This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഉല == ഇരുമ്പും മറ്റു ലോഹങ്ങളും പണിചെയ്യാന്വേണ്ടി ചുട്ടുപഴ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഉല) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== ഉല == | == ഉല == | ||
- | + | [[ചിത്രം:Vol4p732_Ula.jpg|thumb|ഉല]] | |
ഇരുമ്പും മറ്റു ലോഹങ്ങളും പണിചെയ്യാന്വേണ്ടി ചുട്ടുപഴിപ്പിച്ചെടുക്കുന്നതിനുള്ള തീക്കുഴി. തീയൂതിപ്പെരുക്കുന്നതിനുപയോഗിക്കുന്ന ഉലത്തോലിനും ഉലയെന്നു പേരുണ്ട്. | ഇരുമ്പും മറ്റു ലോഹങ്ങളും പണിചെയ്യാന്വേണ്ടി ചുട്ടുപഴിപ്പിച്ചെടുക്കുന്നതിനുള്ള തീക്കുഴി. തീയൂതിപ്പെരുക്കുന്നതിനുപയോഗിക്കുന്ന ഉലത്തോലിനും ഉലയെന്നു പേരുണ്ട്. | ||
പരമ്പരാഗതമായ കുലത്തൊഴിലേർപ്പെട്ടിട്ടുള്ള കൊല്ലന്മാരുടെ ആലയിലെ ഒരു പ്രധാനഘടകമാണ് ഉല. സാധാരണ ലഭ്യമായ ലോഹരൂപങ്ങളിൽ ചെറിയ രൂപഭേദങ്ങള്‍ വരുത്തി നിർമിക്കാവുന്ന സാമഗ്രികള്‍ മാത്രം പണിയുന്നതിനാണ് ഉല ഏറെയും ഉപയോഗിക്കപ്പെടുന്നത്. കോടാലി, വാക്കത്തി, അരിവാള്‍, കറിക്കത്തി തുടങ്ങിയ വീട്ടുപകരണങ്ങളുടെ നിർമാണം ഇതിനുദാഹരണമാണ്. ലോഹക്കഷണങ്ങളുടെ വച്ചം കുറച്ച് നീളം കൂട്ടുക, നീളം കുറച്ച് വച്ചം കൂട്ടുക, ലോഹക്കഷണങ്ങള്‍ വളയ്ക്കുക, തുളയിടുക മുതലായവ നിർവഹിക്കുന്നതിനുവേണ്ടി അവ ഉലയിൽവച്ച് പഴുപ്പിച്ചെടുക്കുക സാധാരണമാണ്. ഇത്തരം ഉലകളിൽ കരിയാണ് ഇന്ധനമായുപയോഗിക്കാറുള്ളത്. തീക്കുഴിയും ഉലത്തോലിന്റെ ബഹിർഗമനക്കുഴലുമായി ബന്ധിപ്പിക്കുന്നതിന് ഒരു മാളമുണ്ടായിരിക്കും. ഉലത്തോലുപയോഗിച്ചുണ്ടാക്കുന്ന കൃത്രിമവായുപ്രവാഹം ഒട്ടും നഷ്ടപ്പെടാതെ തീക്കുഴിയിലെത്തുന്നത് ഈ മാളംവഴിയാണ്. | പരമ്പരാഗതമായ കുലത്തൊഴിലേർപ്പെട്ടിട്ടുള്ള കൊല്ലന്മാരുടെ ആലയിലെ ഒരു പ്രധാനഘടകമാണ് ഉല. സാധാരണ ലഭ്യമായ ലോഹരൂപങ്ങളിൽ ചെറിയ രൂപഭേദങ്ങള്‍ വരുത്തി നിർമിക്കാവുന്ന സാമഗ്രികള്‍ മാത്രം പണിയുന്നതിനാണ് ഉല ഏറെയും ഉപയോഗിക്കപ്പെടുന്നത്. കോടാലി, വാക്കത്തി, അരിവാള്‍, കറിക്കത്തി തുടങ്ങിയ വീട്ടുപകരണങ്ങളുടെ നിർമാണം ഇതിനുദാഹരണമാണ്. ലോഹക്കഷണങ്ങളുടെ വച്ചം കുറച്ച് നീളം കൂട്ടുക, നീളം കുറച്ച് വച്ചം കൂട്ടുക, ലോഹക്കഷണങ്ങള്‍ വളയ്ക്കുക, തുളയിടുക മുതലായവ നിർവഹിക്കുന്നതിനുവേണ്ടി അവ ഉലയിൽവച്ച് പഴുപ്പിച്ചെടുക്കുക സാധാരണമാണ്. ഇത്തരം ഉലകളിൽ കരിയാണ് ഇന്ധനമായുപയോഗിക്കാറുള്ളത്. തീക്കുഴിയും ഉലത്തോലിന്റെ ബഹിർഗമനക്കുഴലുമായി ബന്ധിപ്പിക്കുന്നതിന് ഒരു മാളമുണ്ടായിരിക്കും. ഉലത്തോലുപയോഗിച്ചുണ്ടാക്കുന്ന കൃത്രിമവായുപ്രവാഹം ഒട്ടും നഷ്ടപ്പെടാതെ തീക്കുഴിയിലെത്തുന്നത് ഈ മാളംവഴിയാണ്. |
Current revision as of 04:30, 23 ജൂണ്‍ 2014
ഉല
ഇരുമ്പും മറ്റു ലോഹങ്ങളും പണിചെയ്യാന്വേണ്ടി ചുട്ടുപഴിപ്പിച്ചെടുക്കുന്നതിനുള്ള തീക്കുഴി. തീയൂതിപ്പെരുക്കുന്നതിനുപയോഗിക്കുന്ന ഉലത്തോലിനും ഉലയെന്നു പേരുണ്ട്. പരമ്പരാഗതമായ കുലത്തൊഴിലേർപ്പെട്ടിട്ടുള്ള കൊല്ലന്മാരുടെ ആലയിലെ ഒരു പ്രധാനഘടകമാണ് ഉല. സാധാരണ ലഭ്യമായ ലോഹരൂപങ്ങളിൽ ചെറിയ രൂപഭേദങ്ങള്‍ വരുത്തി നിർമിക്കാവുന്ന സാമഗ്രികള്‍ മാത്രം പണിയുന്നതിനാണ് ഉല ഏറെയും ഉപയോഗിക്കപ്പെടുന്നത്. കോടാലി, വാക്കത്തി, അരിവാള്‍, കറിക്കത്തി തുടങ്ങിയ വീട്ടുപകരണങ്ങളുടെ നിർമാണം ഇതിനുദാഹരണമാണ്. ലോഹക്കഷണങ്ങളുടെ വച്ചം കുറച്ച് നീളം കൂട്ടുക, നീളം കുറച്ച് വച്ചം കൂട്ടുക, ലോഹക്കഷണങ്ങള്‍ വളയ്ക്കുക, തുളയിടുക മുതലായവ നിർവഹിക്കുന്നതിനുവേണ്ടി അവ ഉലയിൽവച്ച് പഴുപ്പിച്ചെടുക്കുക സാധാരണമാണ്. ഇത്തരം ഉലകളിൽ കരിയാണ് ഇന്ധനമായുപയോഗിക്കാറുള്ളത്. തീക്കുഴിയും ഉലത്തോലിന്റെ ബഹിർഗമനക്കുഴലുമായി ബന്ധിപ്പിക്കുന്നതിന് ഒരു മാളമുണ്ടായിരിക്കും. ഉലത്തോലുപയോഗിച്ചുണ്ടാക്കുന്ന കൃത്രിമവായുപ്രവാഹം ഒട്ടും നഷ്ടപ്പെടാതെ തീക്കുഴിയിലെത്തുന്നത് ഈ മാളംവഴിയാണ്.
ഒരു സാധാരണ ഉലത്തോലിന്റെ പ്രധാനഭാഗങ്ങള്‍ തുകൽ പ്പട്ടകൊണ്ടു പരസ്പരം യോജിപ്പിച്ചതും അർധവൃത്താകൃതിയിലുള്ളതുമായ രണ്ടു ബോർഡുകള്‍, ബോർഡുകള്‍ക്കിടയിൽ ഉറപ്പിച്ചിട്ടുള്ള സ്പ്രിങ്, വായു അകത്തേക്കും പുറത്തേക്കും കടക്കുന്നതിനുള്ള രണ്ടു വാൽവുകള്‍, ബോർഡുകളോടു ചേർത്തു ഘടിപ്പിച്ചിട്ടുള്ള കൈപ്പിടികള്‍ എന്നിവയാണ്. കൈപ്പിടികളുപയോഗിച്ച് ബോർഡുകള്‍ ബലമായി അടുപ്പിക്കുമ്പോള്‍ ബോർഡുകള്ക്കിടയിലുള്ള വായു അറയിലെ മർദ വർധനവുമൂലം ഉലത്തോലിലെ ബഹിർഗമനവാൽവ് തുറക്കപ്പെടുകയും ഉലത്തോലിന്റെ ബഹിർഗമനകുഴലിലൂടെ ഉലയിലേക്ക് വായുപ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന്, സ്പിങ്ങിന്റെ പ്രവർത്തനഫലമായി ബോർഡുകള്‍ പൂർവസ്ഥിതിയിലേക്കെത്തുന്നതോടൊപ്പം പ്രവേശനവാൽവുവഴി അന്തരീക്ഷവായു അറയ്ക്കുള്ളിലേക്കു കടക്കുകയും ചെയ്യുന്നു. ഒറ്റ ഉലത്തോലുപയോഗിച്ചാൽ തുടർച്ചയായ വായുപ്രവാഹം സൃഷ്ടിക്കാന്‍ കഴിയും. ബോർഡുകള്‍ തമ്മിൽ അമർത്തുന്നതിനുപയോഗിക്കുന്ന മർദത്തെയും വേഗത്തെയും ആശ്രയിച്ച് വായുപ്രവാഹം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൃത്രിമവായുപ്രവാഹം ഉണ്ടാക്കുന്നതിനുള്ള പരിഷ്കൃതബ്ലോവറുകളും ഗ്യാസ്, വൈദ്യുതി എന്നിവകൊണ്ടു പ്രവർത്തിക്കുന്ന ചൂളകളും പ്രചാരത്തിൽ വന്നതോടെ പരമ്പരാഗതമായ ഉല പിന്തള്ളപ്പെട്ടിട്ടുണ്ട്. (കെ.ആർ. വാരിയർ)