This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനാലറ്റോ (1697-1768)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കനാലറ്റോ (1697 1768) == == Canaletto == ഇറ്റാലിയന്‍ ചിത്രകാരന്‍. പൂര്‍ണമായ പ...)
(Canaletto)
വരി 4: വരി 4:
== Canaletto ==
== Canaletto ==
-
 
+
[[ചിത്രം:Vol6p223_Canaletto.jpg|thumb|ഗിയോവന്നി അന്റോണിയോ കനാൽ]]
ഇറ്റാലിയന്‍ ചിത്രകാരന്‍. പൂര്‍ണമായ പേര്‌ ഗിയോവന്നി അന്റോണിയോ കനാല്‍ എന്നാണ്‌. രംഗവേദിയുടെ കലാസംവിധാനത്തില്‍ പ്രഗല്‌ഭനായിരുന്ന ബെര്‍നാര്‍ഡോ കനാലിന്റെ പുത്രനായി 1697 ഒ. 28ഌ വെനീസില്‍ ജനിച്ചു. കനാലറ്റോയ്‌ക്ക്‌ ചിത്രകലയിലും വാസ്‌തുവിദ്യയിലും പ്രാരംഭ ശിക്ഷണം പിതാവില്‍ നിന്നാണ്‌ ലഭിച്ചത്‌.

1719ല്‍ റോമില്‍ താമസിച്ച കാലത്താണ്‌ ഭൂദൃശ്യചിത്രണത്തില്‍ കനാലറ്റോ ആകൃഷ്‌ടനായത്‌. വെനീസില്‍ തിരിച്ചെത്തിയ ശേഷം ഇദ്ദേഹം ഈ രംഗത്തുതന്നെ പരിശ്രമിക്കുകയും പ്രശസ്‌തിനേടുകയും ചെയ്‌തു. വെനീസിന്‍െറ പാരമ്പര്യ ആഘോഷങ്ങളും മതാഌഷ്‌ഠാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഇദ്ദേഹം വരച്ച നഗരദൃശ്യങ്ങള്‍ വിദേശസന്ദര്‍ശകരെ അത്യധികം ആകര്‍ഷിച്ചു. വെനീസ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ സ്‌മാരക വസ്‌തുവായി കൊണ്ടു പോകാന്‍ കനാലറ്റോ ചിത്രങ്ങള്‍ ധാരാളം ആവശ്യമായി വന്നു. വെനീസിലെ ബ്രിട്ടീഷ്‌ കോണ്‍സല്‍ ആയിരുന്ന ജോസഫ്‌ സ്‌മിത്ത്‌ കനാലറ്റോയുടെ സുഹൃത്തും ഉപദേശകഌം വില്‌പനക്കാരഌം എല്ലാം ആയി വര്‍ത്തിച്ച്‌ അദ്ദേഹത്തെ സഹായിച്ചിരുന്നു.

05:37, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കനാലറ്റോ (1697 1768)

Canaletto

ഗിയോവന്നി അന്റോണിയോ കനാൽ

ഇറ്റാലിയന്‍ ചിത്രകാരന്‍. പൂര്‍ണമായ പേര്‌ ഗിയോവന്നി അന്റോണിയോ കനാല്‍ എന്നാണ്‌. രംഗവേദിയുടെ കലാസംവിധാനത്തില്‍ പ്രഗല്‌ഭനായിരുന്ന ബെര്‍നാര്‍ഡോ കനാലിന്റെ പുത്രനായി 1697 ഒ. 28ഌ വെനീസില്‍ ജനിച്ചു. കനാലറ്റോയ്‌ക്ക്‌ ചിത്രകലയിലും വാസ്‌തുവിദ്യയിലും പ്രാരംഭ ശിക്ഷണം പിതാവില്‍ നിന്നാണ്‌ ലഭിച്ചത്‌. 1719ല്‍ റോമില്‍ താമസിച്ച കാലത്താണ്‌ ഭൂദൃശ്യചിത്രണത്തില്‍ കനാലറ്റോ ആകൃഷ്‌ടനായത്‌. വെനീസില്‍ തിരിച്ചെത്തിയ ശേഷം ഇദ്ദേഹം ഈ രംഗത്തുതന്നെ പരിശ്രമിക്കുകയും പ്രശസ്‌തിനേടുകയും ചെയ്‌തു. വെനീസിന്‍െറ പാരമ്പര്യ ആഘോഷങ്ങളും മതാഌഷ്‌ഠാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഇദ്ദേഹം വരച്ച നഗരദൃശ്യങ്ങള്‍ വിദേശസന്ദര്‍ശകരെ അത്യധികം ആകര്‍ഷിച്ചു. വെനീസ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ സ്‌മാരക വസ്‌തുവായി കൊണ്ടു പോകാന്‍ കനാലറ്റോ ചിത്രങ്ങള്‍ ധാരാളം ആവശ്യമായി വന്നു. വെനീസിലെ ബ്രിട്ടീഷ്‌ കോണ്‍സല്‍ ആയിരുന്ന ജോസഫ്‌ സ്‌മിത്ത്‌ കനാലറ്റോയുടെ സുഹൃത്തും ഉപദേശകഌം വില്‌പനക്കാരഌം എല്ലാം ആയി വര്‍ത്തിച്ച്‌ അദ്ദേഹത്തെ സഹായിച്ചിരുന്നു. ഭൂദൃശ്യചിത്രങ്ങളില്‍ ഏറ്റവും പ്രശസ്‌തം വ്യൂ ഒഫ്‌ ദ്‌ ഗ്രാന്‍ഡ്‌ കനാല്‍ (ലിഷ്‌ടെന്‍സ്‌റ്റൈന്‍ ഗാലറി, വിയന്നാ), വ്യൂ ഒഫ്‌ ദ്‌ സല്യൂട്ട്‌ (ലൂവ്ര്‌), വ്യൂ ഒഫ്‌ ദ്‌ കാരിറ്റാ (നാഷണല്‍ ഗാലറി, ലണ്ടന്‍) എന്നിവയാണ്‌. ആവശ്യക്കാര്‍ ഏറിവന്നതോടെ പ്രസിദ്ധ നഗരദൃശ്യങ്ങളുടെ അനവധി ചിത്രങ്ങള്‍ കനാലറ്റോ രചിക്കുകയുണ്ടായി. മാത്രമല്ല, ഇവയുടെ നിരവധി അഌകരണങ്ങളും പ്രത്യക്ഷപ്പെട്ടു.

1741 ലെ ആസ്‌റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശ യുദ്ധകാലത്ത്‌ ടൂറിസ്റ്റുകളുടെ പ്രവാഹം കുറഞ്ഞു തുടങ്ങിയപ്പോള്‍ കനാലറ്റോ പുതിയ മേഖലകളിലേക്കു തിരിഞ്ഞു. ഭൂദൃശ്യങ്ങള്‍ ചിത്രണം ചെയ്‌തു തുടങ്ങിയതും പ്രസിദ്ധ ഭൂദൃശ്യങ്ങളും മന്ദിരങ്ങളും സാങ്കല്‌പിക പശ്ചാത്തലത്തില്‍ ഉള്‍ക്കൊള്ളിച്ചു വരയ്‌ക്കുന്ന ഒരു പുതിയ രീതി (venetian capricci) ആവിഷ്‌കരിച്ചതും ഇക്കാലത്താണ്‌.

1746ല്‍ കനാലറ്റോ ലണ്ടനിലേക്കുപോയി. തന്‍െറ ചിത്രങ്ങള്‍ക്ക്‌ ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അക്കാലത്ത്‌ റോം, വെനീസ്‌, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളുടെ വളരെ അധികം ചിത്രങ്ങള്‍ കനാലറ്റോ രചിക്കുകയുണ്ടായി. ഇവയില്‍ പലതും ആവര്‍ത്തനവിരസങ്ങളായിരുന്നെങ്കിലും പൂര്‍ണത ഉള്‍ക്കൊള്ളുന്നവയായിരുന്നു. കനാലറ്റോയുടെ 31 ഉച്ചിത്രണങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്‌. 1763ല്‍ ഇദ്ദേഹം വെനീഷ്യന്‍ അക്കാദമി ഒഫ്‌ പെയിന്റിങ്‌ ആന്‍ഡ്‌ സ്‌കള്‍പ്‌ച്ചറിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

നിഴലും വെളിച്ചവും നിറങ്ങളും ഇടകലര്‍ത്തിക്കൊണ്ടുള്ള പാരമ്പര്യ വെനീഷ്യന്‍ ശൈലിയാണ്‌ ആദ്യകാല കനാലറ്റോ ചിത്രങ്ങളിലുള്ളത്‌. പിന്നീട്‌, വെളിച്ചം ഒരു മാധ്യമത്തില്‍ തട്ടുമ്പോള്‍ ആ വസ്‌തുവിഌണ്ടാകുന്ന ചില്ലറ വ്യതിയാനങ്ങള്‍പോലും അദ്ദേഹം സൂക്ഷ്‌മനിരീക്ഷണം ചെയ്‌ത്‌ തന്റെ ചിത്രങ്ങളില്‍ ആവിഷ്‌കരിച്ചിരുന്നു. 16-ാം ശ.ത്തില്‍ വെനീഷ്യന്‍ ചിത്രകലയ്‌ക്കുണ്ടായിരുന്ന മഹത്ത്വം വീണ്ടെടുക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖന്‍ കനാലറ്റോ ആയിരുന്നു. 1768 ഏ. 20ന്‌ ഇദ്ദേഹം വെനീസില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍