This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓമനപ്രാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓമനപ്രാവ്‌)
(ഓമനപ്രാവ്‌)
വരി 1: വരി 1:
== ഓമനപ്രാവ്‌ ==
== ഓമനപ്രാവ്‌ ==
-
[[ചിത്രം:Vol5p729_Emerald_Dove.jpg|thumb|]]
+
[[ചിത്രം:Vol5p729_Emerald_Dove.jpg|thumb|ഓമനപ്രാവ്‌]]
കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ.നാ. കാൽക്കൊഫാപ്‌സ്‌ ഇന്‍ഡിക്ക (Chalcophaps indica). മൈനയെക്കാള്‍ അല്‌പം വലുതാണ്‌. മൈസൂർ, ബംഗാള്‍, ബിഹാർ, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ഇവ സുലഭമാണ്‌. മൊത്തത്തിൽ തവിട്ടു കലർന്ന പാടലനിറമാണ്‌ ഈ പ്രാവിനുള്ളത്‌. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ തിളങ്ങുന്ന പച്ചനിറവും, തലയുടെ മുകള്‍ഭാഗത്തിന്‌ വെള്ളനിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്‌. നിരവധി വർണങ്ങള്‍ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ്‌ ഓമനപ്രാവ്‌ എന്ന പേര്‌ ഇതിനു നേടിക്കൊടുത്തത്‌. ആണ്‍-പെണ്‍ പ്രാവുകളെ ബാഹ്യപ്രകൃതിമൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലുമാണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌.

നിലത്തു നടന്നാണ്‌ ഇവ ആഹാരസമ്പാദനം നടത്തുന്നത്‌. വിത്തുവകകളാണ്‌ മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയിൽ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന്‌ മരക്കൊമ്പുകളിൽ അഭയം തേടുന്നു.
നിലത്തു നടന്നാണ്‌ ഇവ ആഹാരസമ്പാദനം നടത്തുന്നത്‌. വിത്തുവകകളാണ്‌ മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയിൽ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന്‌ മരക്കൊമ്പുകളിൽ അഭയം തേടുന്നു.
ഏപ്രിൽ-മേയ്‌, നവംബർ-ഡിസംബർ മാസങ്ങളിലാണിവ കൂടുകെട്ടുന്നത്‌. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച്‌ കൂടു നിർമിക്കുന്നു. നിലത്തുനിന്ന്‌ 1.5-3 മീ. ഉയരത്തിലാണിവ കൂടുവയ്‌ക്കുക. വർഷത്തിൽ രണ്ടുപ്രാവശ്യം മുട്ടയിടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്‌. മുട്ടയ്‌ക്കു മങ്ങിയ മഞ്ഞ നിറമാണ്‌.

10:47, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓമനപ്രാവ്‌

ഓമനപ്രാവ്‌

കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ.നാ. കാൽക്കൊഫാപ്‌സ്‌ ഇന്‍ഡിക്ക (Chalcophaps indica). മൈനയെക്കാള്‍ അല്‌പം വലുതാണ്‌. മൈസൂർ, ബംഗാള്‍, ബിഹാർ, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ഇവ സുലഭമാണ്‌. മൊത്തത്തിൽ തവിട്ടു കലർന്ന പാടലനിറമാണ്‌ ഈ പ്രാവിനുള്ളത്‌. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ തിളങ്ങുന്ന പച്ചനിറവും, തലയുടെ മുകള്‍ഭാഗത്തിന്‌ വെള്ളനിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്‌. നിരവധി വർണങ്ങള്‍ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ്‌ ഓമനപ്രാവ്‌ എന്ന പേര്‌ ഇതിനു നേടിക്കൊടുത്തത്‌. ആണ്‍-പെണ്‍ പ്രാവുകളെ ബാഹ്യപ്രകൃതിമൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലുമാണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌. നിലത്തു നടന്നാണ്‌ ഇവ ആഹാരസമ്പാദനം നടത്തുന്നത്‌. വിത്തുവകകളാണ്‌ മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയിൽ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന്‌ മരക്കൊമ്പുകളിൽ അഭയം തേടുന്നു. ഏപ്രിൽ-മേയ്‌, നവംബർ-ഡിസംബർ മാസങ്ങളിലാണിവ കൂടുകെട്ടുന്നത്‌. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച്‌ കൂടു നിർമിക്കുന്നു. നിലത്തുനിന്ന്‌ 1.5-3 മീ. ഉയരത്തിലാണിവ കൂടുവയ്‌ക്കുക. വർഷത്തിൽ രണ്ടുപ്രാവശ്യം മുട്ടയിടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്‌. മുട്ടയ്‌ക്കു മങ്ങിയ മഞ്ഞ നിറമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍