This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓഡനേറ്റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Odonata) |
Mksol (സംവാദം | സംഭാവനകള്‍) (→Odonata) |
||
വരി 6: | വരി 6: | ||
നീണ്ടുനേർത്ത ശരീരവും നേർത്തതും മടക്കാന്‍ പറ്റാത്തതുമായ ചിറകുകളുമുള്ള ഇന്‍സെക്‌റ്റുകളുടെ ഒരു ഗോത്രം. തുമ്പികളും അവയുടെ അടുത്ത ബന്ധുക്കളും (dragonflies, darning needles, snake doctors or mosquito hawks and damsel flies) അംഗങ്ങളായുള്ള ഇതിനെ "തുമ്പിഗോത്രം' എന്നു വിളിക്കാം. ഏതാണ്ട് ഒരേ വലുപ്പത്തിൽ, വലപോലെയുള്ള സിരാവ്യൂഹത്തോടു കൂടിയതും കണ്ണാടിപോലെയുള്ള നാലു ചിറകുകള്‍; നീളം കുറഞ്ഞ ആന്റെനകള്‍; കടിക്കുന്നതിനു പറ്റിയ വിധത്തിലുള്ള വദനഭാഗങ്ങള്‍ എന്നിവയാണ് ഈ ഗോത്രാംഗങ്ങളുടെ പൊതുസ്വഭാവങ്ങള്‍. "പല്ല്' എന്നർഥം വരുന്ന "ഓഡോണ്‍' (odon) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓഡനേറ്റയുടെ നിഷ്‌പത്തി. | നീണ്ടുനേർത്ത ശരീരവും നേർത്തതും മടക്കാന്‍ പറ്റാത്തതുമായ ചിറകുകളുമുള്ള ഇന്‍സെക്‌റ്റുകളുടെ ഒരു ഗോത്രം. തുമ്പികളും അവയുടെ അടുത്ത ബന്ധുക്കളും (dragonflies, darning needles, snake doctors or mosquito hawks and damsel flies) അംഗങ്ങളായുള്ള ഇതിനെ "തുമ്പിഗോത്രം' എന്നു വിളിക്കാം. ഏതാണ്ട് ഒരേ വലുപ്പത്തിൽ, വലപോലെയുള്ള സിരാവ്യൂഹത്തോടു കൂടിയതും കണ്ണാടിപോലെയുള്ള നാലു ചിറകുകള്‍; നീളം കുറഞ്ഞ ആന്റെനകള്‍; കടിക്കുന്നതിനു പറ്റിയ വിധത്തിലുള്ള വദനഭാഗങ്ങള്‍ എന്നിവയാണ് ഈ ഗോത്രാംഗങ്ങളുടെ പൊതുസ്വഭാവങ്ങള്‍. "പല്ല്' എന്നർഥം വരുന്ന "ഓഡോണ്‍' (odon) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓഡനേറ്റയുടെ നിഷ്‌പത്തി. | ||
- | <gallery> | + | <gallery Caption="1. തുമ്പി 2. തുമ്പിയുടെ ലാർവ"> |
Image:Vol5p729_thumbi.jpg | Image:Vol5p729_thumbi.jpg | ||
Image:Vol5p729_dragonfly nymph.jpg | Image:Vol5p729_dragonfly nymph.jpg |
10:27, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓഡനേറ്റ
Odonata
നീണ്ടുനേർത്ത ശരീരവും നേർത്തതും മടക്കാന്‍ പറ്റാത്തതുമായ ചിറകുകളുമുള്ള ഇന്‍സെക്‌റ്റുകളുടെ ഒരു ഗോത്രം. തുമ്പികളും അവയുടെ അടുത്ത ബന്ധുക്കളും (dragonflies, darning needles, snake doctors or mosquito hawks and damsel flies) അംഗങ്ങളായുള്ള ഇതിനെ "തുമ്പിഗോത്രം' എന്നു വിളിക്കാം. ഏതാണ്ട് ഒരേ വലുപ്പത്തിൽ, വലപോലെയുള്ള സിരാവ്യൂഹത്തോടു കൂടിയതും കണ്ണാടിപോലെയുള്ള നാലു ചിറകുകള്‍; നീളം കുറഞ്ഞ ആന്റെനകള്‍; കടിക്കുന്നതിനു പറ്റിയ വിധത്തിലുള്ള വദനഭാഗങ്ങള്‍ എന്നിവയാണ് ഈ ഗോത്രാംഗങ്ങളുടെ പൊതുസ്വഭാവങ്ങള്‍. "പല്ല്' എന്നർഥം വരുന്ന "ഓഡോണ്‍' (odon) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓഡനേറ്റയുടെ നിഷ്‌പത്തി.
മൊത്തം 2700 ലേറെ സ്‌പീഷീസുകളുള്ള ഈ ഗോത്രത്തിലെ അംഗങ്ങള്‍ ലോകത്തിന്റെ എല്ലാഭാഗത്തുമുണ്ട്. അതിശക്തമായി പറക്കാന്‍ കഴിവുള്ള ഈ ജീവികള്‍ പറക്കുന്നതിനിടയിൽ ഇരയെ സ്വന്തം ചിറകിനു മുകളിൽ പിടിച്ചുവയ്‌ക്കുന്നതു കാണാം. മുമ്പോട്ടു തള്ളിയിരിക്കുന്നതും നീണ്ടു ബലമേറിയതുമാണ് ഇവയുടെ കാലുകള്‍. ഈ കാലുപയോഗിച്ചാണ് ഇരയെ പിടികൂടുന്നത്. കണ്ണുകള്‍ താരതമ്യേന വളരെ വലുതായിരിക്കും. തുമ്പികള്‍ പ്രധാനമായി രണ്ടു വിഭാഗങ്ങളിൽപ്പെടുന്നു: അനൈസോപ്‌റ്റെറ ഉപഗോത്രത്തിൽപ്പെടുന്ന വലുപ്പവും ശക്തിയും കൂടുതലുള്ളവ: സൈഗോപ്‌റ്റെറ ഉപഗോത്രത്തിൽപ്പെടുന്ന ചെറുതും ലോലവുമായ ശരീരഘടനയുള്ളതുമായവ. ഈ രണ്ടുപഗോത്രങ്ങളിലും അനേകം സ്‌പീഷീസുകളുണ്ട്. ഒരൊറ്റ ജീനസ് മാത്രമുള്ള മൂന്നാമത്തെ ഉപഗോത്രമാണ് അനൈസോസൈഗോപ്‌റ്റെറ. എപ്പിയോ ഫ്‌ളീബിയ (Epio phlebia) എന്ന ഓറിയന്റൽ ജീനസാണ് ഈ ഉപഗോത്രത്തിലെ ഇന്നുള്ള ഏക പ്രതിനിധി.
പൂർണവളർച്ചയെത്തിയ തുമ്പികള്‍ പറക്കലിനിടയിലാണ് ഇണചേരുക. ബീജസങ്കലനത്തിനുശേഷം പെണ്‍തുമ്പി മുട്ടയിടുന്നു. മുട്ടകള്‍ ജലസസ്യങ്ങളിൽ ഒട്ടിച്ചുവയ്‌ക്കുകയോ വെള്ളത്തിലാഴ്‌ത്തുകയോ ആണ് പതിവ്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പൂർണമായും ജലജീവികളാണ്. ഇവയും, വളർച്ചയെത്തിയ തുമ്പികളെപ്പോലെ, സർവഭുക്കുകളാകുന്നു. ചെറുക്രസ്റ്റേഷ്യകള്‍, ജലജീവികളായ മറ്റു ചെറുപ്രാണികള്‍, പുഴുക്കള്‍ തുടങ്ങിയ വാൽമാക്രികളും ചെറു മത്സ്യങ്ങളും വരെ എന്തിനെയും ഇവ ആർത്തിയോടെ ഭക്ഷിക്കുന്നതുകാണാം.
"ഡെവിള്‍സ് ഡാണിങ് നീഡിൽസ്' എന്നാണ് ഇവയുടെ പേർ. ഏതാണ്ട് പന്ത്രണ്ടുതവണ വരെ "ചട്ടകഴറ്റുന്ന' (molting)കുഞ്ഞുങ്ങള്‍ പ്രായപൂർത്തി എത്താറാകുന്നതോടെ വെള്ളത്തിൽനിന്നു കരയ്‌ക്കുകയറി, അവസാനത്തെ ചട്ടകഴറ്റലും കഴിഞ്ഞ്, ശരിയായ തുമ്പിയായി പറന്നുപോകുന്നു. പറക്കലിനിടയിൽ കൊതുകുകളെയും മറ്റും തിന്നൊടുക്കുന്ന തുമ്പികള്‍ മനുഷ്യന് ഉപകാരിയായ ഒരു ഇന്‍സെക്‌റ്റാണെന്നു പറയാം.