This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാവോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുമാവോണ്‍ == == Kumaon == ഉത്തരാഞ്ചൽ (ഉത്തർഖണ്ഡ്‌) സംസ്ഥാനത്തിലെ ഒര...)
(Kumaon)
വരി 6: വരി 6:
ഉത്തരാഞ്ചൽ (ഉത്തർഖണ്ഡ്‌) സംസ്ഥാനത്തിലെ ഒരു പ്രദേശം. ഇവിടെ ഈ പേരിൽത്തന്നെ ഒരു മലനിരയും ഉണ്ട്‌. ഹിമാലയത്തിന്റെ അടിവാരത്തുള്ള ഈ പ്രദേശം മഹാവിഷ്‌ണുവിന്റെ കൂർമാവതാരം സംഭവിച്ച സ്ഥലമെന്ന ഐതിഹ്യത്തെ ആസ്‌പദമാക്കി കൂർമാഞ്ചൽ എന്ന്‌ മുമ്പ്‌ അറിയപ്പെട്ടിരുന്നു. മഹാകാളിനദി ഈ ഹൈമവതഭൂമിക്ക്‌ പാവനതയും സമൃദ്ധിയും നല്‌കുന്നു. നൈനിത്താലിലെ ജി.ബി. പാന്റ്‌ യൂണിവേഴ്‌സിറ്റി പ്രസിദ്ധമാണ്‌. വടക്ക്‌ ചൈനയും കിഴക്ക്‌ നേപ്പാളും സംസ്‌കാരവിനിമയത്തിനുള്ള അവസരം കുമാവോണിന്‌ നല്‌കുന്നു. 1500 മീറ്ററിലേറെ ഉയരത്തിലുള്ള നൈനിത്താൽ ലോകപ്രസിദ്ധമായ സുഖവാസകേന്ദ്രമാണ്‌.  

-
 
+
[[ചിത്രം:Vol7p684_GBP-Uty.jpg|thumb|]]
സമുദ്രനിരപ്പിൽനിന്നുള്ള ഉയരം ഈ പ്രദേശത്തെ കാലാവസ്ഥയിൽ സ്വാധീനത ചെലുത്തുന്നു. താഴ്‌വരകളിലൊഴികെ എല്ലായിടത്തും ശൈത്യകാലാവസ്ഥയാണനുഭവപ്പെടുന്നത്‌; ഡിസംബർ മുതൽ മാർച്ച്‌ വരെയുള്ള മാസങ്ങളിൽ മഞ്ഞുപെയ്യുന്നത്‌ സാധാരണമാണ്‌. ഇവിടെ 100-150 സെന്റിമീറ്ററാണ്‌ ശരാശരി വർഷപാതം. നൈനിത്താലിലാണ്‌ സംസ്ഥാനത്തിൽവച്ചേറ്റവും കൂടുതൽ മഴ ലഭിക്കുന്നത്‌ (269 സെ.മീ.). വർഷപാതത്തിന്റെ തോത്‌ നന്നെ ഉയർന്നതാണെങ്കിലും മലകളുടെ വാതപ്രതിമുഖവശങ്ങളിലും അടിവാരങ്ങളിലും ഉയരംകുറഞ്ഞ പുൽവർഗങ്ങള്‍ വളരുന്ന മേടുകളാണുള്ളത്‌.

ഹിമാലയ നിരകളിൽ നിന്ന്‌ ഒഴുകിയെത്തുന്ന കോസി, ശാരദ, രാമഗംഗ തുടങ്ങിയ ഇവിടത്തെ നദികള്‍ സദാ ജലസമൃദ്ധങ്ങളാണ്‌. തെക്കോട്ട്‌ ഒഴുകുന്ന ഈ നദികള്‍ ക്രമേണ കിഴക്കോട്ടു തിരിഞ്ഞ്‌ ഒഴുകുന്നു. രാമഗംഗ ഗംഗയുടെയും ശാരദ (കാളി) ഘാഗ്‌രയുടെയും പോഷകനദികളാണ്‌.

ഇവിടത്തെ ആളുകളിൽ മുക്കാൽപങ്കും കാർഷികവൃത്തിയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌. നെല്ല്‌, ഗോതമ്പ്‌, കരിമ്പ്‌ എന്നീ നാണ്യവിളകളും; ആപ്പിള്‍, മധുരനാരകം, നാരകം, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും ധാരാളമായി കൃഷി ചെയ്യപ്പെടുന്നു. ഫലോത്‌പന്നങ്ങളിൽ കൈതച്ചക്ക, വാഴപ്പഴം, മുന്തിരിങ്ങ എന്നിവയും ഉള്‍പ്പെടുന്നു. പയറ്‌, കടല തുടങ്ങിയവയും പച്ചക്കറികളും സാമാന്യമായ തോതിൽ വിളയിക്കുന്നുണ്ട്‌. ഈ മേഖലയിലെ വരുമാനത്തിന്റെ മുക്കാൽഭാഗവും കാർഷികാദായത്തിൽ നിന്നു ലഭിച്ചുവരുന്നു. കുമാവോണ്‍ മേഖലയിലെ 8,840 ഹെക്‌ടർ സ്ഥലം ശാരദാ കനാൽവഴി ജലസേചനം ചെയ്‌ത്‌ കൃഷിക്ക്‌ അനുയോജ്യമാക്കിയിട്ടുണ്ട്‌.

[[ചിത്രം:Vol7p684_kumaon forset.jpg|thumb|]]
ചിർ, ഫർ, സ്‌പ്രൂസ്‌, ദേവദാരു, സുറായ്‌ എന്നീ മരങ്ങള്‍ ഇവിടെ ധാരാളമായുണ്ട്‌. മലയടിവാരങ്ങളിൽ സാൽ, അസ്‌ന, തൂണ്‍, ഹൽദു, കാഞ്‌ജ, ജാമുൽ, സെമൂൽ തുടങ്ങി നിരവധിയിനത്തിലുള്ള വൃക്ഷങ്ങള്‍ കാണാം. വന്യമൃഗങ്ങളിൽ കടുവ, പുള്ളിപ്പുലി എന്നീ ഹിംസ്രജന്തുക്കളും വിവിധയിനം കലമാനുകളും ഉള്‍പ്പെടുന്നു. കഴുതപ്പുലി, കാട്ടാട്‌, ആന, കാട്ടുനായ തുടങ്ങിയ മൃഗങ്ങളും; കാട്ടുകോഴി, വാന്‍കോഴി, കാട്ടുതാറാവ്‌, തിത്തിരിപക്ഷി, മാടപ്രാവ്‌ തുടങ്ങിയ പക്ഷികളും ഇവിടെ ധാരാളമായി കാണപ്പെടുന്നു. കന്നുകാലികളെക്കൂടാതെ ആടുകളും കുതിര, കഴുത, കോവർക്കഴുത, ഒട്ടകം, പന്നി എന്നിവയും ഇവിടത്തെ വളർത്തുമൃഗങ്ങളാണ്‌. ഹരിയാന, സാഹിവാൽ, സിന്ധി, താർപാർകർ, ജെഴ്‌സി തുടങ്ങിയ മെച്ചപ്പെട്ടയിനം കാലിവർഗങ്ങളാണ്‌ ഇവിടെയുള്ളത്‌. സാധനങ്ങള്‍ വഹിച്ചുകൊണ്ടു പോകുന്നതിനു പുറമേ സവാരിക്കും കഴുതകളെ ഉപയോഗിച്ചു വരുന്നു.

ഉത്തര-പൂർവ റെയിൽവേയും റോഡ്‌ ശൃംഖലയും നൈനിത്താലിനെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌.

11:09, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുമാവോണ്‍

Kumaon

ഉത്തരാഞ്ചൽ (ഉത്തർഖണ്ഡ്‌) സംസ്ഥാനത്തിലെ ഒരു പ്രദേശം. ഇവിടെ ഈ പേരിൽത്തന്നെ ഒരു മലനിരയും ഉണ്ട്‌. ഹിമാലയത്തിന്റെ അടിവാരത്തുള്ള ഈ പ്രദേശം മഹാവിഷ്‌ണുവിന്റെ കൂർമാവതാരം സംഭവിച്ച സ്ഥലമെന്ന ഐതിഹ്യത്തെ ആസ്‌പദമാക്കി കൂർമാഞ്ചൽ എന്ന്‌ മുമ്പ്‌ അറിയപ്പെട്ടിരുന്നു. മഹാകാളിനദി ഈ ഹൈമവതഭൂമിക്ക്‌ പാവനതയും സമൃദ്ധിയും നല്‌കുന്നു. നൈനിത്താലിലെ ജി.ബി. പാന്റ്‌ യൂണിവേഴ്‌സിറ്റി പ്രസിദ്ധമാണ്‌. വടക്ക്‌ ചൈനയും കിഴക്ക്‌ നേപ്പാളും സംസ്‌കാരവിനിമയത്തിനുള്ള അവസരം കുമാവോണിന്‌ നല്‌കുന്നു. 1500 മീറ്ററിലേറെ ഉയരത്തിലുള്ള നൈനിത്താൽ ലോകപ്രസിദ്ധമായ സുഖവാസകേന്ദ്രമാണ്‌.

സമുദ്രനിരപ്പിൽനിന്നുള്ള ഉയരം ഈ പ്രദേശത്തെ കാലാവസ്ഥയിൽ സ്വാധീനത ചെലുത്തുന്നു. താഴ്‌വരകളിലൊഴികെ എല്ലായിടത്തും ശൈത്യകാലാവസ്ഥയാണനുഭവപ്പെടുന്നത്‌; ഡിസംബർ മുതൽ മാർച്ച്‌ വരെയുള്ള മാസങ്ങളിൽ മഞ്ഞുപെയ്യുന്നത്‌ സാധാരണമാണ്‌. ഇവിടെ 100-150 സെന്റിമീറ്ററാണ്‌ ശരാശരി വർഷപാതം. നൈനിത്താലിലാണ്‌ സംസ്ഥാനത്തിൽവച്ചേറ്റവും കൂടുതൽ മഴ ലഭിക്കുന്നത്‌ (269 സെ.മീ.). വർഷപാതത്തിന്റെ തോത്‌ നന്നെ ഉയർന്നതാണെങ്കിലും മലകളുടെ വാതപ്രതിമുഖവശങ്ങളിലും അടിവാരങ്ങളിലും ഉയരംകുറഞ്ഞ പുൽവർഗങ്ങള്‍ വളരുന്ന മേടുകളാണുള്ളത്‌. ഹിമാലയ നിരകളിൽ നിന്ന്‌ ഒഴുകിയെത്തുന്ന കോസി, ശാരദ, രാമഗംഗ തുടങ്ങിയ ഇവിടത്തെ നദികള്‍ സദാ ജലസമൃദ്ധങ്ങളാണ്‌. തെക്കോട്ട്‌ ഒഴുകുന്ന ഈ നദികള്‍ ക്രമേണ കിഴക്കോട്ടു തിരിഞ്ഞ്‌ ഒഴുകുന്നു. രാമഗംഗ ഗംഗയുടെയും ശാരദ (കാളി) ഘാഗ്‌രയുടെയും പോഷകനദികളാണ്‌.

ഇവിടത്തെ ആളുകളിൽ മുക്കാൽപങ്കും കാർഷികവൃത്തിയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌. നെല്ല്‌, ഗോതമ്പ്‌, കരിമ്പ്‌ എന്നീ നാണ്യവിളകളും; ആപ്പിള്‍, മധുരനാരകം, നാരകം, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും ധാരാളമായി കൃഷി ചെയ്യപ്പെടുന്നു. ഫലോത്‌പന്നങ്ങളിൽ കൈതച്ചക്ക, വാഴപ്പഴം, മുന്തിരിങ്ങ എന്നിവയും ഉള്‍പ്പെടുന്നു. പയറ്‌, കടല തുടങ്ങിയവയും പച്ചക്കറികളും സാമാന്യമായ തോതിൽ വിളയിക്കുന്നുണ്ട്‌. ഈ മേഖലയിലെ വരുമാനത്തിന്റെ മുക്കാൽഭാഗവും കാർഷികാദായത്തിൽ നിന്നു ലഭിച്ചുവരുന്നു. കുമാവോണ്‍ മേഖലയിലെ 8,840 ഹെക്‌ടർ സ്ഥലം ശാരദാ കനാൽവഴി ജലസേചനം ചെയ്‌ത്‌ കൃഷിക്ക്‌ അനുയോജ്യമാക്കിയിട്ടുണ്ട്‌.

ചിർ, ഫർ, സ്‌പ്രൂസ്‌, ദേവദാരു, സുറായ്‌ എന്നീ മരങ്ങള്‍ ഇവിടെ ധാരാളമായുണ്ട്‌. മലയടിവാരങ്ങളിൽ സാൽ, അസ്‌ന, തൂണ്‍, ഹൽദു, കാഞ്‌ജ, ജാമുൽ, സെമൂൽ തുടങ്ങി നിരവധിയിനത്തിലുള്ള വൃക്ഷങ്ങള്‍ കാണാം. വന്യമൃഗങ്ങളിൽ കടുവ, പുള്ളിപ്പുലി എന്നീ ഹിംസ്രജന്തുക്കളും വിവിധയിനം കലമാനുകളും ഉള്‍പ്പെടുന്നു. കഴുതപ്പുലി, കാട്ടാട്‌, ആന, കാട്ടുനായ തുടങ്ങിയ മൃഗങ്ങളും; കാട്ടുകോഴി, വാന്‍കോഴി, കാട്ടുതാറാവ്‌, തിത്തിരിപക്ഷി, മാടപ്രാവ്‌ തുടങ്ങിയ പക്ഷികളും ഇവിടെ ധാരാളമായി കാണപ്പെടുന്നു. കന്നുകാലികളെക്കൂടാതെ ആടുകളും കുതിര, കഴുത, കോവർക്കഴുത, ഒട്ടകം, പന്നി എന്നിവയും ഇവിടത്തെ വളർത്തുമൃഗങ്ങളാണ്‌. ഹരിയാന, സാഹിവാൽ, സിന്ധി, താർപാർകർ, ജെഴ്‌സി തുടങ്ങിയ മെച്ചപ്പെട്ടയിനം കാലിവർഗങ്ങളാണ്‌ ഇവിടെയുള്ളത്‌. സാധനങ്ങള്‍ വഹിച്ചുകൊണ്ടു പോകുന്നതിനു പുറമേ സവാരിക്കും കഴുതകളെ ഉപയോഗിച്ചു വരുന്നു. ഉത്തര-പൂർവ റെയിൽവേയും റോഡ്‌ ശൃംഖലയും നൈനിത്താലിനെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. വ്യവസായങ്ങള്‍ അധികവും കുടിൽവ്യവസായങ്ങളാണ്‌. പൈന്‍ മരങ്ങളിൽനിന്ന്‌ എടുക്കുന്ന യെസ്സാ എന്ന മരക്കറ ഉപയോഗിച്ച്‌ ടർപന്‍ടൈന്‍ ഉണ്ടാക്കുന്നു. പരവതാനി, പഴച്ചാറ്‌, കരകൗശലവസ്‌തുക്കള്‍ എന്നിവയുടെ നിർമാണവും പട്ടുനൂൽപ്പുഴു വളർത്തലും ഇവിടത്തെ മറ്റു കുടിൽ വ്യവസായങ്ങളാണ്‌. നൈനിത്താലിലെ കാത്തികയിലും അൽമോറയിലെ ബഗേശ്വരിയിലുമായി രണ്ടു വൈദ്യുതി നിർമാണകേന്ദ്രങ്ങള്‍ ഉണ്ട്‌. കുമാവോണ്‍ കുന്നുകളിലെ ആപ്പിള്‍ ലോകപ്രശസ്‌തിയാർജിച്ചതാണ്‌. ആസ്‌ബസ്റ്റോസ്‌, അലുമിനിയം, കളിമണ്ണ്‌, ചെമ്പ്‌, ജിപ്‌സം, സള്‍ഫർ, നാകം മുതലായ ധാതുക്കള്‍ ഇവിടെ ഖനനം ചെയ്‌തുവരുന്നു. ജനവാസം വളരെ കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ്‌ കുമാവോണ്‍. പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്‌ ഇതിനു കാരണം. ജനങ്ങളിൽ അധികവും ഹിന്ദുക്കളും മുസ്‌ലിങ്ങളുമാണ്‌; പാർസികള്‍, ക്രസ്‌തവർ, സിക്കുകാർ, ബുദ്ധമതക്കാർ എന്നിവരും കുറഞ്ഞ തോതിലുണ്ട്‌. ജനങ്ങളിൽ ഏറിയ പേരും ഹിന്ദി സംസാരിക്കുന്നവരാണ്‌; നല്ലൊരു ശതമാനം സൈന്യസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ കാലാള്‍പ്പടയിലെ ഒരു വിഭാഗം കുമാവോണ്‍ റെജിമെന്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍