This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണുകെട്ടിക്കളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണ്ണുകെട്ടിക്കളി == ആഗോളപ്രചാരം നേടിയ ഒരു നാടന്‍ വിനോദം. കണ്...)
(കണ്ണുകെട്ടിക്കളി)
വരി 1: വരി 1:
== കണ്ണുകെട്ടിക്കളി ==
== കണ്ണുകെട്ടിക്കളി ==
-
 
+
[[ചിത്രം:Vol6p17_kannuketti.jpg|thumb]]
ആഗോളപ്രചാരം നേടിയ ഒരു നാടന്‍ വിനോദം. കണ്‍കെട്ടിക്കളി, കണ്ണാമ്പൊത്തുകളി, കണ്ണാടംപൊത്തിക്കളി, പൊട്ടന്‍തട്ട്‌, എന്നെല്ലാം മലയാളത്തില്‍ ഇതിഌ പേരുകളുണ്ട്‌. കണ്ണുമൂടിക്കെട്ടിയ ഒരു കുട്ടി, മണികിലുക്കിക്കൊണ്ട്‌ ഓടുന്ന മറ്റു കുട്ടികളെ ചെന്നു പിടിക്കുക എന്നതാണ്‌ ഇതിന്റെ  സമ്പ്രദായം. പിടിക്കപ്പെടുന്ന കുട്ടി തോറ്റതായി കണക്കാക്കുകയും ആ കുട്ടിയുടെ കണ്ണുകെട്ടി കളി തുടരുകയും ചെയ്യുന്നു. മറ്റൊരു രീതിയിലും ഇത്‌ കളിക്കാറുണ്ട്‌: കുട്ടികളില്‍ തലവന്റെ ഒഴികെ ബാക്കി എല്ലാവരുടെയും കണ്ണുകെട്ടുന്നു. തലവന്‍ മണികിലുക്കിക്കൊണ്ടു കുട്ടികളുടെ ഇടയിലൂടെ ഓടുന്നു. മണിയൊച്ചകേട്ട ദിക്കിലേക്കു കുട്ടികള്‍ വരുമ്പോള്‍ തലവന്‍ മണികിലുക്കല്‍ നിര്‍ത്തി തഞ്ചത്തില്‍ മറ്റൊരു ദിക്കിലൊളിക്കും. അങ്ങനെ പിടികൊടുക്കാതെ കളി തുടരും. തലവനെ തൊടാന്‍ സാധിക്കുന്ന കുട്ടിക്കു കെട്ടഴിച്ചു വെളിയില്‍ പോകാം.

17:42, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

റോം, ഗ്രീസ്‌ എന്നിവിടങ്ങളിലെ കുട്ടികളുടെ പ്രിയപ്പെട്ട വിനോദമായിരുന്നു കണ്ണുകെട്ടിക്കളി. "ബ്ലൈന്‍ഡ്‌ മാന്‍സ്‌ ബഫ്‌' (Blind Man's Buff) എന്ന്‌ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഇത്‌ മധ്യകാലഘട്ടത്തില്‍ മുതിര്‍ന്നവരുടെപോലും വിനോദമായിരുന്നു. ക്ലാസ്സിക്കല്‍ കാലഘട്ടത്തില്‍ ഈജിപ്‌തിലെ ഒരു രാജാവായിരുന്ന കമോഡസിന്‍െറ ഗുരുവായ പോളക്‌സ്‌ ഈ വിനോദത്തെ ചാള്‍കെമ്യൂയാ (പിത്തളപ്പക്കി) എന്ന പേരില്‍ പരാമര്‍ശിച്ചിരുന്നതായി രേഖകളുണ്ട്‌. കണ്ണുകെട്ടിയ കുട്ടി താന്‍ പിത്തളപ്പക്കിയെ പിടികൂടുമെന്ന്‌ വീമ്പിളക്കിക്കൊണ്ട്‌ ഓടുമ്പോള്‍ "ഇല്ലാ, ഇല്ലാ നീ പിത്തളപ്പക്കിയെ ഓടിക്കുകയേ ഉള്ളൂ, പിടിക്കില്ലാ' എന്ന്‌ മറ്റു കുട്ടികള്‍ വിളിച്ചു പറയും. പാപ്പിറസ്‌ ചെടിയുടെ തോലുകൊണ്ടുണ്ടാക്കിയ ചാട്ടകൊണ്ട്‌ അവര്‍ അവനെ അടിക്കുകയും തോണ്ടുകയും ചെയ്‌തുകൊണ്ടിരിക്കും.

"കോളിന്‍മെയ്യാര്‍' (Colinmaillard)എന്ന പേരിലാണ്‌ കണ്ണുകെട്ടിക്കളി ഫ്രാന്‍സിലും ബെല്‍ജിയത്തിലും അറിയപ്പെടുന്നത്‌. ഫ്രാന്‍സിലെ കളിയുടെ പിന്നില്‍ ഒരു വീരകഥതന്നെ ഒളിഞ്ഞുകിടപ്പുണ്ട്‌. എ.ഡി. 999ല്‍ ഫ്രാന്‍സിലെ ലീജില്‍ വീരനായ ഒരു പടയാളി ഉണ്ടായിരുന്നു. ലുവാങ്‌ പ്രഭുവുമായുള്ള ഏറ്റുമുട്ടലില്‍ അയാളുടെ കാഴ്‌ച നഷ്‌ടപ്പെട്ടുവെങ്കിലും വിജയകരമായി അദ്ദേഹം പൊരുതിനിന്നു. ഈ വീരസേനാനിയുടെ സ്‌മരണയ്‌ക്കായി ഫ്രഞ്ചുരാജാവായ റോബര്‍ട്ട്‌ ദി പയസ്‌ ഏര്‍പ്പെടുത്തിയതാണത്ര പ്രസ്‌തുത വിനോദം. ഇറ്റലിയില്‍ കുരുടന്‍പക്കി (Blind fly) എന്നും; ജര്‍മനി, ആസ്‌റ്റ്രിയ എന്നിവിടങ്ങളില്‍ കുരുടിപ്പശു(Blind cow) എന്നും; ഡെന്മാര്‍ക്ക്‌, സ്വീഡന്‍ എന്നിവിടങ്ങളില്‍ കുരുടന്മാര്‍ (Blind buck) എന്നുമുള്ള പേരുകളില്‍ കണ്ണുകെട്ടിക്കളി അറിയപ്പെടുന്നു. ബ്ലൈന്‍ഡ്‌ ഹോബ്‌ (Blind hob), ഹുഡ്‌മാന്‍ ബ്ലൈന്‍ഡ്‌ (Hoodman blind), ബ്ലൈന്‍ഡ്‌ സിം (Blind sim) തുടങ്ങിയവയൊക്കെ കണ്ണുകെട്ടിക്കളിയുടെ വ്യത്യസ്‌തരൂപങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍