This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഴിയാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഴിയാന == == Antlion == ഒരിനം ഷഡ്‌പദത്തിന്റെ ലാർവ. കുഴിയാന(Myrmeleon-Antlion)ലാ...)
(Antlion)
വരി 4: വരി 4:
== Antlion ==
== Antlion ==
-
 
+
[[ചിത്രം:Vol7p798_sar 7 kuzhiyana 1.jpg|thumb|]]
ഒരിനം ഷഡ്‌പദത്തിന്റെ ലാർവ. കുഴിയാന(Myrmeleon-Antlion)ലാർവാഘട്ടം കഴിഞ്ഞു വളർച്ച മുഴുമിപ്പിക്കുമ്പോള്‍ തുമ്പിയെപ്പോലുള്ള ഒരു ജീവി ഉടലെടുക്കുന്നു. മിർമിലിയോണ്‍റ്റിഡേ ഷഡ്‌പദ കുടുംബത്തിലെ ലാർവകളെയെല്ലാം പൊതുവേ കുഴിയാന എന്നുതന്നെയാണ്‌ പറയാറുള്ളത്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌. തുമ്പിയെപ്പോലുള്ള ഷഡ്‌പദം ഭൂമിയിൽ മുട്ടയിടും. ഈ മുട്ടകള്‍ വിരിഞ്ഞാണ്‌ കുഴിയാന ഉണ്ടാകുന്നത്‌. തറയിലിട്ടാൽ പുറകോട്ട്‌ വട്ടം തിരിഞ്ഞ്‌ നടക്കുന്നു.

09:03, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുഴിയാന

Antlion

ഒരിനം ഷഡ്‌പദത്തിന്റെ ലാർവ. കുഴിയാന(Myrmeleon-Antlion)ലാർവാഘട്ടം കഴിഞ്ഞു വളർച്ച മുഴുമിപ്പിക്കുമ്പോള്‍ തുമ്പിയെപ്പോലുള്ള ഒരു ജീവി ഉടലെടുക്കുന്നു. മിർമിലിയോണ്‍റ്റിഡേ ഷഡ്‌പദ കുടുംബത്തിലെ ലാർവകളെയെല്ലാം പൊതുവേ കുഴിയാന എന്നുതന്നെയാണ്‌ പറയാറുള്ളത്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌. തുമ്പിയെപ്പോലുള്ള ഷഡ്‌പദം ഭൂമിയിൽ മുട്ടയിടും. ഈ മുട്ടകള്‍ വിരിഞ്ഞാണ്‌ കുഴിയാന ഉണ്ടാകുന്നത്‌. തറയിലിട്ടാൽ പുറകോട്ട്‌ വട്ടം തിരിഞ്ഞ്‌ നടക്കുന്നു.

തറയിൽ മുക്കോണാകൃതിയിലുള്ള ഒരു കുഴിയുണ്ടാക്കി അതിന്റെ അടിഭാഗത്ത്‌ മണ്ണിൽ മറഞ്ഞാണ്‌ കുഴിയാന കഴിഞ്ഞുകൂടുന്നത്‌. രണ്ടോ മൂന്നോ സെ.മീ. വ്യാസം മാത്രം വരുന്ന ഈ കുഴിയുടെ സഹായത്താലാണ്‌ കുഴിയാന ആഹാരസമ്പാദനം നടത്തുന്നത്‌. കുഴിവക്കത്തെത്തുന്ന ഉറുമ്പുകളും മറ്റു ചെറുജീവികളും അറിയാതെ അതിന്റെ അടിയിലേക്ക്‌ വഴുതി വീഴുന്നു. അബദ്ധത്തിൽ കുഴിയിലകപ്പെടുന്ന ജീവികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാൽ മണ്ണ്‌ എറിഞ്ഞ്‌ കുഴിയാന അവയെ തടയാറുണ്ട്‌. ഇപ്രകാരം കിട്ടുന്ന ജീവികളുടെ രസം കുഴിയാന വലിച്ചൂറ്റിക്കുടിക്കുന്നു.

തലയുടെ അഗ്രഭാഗത്തായി കൂർത്തുവളഞ്ഞ രണ്ടു ഹനുക്കള്‍ ഉണ്ട്‌. ഇവ ഉപയോഗിച്ചാണ്‌ ഇരയെ പിടിക്കുന്നത്‌. ഏതാണ്ട്‌ ചെറിയ ഒരു മൂട്ടയുടേതുപോലുള്ള ശരീരത്തിൽ വശങ്ങളിലായി ആറ്‌ കാലുകളുണ്ട്‌. പൂർണവളർച്ചയെത്തിയ ഒരു കുഴിയാനയ്‌ക്ക്‌ ഏകദേശം ഒരു സെന്റിമീറ്ററോളം നീളം വരും. ഏതാനും ദിവസങ്ങളിലെ ജീവിതത്തിനുശേഷം കുഴിയാന സമാധിദശയിൽ പ്രവേശിക്കുന്നു. ഇതിനിടെ മൂന്നുപ്രാവശ്യം പടം പൊഴിച്ചിരിക്കും. മണ്‍തരികള്‍ ഒട്ടിച്ചുണ്ടാക്കുന്ന ഒരു ഉറയ്‌ക്കുള്ളിലാണ്‌ സമാധിയിൽ കഴിഞ്ഞുകൂടുന്നത്‌. ഏതാണ്ട്‌ മൂന്നാഴ്‌ചത്തെ സമാധിക്കുശേഷം ഉറപൊട്ടി തുമ്പിയെപ്പോലെയിരിക്കുന്ന പൂർണവളർച്ചയെത്തിയ ജീവി വെളിയിൽ വരും.

കുഴിയാനയെ പിടിക്കുക കുട്ടികള്‍ക്ക്‌ ഇഷ്‌ടപ്പെട്ട ഒരു വിനോദമാണ്‌. ചില ശിശുരോഗങ്ങള്‍ക്ക്‌ മരുന്നായും കുഴിയാനയെ ഉപയോഗിച്ചുവരുന്നു. "കുഴിയാനയെ ആറാട്ടുകൊമ്പനാക്കുക' (നിസ്സാരന്‌ പ്രാധാന്യം നല്‌കുക), "കൊലയാനയുള്ളപ്പോള്‍ കുഴിയാന മദിക്കുക' (ശക്തനുള്ളപ്പോള്‍ നിസ്സാരന്‍ അഹങ്കരിക്കുക) എന്നിങ്ങനെയുള്ള ശൈലികളും പ്രയോഗത്തിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍