This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ഞിരപ്പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കാഞ്ഞിരപ്പള്ളി)
(കാഞ്ഞിരപ്പള്ളി)
വരി 1: വരി 1:
== കാഞ്ഞിരപ്പള്ളി ==
== കാഞ്ഞിരപ്പള്ളി ==
-
[[ചിത്രം:Vol7p17_Kanjirappally_Mini_Civil_Station.jpg|thumb|കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍]]
+
[[ചിത്രം:Vol7p17_Mini-Civil-Station-Kanjirappally1.jpg|thumb||കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍]]
കോട്ടയം ജില്ലയിലെ ഒരു താലൂക്ക്‌, പഞ്ചായത്ത്‌, ആസ്ഥാന പട്ടണം. കോട്ടയം-കുമിളി റോഡിൽ കോട്ടയത്തുനിന്ന്‌ 38 കി.മീ. കിഴക്കുമാറിയാണ്‌ കാഞ്ഞിരപ്പള്ളി പട്ടണം സ്ഥിതിചെയ്യുന്നത്‌. താലൂക്കിന്റെ വിസ്‌തീർണം: 43.85 ച.കി.മീ.; ജനസംഖ്യ: 2,60,904; അതിരുകള്‍: വടക്ക്‌-മീനച്ചിൽ, കിഴക്ക്‌-പീരുമേട്‌, തെക്ക്‌-റാന്നി, പടിഞ്ഞാറ്‌-ചങ്ങനാശ്ശേരി താലൂക്കുകള്‍; പഞ്ചായത്തിലെ ജനസംഖ്യ: 40,212 (2001).

[[ചിത്രം:Vol7p17_kanjirapally-Kottayam-Kerala-01.jpg|thumb|പഴയ പള്ളി-കാഞ്ഞിരപള്ളി]]
[[ചിത്രം:Vol7p17_kanjirapally-Kottayam-Kerala-01.jpg|thumb|പഴയ പള്ളി-കാഞ്ഞിരപള്ളി]]

13:50, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍

കോട്ടയം ജില്ലയിലെ ഒരു താലൂക്ക്‌, പഞ്ചായത്ത്‌, ആസ്ഥാന പട്ടണം. കോട്ടയം-കുമിളി റോഡിൽ കോട്ടയത്തുനിന്ന്‌ 38 കി.മീ. കിഴക്കുമാറിയാണ്‌ കാഞ്ഞിരപ്പള്ളി പട്ടണം സ്ഥിതിചെയ്യുന്നത്‌. താലൂക്കിന്റെ വിസ്‌തീർണം: 43.85 ച.കി.മീ.; ജനസംഖ്യ: 2,60,904; അതിരുകള്‍: വടക്ക്‌-മീനച്ചിൽ, കിഴക്ക്‌-പീരുമേട്‌, തെക്ക്‌-റാന്നി, പടിഞ്ഞാറ്‌-ചങ്ങനാശ്ശേരി താലൂക്കുകള്‍; പഞ്ചായത്തിലെ ജനസംഖ്യ: 40,212 (2001).

പഴയ പള്ളി-കാഞ്ഞിരപള്ളി

നിമ്‌നോന്നതമായ ഭൂപ്രകൃതിയാണ്‌ കാഞ്ഞിരപ്പള്ളി താലൂക്കിന്റേത്‌. തെക്കേ അതിർത്തിയിലൂടെ ഒഴുകുന്ന മണിമലയാറിനെക്കൂടാതെ ചിറ്റാർ, പുല്ലുകയാർ എന്നിവയും താലൂക്കിനെ ജലസിക്തമാക്കുന്നു. റബ്ബർ, വാനില, കാപ്പി, കുരുമുളക്‌, മരച്ചീനി, തെങ്ങ്‌ തുടങ്ങിയവയാണ്‌ മുഖ്യ കാർഷിക വിളകള്‍. വനപ്രദേശങ്ങളിൽ തേക്ക്‌, ആഞ്ഞിലി, പ്ലാവ്‌, മഹാഗണി തുടങ്ങിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. പ്രശസ്‌തമായ പെരുന്തേനരുവി ജലപാതം കാഞ്ഞിരപ്പള്ളി താലൂക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സ്വാതന്ത്യ്രസമര സേനാനിയായിരുന്ന അക്കാമ്മ ചെറിയാന്റെ ജന്മദേശമാണ്‌ കാഞ്ഞിരപ്പള്ളി.

1749-ൽ മാർത്താണ്ഡവർമ മഹാരാജാവ്‌ തെക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതുവരെ ആ രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു കാഞ്ഞിരപ്പള്ളി. 1448-ൽ തെക്കുംകൂർ രാജാവ്‌ ക്രിസ്‌ത്യാനികള്‍ക്ക്‌ ഒരു പള്ളി പണിയാന്‍ സ്ഥലം അനുവദിച്ചതായി രേഖയുണ്ട്‌. ആ സ്ഥലത്ത്‌ രാജാവ്‌ ഒരു കാഞ്ഞിരക്കമ്പ്‌ കുത്തിക്കൊടുത്തുവെന്നും അതിൽനിന്നാണ്‌ കാഞ്ഞിരപ്പള്ളി എന്നു പേരുണ്ടായതെന്നും പറയപ്പെടുന്നു. 1449-ൽ ഈരാറ്റുപേട്ടയിൽ ദാനം കിട്ടിയ സ്ഥലത്തുപണിത "അരുവിത്തുറപ്പള്ളി' ഇപ്പോള്‍ "പഴയ പള്ളി' എന്ന പേരിൽ അറിയപ്പെടുന്നു. അനേക ശതാബ്‌ദക്കാലം മധുരയും കോട്ടയവുമായി വാണിജ്യബന്ധം പുലർത്താനുപകരിച്ച പ്രദേശമാണ്‌ കാഞ്ഞിരപ്പള്ളി. സ്ഥലത്തെ വാണിജ്യവിഭവങ്ങള്‍ തമിഴ്‌നാട്ടിൽനിന്ന്‌ ചെട്ടികളെ ധാരാളമായി ആകർഷിച്ചിരുന്നു. തെക്കുംകൂർ രാജാവിന്റെ അനുമതിയോടുകൂടി ചെട്ടികള്‍ പണികഴിപ്പിച്ചതാണ്‌ ഗണപതിയാർ കോവിൽ. കോവിലിന്റെ ജീർണിച്ച ശ്രീകോവിലും വീണടിഞ്ഞ കൽത്തൂണുകളും അവയിലെ കൊത്തുപണികളും ഇന്നും സന്ദർശകരുടെ കൗതുകവസ്‌തുക്കളായി നിലകൊള്ളുന്നു.

സുറിയാനി ക്രിസ്‌ത്യാനികളുടെ ഒരു കേന്ദ്രമാണ്‌ കാഞ്ഞിരപ്പള്ളി. ക്രസ്‌തവ ദേവലായങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പഴക്കംചെന്ന പഴയ പള്ളിയുടെ നിർമിതിയിൽ കരിങ്കല്ലു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പഴയ രീതിയിലുള്ള വൈദിക വാസ്‌തുവിദ്യയ്‌ക്കു നിദർശനമായി ഇത്‌ നിലകൊള്ളുന്നു. "പുതിയ പള്ളി' എന്ന പേരിൽ മറ്റൊരു പള്ളി പിന്നീട്‌ നിർമിക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളിയിലെ ജനസംഖ്യയിൽ നല്ലൊരു ശതമാനം മുസ്‌ലിങ്ങളാണ്‌. 14-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ഇവരുടെ ആദ്യസംഘം മധുരയിൽനിന്ന്‌ കാഞ്ഞിരപ്പള്ളിയിൽ എത്തിയെന്നു പറയപ്പെടുന്നു. പിന്നീട്‌ പല ഘട്ടങ്ങളിലായി പുതിയ സംഘങ്ങളും വന്നുചേർന്നു. അതോടെ മുസ്‌ലിങ്ങളുടെ ജനസംഖ്യ വർധിച്ചു. "അങ്ങാടി' എന്ന ഭാഗത്ത്‌ ക്രിസ്‌ത്യാനികളും "പേട്ട' എന്ന ഭാഗത്ത്‌ മുസ്‌ലിങ്ങളും കേന്ദ്രീകരിച്ചു. ഇവിടെ ഒരു മുസ്‌ലിംപള്ളിയും വിദ്യാർഥികള്‍ക്കു സൗജന്യഭക്ഷണവും താമസസൗകര്യവും ശിക്ഷണവും നല്‌കുന്ന ഒരു അറബി കോളജും ഉണ്ട്‌. 19-ാം ശതകത്തിൽ കോട്ടയം-കുമിളി റോഡ്‌ തുറക്കുകയും തേയില-റബ്ബർത്തോട്ടങ്ങള്‍ ധാരാളമായി ആവിർഭവിക്കുകയും ചെയ്‌തതോടുകൂടി കാഞ്ഞിരപ്പള്ളിയിലെ ജനസാന്ദ്രത വർധിച്ചു. 1956-ൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമാക്കി താലൂക്ക്‌ രൂപവത്‌കരണവും 1957-ൽ എന്‍.ഇ.എസ്‌. ബ്ലോക്കിന്റെ സ്ഥാപനവും നടന്നതോടെ കാഞ്ഞിരപ്പള്ളിയുടെ പ്രാധാന്യം പൂർവാധികം വർധിച്ചു. ഏതാനും സർക്കാർ ആഫീസുകള്‍ ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. മിനി സിവിൽസ്റ്റേഷന്‍, ഡിസ്റ്റ്രിക്‌റ്റ്‌ എഡ്യൂക്കേഷന്‍ ആഫീസ്‌, മുന്‍സിഫ്‌ കോർട്ട്‌, ജൂഡീഷ്യൽ ഒന്നാം ക്ലാസ്‌, രണ്ടാം ക്ലാസ്‌ കോടതികള്‍, ലേബർ കോർട്ട്‌, താലൂക്ക്‌ ആഫീസ്‌ എന്നിവ ഇതിൽ പ്രാധാന്യമർഹിക്കുന്നു. പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ ഇവിടെ ഒരു റെസ്റ്റ്‌ ഹൗസ്‌ ഉണ്ട്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍