This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്‌ബോണ്‍, ഹെന്‌റി ഫെയർഫീൽഡ്‌ (1857 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Osborn, Henry Fairfield)
(Osborn, Henry Fairfield)
വരി 4: വരി 4:
== Osborn, Henry Fairfield ==
== Osborn, Henry Fairfield ==
-
[[ചിത്രം:Vol5p825_Osborn Henry Fairfield.jpg|thumb|]]
+
[[ചിത്രം:Vol5p825_Osborn Henry Fairfield.jpg|thumb|ഹെന്‌റി ഫെയർഫീൽഡ്‌ ഓസ്‌ബോണ്‍]]
പ്രശസ്‌തനായ പുരാജീവവിജ്ഞാനി. യു.എസ്സിലെ ഫെയർഫീൽഡിൽ 1857 ആഗ. 8-ന്‌ ജനിച്ചു. പ്രിന്‍സ്റ്റണ്‍ സർവകലാശാലയിൽ വിദ്യാർഥി ആയിരിക്കുമ്പോഴേ പുരാജീവികളെ സംബന്ധിച്ച പഠനങ്ങളിൽ വ്യാപൃതനായി. ഇംഗ്ലണ്ടിൽ ഉന്നതവിദ്യാഭ്യാസം നടത്തി മടങ്ങിയെത്തിയ ഓസ്‌ബോണ്‍ 1881-ൽ പ്രിന്‍സ്റ്റണ്‍ സർവകലാശാലയിൽ പ്രകൃതിവിജ്ഞാനവിഭാഗത്തിന്റെ അധ്യക്ഷനായി നിയമിതനായി. സസ്യങ്ങളുടെ ശരീരവിജ്ഞാന(Anatomy)ത്തിലും അതിനെ അധികരിച്ചുള്ള താരതമ്യ പഠനത്തിലും ഗവേഷണം നടത്തുന്നതിലായിരുന്നു ഓസ്‌ബോണിനു താത്‌പര്യം. ഈ രംഗത്ത്‌ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചതിനെത്തുടർന്ന്‌ 1901-ൽ കൊളംബിയാസർവകലാശാലയിൽ സസ്യശാസ്‌ത്ര വിഭാഗത്തിലെ ഉന്നതപീഠമായ "ഡാക്കോസ്റ്റാ പ്രാഫസർ' സ്ഥാനത്ത്‌ അവരോധിതനായി. അതേയവസരം തന്നെ വിശ്വപ്രശസ്‌തമായ "അമേരിക്കന്‍ മ്യൂസിയം ഒഫ്‌ നാച്വറൽ ഹിസ്റ്ററി' എന്ന സ്ഥാപനത്തിൽ, സസ്‌തനിവർഗത്തിൽപ്പെട്ട പുരാജീവികളെ സംബന്ധിച്ച പ്രത്യേക വിഭാഗത്തിന്റെ നേതൃത്വവും ഇദ്ദേഹം വഹിച്ചു. ഈ പദവി ഉപയോഗപ്പെടുത്തി, പുരാജീവവിജ്ഞാനത്തിന്‌ ഒരു ശാസ്‌ത്രശാഖയെന്ന നിലയ്‌ക്കു പ്രചാരവും ജനസമ്മതിയും നേടിക്കൊടുക്കുവാന്‍ ഉപകരിക്കുന്ന നിരവധി യത്‌നങ്ങളിൽ ഇദ്ദേഹം വ്യാപൃതനായി. 1908-ൽ ഓസ്‌ ബോണ്‍ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ പ്രസിഡന്റായിത്തീർന്നു. ന്യൂയോർക്ക്‌ സുവോളജിക്കൽ സൊസൈറ്റിയുടെ ചെയർമാന്‍, യു.എസ്‌. ജിയോളജിക്കൽ സർവേയിലെ പുരാജീവവിജ്ഞാനി എന്നുതുടങ്ങി വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു.  

05:07, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓസ്‌ബോണ്‍, ഹെന്‌റി ഫെയർഫീൽഡ്‌ (1857 - 1935)

Osborn, Henry Fairfield

ഹെന്‌റി ഫെയർഫീൽഡ്‌ ഓസ്‌ബോണ്‍

പ്രശസ്‌തനായ പുരാജീവവിജ്ഞാനി. യു.എസ്സിലെ ഫെയർഫീൽഡിൽ 1857 ആഗ. 8-ന്‌ ജനിച്ചു. പ്രിന്‍സ്റ്റണ്‍ സർവകലാശാലയിൽ വിദ്യാർഥി ആയിരിക്കുമ്പോഴേ പുരാജീവികളെ സംബന്ധിച്ച പഠനങ്ങളിൽ വ്യാപൃതനായി. ഇംഗ്ലണ്ടിൽ ഉന്നതവിദ്യാഭ്യാസം നടത്തി മടങ്ങിയെത്തിയ ഓസ്‌ബോണ്‍ 1881-ൽ പ്രിന്‍സ്റ്റണ്‍ സർവകലാശാലയിൽ പ്രകൃതിവിജ്ഞാനവിഭാഗത്തിന്റെ അധ്യക്ഷനായി നിയമിതനായി. സസ്യങ്ങളുടെ ശരീരവിജ്ഞാന(Anatomy)ത്തിലും അതിനെ അധികരിച്ചുള്ള താരതമ്യ പഠനത്തിലും ഗവേഷണം നടത്തുന്നതിലായിരുന്നു ഓസ്‌ബോണിനു താത്‌പര്യം. ഈ രംഗത്ത്‌ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചതിനെത്തുടർന്ന്‌ 1901-ൽ കൊളംബിയാസർവകലാശാലയിൽ സസ്യശാസ്‌ത്ര വിഭാഗത്തിലെ ഉന്നതപീഠമായ "ഡാക്കോസ്റ്റാ പ്രാഫസർ' സ്ഥാനത്ത്‌ അവരോധിതനായി. അതേയവസരം തന്നെ വിശ്വപ്രശസ്‌തമായ "അമേരിക്കന്‍ മ്യൂസിയം ഒഫ്‌ നാച്വറൽ ഹിസ്റ്ററി' എന്ന സ്ഥാപനത്തിൽ, സസ്‌തനിവർഗത്തിൽപ്പെട്ട പുരാജീവികളെ സംബന്ധിച്ച പ്രത്യേക വിഭാഗത്തിന്റെ നേതൃത്വവും ഇദ്ദേഹം വഹിച്ചു. ഈ പദവി ഉപയോഗപ്പെടുത്തി, പുരാജീവവിജ്ഞാനത്തിന്‌ ഒരു ശാസ്‌ത്രശാഖയെന്ന നിലയ്‌ക്കു പ്രചാരവും ജനസമ്മതിയും നേടിക്കൊടുക്കുവാന്‍ ഉപകരിക്കുന്ന നിരവധി യത്‌നങ്ങളിൽ ഇദ്ദേഹം വ്യാപൃതനായി. 1908-ൽ ഓസ്‌ ബോണ്‍ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ പ്രസിഡന്റായിത്തീർന്നു. ന്യൂയോർക്ക്‌ സുവോളജിക്കൽ സൊസൈറ്റിയുടെ ചെയർമാന്‍, യു.എസ്‌. ജിയോളജിക്കൽ സർവേയിലെ പുരാജീവവിജ്ഞാനി എന്നുതുടങ്ങി വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു.

ഫ്രം ദ്‌ ഗ്രീക്‌സ്‌ ടു ഡാർവിന്‍ (1894), ദി ഏജ്‌ ഒഫ്‌ മാമൽസ്‌ (1910), ഹക്‌സ്‌ലി ആന്‍ഡ്‌ എഡ്യൂക്കേഷന്‍ (1910), മെന്‍ ഒഫ്‌ ദി ഓള്‍ഡ്‌ സ്റ്റോണ്‍ ഏജ്‌ (1915), ഓറിജിന്‍ ആന്‍ഡ്‌ എവലൂഷന്‍ ഒഫ്‌ ലൈഫ്‌ (1917), ഇംപ്രഷന്‍സ്‌ ഒഫ്‌ ഗ്രറ്റ്‌ നാച്വറലിസ്റ്റ്‌സ്‌ (1924), ദി എർത്ത്‌ സ്‌പീക്‌സ്‌ ടു ബ്രയാന്‍ (1925), എവലൂഷന്‍ ആന്‍ഡ്‌ റിലിജിയന്‍ ഇന്‍ എഡ്യൂക്കേഷന്‍ (1926), ക്രിയേറ്റീവ്‌ എഡ്യൂക്കേഷന്‍ (1927), മാന്‍ റൈസസ്‌ ടു പാർനസ്സ്‌ (1927), ദ്‌ പ്രാബോസീഡിയ (1936) എന്നീ പ്രമുഖ ഗ്രന്ഥങ്ങളുടെ കർത്താവാണ്‌ ഓസ്‌ബോണ്‍.

1935 ന. 6-ന്‌ ന്യൂയോർക്കിലെ ഗാരിസണിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍