This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപിലാ വാത്‌സ്യായന്‍ (1928 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കപിലാ വാത്‌സ്യായന്‍ (1928 ) == ഇന്ത്യന്‍ എഴുത്തുകാരി. ഒരു കലാവിമ...)
(കപിലാ വാത്‌സ്യായന്‍ (1928 ))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കപിലാ വാത്‌സ്യായന്‍ (1928 ) ==
== കപിലാ വാത്‌സ്യായന്‍ (1928 ) ==
-
 
+
[[ചിത്രം:Vol6p223_Kapila Vathsyan.jpg|thumb|കപിലാ വാത്‌സ്യായന്‍]]
ഇന്ത്യന്‍ എഴുത്തുകാരി. ഒരു കലാവിമര്‍ശക എന്ന നിലയിലും കപിലാ വാത്‌സ്യായന്‍ ശ്രദ്ധേയയാണ്‌. പ്രശസ്‌ത ഹിന്ദി കവി സച്ചിദാനന്ദ ഹീരാനന്ദ വാത്‌സ്യായന്‍ അജ്ഞേയയുടെ പത്‌നിയാണ്‌.
ഇന്ത്യന്‍ എഴുത്തുകാരി. ഒരു കലാവിമര്‍ശക എന്ന നിലയിലും കപിലാ വാത്‌സ്യായന്‍ ശ്രദ്ധേയയാണ്‌. പ്രശസ്‌ത ഹിന്ദി കവി സച്ചിദാനന്ദ ഹീരാനന്ദ വാത്‌സ്യായന്‍ അജ്ഞേയയുടെ പത്‌നിയാണ്‌.

Current revision as of 07:44, 25 ജൂണ്‍ 2014

കപിലാ വാത്‌സ്യായന്‍ (1928 )

കപിലാ വാത്‌സ്യായന്‍

ഇന്ത്യന്‍ എഴുത്തുകാരി. ഒരു കലാവിമര്‍ശക എന്ന നിലയിലും കപിലാ വാത്‌സ്യായന്‍ ശ്രദ്ധേയയാണ്‌. പ്രശസ്‌ത ഹിന്ദി കവി സച്ചിദാനന്ദ ഹീരാനന്ദ വാത്‌സ്യായന്‍ അജ്ഞേയയുടെ പത്‌നിയാണ്‌.

1928 ഡി. 28ന്‌ ഡല്‍ഹിയില്‍ ജനിച്ച കപില ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌.ഡിയും നേടി. തുടര്‍ന്ന്‌ യു.എസ്സിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നും കലാപഠനം പൂര്‍ത്തിയാക്കിയശേഷം ബനാറസ്‌ സര്‍വകലാശാലയില്‍ അധ്യാപികയായി ചേര്‍ന്നു. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ അഡ്വൈസര്‍ അഡീഷണല്‍ സെക്രട്ടറി, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്‌സിന്റെ അക്കാദമി ഡയറക്ടര്‍, സംഗീത നാടക അക്കാദമി ഉപാധ്യക്ഷ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്‌.

ഭാരതീയ നൃത്തഭേദങ്ങളെക്കുറിച്ചു നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കപിലാ വാത്‌സ്യായന്‍ ഇന്ത്യയ്‌ക്കകത്തും പുറത്തും നൃത്തപരിപാടികളും നൃത്തങ്ങളെക്കുറിച്ച്‌ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്‌. കപിലാ വാത്‌സ്യായന്‍ രചിച്ച ഭരത: ദ്‌ നാട്യശാസ്‌ത്ര എന്ന സാഹിത്യ അക്കാദമി പ്രസിദ്ധീകരണം ഭരതമുനി രചിച്ച ഗ്രന്ഥത്തിന്റെ സൈദ്ധാന്തികവും പ്രയോഗപരവുമായ അംശങ്ങളെ വിവിധ കലാദര്‍ശനങ്ങളുടെയും പില്‌ക്കാല കലാവിഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നിരൂപണം ചെയ്യുന്നു. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ്‌, സം ആസ്‌പെക്‌ട്‌സ്‌ ഒഫ്‌ കള്‍ച്ചറല്‍ പോളിസീസ്‌ ഇന്‍ ഇന്ത്യ, രാമായണ ആന്‍ഡ്‌ ദി ആര്‍ട്‌സ്‌ ഒഫ്‌ ഇന്ത്യ തുടങ്ങിയവയാണ്‌ മുഖ്യകൃതികള്‍. നെഹ്‌റു ഫെലോഷിപ്പ്‌, സംഗീത നാടക അക്കാദമി ഫെലോഷിപ്പ്‌, ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ആര്‍.പി. ചന്ദ്ര അവാര്‍ഡ്‌, പദ്‌മശ്രീ തുടങ്ങി ഒട്ടേറെ ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍