This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുംഭമേള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുംഭമേള == ഗംഗ, യമുന, സരസ്വതി (അന്തർവാഹിനിയെന്നു സങ്കല്‌പം) എന...)
(കുംഭമേള)
വരി 3: വരി 3:
ഗംഗ, യമുന, സരസ്വതി (അന്തർവാഹിനിയെന്നു സങ്കല്‌പം) എന്നീ മൂന്നു നദികള്‍ കൂടിച്ചേരുന്ന ത്രിവേണീ സംഗമത്തിൽ നടത്തുന്ന പുണ്യസ്‌നാനവും അതോടനുബന്ധിച്ച മേളയും. അലഹബാദ്‌ (പ്രയാഗ), ഹരിദ്വാരം, ഉജ്ജയിനി, നാസിക്‌ എന്നിവിടങ്ങളിൽ മൂന്നു വർഷത്തിലൊരിക്കൽ ഈ മേള നടത്തുന്നു. അലഹബാദിൽ ഗംഗാ-യമുനാനദികളുടെ സംഗമത്തിലും, ഹരിദ്വാരത്തിൽ ഗംഗാതീരത്തും, ഉജ്ജയിനിയിൽ ക്ഷിപ്രയുടെ തീരത്തും, നാസിക്കിൽ ഗോദാവരീതീരത്തും ആണ്‌ ഈ മേള നടത്താറുള്ളത്‌.  ഏറ്റവും പുണ്യസ്ഥലമായി കരുതപ്പെടുന്ന അലഹബാദിൽ (പ്രയാഗ) വച്ച്‌ 12 വർഷത്തിലൊരിക്കൽ നടത്തുന്ന മഹാകുംഭമേളയാണ്‌ ഇവയിൽ ഏറ്റവും വലുത്‌. കുംഭമേളക്കാലത്ത്‌ ഇത്തരം പുണ്യസ്‌നാനം നടത്തുന്നത്‌ ഭക്തജനങ്ങളെ സകല പാപങ്ങളിൽനിന്നും ജനന-മരണത്തിൽനിന്നും മോചിപ്പിച്ച്‌ പരമമായ നിർവൃതിയിലെത്തിക്കുമെന്ന്‌ വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന്‌ സ്‌ത്രീപുരുഷന്മാർ പ്രായഭേദമെന്യേ ഈ പുണ്യസ്‌നാനത്തിൽ പങ്കെടുക്കാറുണ്ട്‌. നാട്ടിന്റെ നാനാഭാഗത്തുനിന്നും ജീവിതത്തിന്റെ എല്ലാ തുറകളിലുംപെടുന്ന ഭക്തജനങ്ങള്‍ കുംഭമേളയിൽ പങ്കുകൊള്ളുവാനെത്തുന്നു.

-
 
+
[[ചിത്രം:Vol7p684_kumbamela.jpg|thumb|]]
മാഘമാസമാണ്‌ സംഗമസ്‌നാനത്തിന്‌ ശ്രഷ്‌ഠമായ സമയം. ജ്യോതിശ്ശാസ്‌ത്രപരമായി ഗ്രഹനില നിരീക്ഷിച്ചാണ്‌ ഇത്‌ നടത്തുന്നത്‌. ഉത്തരായണത്തിലെ ആദ്യമാസമായ മാഘമാസ(ജനു.-ഫെ.)ത്തിൽ സൂര്യന്‍ മകരരാശിയിൽത്തന്നെ നില്‌ക്കുന്നു. പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ മാഘമാസത്തിൽ വ്യാഴഗ്രഹം കുംഭരാശിയിൽ പ്രവേശിക്കും. ഇപ്രകാരമുള്ള മാഘമാസത്തിലെ അമാവാസിയാണ്‌ പുണ്യസ്‌നാനത്തിന്‌ ഏറ്റവും ശുഭമായ ദിനം എന്ന്‌ വിശ്വസിക്കപ്പെടുന്നു.

മുന്‍പറഞ്ഞ നാലു സ്ഥലങ്ങളിൽ കുംഭമേള നടത്തുന്നതിനെപ്പറ്റി അമൃതകുംഭത്തെ ആസ്‌പദമാക്കിയുള്ള ഒരൈതിഹ്യമുണ്ട്‌. അമൃത്‌ കൈക്കലാക്കാന്‍വേണ്ടി ദേവന്മാരും അസുരന്മാരും പാൽക്കടൽ കടഞ്ഞു. അമൃത്‌ ഒരു കുംഭത്തിൽ പൊങ്ങിവന്നു. അതിന്റെ അവകാശികളെച്ചൊല്ലി തർക്കമായി. അസുരന്മാർ അമൃതം കൈക്കലാക്കി കടന്നുകളയുകയും ദേവന്മാർ അവരെ പിന്തുടരുകയും ഇരുകൂട്ടരും തമ്മിൽ 12 ദിവസം കടുത്ത പോരാട്ടം നടത്തുകയും ചെയ്‌തു. ഇതിനിടയിൽ അലഹബാദ്‌, ഹരിദ്വാർ, ഉജ്ജയിനി, നാസിക്‌ എന്നീ നാലു സ്ഥലങ്ങളിൽ കുംഭത്തിൽനിന്ന്‌ അമൃത്‌ തെറിച്ചുവീണു. അങ്ങനെ ഈ സ്ഥലങ്ങള്‍ പവിത്രങ്ങളായിയെന്നാണ്‌ വിശ്വാസം. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരുടെ ഒരു ദിവസം മനുഷ്യരുടെ ഒരു വർഷത്തിനു തുല്യമാണ്‌. അതുകൊണ്ട്‌ 12 ദിവസത്തെ സമരം അനുസ്‌മരിച്ചുകൊണ്ട്‌ 12 വർഷത്തിലൊരിക്കൽ ഈ ആഘോഷം നടത്തിവരുന്നു.

11:34, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുംഭമേള

ഗംഗ, യമുന, സരസ്വതി (അന്തർവാഹിനിയെന്നു സങ്കല്‌പം) എന്നീ മൂന്നു നദികള്‍ കൂടിച്ചേരുന്ന ത്രിവേണീ സംഗമത്തിൽ നടത്തുന്ന പുണ്യസ്‌നാനവും അതോടനുബന്ധിച്ച മേളയും. അലഹബാദ്‌ (പ്രയാഗ), ഹരിദ്വാരം, ഉജ്ജയിനി, നാസിക്‌ എന്നിവിടങ്ങളിൽ മൂന്നു വർഷത്തിലൊരിക്കൽ ഈ മേള നടത്തുന്നു. അലഹബാദിൽ ഗംഗാ-യമുനാനദികളുടെ സംഗമത്തിലും, ഹരിദ്വാരത്തിൽ ഗംഗാതീരത്തും, ഉജ്ജയിനിയിൽ ക്ഷിപ്രയുടെ തീരത്തും, നാസിക്കിൽ ഗോദാവരീതീരത്തും ആണ്‌ ഈ മേള നടത്താറുള്ളത്‌. ഏറ്റവും പുണ്യസ്ഥലമായി കരുതപ്പെടുന്ന അലഹബാദിൽ (പ്രയാഗ) വച്ച്‌ 12 വർഷത്തിലൊരിക്കൽ നടത്തുന്ന മഹാകുംഭമേളയാണ്‌ ഇവയിൽ ഏറ്റവും വലുത്‌. കുംഭമേളക്കാലത്ത്‌ ഇത്തരം പുണ്യസ്‌നാനം നടത്തുന്നത്‌ ഭക്തജനങ്ങളെ സകല പാപങ്ങളിൽനിന്നും ജനന-മരണത്തിൽനിന്നും മോചിപ്പിച്ച്‌ പരമമായ നിർവൃതിയിലെത്തിക്കുമെന്ന്‌ വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന്‌ സ്‌ത്രീപുരുഷന്മാർ പ്രായഭേദമെന്യേ ഈ പുണ്യസ്‌നാനത്തിൽ പങ്കെടുക്കാറുണ്ട്‌. നാട്ടിന്റെ നാനാഭാഗത്തുനിന്നും ജീവിതത്തിന്റെ എല്ലാ തുറകളിലുംപെടുന്ന ഭക്തജനങ്ങള്‍ കുംഭമേളയിൽ പങ്കുകൊള്ളുവാനെത്തുന്നു.

മാഘമാസമാണ്‌ സംഗമസ്‌നാനത്തിന്‌ ശ്രഷ്‌ഠമായ സമയം. ജ്യോതിശ്ശാസ്‌ത്രപരമായി ഗ്രഹനില നിരീക്ഷിച്ചാണ്‌ ഇത്‌ നടത്തുന്നത്‌. ഉത്തരായണത്തിലെ ആദ്യമാസമായ മാഘമാസ(ജനു.-ഫെ.)ത്തിൽ സൂര്യന്‍ മകരരാശിയിൽത്തന്നെ നില്‌ക്കുന്നു. പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ മാഘമാസത്തിൽ വ്യാഴഗ്രഹം കുംഭരാശിയിൽ പ്രവേശിക്കും. ഇപ്രകാരമുള്ള മാഘമാസത്തിലെ അമാവാസിയാണ്‌ പുണ്യസ്‌നാനത്തിന്‌ ഏറ്റവും ശുഭമായ ദിനം എന്ന്‌ വിശ്വസിക്കപ്പെടുന്നു. മുന്‍പറഞ്ഞ നാലു സ്ഥലങ്ങളിൽ കുംഭമേള നടത്തുന്നതിനെപ്പറ്റി അമൃതകുംഭത്തെ ആസ്‌പദമാക്കിയുള്ള ഒരൈതിഹ്യമുണ്ട്‌. അമൃത്‌ കൈക്കലാക്കാന്‍വേണ്ടി ദേവന്മാരും അസുരന്മാരും പാൽക്കടൽ കടഞ്ഞു. അമൃത്‌ ഒരു കുംഭത്തിൽ പൊങ്ങിവന്നു. അതിന്റെ അവകാശികളെച്ചൊല്ലി തർക്കമായി. അസുരന്മാർ അമൃതം കൈക്കലാക്കി കടന്നുകളയുകയും ദേവന്മാർ അവരെ പിന്തുടരുകയും ഇരുകൂട്ടരും തമ്മിൽ 12 ദിവസം കടുത്ത പോരാട്ടം നടത്തുകയും ചെയ്‌തു. ഇതിനിടയിൽ അലഹബാദ്‌, ഹരിദ്വാർ, ഉജ്ജയിനി, നാസിക്‌ എന്നീ നാലു സ്ഥലങ്ങളിൽ കുംഭത്തിൽനിന്ന്‌ അമൃത്‌ തെറിച്ചുവീണു. അങ്ങനെ ഈ സ്ഥലങ്ങള്‍ പവിത്രങ്ങളായിയെന്നാണ്‌ വിശ്വാസം. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരുടെ ഒരു ദിവസം മനുഷ്യരുടെ ഒരു വർഷത്തിനു തുല്യമാണ്‌. അതുകൊണ്ട്‌ 12 ദിവസത്തെ സമരം അനുസ്‌മരിച്ചുകൊണ്ട്‌ 12 വർഷത്തിലൊരിക്കൽ ഈ ആഘോഷം നടത്തിവരുന്നു.

ആദ്യകാലങ്ങളിൽ ഉത്തരേന്ത്യയിലെ നദീതീരങ്ങളിൽ നടത്തിയിരുന്ന സമൃദ്ധിയുടെ മേളയായിരുന്നു ഇതെന്നു കരുതുന്നതിൽ തെറ്റില്ല. ചില രാശികളിൽ, കുംഭങ്ങളിൽ നിറച്ച ധാന്യവിത്തുകള്‍ ഈ പുണ്യസ്ഥലങ്ങളിൽകൊണ്ടുവന്ന്‌ നദികളിൽ മുക്കിയശേഷം വിതയ്‌ക്കുകയായിരുന്നു പതിവ്‌.

ഗ്രീക്‌ സ്ഥാനപതി മെഗസ്‌തനീസ്‌ ബി.സി. 302-ൽ പ്രയാഗ സന്ദർശിച്ചിട്ടുണ്ട്‌. ബുദ്ധനും അശോകചക്രവർത്തിയും പ്രയാഗ സന്ദർശിച്ചിരുന്നു. എന്നാൽ എ.ഡി. 7-ാം നൂറ്റാണ്ടിനു മുമ്പായി കുംഭമേള നടന്നിരുന്നു എന്നതിന്‌ വ്യക്തമായ രേഖകളൊന്നുമില്ല. ചക്രവർത്തിയായിരുന്ന ഹർഷന്‍ ചൈനീസ്‌ സഞ്ചാരിയായ ഹ്യൂയന്‍സാങ്ങിനെ അലഹബാദിലെ കുംഭമേളയ്‌ക്ക്‌ ക്ഷണിക്കുകയും എല്ലാ മതത്തിലും പെട്ട സന്ന്യാസികള്‍ക്കും സാധുക്കള്‍ക്കും ദാനധർമങ്ങള്‍ നടത്തുകയും ചെയ്‌തതായി പ്രസ്‌താവമുണ്ട്‌. ഇവിടെവച്ച്‌ ആദിശങ്കരന്‍ കർമമീമാംസകനായ കുമാരിലഭട്ടനെ വാദത്തിൽ പരാജയപ്പെടുത്തിയെന്നു പറയപ്പെടുന്നു; മണ്ഡനമിശ്രനെ വാദപ്രതിവാദത്തിൽ തോല്‌പിച്ചതും ഇവിടെവച്ചുതന്നെയായിരുന്നു. ശങ്കരാചാര്യരാണ്‌ ഇത്തരത്തിലൊരുമേള ആദ്യമായി സംഘടിപ്പിച്ചതെന്നും ഐതിഹ്യമുണ്ട്‌. അദ്ദേഹത്തിന്റെ കാലത്തിനുശേഷമായിരിക്കണം കുംഭമേള വലിയ തോതിലുള്ള തീർഥാടനസന്ദർഭമായി പരിണമിച്ചത്‌. അമേരിക്കന്‍ സാഹിത്യകാരനായ മാർക്‌ട്വെയിന്‍ 1895-ൽ കുംഭമേളയിൽ പങ്കെടുത്തിരുന്നു. കുംഭമേളക്കാലത്തു നടത്തപ്പെടുന്ന ഹിന്ദുമത പാർലമെന്റിൽ എല്ലാ വിഭാഗത്തിലുംപെട്ട ആധ്യാത്മിക പണ്ഡിതന്മാർ പങ്കെടുക്കുന്നു. കുംഭമേളയ്‌ക്ക്‌ ദിഗംബരസന്ന്യാസികളും കൂട്ടത്തോടെ ചെന്നെത്താറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%82%E0%B4%AD%E0%B4%AE%E0%B5%87%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍