This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമലാ മാര്‍ക്കണ്ഡേയ (1924-2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കമലാ മാര്‍ക്കണ്ഡേയ (1924-2004) == ഇന്ത്യന്‍ഇംഗ്ലീഷ്‌ എഴുത്തുകാരി. ...)
(കമലാ മാര്‍ക്കണ്ഡേയ (1924-2004))
വരി 1: വരി 1:
== കമലാ മാര്‍ക്കണ്ഡേയ (1924-2004) ==
== കമലാ മാര്‍ക്കണ്ഡേയ (1924-2004) ==
-
 
+
[[ചിത്രം:Vol6p329_Kamala Markandeya.jpg|thumb|]]
ഇന്ത്യന്‍ഇംഗ്ലീഷ്‌ എഴുത്തുകാരി. കമലാ പൂര്‍ണയ്യ ടെയ്‌ലര്‍ എന്നാണ്‌ യഥാര്‍ഥ പേര്‍. കമലാ മാര്‍ക്കണ്ഡേയ എന്നത്‌ തൂലികാനാമമാണ്‌. 1924ല്‍ ജനിച്ചു. മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടിയ ശേഷംപത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അല്‍പകാലം സൈനികസേവനവും അഌഷ്‌ഠിക്കുകയുണ്ടായി. 1948ല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. ബ്രിട്ടീഷുകാരനായ ബെര്‍ ട്രണ്ട്‌ടെയ്‌ലര്‍ ആണ്‌ ഭര്‍ത്താവ്‌.

09:47, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കമലാ മാര്‍ക്കണ്ഡേയ (1924-2004)

ഇന്ത്യന്‍ഇംഗ്ലീഷ്‌ എഴുത്തുകാരി. കമലാ പൂര്‍ണയ്യ ടെയ്‌ലര്‍ എന്നാണ്‌ യഥാര്‍ഥ പേര്‍. കമലാ മാര്‍ക്കണ്ഡേയ എന്നത്‌ തൂലികാനാമമാണ്‌. 1924ല്‍ ജനിച്ചു. മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടിയ ശേഷംപത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അല്‍പകാലം സൈനികസേവനവും അഌഷ്‌ഠിക്കുകയുണ്ടായി. 1948ല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. ബ്രിട്ടീഷുകാരനായ ബെര്‍ ട്രണ്ട്‌ടെയ്‌ലര്‍ ആണ്‌ ഭര്‍ത്താവ്‌.

നെക്‌റ്റര്‍ ഇന്‍ എ സീവ്‌ (1954) സം ഇന്നര്‍ ഫ്യൂറി (1955), എസൈലന്‍സ്‌ ഒഫ്‌ ഡിസയര്‍ (1960), പൊസ്സഷന്‍ (1963), എ ഹാന്‍ഡ്‌ഫുള്‍ ഒഫ്‌ റൈസ്‌ (1966), ദ്‌ കോഫര്‍ ഡാംസ്‌ (1969), ദ്‌ നോവെയര്‍ മാന്‍ (1972), റ്റു വേര്‍ജിന്‍സ്‌ (1973), ദ്‌ ഗോള്‍ഡന്‍ ഹണികോംബ്‌ (1977) പ്ലഷര്‍ സിറ്റി (1982) എന്നിവയാണ്‌ ഇവരുടെ പ്രധാന കൃതികള്‍. പാശ്ചാത്യ വും പൗരസ്‌ത്യവുമായ മൂല്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നേരിടേണ്ടി വരുന്ന ഭാരതീയരാണ്‌ കമലയുടെ മിക്ക നോവലുകളിലെയും കേന്ദ്രകഥാപാത്രങ്ങള്‍. അനായാസ ആഖ്യാനശൈലിയും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ സൂക്ഷ്‌മ ചിത്രീകരണവും ഇവരുടെ പ്രത്യേകതകളാണ്‌. രുക്‌മിണി എന്ന ഗ്രാമീണ യുവതിയുടെ ജീവിത സമരത്തിന്റെ കഥ പറയുന്ന നെക്‌റ്റര്‍ ഇന്‍ എ സീവ്‌, ശ്രീനിവാസ്‌ എന്ന ആധുനിക മഌഷ്യന്‍ അഌഭവിക്കുന്ന അന്യഥാത്വത്തിന്റെ കഥയായ ദ്‌ നോവെയര്‍ മാന്‍ എന്നിവയാണ്‌ ഇവരുടെ ഏറ്റവും മികച്ച കൃതികളായി വിലയിരുത്തപ്പെടുന്നത്‌.

2004 മേയില്‍ കമലാ മാര്‍ക്കണ്ഡേയ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍