This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്ണിമാറാ പബ്ലിക് ലൈബ്രറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കണ്ണിമാറാ പബ്ലിക് ലൈബ്രറി == == Connemara Public Library == ഇന്ത്യയിലെ ഒരു ദേ...) |
Mksol (സംവാദം | സംഭാവനകള്‍) (→Connemara Public Library) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Connemara Public Library == | == Connemara Public Library == | ||
- | + | [[ചിത്രം:Vol6p17_Connemara Public library.jpg|thumb|കണ്ണിമാറാ പബ്ലിക് ലൈബ്രറി]] | |
ഇന്ത്യയിലെ ഒരു ദേശീയ ലൈബ്രറി. ഇന്ത്യയിലെ നാല് യു.എന്‍. ഡിപ്പോസിറ്ററി ലൈബ്രറികളില്‍ ഒന്നു കൂടിയാണിത്. മദ്രാസില്‍, എഗ്മൂറിലെ മ്യൂസിയം വളപ്പില്‍ സ്ഥിതിചെയ്യുന്ന കണ്ണിമാറാ ലൈബ്രറി 1896ഡി. 5നാണ് സ്ഥാപിതമായത്. ഒരു സൗജന്യ പബ്ലിക് ലൈബ്രറിക്കു വേണ്ടിയുള്ള ആവശ്യം ശക്തമായതിനെത്തുടര്‍ന്നു മദ്രാസ് ഗവര്‍ണറായിരുന്ന കണ്ണിമാറാ പ്രഭു (1886-90) 1990ല്‍ ഈ ലൈബ്രറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. | ഇന്ത്യയിലെ ഒരു ദേശീയ ലൈബ്രറി. ഇന്ത്യയിലെ നാല് യു.എന്‍. ഡിപ്പോസിറ്ററി ലൈബ്രറികളില്‍ ഒന്നു കൂടിയാണിത്. മദ്രാസില്‍, എഗ്മൂറിലെ മ്യൂസിയം വളപ്പില്‍ സ്ഥിതിചെയ്യുന്ന കണ്ണിമാറാ ലൈബ്രറി 1896ഡി. 5നാണ് സ്ഥാപിതമായത്. ഒരു സൗജന്യ പബ്ലിക് ലൈബ്രറിക്കു വേണ്ടിയുള്ള ആവശ്യം ശക്തമായതിനെത്തുടര്‍ന്നു മദ്രാസ് ഗവര്‍ണറായിരുന്ന കണ്ണിമാറാ പ്രഭു (1886-90) 1990ല്‍ ഈ ലൈബ്രറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. | ||
Current revision as of 12:15, 24 ജൂണ്‍ 2014
കണ്ണിമാറാ പബ്ലിക് ലൈബ്രറി
Connemara Public Library
ഇന്ത്യയിലെ ഒരു ദേശീയ ലൈബ്രറി. ഇന്ത്യയിലെ നാല് യു.എന്‍. ഡിപ്പോസിറ്ററി ലൈബ്രറികളില്‍ ഒന്നു കൂടിയാണിത്. മദ്രാസില്‍, എഗ്മൂറിലെ മ്യൂസിയം വളപ്പില്‍ സ്ഥിതിചെയ്യുന്ന കണ്ണിമാറാ ലൈബ്രറി 1896ഡി. 5നാണ് സ്ഥാപിതമായത്. ഒരു സൗജന്യ പബ്ലിക് ലൈബ്രറിക്കു വേണ്ടിയുള്ള ആവശ്യം ശക്തമായതിനെത്തുടര്‍ന്നു മദ്രാസ് ഗവര്‍ണറായിരുന്ന കണ്ണിമാറാ പ്രഭു (1886-90) 1990ല്‍ ഈ ലൈബ്രറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
ഇന്തോമുഹമ്മദീയ ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള കെട്ടിട സമുച്ചയത്തില്‍ ഗോഥിക്ബൈസാന്തിയന് മുതല്‍ രജപുത്ര മുഗള്‍ വരെയുള്ള വിവിധ വാസ്തുശില്പ പാരമ്പര്യങ്ങളില്‍ പ്പെടുന്ന അനവധി മന്ദിരങ്ങള്‍ ഉണ്ട്.
ആറു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിലെ പുസ്തകശേഖരത്തില്‍ 1608ല്‍ പ്രസിദ്ധീകരിച്ച ബൈബിള്‍,
12 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഹോര്‍ത്തുസ് ഇന്‍ഡിക്കസ് മലബാറിക്കസ് (1678-1703), 1881ലെ ഇന്ത്യാ സെന്‍സസ്, ബര്മണ്ണി (Burmanni)യുടെ ഫ്ളോറ ഇന്‍ഡിക്ക (1768), പ്ലൂട്ടാര്ക്ക്സ് ലൈവ്സ് എന്ന ഗ്രന്ഥത്തിന്റെ 1801ലെ പതിപ്പ്, ആന്റണി ആന്‍ഡ് ക്ലിയോപാട്രയുടെ ജര്‍മന്‍ പതിപ്പ് തുടങ്ങിയ അമൂല്യങ്ങളായ പുസ്തകങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ അച്ചടിക്കുന്ന എല്ലാ പുസ്തകങ്ങളും പത്രമാസികകളും ലൈബ്രറിക്കു സൗജന്യമായി ലഭിക്കുന്നുണ്ട്. യു.എന്‍. ഡിപ്പോസിറ്ററി സെന്ററും യുനെസ്കോ ഇന്‍ഫര്‍മേഷന്‍ സെന്ററും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്‍ഫര്‍മേഷന്‍ സെന്ററും ആണ് ഈ ലൈബ്രറി. കംപ്യൂട്ടര്‍ യൂണിറ്റ്, മൈക്രാഫിലിം യൂണിറ്റ്, വിദ്യാഭ്യാസ വീഡിയോ സര്‍വീസ്, ബ്രയ്ലി ആന്‍ഡ് ടോക്കിങ് ബുക്ക് സര്‍വീസ് എന്നിവയുടെ സൗകര്യങ്ങള്‍ ഇവിടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.