നാമത്തെ ഇനമാണിത്‌. ശാ. നാ. ബസ്‌ ജാവാനിക്കസ്‌ (Bos javanicus). ഇന്ത്യയുടെ കിഴക്കുഭാഗങ്ങള്‍, മലയ, ജാവ, ബോർണിയോ, തായ്‌ലന്റ്‌, കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. ഗൗറുകളോട്‌ അടുത്ത ബന്ധമുള്ള ബാന്തെങ്ങുകള്‍, ഗൗറുകളെക്കാള്‍ ചെറുതാണ്‌. ശരാശരി 1.7 മീ. ഉയരവും, നീളമുള്ള കാലുകളും ഇവയുടെ പ്രത്യേകതകളാണ്‌. ഗൗറുകളിൽ നിന്നും വ്യത്യസ്‌തമായി ബാന്തെങ്ങുകള്‍ക്ക്‌ ശരീരത്തിന്റെ പിന്‍ഭാഗത്ത്‌ വെളുപ്പ്‌ നിറത്തിലുള്ള അടയാളങ്ങളുണ്ട്‌. ആണ്‍മൃഗങ്ങളുടെ കൊമ്പിന്‌ 60 സെ.മീ. നീളവും പെണ്‍മൃഗങ്ങളുടേതിന്‌ 30 സെ.മീ. നീളവുമാണുള്ളത്‌. ജാവയിലുള്ള ഒരിനമായ ബ.ജ. ജാവാനിക്കസി (B.J. Javanicus)ന്റെ കൊമ്പുകള്‍ പരസ്‌പരം കൂട്ടിമുട്ടുന്ന തരത്തിലുള്ളവയാണ്‌. എന്നാൽ ബോർണിയന്‍ ഇനമായ ബ.ജ. ലോവി (B.J. lowi) ന്റെ കൊമ്പുകള്‍ മുകളിലേക്ക്‌ നീണ്ട്‌ വളരുന്നവയാണ്‌. വിയറ്റ്‌നാമിൽ കണ്ടുവരുന്ന ഒരിനം കാട്ടുകാളയാണ്‌ ബ.ജ. ബിർമാനിക്കസ്‌ (B.J. birmanicus).

ബാന്തെങ്ങുകള്‍ വനത്തിനുള്ളിലെ നിരപ്പായ പ്രദേശങ്ങളിലും, പുൽമേടുകളിലുമാണ്‌ കൂടുതലായി അധിവസിക്കുന്നത്‌. 10-30 എണ്ണം അടങ്ങിയ ചെറുകൂട്ടങ്ങളായാണ്‌ ഇവ കാണപ്പെടുന്നത്‌. രാത്രിയിൽ ഭക്ഷണം തേടിയിറങ്ങുന്ന ഇവ, പകൽസമയത്ത്‌ വനത്തിനുള്ളിൽ വിശ്രമിക്കുകയാണ്‌ പതിവ്‌. മഴക്കാലത്ത്‌ കുന്നുകളിലുള്ള ഇളം മുളന്തണ്ടുകള്‍ ഭക്ഷിക്കുന്നതിന്‌ വേണ്ടി ഇവ 600 മീ. ഉയരം വരെ സഞ്ചരിക്കാറുണ്ട്‌. ബാന്തെങ്ങുകളുടെ പ്രജനനകാലം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ട്‌ വർഷത്തിനുള്ളിൽത്തന്നെ കുട്ടികള്‍ വളർച്ച പൂർത്തിയാക്കുന്നു. അപകടങ്ങളെക്കുറിച്ച്‌ അതിസൂക്ഷ്‌മതയുള്ള ഈ മൃഗം മികച്ച പോരാളിയാണ്‌. ചില സമയങ്ങളിൽ കൂട്ടമായി എത്തുന്ന ഇവ വിളകള്‍ക്ക്‌ കടുത്ത നാശം വിതയ്‌ക്കാറുണ്ട്‌. ജാവയിലെയും ബാലിയിലെയും മലേഷ്യർ ഇതിനെ വളരെക്കാലമായി ഇണക്കിവളർത്തുന്നു. കാട്ടിൽ കഴിയുന്നവയുടെ എണ്ണവും കുറവല്ല. "സിബു' തുടങ്ങിയ നാട്ടുമൃഗങ്ങളുമായി ഇതിനെ ഇണചേർത്ത്‌ ഗുണമേന്മയുള്ള സങ്കരസന്തതികളെ ഉത്‌പാദിപ്പിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍