This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കദംബന്മാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കദംബന്മാര്‍ == പടിഞ്ഞാറന്‍ ഡെക്കാണ്‍, ഉത്തരമൈസൂര്‍ എന്നീ പ്...) |
Mksol (സംവാദം | സംഭാവനകള്‍) (→കദംബന്മാര്‍) |
||
വരി 3: | വരി 3: | ||
പടിഞ്ഞാറന്‍ ഡെക്കാണ്‍, ഉത്തരമൈസൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന കുന്തളരാജ്യം വാണ ബ്രാഹ്മണ രാജാക്കന്മാര്‍. ഈ വംശത്തിലെ പൂര്‍വികരുടെ ഭവനസമീപത്ത് തഴച്ചുവളര്‍ന്നിരുന്ന ഒരു കദംബ (കടമ്പ്) വൃക്ഷത്തില്‍ നിന്നാണ് ഈ രാജാക്കന്മാര്‍ക്ക് കദംബന്മാര്‍ എന്ന പേരുണ്ടായതെന്നു പറയപ്പെടുന്നു. കല്‌പിതകഥകള്‍ അടങ്ങിയ ഈ രാജവംശത്തിന്റെ ഉത്‌പത്തി ചരിത്രം അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത് താലഗുണ്ടശാസനങ്ങളില്‍നിന്നും ഹംഗാല്‍, ഗോവ എന്നിവിടങ്ങളില്‍ ഭരണം നടത്തിയ പില്‌ക്കാല കദംബന്മാരുടെ ശാസനങ്ങളില്‍നിന്നും ആണ്. രാജവംശസ്ഥാപകനായ മയൂരശര്‍മന്റെ പൗത്രന്‍െറ പുത്രനായ കാകുത്‌സ്ഥവര്‍മനാണ് താലഗുണ്ട ശാസനങ്ങളുടെ രചയിതാവ്. മയൂരശര്‍മന്‍ പ്രസ്‌തുത രാജവംശം സ്ഥാപിച്ചതിന്റെ സാഹചര്യം ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. | പടിഞ്ഞാറന്‍ ഡെക്കാണ്‍, ഉത്തരമൈസൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന കുന്തളരാജ്യം വാണ ബ്രാഹ്മണ രാജാക്കന്മാര്‍. ഈ വംശത്തിലെ പൂര്‍വികരുടെ ഭവനസമീപത്ത് തഴച്ചുവളര്‍ന്നിരുന്ന ഒരു കദംബ (കടമ്പ്) വൃക്ഷത്തില്‍ നിന്നാണ് ഈ രാജാക്കന്മാര്‍ക്ക് കദംബന്മാര്‍ എന്ന പേരുണ്ടായതെന്നു പറയപ്പെടുന്നു. കല്‌പിതകഥകള്‍ അടങ്ങിയ ഈ രാജവംശത്തിന്റെ ഉത്‌പത്തി ചരിത്രം അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത് താലഗുണ്ടശാസനങ്ങളില്‍നിന്നും ഹംഗാല്‍, ഗോവ എന്നിവിടങ്ങളില്‍ ഭരണം നടത്തിയ പില്‌ക്കാല കദംബന്മാരുടെ ശാസനങ്ങളില്‍നിന്നും ആണ്. രാജവംശസ്ഥാപകനായ മയൂരശര്‍മന്റെ പൗത്രന്‍െറ പുത്രനായ കാകുത്‌സ്ഥവര്‍മനാണ് താലഗുണ്ട ശാസനങ്ങളുടെ രചയിതാവ്. മയൂരശര്‍മന്‍ പ്രസ്‌തുത രാജവംശം സ്ഥാപിച്ചതിന്റെ സാഹചര്യം ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. | ||
- | + | [[ചിത്രം:Vol6p223_Talagunda_inscription.jpg|thumb|താലഗുണ്ട ശാസനങ്ങള്‍]] | |
മയൂരശര്‍മന്‍ മാനവ്യഗോത്രനായ ഒരു പണ്ഡിതബ്രാഹ്മണനായിരുന്നു. "പ്രവചനം നിഖിലം' (വേദം മുഴുവന്‍) പഠിക്കുന്നതിനായി ഇദ്ദേഹം തന്റെ ഗുരുവായ വീരശര്‍മനൊത്ത് പല്ലവേന്ദ്രപുരിയായ കാഞ്ചിയിലേക്കുപോയി, "ഘടിക'യില്‍ പ്രവേശിച്ചു. ഘടിക എന്നത് ഗുരുകുലവാസത്തിന് അഌയോജ്യമായ കാഞ്ചിയിലെ ഒരു ബ്രാഹ്മണ സങ്കേതമായിരിക്കണം. അവിടെ വച്ച് പല്ലവരാജാവിന്റെ ഒരു ചാരപുരുഷ (അശ്വസംസ്‌ഥന്‍)ഌമായി അദ്ദേഹത്തിന് സംഗതിവശാല്‍ തീവ്രമായി ഏറ്റുമുട്ടേണ്ടിവന്നു. അതില്‍ പരാജിതനായപ്പോള്‍ ബ്രാഹ്മണവൃത്തിയെക്കാള്‍ ക്ഷത്രിയവൃത്തി കൂടുതല്‍ സ്വതന്ത്രവും അഭികാമ്യവുമായി തോന്നി. ആയുധാഭ്യാസം നേടി ഭൂമി കൈയടക്കി ഭരിക്കുന്നതിഌള്ള ആവേശത്തോടെ അദ്ദേഹം വേദപഠനം വേണ്ടെന്നുവച്ച് മടങ്ങുകയും പിന്നീട് മെയ്‌ക്കരുത്തും കൈക്കരുത്തുമാര്‍ജിച്ചശേഷം പല്ലവന്മാരുടെ അതിര്‍ത്തിരക്ഷകരെതോല്‌പിച്ച് ശ്രീപര്‍വതം (ത്രിപര്‍വതം, ശ്രീശൈലം) വരെയുള്ള വനപ്രദേശങ്ങള്‍ സ്വാധീനമാക്കി അവിടെ വാഴുകയും ചെയ്‌തു. താമസിയാതെ "മഹാനായ ബാണ'നെ കീഴടക്കി. തന്നെ ആക്രമിക്കുവാന്‍വന്ന പല്ലവന്മാരുടെ പരിശ്രമങ്ങളെ വിഫലമാക്കി. പല്ലവന്മാര്‍ ഇദ്ദേഹവുമായി സഖ്യം ചെയ്‌തു. പല്ലവന്മാരുടെ സാമന്തപദവി സ്വീകരിക്കുകയും അവരെ മികച്ച സേവനങ്ങള്‍ കൊണ്ടു പ്രീതിപ്പെടുത്തുകയും ചെയ്‌തു. ഒടുവില്‍ പല്ലവന്മാരില്‍ നിന്ന് ഇദ്ദേഹത്തിന് പശ്ചിമസമുദ്രം മുതല്‍ പ്രഹരാനദി വരെയുള്ള ഭൂപ്രദേശങ്ങള്‍ സമ്മാനമായി ലഭിച്ചു. | മയൂരശര്‍മന്‍ മാനവ്യഗോത്രനായ ഒരു പണ്ഡിതബ്രാഹ്മണനായിരുന്നു. "പ്രവചനം നിഖിലം' (വേദം മുഴുവന്‍) പഠിക്കുന്നതിനായി ഇദ്ദേഹം തന്റെ ഗുരുവായ വീരശര്‍മനൊത്ത് പല്ലവേന്ദ്രപുരിയായ കാഞ്ചിയിലേക്കുപോയി, "ഘടിക'യില്‍ പ്രവേശിച്ചു. ഘടിക എന്നത് ഗുരുകുലവാസത്തിന് അഌയോജ്യമായ കാഞ്ചിയിലെ ഒരു ബ്രാഹ്മണ സങ്കേതമായിരിക്കണം. അവിടെ വച്ച് പല്ലവരാജാവിന്റെ ഒരു ചാരപുരുഷ (അശ്വസംസ്‌ഥന്‍)ഌമായി അദ്ദേഹത്തിന് സംഗതിവശാല്‍ തീവ്രമായി ഏറ്റുമുട്ടേണ്ടിവന്നു. അതില്‍ പരാജിതനായപ്പോള്‍ ബ്രാഹ്മണവൃത്തിയെക്കാള്‍ ക്ഷത്രിയവൃത്തി കൂടുതല്‍ സ്വതന്ത്രവും അഭികാമ്യവുമായി തോന്നി. ആയുധാഭ്യാസം നേടി ഭൂമി കൈയടക്കി ഭരിക്കുന്നതിഌള്ള ആവേശത്തോടെ അദ്ദേഹം വേദപഠനം വേണ്ടെന്നുവച്ച് മടങ്ങുകയും പിന്നീട് മെയ്‌ക്കരുത്തും കൈക്കരുത്തുമാര്‍ജിച്ചശേഷം പല്ലവന്മാരുടെ അതിര്‍ത്തിരക്ഷകരെതോല്‌പിച്ച് ശ്രീപര്‍വതം (ത്രിപര്‍വതം, ശ്രീശൈലം) വരെയുള്ള വനപ്രദേശങ്ങള്‍ സ്വാധീനമാക്കി അവിടെ വാഴുകയും ചെയ്‌തു. താമസിയാതെ "മഹാനായ ബാണ'നെ കീഴടക്കി. തന്നെ ആക്രമിക്കുവാന്‍വന്ന പല്ലവന്മാരുടെ പരിശ്രമങ്ങളെ വിഫലമാക്കി. പല്ലവന്മാര്‍ ഇദ്ദേഹവുമായി സഖ്യം ചെയ്‌തു. പല്ലവന്മാരുടെ സാമന്തപദവി സ്വീകരിക്കുകയും അവരെ മികച്ച സേവനങ്ങള്‍ കൊണ്ടു പ്രീതിപ്പെടുത്തുകയും ചെയ്‌തു. ഒടുവില്‍ പല്ലവന്മാരില്‍ നിന്ന് ഇദ്ദേഹത്തിന് പശ്ചിമസമുദ്രം മുതല്‍ പ്രഹരാനദി വരെയുള്ള ഭൂപ്രദേശങ്ങള്‍ സമ്മാനമായി ലഭിച്ചു. | ||
- | + | [[ചിത്രം:Vol6p223_Talagunda_pillar, The famous Talagunda pillar containing the inscriptions that detail the rise of.jpg|thumb|താലഗുണ്ട സ്‌തൂപം]] | |
മയൂരശര്‍മന്റെ ചന്ദ്രവല്ലി പ്രാകൃതഭാഷാശാസനത്തില്‍ ഇദ്ദേഹം ആഭീരപല്ലവപാരിയാത്രികശകസ്ഥാന പ്രഭൃതിരാജ്യങ്ങളെ ആക്രമിച്ചു കീഴടക്കിയതായി രേഖയുണ്ട്. ഒരുപക്ഷേ മയൂരശര്‍മന്‍ പതിനെട്ട് അശ്വമേധങ്ങള്‍ നടത്തിയതായി വേറെ ചില ശാസനങ്ങളില്‍ കാണുന്നത് ഈ ആക്രമണങ്ങളെപ്പറ്റിയുള്ള സൂചനകളായിരിക്കാമെന്ന് കരുതപ്പെടുന്നു. ചില ചരിത്രപണ്ഡിതന്മാരുടെ അഭിപ്രായം ചന്ദ്രവല്ലിശാസനം വിശ്വാസയോഗ്യമല്ല എന്നാണ്. കദംബവംശസ്ഥാപകനായ ഈ മയൂരശര്‍മന്‍െറ കാലം 4-ാം ശതകമായിരിക്കണം എന്നു വിചാരിക്കുന്നതില്‍ തെറ്റില്ല (ഭ.കാ. 340 370). | മയൂരശര്‍മന്റെ ചന്ദ്രവല്ലി പ്രാകൃതഭാഷാശാസനത്തില്‍ ഇദ്ദേഹം ആഭീരപല്ലവപാരിയാത്രികശകസ്ഥാന പ്രഭൃതിരാജ്യങ്ങളെ ആക്രമിച്ചു കീഴടക്കിയതായി രേഖയുണ്ട്. ഒരുപക്ഷേ മയൂരശര്‍മന്‍ പതിനെട്ട് അശ്വമേധങ്ങള്‍ നടത്തിയതായി വേറെ ചില ശാസനങ്ങളില്‍ കാണുന്നത് ഈ ആക്രമണങ്ങളെപ്പറ്റിയുള്ള സൂചനകളായിരിക്കാമെന്ന് കരുതപ്പെടുന്നു. ചില ചരിത്രപണ്ഡിതന്മാരുടെ അഭിപ്രായം ചന്ദ്രവല്ലിശാസനം വിശ്വാസയോഗ്യമല്ല എന്നാണ്. കദംബവംശസ്ഥാപകനായ ഈ മയൂരശര്‍മന്‍െറ കാലം 4-ാം ശതകമായിരിക്കണം എന്നു വിചാരിക്കുന്നതില്‍ തെറ്റില്ല (ഭ.കാ. 340 370). | ||
05:09, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കദംബന്മാര്‍
പടിഞ്ഞാറന്‍ ഡെക്കാണ്‍, ഉത്തരമൈസൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന കുന്തളരാജ്യം വാണ ബ്രാഹ്മണ രാജാക്കന്മാര്‍. ഈ വംശത്തിലെ പൂര്‍വികരുടെ ഭവനസമീപത്ത് തഴച്ചുവളര്‍ന്നിരുന്ന ഒരു കദംബ (കടമ്പ്) വൃക്ഷത്തില്‍ നിന്നാണ് ഈ രാജാക്കന്മാര്‍ക്ക് കദംബന്മാര്‍ എന്ന പേരുണ്ടായതെന്നു പറയപ്പെടുന്നു. കല്‌പിതകഥകള്‍ അടങ്ങിയ ഈ രാജവംശത്തിന്റെ ഉത്‌പത്തി ചരിത്രം അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത് താലഗുണ്ടശാസനങ്ങളില്‍നിന്നും ഹംഗാല്‍, ഗോവ എന്നിവിടങ്ങളില്‍ ഭരണം നടത്തിയ പില്‌ക്കാല കദംബന്മാരുടെ ശാസനങ്ങളില്‍നിന്നും ആണ്. രാജവംശസ്ഥാപകനായ മയൂരശര്‍മന്റെ പൗത്രന്‍െറ പുത്രനായ കാകുത്‌സ്ഥവര്‍മനാണ് താലഗുണ്ട ശാസനങ്ങളുടെ രചയിതാവ്. മയൂരശര്‍മന്‍ പ്രസ്‌തുത രാജവംശം സ്ഥാപിച്ചതിന്റെ സാഹചര്യം ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
മയൂരശര്‍മന്‍ മാനവ്യഗോത്രനായ ഒരു പണ്ഡിതബ്രാഹ്മണനായിരുന്നു. "പ്രവചനം നിഖിലം' (വേദം മുഴുവന്‍) പഠിക്കുന്നതിനായി ഇദ്ദേഹം തന്റെ ഗുരുവായ വീരശര്‍മനൊത്ത് പല്ലവേന്ദ്രപുരിയായ കാഞ്ചിയിലേക്കുപോയി, "ഘടിക'യില്‍ പ്രവേശിച്ചു. ഘടിക എന്നത് ഗുരുകുലവാസത്തിന് അഌയോജ്യമായ കാഞ്ചിയിലെ ഒരു ബ്രാഹ്മണ സങ്കേതമായിരിക്കണം. അവിടെ വച്ച് പല്ലവരാജാവിന്റെ ഒരു ചാരപുരുഷ (അശ്വസംസ്‌ഥന്‍)ഌമായി അദ്ദേഹത്തിന് സംഗതിവശാല്‍ തീവ്രമായി ഏറ്റുമുട്ടേണ്ടിവന്നു. അതില്‍ പരാജിതനായപ്പോള്‍ ബ്രാഹ്മണവൃത്തിയെക്കാള്‍ ക്ഷത്രിയവൃത്തി കൂടുതല്‍ സ്വതന്ത്രവും അഭികാമ്യവുമായി തോന്നി. ആയുധാഭ്യാസം നേടി ഭൂമി കൈയടക്കി ഭരിക്കുന്നതിഌള്ള ആവേശത്തോടെ അദ്ദേഹം വേദപഠനം വേണ്ടെന്നുവച്ച് മടങ്ങുകയും പിന്നീട് മെയ്‌ക്കരുത്തും കൈക്കരുത്തുമാര്‍ജിച്ചശേഷം പല്ലവന്മാരുടെ അതിര്‍ത്തിരക്ഷകരെതോല്‌പിച്ച് ശ്രീപര്‍വതം (ത്രിപര്‍വതം, ശ്രീശൈലം) വരെയുള്ള വനപ്രദേശങ്ങള്‍ സ്വാധീനമാക്കി അവിടെ വാഴുകയും ചെയ്‌തു. താമസിയാതെ "മഹാനായ ബാണ'നെ കീഴടക്കി. തന്നെ ആക്രമിക്കുവാന്‍വന്ന പല്ലവന്മാരുടെ പരിശ്രമങ്ങളെ വിഫലമാക്കി. പല്ലവന്മാര്‍ ഇദ്ദേഹവുമായി സഖ്യം ചെയ്‌തു. പല്ലവന്മാരുടെ സാമന്തപദവി സ്വീകരിക്കുകയും അവരെ മികച്ച സേവനങ്ങള്‍ കൊണ്ടു പ്രീതിപ്പെടുത്തുകയും ചെയ്‌തു. ഒടുവില്‍ പല്ലവന്മാരില്‍ നിന്ന് ഇദ്ദേഹത്തിന് പശ്ചിമസമുദ്രം മുതല്‍ പ്രഹരാനദി വരെയുള്ള ഭൂപ്രദേശങ്ങള്‍ സമ്മാനമായി ലഭിച്ചു.
മയൂരശര്‍മന്റെ ചന്ദ്രവല്ലി പ്രാകൃതഭാഷാശാസനത്തില്‍ ഇദ്ദേഹം ആഭീരപല്ലവപാരിയാത്രികശകസ്ഥാന പ്രഭൃതിരാജ്യങ്ങളെ ആക്രമിച്ചു കീഴടക്കിയതായി രേഖയുണ്ട്. ഒരുപക്ഷേ മയൂരശര്‍മന്‍ പതിനെട്ട് അശ്വമേധങ്ങള്‍ നടത്തിയതായി വേറെ ചില ശാസനങ്ങളില്‍ കാണുന്നത് ഈ ആക്രമണങ്ങളെപ്പറ്റിയുള്ള സൂചനകളായിരിക്കാമെന്ന് കരുതപ്പെടുന്നു. ചില ചരിത്രപണ്ഡിതന്മാരുടെ അഭിപ്രായം ചന്ദ്രവല്ലിശാസനം വിശ്വാസയോഗ്യമല്ല എന്നാണ്. കദംബവംശസ്ഥാപകനായ ഈ മയൂരശര്‍മന്‍െറ കാലം 4-ാം ശതകമായിരിക്കണം എന്നു വിചാരിക്കുന്നതില്‍ തെറ്റില്ല (ഭ.കാ. 340 370).
മയൂരശര്‍മന്‍െറ പിന്‍ഗാമി കംഗവര്‍മന്‍ (സ്‌കന്ദവര്‍മന്‍) ആയിരുന്നു. സു. 370 395 കാലങ്ങളില്‍ കദംബരാജ്യം വാണിരുന്ന ഇദ്ദേഹം സ്വയം "ധര്‍മ മഹാരാജാധിരാജ' ബിരുദം സ്വീകരിക്കുകയുണ്ടായി. വംശത്തിന്റെ "ശര്‍മ' എന്ന സ്ഥാനപ്പേര് "വര്‍മ' എന്നാക്കി മാറ്റുകയും ചെയ്‌തു. കുന്തളത്തെ ആക്രമിച്ച വാകാടകനെ ഇദ്ദേഹം പരാജയപ്പെടുത്തി. കംഗവര്‍മനെ പിന്തുടര്‍ന്നു മകനായ ഭഗീരഥഌം അദ്ദേഹത്തെത്തുടര്‍ന്ന് ക്രമത്തില്‍ രഘു, കാകുത്‌സ്ഥവര്‍മന്‍ എന്നിവരും കദംബരാജ്യം വാണു. രഘുവും കാകുത്‌സ്ഥവര്‍മഌം ഭഗീരഥ പുത്രന്മാരാണ്. ഇവരില്‍ കാകുത്‌സ്ഥവര്‍മനായിരുന്നു ഈ വംശത്തിലെ ഏറ്റവും പ്രശസ്‌തനായ രാജാവ് (ഭ.കാ.സു. 430 450). ഇദ്ദേഹത്തിന്റെ കാലത്താണ് പ്രസ്‌തുത രാജ്യം അതിന്റെ ശ്രയഃപാരമ്യത്തിലെത്തിയത്. ജനങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും പൂര്‍ണമായ സംരക്ഷണം നല്‌കുക, അയല്‍ രാജാക്കന്മാരുടെ ബഹുമാനാദരങ്ങള്‍ സമ്പാദിക്കുക എന്നീ കാര്യങ്ങളില്‍ ഇദ്ദേഹം ഈ വംശത്തിലെ ഏറ്റവും മികച്ച രാജാവായിരുന്നു. താലഗുണ്ടയില്‍ ഒരു വലിയ കുളം കുഴിപ്പിച്ചതും ഇദ്ദേഹമാണ്. നോ: കാകുത്‌സ്ഥവര്‍മന്‍ കാകുത്‌സ്ഥവര്‍മഌശേഷം അദ്ദേഹത്തിന്റെ പുത്രന്മാരായ ശാന്തിവര്‍മഌം കൃഷ്‌ണവര്‍മഌം രാജ്യം പങ്കിട്ടു ഭരണം നടത്തി. ശാന്തിവര്‍മന്റെ മകന്‍ മൃഗേശവര്‍മന്‍ (ഭ.കാ.സു. 475 490) പശ്ചിമ ഗംഗന്മാരെയും പല്ലവന്മാരെയും പരാജയപ്പെടുത്തിയതായി കരുതപ്പെടുന്നു. 475ല്‍ ശാന്തിവര്‍മന്റെ ഒരു സഹോദരനായ കുമാരവര്‍മഌം അദ്ദേഹത്തിന്‍െറ മകനായ മാന്ധാതൃവര്‍മഌം ഉച്ഛംഗി ഭരിച്ചതായി ചരിത്രരേഖകളുണ്ട്. മൃഗേശവര്‍മന്റെ പുത്രനായ രവിവര്‍മന്‍ കദംബരാജാക്കന്മാരുടെ ഇളയ തായ്‌വഴിയെ പരാജയപ്പെടുത്തി കദംബ രാജ്യം മുഴുവന്‍ അടക്കി വാഴുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രന്‍ ഹരിവര്‍മന്‍ ദുര്‍ബലനായിരുന്നു. ഹരിവര്‍മന്റെ ഭരണകാലത്ത് സാമന്തനായ പുലികേശന്‍ I അദ്ദേഹവുമായി ഇടഞ്ഞ് ബാദാമി എന്ന ഒരു പ്രത്യേക രാജവംശം സ്ഥാപിച്ചു. മാത്രമല്ല ഹരിവര്‍മന്‍ ഇളയ കദംബരാജത്തായ്‌വഴിക്കാരുമായി കലഹത്തിലേര്‍പ്പെട്ട് കൊല്ലപ്പെടുകയും ചെയ്‌തു. അതോടെ കദംബവംശത്തിന്റെ മൂത്ത തായ്‌വഴി നാമാവശേഷമായി.
കാകുത്‌സ്ഥവര്‍മന്റെ ഇളയ മകനായ കൃഷ്‌ണവര്‍മ കല്‍ നിന്നു തുടങ്ങിയ ഇളയ തായ്‌വഴി വിഷ്‌ണുവര്‍മന്‍ (485 497), സിംഹവര്‍മന്‍ (497 540), കൃഷ്‌ണവര്‍മന്‍ II, അജവര്‍മന്‍ (565 606) എന്നിവരിലൂടെ തട്ടിയും തടഞ്ഞും പുരോഗമിച്ചു ഭോഗിവര്‍മനില്‍ച്ചെന്ന് അവസാനിക്കുന്നതായിക്കാണുന്നു. പുലികേശന്‍ കകമായുള്ള യുദ്ധത്തില്‍ ഭോഗിവര്‍മഌം അദ്ദേഹത്തിന്റെ മകഌം മരിച്ചതോടെ ഈ തായ്‌വഴിയും അസ്‌തമിച്ചു.
ദക്ഷിണേന്ത്യാചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള കദംബന്മാര്‍ കഷ്ടിച്ച് 270 കൊല്ലത്തോളം രാജ്യം വാണവരാണ്. ഇവരുടെ വംശപരമ്പര തെറ്റില്ലാതെ അറിയാമെങ്കിലും ഭരണകാലങ്ങളുടെ കാര്യത്തില്‍ സൂക്ഷ്‌മമായ അറിവ് ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു.
(ഡോ.കെ.കെ. കുസുമന്‍; സ.പ.)