This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണിയാര്‍കളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കണിയാര്‍കളി == പാലക്കാട് ജില്ലയില്‍ പ്രചാരത്തിലിരിക്കുന്...) |
Mksol (സംവാദം | സംഭാവനകള്‍) (→കണിയാര്‍കളി) |
||
വരി 1: | വരി 1: | ||
== കണിയാര്‍കളി == | == കണിയാര്‍കളി == | ||
- | + | [[ചിത്രം:Vol6p17_Kanyarkali-Oru pottattu vesham.jpg|thumb]] | |
പാലക്കാട് ജില്ലയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു കാര്‍ഷിക അഌഷ്‌ഠാനനൃത്തം. കണ്ണിയാര്‍ കളി, കണ്യാര്‍കളി ഈ പേരുകളിലും അറിയപ്പെടുന്നു. പാലക്കാടു ജില്ലയിലുള്‍പ്പെടുന്ന പുതിയംഗം, കൊടുവായൂര്‍, ചിറ്റൂര്‍, പല്ലാവൂര്‍, പല്ലശ്ശേന, കുനിശ്ശേരി, മഞ്ഞളൂര്‍, ആലത്തൂര്‍, കാക്കൂര്‍, മാത്തൂര്‍, കുത്തനൂര്‍, നെന്മാറ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഈ കളി പ്രചാരത്തിലുള്ളത്. നായര്‍ സമുദായക്കാരുടേതു മാത്രമായ ഈ അഌഷ്‌ഠാനനൃത്തരൂപത്തിന് ചിലപ്പതിക്കാരത്തിലെ കണ്ണകിയുമായി ബന്ധമുണ്ടെന്നാണ് ധാരണ. ഈ അഭിപ്രായം ചിലര്‍ നിഷേധിക്കുന്നുണ്ട്. "കണി'യില്‍നിന്നാണു കണിയാര്‍കളി (കണ്ണിയാര്‍കളി) രൂപംകൊണ്ടത് എന്ന അഭിപ്രായത്തിനാണ് കൂടുതല്‍ ബലം. | പാലക്കാട് ജില്ലയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു കാര്‍ഷിക അഌഷ്‌ഠാനനൃത്തം. കണ്ണിയാര്‍ കളി, കണ്യാര്‍കളി ഈ പേരുകളിലും അറിയപ്പെടുന്നു. പാലക്കാടു ജില്ലയിലുള്‍പ്പെടുന്ന പുതിയംഗം, കൊടുവായൂര്‍, ചിറ്റൂര്‍, പല്ലാവൂര്‍, പല്ലശ്ശേന, കുനിശ്ശേരി, മഞ്ഞളൂര്‍, ആലത്തൂര്‍, കാക്കൂര്‍, മാത്തൂര്‍, കുത്തനൂര്‍, നെന്മാറ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഈ കളി പ്രചാരത്തിലുള്ളത്. നായര്‍ സമുദായക്കാരുടേതു മാത്രമായ ഈ അഌഷ്‌ഠാനനൃത്തരൂപത്തിന് ചിലപ്പതിക്കാരത്തിലെ കണ്ണകിയുമായി ബന്ധമുണ്ടെന്നാണ് ധാരണ. ഈ അഭിപ്രായം ചിലര്‍ നിഷേധിക്കുന്നുണ്ട്. "കണി'യില്‍നിന്നാണു കണിയാര്‍കളി (കണ്ണിയാര്‍കളി) രൂപംകൊണ്ടത് എന്ന അഭിപ്രായത്തിനാണ് കൂടുതല്‍ ബലം. | ||
16:44, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കണിയാര്‍കളി
പാലക്കാട് ജില്ലയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു കാര്‍ഷിക അഌഷ്‌ഠാനനൃത്തം. കണ്ണിയാര്‍ കളി, കണ്യാര്‍കളി ഈ പേരുകളിലും അറിയപ്പെടുന്നു. പാലക്കാടു ജില്ലയിലുള്‍പ്പെടുന്ന പുതിയംഗം, കൊടുവായൂര്‍, ചിറ്റൂര്‍, പല്ലാവൂര്‍, പല്ലശ്ശേന, കുനിശ്ശേരി, മഞ്ഞളൂര്‍, ആലത്തൂര്‍, കാക്കൂര്‍, മാത്തൂര്‍, കുത്തനൂര്‍, നെന്മാറ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഈ കളി പ്രചാരത്തിലുള്ളത്. നായര്‍ സമുദായക്കാരുടേതു മാത്രമായ ഈ അഌഷ്‌ഠാനനൃത്തരൂപത്തിന് ചിലപ്പതിക്കാരത്തിലെ കണ്ണകിയുമായി ബന്ധമുണ്ടെന്നാണ് ധാരണ. ഈ അഭിപ്രായം ചിലര്‍ നിഷേധിക്കുന്നുണ്ട്. "കണി'യില്‍നിന്നാണു കണിയാര്‍കളി (കണ്ണിയാര്‍കളി) രൂപംകൊണ്ടത് എന്ന അഭിപ്രായത്തിനാണ് കൂടുതല്‍ ബലം.
10-ാം ശ.ത്തിഌ മുമ്പുതന്നെ ഈ കലാരൂപം പ്രചരിച്ചിരുന്നതായി രേഖകളുണ്ട്. കണിയാര്‍കളിയുടെ ജന്മദേശം പല്ലശ്ശേനയാണെന്നും പിന്നീട് അവിടെനിന്നു സമീപപ്രദേശങ്ങളിലേക്കു വ്യാപിച്ചുവെന്നുമാണ് ഗവേഷകര്‍ കരുതുന്നത്. കളരിയുമായി ബന്ധപ്പെട്ടതാണ് കണിയാര്‍കളി. കണിയാര്‍കളിയിലെ ചുവടുകള്‍ക്ക് ആയോധനനൃത്തങ്ങളിലെ ചുവടുകളുമായി സാദൃശ്യമുണ്ട്. കണിയാര്‍കളി മുന്‍കാലങ്ങളില്‍ ചില പ്രമുഖ നായര്‍കുടുംബങ്ങളുടെ (ഉദാ. പതിയാറ്റില്‍, നഞ്ഞാത്ത്) കുത്തകയായിരുന്നു. ഇന്നും ഈ കളി അവതരിപ്പിക്കുന്നതിന് ഈ കുടുംബങ്ങളുടെ അഌമതി നേടണം.
മേടം ഒന്നിഌ (വിഷു ദിവസം) കണിയാര്‍കൊള്ളല്‍ (കണികണ്ട് ആവേശഭരിതരാകുക) ചടങ്ങോടെയാണ് ഒരു കാര്‍ഷിക നൃത്തം കൂടിയായ കണിയാര്‍കളി ആരംഭിക്കുന്നത്. വിഷു കഴിഞ്ഞുള്ള ചൊവ്വാഴ്‌ച ആരംഭിച്ച് വെള്ളിയാഴ്‌ച വരെ കളി ഉണ്ടായിരിക്കും. കണിയാര്‍കളി സംഘടിപ്പിച്ചുകൊണ്ടാണ് വിത്തിടീല്‍ ആരംഭിക്കുന്നത്.
ഭഗവതിക്ഷേത്രപരിസരങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നിലവിളക്കു കത്തിച്ചുവച്ച് അതിഌ ചുറ്റും നിന്നാണു കളിക്കുന്നത്; ചില സ്ഥലങ്ങളില്‍ നായര്‍ത്തറകളിലും വിളനിലങ്ങളിലും വച്ചും നടത്താറുണ്ട്. രാത്രി മുതല്‍ നേരം പുലരുവോളം നീണ്ടു നില്‍ക്കുന്ന ഈ കളിയില്‍ ഗ്രാമത്തിലെ നായര്‍സമുദായക്കാര്‍ പ്രായഭേദമന്യേ രണ്ടു ചേരിയായി തിരിഞ്ഞ് വാശിയോടെ പങ്കെടുക്കാറുണ്ട്. ഓരോ ദിവസത്തെയും കളിക്കുമുമ്പായി വെളിച്ചപ്പാടു തുള്ളലുണ്ടായിരിക്കും. വട്ടക്കളി (അഌഷ്‌ഠാനപരം), പൊറാട്ട് (വിനോദപരം) എന്നിങ്ങനെ രണ്ടു ഭാഗമായിട്ടാണ് കണിയാര്‍കളിക്കുന്നത്. കളിയാശാന്‍െറ നേതൃത്വത്തില്‍ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല, ചെറുകുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളമേളങ്ങള്‍ക്കൊപ്പിച്ച് ഭഗവതിയെ സ്‌തുതിച്ചുകൊണ്ടുള്ള വട്ടക്കളിപ്പാട്ടുകള്‍ പാടി കളിക്കാര്‍ ചുവടുവച്ചും കുമ്പിട്ടുചാടിയും നൃത്തംചെയ്‌തും പന്തലിലേക്കു നീങ്ങുന്നു. ആയോധനനൃത്തങ്ങളിലെ ചുവടുകള്‍ക്കൊപ്പം കുമ്മി, കൈകൊട്ടിക്കളി എന്നിവയിലെ ചുവടുകളും സ്വീകരിക്കാറുണ്ട്. വട്ടകളിക്കുശേഷം പൊറാട്ട് ആരംഭിക്കുകയായി. മൂന്നു ദിവസങ്ങളിലായി അമ്പതിലധികം പൊറാട്ടുനാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ തെലുങ്കുചെട്ടി, മാലമക്കളി, മാപ്പിള പൊറാട്ട്, കുറവന്‍പാട്ട് എന്നിവയാണ്.
പുരുഷന്മാര്‍ തന്നെയാണ് കണിയാര്‍കളിയില്‍ സ്‌ത്രീവേഷം കെട്ടാറുള്ളത്. വട്ടകളി അവതരിപ്പിക്കുമ്പോള്‍ പുരുഷന്മാര്‍ ചന്ദനംപൂശി, പാവുമുണ്ടുടുത്ത്, കസവുമുണ്ട് തലയില്‍ കെട്ടി കളിക്കുന്നു. പൊറാട്ട് അവതരിപ്പിക്കുമ്പോള്‍ സമുദായവേഷമാണ് ധരിക്കാറുള്ളത്. സ്‌ത്രീ വേഷക്കാര്‍ നാടകത്തിലേതുപോലെ വേഷം ധരിക്കുന്നു. പാശിമാലകളും വളകളും അണിയാറുണ്ട്.
മഠത്തില്‍ ശിവശങ്കരന്‍, പടയാട്ടില്‍ ദാമോദരമേനോന്‍, വടശ്ശേരിരാമന്‍കുട്ടിനായര്‍, കെ.പി. ഭാസ്‌കരമേനോന്‍, എം.കെ. വിശ്വനാഥന്‍, ടി. പദ്‌മനാഭന്‍ നായര്‍ എന്നിവര്‍ ഈ രംഗത്തെ പ്രഗല്‌ഭകലാകാരന്മാരാണ്.
(ചുമ്മാര്‍ ചൂണ്ടല്‍; സ.പ.)