This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണാന്‍കോടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണ്ണാന്‍കോടി == == Hammer head == ഒരിനം സ്രാവ്‌. ഇതിന്റെ തലയുടെ ഇരുവശത...)
(Hammer head)
വരി 4: വരി 4:
== Hammer head ==
== Hammer head ==
-
 
+
[[ചിത്രം:Vol6p17_Hammerhead Shark.jpg|thumb]]
ഒരിനം സ്രാവ്‌. ഇതിന്റെ തലയുടെ ഇരുവശത്തും ഏതാണ്ട്‌ ബാഹ്യകര്‍ണത്തിന്റെ ആകൃതിയില്‍ പാളിപോലെയുള്ള രണ്ടു ഘടനാവിശേഷങ്ങള്‍ കാണപ്പെടുന്നു. നേത്രങ്ങളും നാസാരന്ധ്രങ്ങളും ഈ പാളികളുടെ രണ്ടഗ്രങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ഈ പാളികള്‍ സ്രാവിന്റെ തലയ്‌ക്ക്‌ ഒരു ചുറ്റികയുടെ ആകൃതി നല്‌കുന്നതായി തോന്നും. ഇക്കാരണം കൊണ്ട്‌ ഇതിന്‌ ഇംഗ്ലീഷില്‍ "ഹാമര്‍ഹെഡ്‌' എന്നു പേരുണ്ട്‌.

17:40, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണാന്‍കോടി

Hammer head

ഒരിനം സ്രാവ്‌. ഇതിന്റെ തലയുടെ ഇരുവശത്തും ഏതാണ്ട്‌ ബാഹ്യകര്‍ണത്തിന്റെ ആകൃതിയില്‍ പാളിപോലെയുള്ള രണ്ടു ഘടനാവിശേഷങ്ങള്‍ കാണപ്പെടുന്നു. നേത്രങ്ങളും നാസാരന്ധ്രങ്ങളും ഈ പാളികളുടെ രണ്ടഗ്രങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ഈ പാളികള്‍ സ്രാവിന്റെ തലയ്‌ക്ക്‌ ഒരു ചുറ്റികയുടെ ആകൃതി നല്‌കുന്നതായി തോന്നും. ഇക്കാരണം കൊണ്ട്‌ ഇതിന്‌ ഇംഗ്ലീഷില്‍ "ഹാമര്‍ഹെഡ്‌' എന്നു പേരുണ്ട്‌.

സ്‌ഫിര്‍നിഡേ കുടുംബത്തില്‍പ്പെടുന്ന ഈ മത്സ്യങ്ങള്‍ അത്‌ലാന്തിക്കിലെയും പസിഫിക്കിലെയും ചൂടു കൂടുതലുള്ള ഭാഗങ്ങളില്‍ ആണ്‌ കഴിയുന്നത്‌. തീരത്തോടടുത്തും ആഴക്കടലിലും ഇവയെ കണ്ടെത്താം. തലയുടെ പ്രത്യേകതയല്ലാതെ കണ്ണാന്‍കോടിക്കു മറ്റു സ്രാവുകളില്‍ നിന്ന്‌ എടുത്തുപറയത്തക്ക വ്യത്യാസമില്ല. ഇരയെ പിന്തുടര്‍ന്ന്‌ അതിവേഗം നീന്തിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ സമര്‍ഥമായി ദിശ മാറ്റുന്നതിഌം മറ്റും തലയിലെ പാളികള്‍ സഹായകമാകുന്നു എന്നു വിശ്വസിക്കപ്പെടുന്നു. നാലു മുതല്‍ ആറു വരെ മീ. നീളം വയ്‌ക്കുന്ന കണ്ണാന്‍കോടിക്ക്‌ ഉദ്ദേശം 670 കി.ഗ്രാം തൂക്കമുണ്ടാകും. മറ്റു മത്സ്യങ്ങള്‍, ക്രസ്‌റ്റേഷ്യ, കണവ തുടങ്ങിയവയാണ്‌ ഇതിന്റെ പ്രധാനഭക്ഷണം. കിട്ടുന്നതെന്തും അത്യാര്‍ത്തിയോടെ ഭക്ഷിച്ചു തീര്‍ക്കുന്നു. പെണ്‍സ്രാവുകള്‍ മുട്ട സ്വന്തം ശരീരത്തിഌള്ളില്‍ അടവച്ചു വിരിയിക്കുകയാണ്‌ പതിവ്‌. അതിനാല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനത്തില്‍ ഇതിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. വേനല്‌ക്കാലമാണ്‌ കുഞ്ഞുങ്ങളുടെ ജനനസമയം. രേഖപ്പെടുത്തപ്പെട്ട അഞ്ചു സ്‌പീഷീസുള്ള ഇക്കൂട്ടത്തില്‍ സ്‌ഫിര്‍ന സൈജീനയാണ്‌ ഏറ്റവും സാധാരണമായ ഇനം. ഏറ്റവും വലുപ്പം വയ്‌ക്കുന്ന ഇനമാകുന്നു സ്‌ഫിര്‍ന റ്റ്യൂഡസ്‌. സ്‌ഫിര്‍ന മൊക്കറാന്‍, സ്‌ഫിര്‍ന റ്റൈബൂറോ തുടങ്ങിയവ മുന്‍പറഞ്ഞവയോളം സാധാരണമല്ല. ഇവയുടെ മാംസം ഭക്ഷണത്തിഌം വളത്തിഌം, തൊലി തുകല്‍ നിര്‍മാണത്തിഌം ഉപയോഗിക്കുന്നുണ്ട്‌; "ലിവര്‍ ഓയില്‍' വളരെ വിലയുള്ളതാകുന്നു. സമുദ്രസ്‌നാനത്തിനിറങ്ങുന്ന ആളുകളെ പലപ്പോഴും ആക്രമിക്കാറുള്ള കണ്ണാന്‍കോടി മഌഷ്യന്‌ അപകടകാരിയായ ഒരു മത്സ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍