This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപൂര്‍ കുടുംബം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കപൂര്‍ കുടുംബം == അഞ്ചു തലമുറകളായി ഹിന്ദി സിനിമയില്‍ നിറഞ്ഞ...)
(കപൂര്‍ കുടുംബം)
വരി 1: വരി 1:
== കപൂര്‍ കുടുംബം ==
== കപൂര്‍ കുടുംബം ==
-
 
+
[[ചിത്രം:Vol6p223_lapoor family.jpg|thumb|]]
അഞ്ചു തലമുറകളായി ഹിന്ദി സിനിമയില്‍ നിറഞ്ഞുനില്‌ക്കുന്ന ഒരു താരകുടുംബം. ഹിന്ദിയിലെ ഉജ്ജ്വലതാരങ്ങളും സംവിധായകരുമുള്‍പ്പെട്ട കുടുംബമാണിത്‌. പൃഥ്വിരാജ്‌, രാജ്‌, ഷമ്മി, ശശി, രണ്‍ധീര്‍, ഋഷി, കരിഷ്‌മ, കരീന എന്നിവരാണിവരില്‍ പ്രമുഖര്‍.
അഞ്ചു തലമുറകളായി ഹിന്ദി സിനിമയില്‍ നിറഞ്ഞുനില്‌ക്കുന്ന ഒരു താരകുടുംബം. ഹിന്ദിയിലെ ഉജ്ജ്വലതാരങ്ങളും സംവിധായകരുമുള്‍പ്പെട്ട കുടുംബമാണിത്‌. പൃഥ്വിരാജ്‌, രാജ്‌, ഷമ്മി, ശശി, രണ്‍ധീര്‍, ഋഷി, കരിഷ്‌മ, കരീന എന്നിവരാണിവരില്‍ പ്രമുഖര്‍.

17:29, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കപൂര്‍ കുടുംബം

അഞ്ചു തലമുറകളായി ഹിന്ദി സിനിമയില്‍ നിറഞ്ഞുനില്‌ക്കുന്ന ഒരു താരകുടുംബം. ഹിന്ദിയിലെ ഉജ്ജ്വലതാരങ്ങളും സംവിധായകരുമുള്‍പ്പെട്ട കുടുംബമാണിത്‌. പൃഥ്വിരാജ്‌, രാജ്‌, ഷമ്മി, ശശി, രണ്‍ധീര്‍, ഋഷി, കരിഷ്‌മ, കരീന എന്നിവരാണിവരില്‍ പ്രമുഖര്‍.

പെഷവാറില്‍ നിന്ന്‌ ലാല്‍പൂര്‍ ജില്ലയിലെ സാമുന്ദ്രിയില്‍ തഹസീല്‍ദാരായി നിയമിക്കപ്പെട്ട ദിവാന്‍ സാഹേബ്‌ കെഷോമല്‍ കപൂറാണ്‌ ഭാരതത്തില്‍ കപൂര്‍ കുടുംബത്തിന്റെ സ്ഥാപകന്‍. ബിശ്വേശ്വര്‍നാഥ്‌ കപൂറിന്റെ പുത്രനാണ്‌ പൃഥ്വിരാജ്‌ കപൂര്‍. (നോ: കപൂര്‍, പൃഥ്വിരാജ്‌) അദ്ദേഹത്തിന്റെ പുത്രന്മാരാണ്‌ രാജ്‌ കപൂര്‍ (നോ: കപൂര്‍, രാജ്‌), ഷമ്മി കപൂര്‍, ശശി കപൂര്‍ എന്നിവര്‍.

പൃഥ്വിരാജിന്റെ ദ്വിതീയപുത്രനായ ഷമ്മി കപൂര്‍ (ജ. 1931) 1950 കളില്‍ രംഗത്തെത്തിയെങ്കിലും അറുപതുകളിലാണ്‌ അദ്ദേഹം ജനപ്രിയനായകനായി ഉയര്‍ന്നത്‌. "തുംസാ നഹിം ദേഖാ' എന്ന ചിത്രമാണ്‌ നായകനെന്നനിലയില്‍ അദ്ദേഹത്തിന്‌ പുതിയ ഇമേജ്‌ നല്‌കിയത്‌. ബ്രഹ്മചാരി, കാശ്‌മീര്‍ കി കലി, പ്രാഫസര്‍, ആന്‍ ഈവനിങ്‌ ഇന്‍ പാരിസ്‌, ജംഗ്‌ലി തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങള്‍.

പൃഥ്വിരാജിന്റെ ഇളയപുത്രനായ ശശികപൂര്‍ (ജ. 1938) ആറാംവയസ്സില്‍ പിതാവിന്റെ നാടകത്തിലഭിനയിച്ചുകൊണ്ടാണ്‌ അഭിനയരംഗത്തേക്കു കടന്നത്‌. രാജ്‌കപൂറിന്റെ "ആഗ്‌', "ആവാര' തുടങ്ങിയ ചിത്രങ്ങളില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടാണ്‌ സിനിമയില്‍ തുടക്കം കുറിച്ചത്‌. "ഹസീന മാന്‍ ജായേഗി', "ദീവാര്‍', "കഭി കഭി', "സത്യം ശിവം സുന്ദരം', "കലിയുഗ്‌', "പ്രംപത്ര', "ജബ്‌ ജബ്‌ ഫൂല്‍ ഖിലേ', "ത്രിശൂല്‍', "മുക്തി' തുടങ്ങിയ ഹിന്ദിചിത്രങ്ങളും "ഹൗസ്‌ ഹോള്‍ഡര്‍', "ഷേക്‌സ്‌പിയര്‍ വാല', "ബോംബെ ടാക്കി', "സിദ്ധാര്‍ഥ' തുടങ്ങിയ ഇംഗ്ലീഷ്‌ ചിത്രങ്ങളുമുള്‍പ്പെടെ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ജെന്നിഫറാണ്‌ ഭാര്യ. രാജ്‌ കപൂറിന്റെ പുത്രന്മാരായ രണ്‍ധീര്‍ കപൂറും ഋഷി കപൂറും കുടുംബപാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട്‌ സിനിമയുടെ ഭാഗമായി. രാജ്‌കപൂറിന്റെ "മേരാ നാം ജോക്കറി'ല്‍ ഒരു ബാലനടനായി രംഗപ്രവേശം ചെയ്‌ത ഋഷി കപൂര്‍ "ബോബി'യിലൂടെ നായകനടനായി. രണ്‍ധീര്‍ കപൂറും ഋഷികപൂറും പിതാവിനെപ്പോലെ അഭിനയത്തോടൊപ്പം സംവിധാനത്തിലും ശ്രദ്ധ ചെലുത്തി. രാജ്‌ കപൂറിന്റെ ഇളയപുത്രനായ രാജീവ്‌ കുമാറും സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയെങ്കിലും എളുപ്പത്തില്‍ പിന്തിരിഞ്ഞു.

കപൂര്‍ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാര്‍ രണ്‍ധീര്‍ കപൂറിന്റെ മക്കളായ കരിഷ്‌മാ കപൂറും കരീന കപൂറും ഋഷികപൂറിന്റെ മകനായ രണ്‍വീര്‍ കപൂറുമാണ്‌. "രാജാ ഹിന്ദുസ്ഥാനി', "ഫിസാ', "സുബൈദ' തുടങ്ങിയ ചിത്രങ്ങളില്‍ കരിഷ്‌മ കപൂര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. "റെഫ്യൂജി' എന്ന ചിത്രത്തിലൂടെ രംഗത്തുവന്ന കരീന കപൂര്‍ "അശോക', "കഭി ഖുശി കഭി ഗം' തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചു. 'സാവരിയ' എന്ന ചിത്രത്തിലൂടെയാണ്‌ രണ്‍വീര്‍ കപൂര്‍ അരങ്ങേറ്റം കുറിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍