This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുരുവി == നാട്ടിന്‍പുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരിനം ചെറി...)
(കുരുവി)
വരി 1: വരി 1:
== കുരുവി ==
== കുരുവി ==
-
 
+
[[ചിത്രം:Vol7p741_irobinf.jpg|thumb|]]
നാട്ടിന്‍പുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരിനം ചെറിയ പക്ഷി. ഇന്ത്യന്‍ കുരുവി(Indian Robin) എന്നും അറിയപ്പെടുന്നു. ശാ.നാ.: സാക്‌സികൊളോയ്‌ഡസ്‌ ഫ്യൂലിക്കേറ്റ്‌ (Saxicoloides fulicate). ഗ്രാമപ്രദേശങ്ങളിലെ വീടുകളുടെ മുകളിലും വേലിപ്പത്തലുകളിലും ചെറുമരങ്ങളിലും പാറയിലും ഒക്കെ ഇതിനെ കാണാം. ഇരിക്കുമ്പോള്‍ ശബ്‌ദം പൊഴിക്കുകയും ചുറ്റുപാടും മറിഞ്ഞും തിരിഞ്ഞും നോക്കുകയും വാല്‌ മുകളിലേക്കും താഴേക്കും ചലിപ്പിക്കുകയും ചെയ്യും. ആണ്‍ പെണ്‍ പക്ഷികളുടെ നിറത്തിൽ ചെറിയ വ്യത്യാസം കണ്ടുവരുന്നു. ആണ്‍പക്ഷിക്ക്‌ തവിട്ടുനിറവും തിളങ്ങുന്ന കറുപ്പുമാണ്‌ മുകള്‍ഭാഗത്ത്‌ ഉള്ളത്‌. വാലിന്റെ അടിഭാഗത്തിന്‌ കടും തവിട്ടുനിറവും ചിറകുകളിൽ വെള്ളപ്പൊട്ടുകളുമുണ്ട്‌. പറക്കുമ്പോള്‍ മാത്രമേ ഇവ ദൃശ്യമാവുകയുള്ളൂ. പെണ്‍പക്ഷിക്ക്‌ ചാരകലർന്ന തവിട്ടുനിറമാണ്‌; വാലിന്റെ അടിഭാഗത്തിന്‌ മങ്ങിയ തവിട്ടുനിറവും. ഇര തേടാനായി വീട്ടുവരാന്തയിലും മുറികളിൽപ്പോലും ഇവ പേടികൂടാതെ കടന്നുചെല്ലാറുണ്ട്‌. കീടങ്ങളും പുൽച്ചാടികളുമാണ്‌ ഇവയുടെ ആഹാരം. ചിതലുകള്‍ ഇവയുടെ പഥ്യാഹാരത്തിൽപ്പെടുന്നു. പുല്ലും വേരുകളുംകൊണ്ടാണ്‌ കൂടു നിർമിക്കുന്നത്‌. കൂടിന്‌ കപ്പിന്റെ ആകൃതിയാണ്‌. പലപ്പോഴും പാമ്പിന്റെ പടംകൊണ്ട്‌ കൂട്‌ അലങ്കരിക്കാറുണ്ട്‌. ഉണങ്ങിയ മരപ്പൊത്തുകളിലോ മണ്‍ഭിത്തികളിലുള്ള ദ്വാരങ്ങളിലോ ആണ്‌ സാധാരണ കൂട്‌ സ്ഥാപിക്കുക. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളിലും ഇവ കൂടുകെട്ടാറുണ്ട്‌. ഇവ ഒരു പ്രാവശ്യം രണ്ടോ മൂന്നോ മുട്ടയിടുന്നു. വെള്ളനിറമുള്ള ഈ മുട്ടകളിൽ ചുവപ്പുകലർന്ന തവിട്ടുപുള്ളികള്‍ കാണപ്പെടുന്നു.

14:56, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍