This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടല്‍പ്പൂ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Sea anemone) |
Mksol (സംവാദം | സംഭാവനകള്‍) (→Sea anemone) |
||
വരി 6: | വരി 6: | ||
ജന്തുവര്‍ഗത്തില്‍ പരിണാമപരമായി വളരെ താഴെയായി കരുതപ്പെടുന്ന സീലന്റ്‌റേറ്റ (Coelenterata) ഫൈലത്തിലെ ഏറ്റവും വിശേഷവത്‌കരിക്കപ്പെട്ട "പോളിപ്' (Polyp) തരം ജീവികളില്‍ ഒന്ന്. നാഡീപേശീവ്യൂഹങ്ങള്‍ ഇവയില്‍ സുവികസിതമായിരിക്കുന്നു. ജെല്ലിഫിഷ്, കോറലുകള്‍ (stony corals) എന്നിവയുടെ ഗോത്രത്തില്‍ത്തന്നെയാണ് (ആക്‌റ്റിനിയേറിയ ഗോത്രം) കടല്‍പ്പൂക്കളും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവയുടെ ജീവിതചക്രത്തില്‍ മറ്റുള്ളവയിലെപ്പോലെ സ്വതന്ത്രമായി നീന്തി നടക്കുന്ന ഒരു "മെഡൂസ'യെ കാണാന്‍ കഴിയില്ല. | ജന്തുവര്‍ഗത്തില്‍ പരിണാമപരമായി വളരെ താഴെയായി കരുതപ്പെടുന്ന സീലന്റ്‌റേറ്റ (Coelenterata) ഫൈലത്തിലെ ഏറ്റവും വിശേഷവത്‌കരിക്കപ്പെട്ട "പോളിപ്' (Polyp) തരം ജീവികളില്‍ ഒന്ന്. നാഡീപേശീവ്യൂഹങ്ങള്‍ ഇവയില്‍ സുവികസിതമായിരിക്കുന്നു. ജെല്ലിഫിഷ്, കോറലുകള്‍ (stony corals) എന്നിവയുടെ ഗോത്രത്തില്‍ത്തന്നെയാണ് (ആക്‌റ്റിനിയേറിയ ഗോത്രം) കടല്‍പ്പൂക്കളും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവയുടെ ജീവിതചക്രത്തില്‍ മറ്റുള്ളവയിലെപ്പോലെ സ്വതന്ത്രമായി നീന്തി നടക്കുന്ന ഒരു "മെഡൂസ'യെ കാണാന്‍ കഴിയില്ല. | ||
- | [[ചിത്രം:Vol6p17_sea anemone.jpg|thumb]] | + | [[ചിത്രം:Vol6p17_sea anemone.jpg|thumb|കടൽപ്പൂ]] |
കാഴ്‌ചയില്‍ പൂവിനോടുള്ള സാദൃശ്യം മൂലമാണ് ഈ ജീവികള്‍ക്കു കടല്‍പ്പൂ എന്ന പേര്‍ വന്നത്. ഉറപ്പുള്ള പേശികളാല്‍ നിര്‍മിതമായ ഒരു നാളിയാണ് ഇതിന്റെ ശരീരം. ഈ നാളി രണ്ടറ്റത്തുമെത്തുമ്പോള്‍ കുറെയേറെ വികസിച്ചുവരുന്നു. ഇതിന്റെ താഴെയറ്റം പെഡല്‍ ഡിസ്‌ക് എന്നും മുകളറ്റം ഓറല്‍ ഡിസ്‌ക് എന്നുമാണറിയപ്പെടുന്നത്. പെഡല്‍ ഡിസ്‌ക് മൂലം ശരീരം ഏതെങ്കിലും ഉപരിതലവുമായി ബന്ധിതമാകുന്നു. ഓറല്‍ ഡിസ്‌കിന്റെ മധ്യത്തിലായി കാണപ്പെടുന്ന വായയ്‌ക്കു ചുറ്റും ഒന്നോ രണ്ടോ നിര, അകം പൊള്ളയായ ഗ്രാഹികള്‍ (tentacles) ഉണ്ടായിരിക്കും. ഈ ഗ്രാഹികളില്‍ പ്രതിരോധആക്രമണോപാധിയാക്കാവുന്ന "ദംശന കോശങ്ങള്‍' (stinging cells) നിരവധിയുണ്ട്. ജീവിയുടെ ഇഷ്ടാഌസരണം ഇവയെ ചുരുക്കാഌം വികസിപ്പിക്കാഌം കഴിയും. വായ് ആന്തരഗഹ്വരത്തിലേക്കു തുറക്കുന്നു. ഇത് പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടതാണ്. ഗ്രാഹികളുടെ എണ്ണവും ആന്തരഗഹ്വരത്തിലെ അറകളുടെ എണ്ണവും ആറോ, ആറിന്റെ ഗുണിതങ്ങളോ ആയാണ് കാണപ്പെടുക. | കാഴ്‌ചയില്‍ പൂവിനോടുള്ള സാദൃശ്യം മൂലമാണ് ഈ ജീവികള്‍ക്കു കടല്‍പ്പൂ എന്ന പേര്‍ വന്നത്. ഉറപ്പുള്ള പേശികളാല്‍ നിര്‍മിതമായ ഒരു നാളിയാണ് ഇതിന്റെ ശരീരം. ഈ നാളി രണ്ടറ്റത്തുമെത്തുമ്പോള്‍ കുറെയേറെ വികസിച്ചുവരുന്നു. ഇതിന്റെ താഴെയറ്റം പെഡല്‍ ഡിസ്‌ക് എന്നും മുകളറ്റം ഓറല്‍ ഡിസ്‌ക് എന്നുമാണറിയപ്പെടുന്നത്. പെഡല്‍ ഡിസ്‌ക് മൂലം ശരീരം ഏതെങ്കിലും ഉപരിതലവുമായി ബന്ധിതമാകുന്നു. ഓറല്‍ ഡിസ്‌കിന്റെ മധ്യത്തിലായി കാണപ്പെടുന്ന വായയ്‌ക്കു ചുറ്റും ഒന്നോ രണ്ടോ നിര, അകം പൊള്ളയായ ഗ്രാഹികള്‍ (tentacles) ഉണ്ടായിരിക്കും. ഈ ഗ്രാഹികളില്‍ പ്രതിരോധആക്രമണോപാധിയാക്കാവുന്ന "ദംശന കോശങ്ങള്‍' (stinging cells) നിരവധിയുണ്ട്. ജീവിയുടെ ഇഷ്ടാഌസരണം ഇവയെ ചുരുക്കാഌം വികസിപ്പിക്കാഌം കഴിയും. വായ് ആന്തരഗഹ്വരത്തിലേക്കു തുറക്കുന്നു. ഇത് പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടതാണ്. ഗ്രാഹികളുടെ എണ്ണവും ആന്തരഗഹ്വരത്തിലെ അറകളുടെ എണ്ണവും ആറോ, ആറിന്റെ ഗുണിതങ്ങളോ ആയാണ് കാണപ്പെടുക. | ||
11:29, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കടല്‍പ്പൂ
Sea anemone
ജന്തുവര്‍ഗത്തില്‍ പരിണാമപരമായി വളരെ താഴെയായി കരുതപ്പെടുന്ന സീലന്റ്‌റേറ്റ (Coelenterata) ഫൈലത്തിലെ ഏറ്റവും വിശേഷവത്‌കരിക്കപ്പെട്ട "പോളിപ്' (Polyp) തരം ജീവികളില്‍ ഒന്ന്. നാഡീപേശീവ്യൂഹങ്ങള്‍ ഇവയില്‍ സുവികസിതമായിരിക്കുന്നു. ജെല്ലിഫിഷ്, കോറലുകള്‍ (stony corals) എന്നിവയുടെ ഗോത്രത്തില്‍ത്തന്നെയാണ് (ആക്‌റ്റിനിയേറിയ ഗോത്രം) കടല്‍പ്പൂക്കളും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവയുടെ ജീവിതചക്രത്തില്‍ മറ്റുള്ളവയിലെപ്പോലെ സ്വതന്ത്രമായി നീന്തി നടക്കുന്ന ഒരു "മെഡൂസ'യെ കാണാന്‍ കഴിയില്ല.
കാഴ്‌ചയില്‍ പൂവിനോടുള്ള സാദൃശ്യം മൂലമാണ് ഈ ജീവികള്‍ക്കു കടല്‍പ്പൂ എന്ന പേര്‍ വന്നത്. ഉറപ്പുള്ള പേശികളാല്‍ നിര്‍മിതമായ ഒരു നാളിയാണ് ഇതിന്റെ ശരീരം. ഈ നാളി രണ്ടറ്റത്തുമെത്തുമ്പോള്‍ കുറെയേറെ വികസിച്ചുവരുന്നു. ഇതിന്റെ താഴെയറ്റം പെഡല്‍ ഡിസ്‌ക് എന്നും മുകളറ്റം ഓറല്‍ ഡിസ്‌ക് എന്നുമാണറിയപ്പെടുന്നത്. പെഡല്‍ ഡിസ്‌ക് മൂലം ശരീരം ഏതെങ്കിലും ഉപരിതലവുമായി ബന്ധിതമാകുന്നു. ഓറല്‍ ഡിസ്‌കിന്റെ മധ്യത്തിലായി കാണപ്പെടുന്ന വായയ്‌ക്കു ചുറ്റും ഒന്നോ രണ്ടോ നിര, അകം പൊള്ളയായ ഗ്രാഹികള്‍ (tentacles) ഉണ്ടായിരിക്കും. ഈ ഗ്രാഹികളില്‍ പ്രതിരോധആക്രമണോപാധിയാക്കാവുന്ന "ദംശന കോശങ്ങള്‍' (stinging cells) നിരവധിയുണ്ട്. ജീവിയുടെ ഇഷ്ടാഌസരണം ഇവയെ ചുരുക്കാഌം വികസിപ്പിക്കാഌം കഴിയും. വായ് ആന്തരഗഹ്വരത്തിലേക്കു തുറക്കുന്നു. ഇത് പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടതാണ്. ഗ്രാഹികളുടെ എണ്ണവും ആന്തരഗഹ്വരത്തിലെ അറകളുടെ എണ്ണവും ആറോ, ആറിന്റെ ഗുണിതങ്ങളോ ആയാണ് കാണപ്പെടുക.
കടല്‍പ്പൂക്കള്‍ വിവിധവലുപ്പത്തിലുള്ളവയുണ്ട്. ഏതാഌം സെന്റിമീറ്ററുകള്‍ മുതല്‍ സു. അരമീറ്റര്‍ വരെ വ്യാസമുള്ള ജീവികള്‍ സാധാരണമാണ്. വര്‍ണശബളമാണ് ഇവയെല്ലാം. ഉഷ്‌ണമേഖലകളിലെ കടല്‍പ്പൂക്കള്‍ മറ്റു ഭൂഭാഗങ്ങളില്‍ ഉള്ളവയെക്കാള്‍ നിറവും വലുപ്പവും കൂടിയവയാണ്.
അത്‌ലാന്തിക്‌പസിഫിക് തീരങ്ങളിലാണ് കടല്‍പ്പൂക്കള്‍ ധാരാളമുള്ളത്. വേലിയേറ്റസമയത്ത് വെള്ളം കയറിയുണ്ടാകുന്ന "റ്റെഡ് പൂളു'കളില്‍ കടല്‍പ്പൂക്കള്‍ സമൃദ്ധമായി വളരുന്നു. ഒറ്റയ്‌ക്കും, വളരെയെണ്ണം ഒരുമിച്ചും കാണപ്പെടുന്ന ഈ ജീവികള്‍ പൊതുവേ ഏകാന്തജീവികളാണ്. പാറകള്‍, കക്കകള്‍, മറ്റുപരിതലങ്ങള്‍ എന്നിവിടങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നതായാണ് അധിക സമയവും കാണപ്പെടുന്നതെങ്കിലും വളരെക്കുറച്ചു സഞ്ചാര സ്വാതന്ത്യ്രവും ഇവയ്‌ക്കുണ്ട്.
"സന്ന്യാസിഞണ്ടി'ന്റെ (hermit crab) തോട് കടല്‍പ്പൂക്കളില്‍ പല സ്‌പീഷീസുകളുടെയും ആവാസസ്ഥാനമാകുന്നു. ഈ ജീവികള്‍ക്കു പരസ്‌പരം പ്രയോജനപ്പെടുന്നതാണ് ഈ ജീവിതം: കടല്‍പ്പൂവിന്റെ സാന്നിധ്യം മൂലം ഞണ്ടിഌ സുരക്ഷിതത്വം ഉറപ്പാകുന്നു; ഞണ്ടു സഞ്ചരിക്കുന്നിടത്തെല്ലാം കടല്‍പ്പൂവിന് ചെലവില്ലാത്തൊരു യാത്രയും, ഇക്കാരണത്താല്‍ത്തന്നെ ആഹാരസുഭിക്ഷതയും തരമാകുന്നു. ഇത്തരത്തില്‍, തമ്മില്‍ ബന്ധമില്ലാത്ത രണ്ടു ജീവികള്‍ പരസ്‌പരം ഉപകരിക്കുന്ന രീതിയില്‍, എന്നാല്‍ അഭേദ്യമായ ബന്ധമൊന്നുമില്ലാതെ, ഒരുമിച്ചു ജീവിക്കുന്നതിനെ കമന്‍സലിസം (Commensalism) എന്നു പറയുന്നു. മറ്റു ചില സ്‌പീഷീസ് തങ്ങളുടെ ഗ്രാഹികള്‍ വെള്ളത്തിലലച്ചുണ്ടാക്കുന്ന ഓളത്തിന്റെ സഹായത്താല്‍ നീന്തി നടക്കുന്നവയാണ്. വേറെ ചിലതാകട്ടെ, മാളങ്ങളില്‍ കഴിയുന്നു. ഇവയുടെ ഓറല്‍ ഡിസ്‌കും ഗ്രാഹികളും മാത്രമേ പുറത്തു കാണുകയുള്ളു.
താരതമ്യേന വലിയ മത്സ്യങ്ങളെയും, മറ്റു സമുദ്രജീവികളെയും പോലും ദഹിപ്പിക്കാന്‍ കഴിവുള്ളതാണ് കടല്‍പ്പൂക്കളുടെ പചനരസങ്ങള്‍. ആഹാരസമ്പാദനത്തിന്റെ ആദ്യപടിയായി ഇരയെ സ്റ്റിങ്ങിങ് സെല്ലുകളുപയോഗിച്ചു മരവിപ്പിക്കുന്നു. അതിഌശേഷം വെള്ളത്തോടൊപ്പം വായയ്‌ക്കുള്ളില്‍ കടന്നു ചെല്ലുന്ന ഇരയെ പചനരസങ്ങള്‍ ദഹിപ്പിച്ച് ആഗിരണം ചെയ്‌തു കൊള്ളും.
എല്ലാ സ്‌പീഷീസിലും ലൈംഗിക പ്രത്യുത്‌പാദനം മൂലമാണ് വംശവര്‍ധന നടക്കുന്നത്. എന്നാല്‍ ഇതിഌ പുറമേ മിക്കതിലും മുകുളനം, വിഘടനം തുടങ്ങിയ അലൈംഗികമാര്‍ഗങ്ങളിലൂടെയും വംശവര്‍ധന നടക്കുന്നതായി കാണാം. കേരളത്തിന്റെ തീരപ്രദേശത്തു പാറകള്‍ ഉള്ളയിടങ്ങളില്‍ കടല്‍പ്പൂക്കള്‍ സുലഭമായി കാണപ്പെടുന്നു. കോവളത്തെ പാറക്കെട്ടുകളും "റോക്‌പൂളു'കളും കടല്‍പ്പൂക്കളുടെ അപൂര്‍വഇനങ്ങള്‍ കൊണ്ട് അഌഗൃഹീതമാണ്.