This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുത്തോലപ്പെരുന്നാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുരുത്തോലപ്പെരുന്നാള്‍ == == Palm Sunday == ക്രസ്‌തവരുടെ ഒരു വിശേഷദി...)
(Palm Sunday)
വരി 4: വരി 4:
== Palm Sunday ==
== Palm Sunday ==
-
 
+
[[ചിത്രം:Vol7p741_2381231956_a985c2546f_b.jpg|thumb|]]
ക്രസ്‌തവരുടെ ഒരു വിശേഷദിവസം. ഉയിർപ്പുഞായറാഴ്‌ച (ഈസ്റ്റർ)യുടെ തലേഞായറാഴ്‌ചയാണ്‌ ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്‌. യേശുക്രിസ്‌തു ജെറുസലേം നഗരത്തിലെത്തിയപ്പോള്‍ ആഹ്ലാദഭരിതരായ ജനക്കൂട്ടം ഈന്തക്കുരുത്തോലകള്‍ പിടിച്ചും ഹോശന്ന (അനുഗ്രഹത്തിനുവേണ്ടിയുള്ള പ്രാർഥന, സ്‌തോത്രരൂപത്തിലുള്ള ഒരു സംബോധന എന്നിങ്ങനെ അർഥമുള്ള "ഹോഷിയാനാ' എന്ന ഹീബ്രു പദത്തിൽനിന്നു രൂപംകൊണ്ടതാണ്‌ ഹോശന്ന; ഹോശന്നയുടെ രൂപഭേദമാണ്‌ ഓശാന) പാടി ആർത്തുവിളിച്ചും അദ്ദേഹത്തെ എതിരേറ്റു എന്ന്‌ ബൈബിളിൽ പ്രസ്‌താവിച്ചു കാണുന്നു. "പിറ്റേന്നു പെരുന്നാള്‍ക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട്‌ ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട്‌ അവനെ എതിരേല്‌പാന്‍ ചെന്നു; ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവന്‍ എന്നു ആർത്തു' (യോഹന്നാന്‍ 12:12-13); "മുമ്പും പിമ്പും നടക്കുന്നവർ, ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവന്‍. വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്‌ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു' (മാർക്കോസ്‌ 11:9-10) എന്നിങ്ങനെയാണ്‌ ഈ എതിരേല്‌പിനെക്കുറിച്ച്‌ ബൈബിളിലെ പരാമർശങ്ങള്‍. സു. 2000-ൽപ്പരം വർഷങ്ങള്‍ക്കുമുമ്പു നടന്ന ഭക്തിപുരസ്സരമായ ഈ എതിരേല്‌പിനെ അനുസ്‌മരിപ്പിക്കാനാണ്‌ കുരുത്തോലപ്പെരുന്നാള്‍ കൊണ്ടാടുന്നത്‌. കേരളത്തിലെ ക്രസ്‌തവർ കുരുത്തോലകള്‍ ഏന്തിയാണ്‌ ഈ പെരുന്നാളിൽ സംബന്ധിക്കുന്നത്‌. അതുകൊണ്ടാണ്‌ ഈ പെരുന്നാളിന്‌ കുരുത്തോലപ്പെരുന്നാള്‍ എന്നു പേരുണ്ടായത്‌. ഓശാനപാടി ആർത്തുവിളിക്കുന്നതുകൊണ്ടു കുരുത്തോലപ്പെരുന്നാളിന്‌ ഓശാനപ്പെരുന്നാള്‍ എന്നും പേര്‌ കിട്ടി.

14:49, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുരുത്തോലപ്പെരുന്നാള്‍

Palm Sunday

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍