This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുനെർട്ട്‌, ഗ്യൂംതർ (1929 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുനെർട്ട്‌, ഗ്യൂംതർ (1929 - ) == == Kunert, Gunter == ജർമനിയിലെ പ്രശസ്‌തനായ എഴ...)
(Kunert, Gunter)
വരി 4: വരി 4:
== Kunert, Gunter ==
== Kunert, Gunter ==
-
 
+
[[ചിത്രം:Vol7p684_sar 7  Kunnert,gunter.jpg|thumb|]]
ജർമനിയിലെ പ്രശസ്‌തനായ എഴുത്തുകാരന്‍. 1929 മാ. 6-ന്‌ ബെർലിനിൽ ജനിച്ചു. ഫാസിസത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും നിരവധി യാതനകള്‍ സഹിക്കേണ്ടിവന്ന ഇദ്ദേഹം പില്‌ക്കാലത്ത്‌ സോഷ്യലിസ്റ്റ്‌ ജർമനിയിലെ പേരെടുത്ത കവിയും എഴുത്തുകാരനുമായി. പശ്ചിമജർമനിയിലും ഇദ്ദേഹത്തിന്റെ കൃതികള്‍  പ്രസിദ്ധിനേടി. സോഷ്യലിസ്റ്റ്‌ സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന കുനെർട്ട്‌, ശൈലിയിലും ഉള്ളടക്കത്തിലും പുതിയ യാഥാർഥ്യവീക്ഷണ സിദ്ധാന്തത്തെ ആവിഷ്‌കരിക്കുന്ന തന്റെ കൃതികളിൽ ഒരു പുതിയ സന്ദേശവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ആവർത്തനവിരസമായ സോഷ്യലിസ്റ്റ്‌ പാഠങ്ങള്‍ ഉരുവിട്ടല്ല, മറിച്ച്‌ സമൂഹത്തിലെ വ്യക്തിജീവിതങ്ങളെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ച്‌,  വായനക്കാരെ അതിൽ പങ്കുചേരാനും സ്വന്തം തീരുമാനങ്ങളിലെത്താനും ആഹ്വാനം ചെയ്‌താണ്‌ ഇദ്ദേഹം അവരുടെ ശ്രദ്ധയാകർഷിച്ചത്‌.

09:14, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുനെർട്ട്‌, ഗ്യൂംതർ (1929 - )

Kunert, Gunter

ജർമനിയിലെ പ്രശസ്‌തനായ എഴുത്തുകാരന്‍. 1929 മാ. 6-ന്‌ ബെർലിനിൽ ജനിച്ചു. ഫാസിസത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും നിരവധി യാതനകള്‍ സഹിക്കേണ്ടിവന്ന ഇദ്ദേഹം പില്‌ക്കാലത്ത്‌ സോഷ്യലിസ്റ്റ്‌ ജർമനിയിലെ പേരെടുത്ത കവിയും എഴുത്തുകാരനുമായി. പശ്ചിമജർമനിയിലും ഇദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധിനേടി. സോഷ്യലിസ്റ്റ്‌ സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന കുനെർട്ട്‌, ശൈലിയിലും ഉള്ളടക്കത്തിലും പുതിയ യാഥാർഥ്യവീക്ഷണ സിദ്ധാന്തത്തെ ആവിഷ്‌കരിക്കുന്ന തന്റെ കൃതികളിൽ ഒരു പുതിയ സന്ദേശവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ആവർത്തനവിരസമായ സോഷ്യലിസ്റ്റ്‌ പാഠങ്ങള്‍ ഉരുവിട്ടല്ല, മറിച്ച്‌ സമൂഹത്തിലെ വ്യക്തിജീവിതങ്ങളെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ച്‌, വായനക്കാരെ അതിൽ പങ്കുചേരാനും സ്വന്തം തീരുമാനങ്ങളിലെത്താനും ആഹ്വാനം ചെയ്‌താണ്‌ ഇദ്ദേഹം അവരുടെ ശ്രദ്ധയാകർഷിച്ചത്‌.

ഉയർന്ന പഠനങ്ങള്‍ക്കൊന്നുമുള്ള സാഹചര്യങ്ങള്‍ യുദ്ധകാലത്ത്‌ ഇദ്ദേഹത്തിനു ലഭിച്ചില്ല. യുദ്ധത്തിനുശേഷം പൂർവബർലിനിലെ ആർട്‌സ്‌ കോളജിൽ 1946 മുതൽ 49 വരെ പഠിച്ചു. നിരന്തരപരിശീലനവും അനുഭവങ്ങളുമാണദ്ദേഹത്തെ ഒരെഴുത്തുകാരനാക്കിയത്‌. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ എഴുത്തിന്റെ മേഖലകളും വിപുലങ്ങളായിരുന്നു. ഹാസ്യലേഖനങ്ങള്‍ മുതൽ റേഡിയോ, ടെലിവിഷന്‍ നാടകങ്ങള്‍വരെയും ഫീച്ചർ ഫിലിം മുതൽ നോവൽ വരെയും അവ വ്യാപിച്ചുകിടന്നിരുന്നു. പക്ഷേ എന്തിലുമുപരി ഇദ്ദേഹം ഒരു കവിയായിരുന്നു.

1972-73 കാലഘട്ടത്തിൽ ടെക്‌സാസ്‌ സർവകലാശാലയിലെ വിസിറ്റിങ്‌ പ്രാഫസറായിരിക്കെ പാശ്ചാത്യ(ക്യാപിറ്റലിസ്റ്റ്‌) ലോകത്തെ അടുത്തറിയാനുള്ള അവസരം ഇദ്ദേഹത്തിനു ലഭിച്ചു. ആ അനുഭവങ്ങളാണ്‌ 1975-ൽ "ഗ്രഹാന്തരം' (The Other Planet)എന്ന പേരിൽ പ്രസിദ്ധീകൃതമായത്‌. 1979-ൽ ഇദ്ദേഹം പൂർവ ജർമനിയിൽ നിന്ന്‌ പശ്ചിമ ജർമനിയിലേക്ക്‌ താമസം മാറ്റി.

അഗ്നിമാലാഖ (ഡെയഫൊയർ ഏന്‍ജൽ-1962), കുറയ്‌ക്കലുകള്‍ (റിഡക്ഷനെന്‍- 1963); ഇരയെത്തയ്യാറാക്കൽ (പ്രിപ്പറേഷന്‍ ഐന്‍സ്‌ ഓപ്‌ ഫെർസ്‌- 1968-70); എന്നീ റേഡിയോ നാടകങ്ങളും യെറിക്ക്‌ ഹോയെക്കുറിച്ചൊരു സത്യവുമില്ല (കൈനെ വാർ ഹൈറ്റ്‌ യൂ ബെർ യെറിക്ക്‌ ഹോ- 1964); ശരത്‌കാലത്തെ പടമുന്നേറ്റം (ഹെർബ്‌സ്‌റ്റ്‌ മാനുവർ- 1977) എന്നീ നാടകങ്ങളും സൈന്‍ ബോർഡുകളും ശിലാലിഖിതങ്ങളും (വെഗ്‌ഷ്‌ന്‍ഡർ ഉന്‍ഡ്‌ മൗവർ ഇന്‍ ഷ്രിഫ്‌റ്റന്‍-1950); ദിവസത്തിന്റെ പ്രവൃത്തിഭാരം (റ്റാഗെവെർക്കെ-1961); കണ്ണാടികളിലൂടെയുള്ള മുന്നറിയിപ്പ്‌ (വാർനുഗ്‌ ഫൊണ്‍ഷ്‌പീഗലെന്‍-1970) എന്നീ പദ്യകൃതികളും പകൽസ്വപ്‌നങ്ങള്‍ (റ്റാഗ്‌ട്രൗമെ-1961) എന്ന ചെറുകഥാഗ്രന്ഥവും തൊപ്പികളുടെ പേരിൽ (ഇം നാമെന്‍ ഡെയഹുട്ടെ-1967); വേറൊരു ഗോളം (ഡെയ ആന്‍ഡെറെപ്‌ളാനെറ്റ്‌), അമേരിക്കന്‍ ദർശനങ്ങള്‍ (അന്‍ സിഹ്‌ റ്റെന്‍ ഫൊന്‍ അമെരിക്ക-1975) എന്നീ നോവലുകളും മാന്ത്രികക്കുതിരപ്പുറത്ത്‌ ലണ്ടനിലേക്ക്‌ (മിറ്റ്‌ ഡീം സൗബെർ ഫെർസ്‌ നാഹ്‌ ലൊണ്ടന്‍-1974) എന്ന ബാലസാഹിത്യകൃതിയുമാണ്‌ കുനെർട്ടിന്റെ പ്രമുഖ കൃതികള്‍.

(ഡോ. വൊള്‍ഫ്‌ഗാങ്‌ ആഡം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍