This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓ കീഫേ, ജോർജിയ (1887 - 1986)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(O'Keeffe, Georgia)
(O'Keeffe, Georgia)
വരി 4: വരി 4:
== O'Keeffe, Georgia ==
== O'Keeffe, Georgia ==
-
[[ചിത്രം:Vol5p729_Georgia O'Keeffe.jpg|thumb|]]
+
[[ചിത്രം:Vol5p729_Georgia O'Keeffe.jpg|thumb|ജോർജിയ ഓ കീഫേ]]
യു.എസ്‌. ചിത്രകാരി. 1887-ൽ അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. വില്യം എം. ചെയ്‌സിന്റെയും ആർതർ വെസ്‌ലി ഡാവിന്റെയും ശിക്ഷണത്തിൽ പ്രാരംഭപരിശീലനം നിർവഹിച്ചശേഷം സ്വന്തം കലാചാതുരിയെ ഏകാന്ത പരിശ്രമംകൊണ്ട്‌ സ്വയം വികസിപ്പിച്ചെടുത്തു. 1924-ൽ ജോർജിയ ഓ കീഫേ (Georgia O' Keeffe) വിവാഹിതയായി. ഒരു ഫോട്ടോഗ്രാഫറും കലാസമ്പാദകനുമായ ആൽഫ്രഡ്‌ സ്റ്റീഗ്ലിറ്റ്‌സ്‌ (Alfred Stieglitz)  ആയിരുന്നു ഭർത്താവ്‌. അദ്ദേഹത്തിന്റെ പ്രാത്സാഹനത്തോടെ ഇവർ ചിത്രരചന തുടർന്നു. ഓ കീഫേയുടെ ചിത്രങ്ങളുടെ അന്തഃസത്ത സ്‌ത്രണവും വൈകാരികവും പ്രകൃത്യധിഷ്‌ഠിതവും ആയിരുന്നു; ചിത്രങ്ങളിലെ പ്രതിപാദ്യമാകട്ടെ പുഷ്‌പങ്ങള്‍, പർവതങ്ങള്‍, നഗരദൃശ്യങ്ങള്‍, അസ്ഥികള്‍ തുടങ്ങിയവയും. ന്യൂമെക്‌സിക്കോയിൽ താമസിച്ചിരുന്ന കാലത്ത്‌ അവിടത്തെയും പ്രാന്തപ്രദേശങ്ങളിലെയും പ്രകൃതിഭംഗിയിൽ ആകൃഷ്‌ടയായ ഓ കീഫേ, അവയെ ആധാരമാക്കി ചിത്രങ്ങള്‍ വരച്ചു.

09:46, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓ കീഫേ, ജോർജിയ (1887 - 1986)

O'Keeffe, Georgia

ജോർജിയ ഓ കീഫേ

യു.എസ്‌. ചിത്രകാരി. 1887-ൽ അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. വില്യം എം. ചെയ്‌സിന്റെയും ആർതർ വെസ്‌ലി ഡാവിന്റെയും ശിക്ഷണത്തിൽ പ്രാരംഭപരിശീലനം നിർവഹിച്ചശേഷം സ്വന്തം കലാചാതുരിയെ ഏകാന്ത പരിശ്രമംകൊണ്ട്‌ സ്വയം വികസിപ്പിച്ചെടുത്തു. 1924-ൽ ജോർജിയ ഓ കീഫേ (Georgia O' Keeffe) വിവാഹിതയായി. ഒരു ഫോട്ടോഗ്രാഫറും കലാസമ്പാദകനുമായ ആൽഫ്രഡ്‌ സ്റ്റീഗ്ലിറ്റ്‌സ്‌ (Alfred Stieglitz) ആയിരുന്നു ഭർത്താവ്‌. അദ്ദേഹത്തിന്റെ പ്രാത്സാഹനത്തോടെ ഇവർ ചിത്രരചന തുടർന്നു. ഓ കീഫേയുടെ ചിത്രങ്ങളുടെ അന്തഃസത്ത സ്‌ത്രണവും വൈകാരികവും പ്രകൃത്യധിഷ്‌ഠിതവും ആയിരുന്നു; ചിത്രങ്ങളിലെ പ്രതിപാദ്യമാകട്ടെ പുഷ്‌പങ്ങള്‍, പർവതങ്ങള്‍, നഗരദൃശ്യങ്ങള്‍, അസ്ഥികള്‍ തുടങ്ങിയവയും. ന്യൂമെക്‌സിക്കോയിൽ താമസിച്ചിരുന്ന കാലത്ത്‌ അവിടത്തെയും പ്രാന്തപ്രദേശങ്ങളിലെയും പ്രകൃതിഭംഗിയിൽ ആകൃഷ്‌ടയായ ഓ കീഫേ, അവയെ ആധാരമാക്കി ചിത്രങ്ങള്‍ വരച്ചു.

"ബ്ലാക്ക്‌ ഐറിസ്‌' (1926, ന്യൂയോർക്ക്‌ മെട്രാ പോളിറ്റന്‍ മ്യൂസിയം), "വിന്‍ഡോ ഒഫ്‌ ലെയ്‌ക്ക്‌ ജോർജ്‌ (1929, ന്യൂയോർക്ക്‌ മ്യൂസിയം ഒഫ്‌ മോഡേണ്‍ ആർട്ട്‌), "കൗസ്‌കള്‍', "റെഡ്‌', "വൈറ്റ്‌ ആന്‍ഡ്‌ ബ്ലൂ' (മെട്രാപോളിറ്റന്‍ മ്യൂസിയം) എന്നിവ ഓ കീഫേയുടെ പ്രസിദ്ധ ചിത്രങ്ങളിൽ ചിലതാണ്‌.

ചിക്കാഗോ ആർട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (1943), ന്യൂയോർക്കിലെ മ്യൂസിയം ഒഫ്‌ മോഡേണ്‍ ആർട്ട്‌ (1946), ഡെല്ലാസ്‌ മ്യൂസിയം ഒഫ്‌ ഫൈന്‍ ആർട്ട്‌സ്‌ (1953), മസാച്ചുസെറ്റ്‌സിലെ വോർസെസ്റ്റർ മ്യൂസിയം (1960) എന്നിവിടങ്ങളിൽ ഓ കീഫേയുടെ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്‌. 1972-ൽ കാഴ്‌ചശക്തികുറഞ്ഞതിനെത്തുടർന്ന്‌ എണ്ണച്ചിത്രരചന അവസാനിപ്പിച്ചുവെങ്കിലും പെന്‍സിലും ചാർക്കോളും ഉപയോഗിച്ചുള്ള ചിത്രരചന 1984 വരെ തുടർന്നു. 1986 മാ. 6-ന്‌ ന്യൂമെക്‌സിക്കോയിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍