This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുത്തുരുത്തിപ്പള്ളികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കടുത്തുരുത്തിപ്പള്ളികള്‍ == കോട്ടയം ജില്ലയില്‍ വൈക്കം താലൂ...)
(കടുത്തുരുത്തിപ്പള്ളികള്‍)
വരി 3: വരി 3:
കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍പ്പെടുന്ന കടുത്തുരുത്തിയിലെ രണ്ടു പ്രധാന പള്ളികള്‍;  "വലിയപള്ളി'യും "താഴത്തുപള്ളി'യും;

-
 
+
[[ചിത്രം:Vol6p17_Kaduthuruthi Valiya Palli.jpg|thumb]]
കേരളത്തിലെ അതിപുരാതന ക്രസ്‌തവ (കത്തോലിക്കാ) ദേവാലയങ്ങളില്‍ ഒന്നാണ്‌ കടുത്തുരുത്തി വലിയ പള്ളി. 5-ാം ശ.ത്തില്‍ കടല്‍ത്തീരത്തായി പണിയിക്കപ്പെട്ടതാണ്‌ ഇത്‌. സു. 11-ാം ശ. വരെ, ഈ പള്ളിയില്‍ ഇവിടത്തെ പുരാതന സുറിയാനി ക്രിസ്‌ത്യാനികളും 4-ാം ശ.ത്തില്‍ കേരളത്തിലേക്കു കുടിയേറിയ "ക്‌നാനായ' സുറിയാനി ക്രിസ്‌ത്യാനികളും ഒരുമിച്ചു ദൈവാരാധന നടത്തിയിരുന്നു. ഇവര്‍ തമ്മില്‍ കാലാന്തരത്തില്‍ പള്ളിപ്രാമാണ്യം സംബന്ധിച്ചു കലഹമുണ്ടായതിനെത്തുടര്‍ന്നു പഴയ ക്രിസ്‌ത്യാനികള്‍ "വലിയപള്ളി' ഉപേക്ഷിച്ചു താഴേക്കു മാറി, മറ്റൊരു പള്ളി (താഴത്തുപള്ളി) പണിയിച്ചു. താഴത്തുപള്ളി പണിചെയ്‌തത്‌ 11-ാം ശ.ത്തിലാണെന്നു പറയപ്പെടുന്നു.

കടുത്തുരുത്തി വലിയപള്ളിക്ക്‌ വളരെയധികം ചരിത്രപ്രാധാന്യമുണ്ട്‌. ക്‌നാനായ ക്രിസ്‌ത്യാനികളുടെ കേരളത്തിലെ ഒന്നാമത്തെ പള്ളി ഇതാണ്‌. ഈ പള്ളിയുടെ മുറ്റത്തും പരിസരങ്ങളിലുമെല്ലാം നിരവധി പുരാലിഖിതങ്ങള്‍ ഉണ്ട്‌. പലതും മണ്ണില്‍ താണുപോകാറായിരിക്കുന്നു. കടുത്തുരുത്തി വലിയ പള്ളിയുടെ ബലിവേദിക്കു ചുറ്റിലും മുകളിലുമുള്ള ചിത്രപ്പണികള്‍ വിശിഷ്ടമാണ്‌. പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന "കടുത്തുരുത്തിമുത്തി'യുടെ (കന്യകാമേരിയുടെ) കൊത്തുരൂപം വളരെ പഴക്കമുള്ളതാണ്‌; ഇത്‌ മധ്യപൂര്‍വദേശത്തെ ശില്‌പശൈലി അഌസരിച്ചുള്ളതാണെന്നു പറയപ്പെടുന്നു.  

[[ചിത്രം:Vol6p17_Kaduthuruthi Valiya Palli-cros.jpg|thumb]]
വലിയപള്ളിയിലെ വലിയ കുരിശ്‌ സുപ്രസിദ്ധമാണ്‌. 4.5 മീ..ല്‍ കൂടുതല്‍ ഉയരമുള്ള ഇത്‌ ഒരൊറ്റ കരിങ്കല്ലില്‍ പണിതതാണ്‌. കുരിശിന്റെ ചുവട്ടില്‍ പല വിചിത്രജീവികളുടെയും രൂപങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഈ കുരിശിനെയും പള്ളിയെയും കുറിച്ച്‌ മലയാളത്തെ സുറിയാനി ക്രിസ്‌ത്യാനികളുടെ പുരാതനപ്പാട്ടുകള്‍ (16-ാം ശ.) എന്ന പുസ്‌തകത്തില്‍ പരാമര്‍ശമുണ്ട്‌.

ഇപ്പോഴുള്ള വലിയ പള്ളിയും കുരിശും 16-ാം ശ.ത്തില്‍ സ്ഥാപിച്ചതാണെന്ന്‌ ഇതില്‍ പറയുന്നു. 16-ാം ശ.ത്തിഌ മുമ്പ്‌ ഈ പള്ളി പലതവണ പുതുക്കി പണിചെയ്‌തിരിക്കണം. കടുത്തുരുത്തി വലിയപള്ളിയില്‍ വച്ചാണ്‌, കേരളസുറിയാനി കത്തോലിക്കരുടെ പ്രഥമ നാട്ടുമെത്രാനായി, പറമ്പില്‍ ചാണ്ടിയച്ചന്‍ മെത്രാഭിഷേകം സ്വീകരിച്ചത്‌. മാക്കില്‍ മത്തായി അച്ചന്‌ (പിന്നീട്‌ മാക്കില്‍ മെത്രാന്‍) "വികാരി ജെനറാള്‍' സ്ഥാനം നല്‌കപ്പെട്ടതും ചൂളപ്പറമ്പില്‍മെത്രാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതും കടുത്തുരുത്തി വലിയപള്ളിയില്‍ വച്ചാണ്‌.  

[[ചിത്രം:Vol6p17_Kaduthuruthi Cheriya Palli.jpg|thumb]]
11-ാം ശതകത്തോടുകൂടി കടുത്തുരുത്തി വലിയപള്ളിയില്‍ നിന്ന്‌ പിരിഞ്ഞു രൂപംകൊണ്ടതാണ്‌ കടുത്തുരുത്തി താഴത്തുപള്ളിയും ഇടവകയും. ഈ പള്ളിയുടെ ഉള്ളിലെ ചിത്രപ്പണികളും പെയിന്റിങ്ങും മുന്‍വശത്തുള്ള സവിശേഷമായ കരിങ്കല്‍ക്കുരിശും മനോഹരമാണ്‌. ഈ പള്ളിയോടഌബന്ധിച്ചു 16-ാം ശ.ത്തോടെ യൂറോപ്യന്‍ ഡൊമിനിക്കന്‍ സന്ന്യാസവൈദികര്‍ നടത്തിയിരുന്ന ഒരു സെമിനാരിയില്‍ വൈദികവിദ്യാര്‍ഥികളെ അഭ്യസിപ്പിച്ചിരുന്നു. താഴത്തുപള്ളിയിടവകക്കാരും പരിസരപ്രദേശങ്ങളിലുള്ള ക്രിസ്‌ത്യാനികളിലധികവും കത്തോലിക്കരാണ്‌.  

(ഡോ. ജെ. കട്ടയ്‌ക്കല്‍)
(ഡോ. ജെ. കട്ടയ്‌ക്കല്‍)

15:09, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കടുത്തുരുത്തിപ്പള്ളികള്‍

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍പ്പെടുന്ന കടുത്തുരുത്തിയിലെ രണ്ടു പ്രധാന പള്ളികള്‍; "വലിയപള്ളി'യും "താഴത്തുപള്ളി'യും;

കേരളത്തിലെ അതിപുരാതന ക്രസ്‌തവ (കത്തോലിക്കാ) ദേവാലയങ്ങളില്‍ ഒന്നാണ്‌ കടുത്തുരുത്തി വലിയ പള്ളി. 5-ാം ശ.ത്തില്‍ കടല്‍ത്തീരത്തായി പണിയിക്കപ്പെട്ടതാണ്‌ ഇത്‌. സു. 11-ാം ശ. വരെ, ഈ പള്ളിയില്‍ ഇവിടത്തെ പുരാതന സുറിയാനി ക്രിസ്‌ത്യാനികളും 4-ാം ശ.ത്തില്‍ കേരളത്തിലേക്കു കുടിയേറിയ "ക്‌നാനായ' സുറിയാനി ക്രിസ്‌ത്യാനികളും ഒരുമിച്ചു ദൈവാരാധന നടത്തിയിരുന്നു. ഇവര്‍ തമ്മില്‍ കാലാന്തരത്തില്‍ പള്ളിപ്രാമാണ്യം സംബന്ധിച്ചു കലഹമുണ്ടായതിനെത്തുടര്‍ന്നു പഴയ ക്രിസ്‌ത്യാനികള്‍ "വലിയപള്ളി' ഉപേക്ഷിച്ചു താഴേക്കു മാറി, മറ്റൊരു പള്ളി (താഴത്തുപള്ളി) പണിയിച്ചു. താഴത്തുപള്ളി പണിചെയ്‌തത്‌ 11-ാം ശ.ത്തിലാണെന്നു പറയപ്പെടുന്നു. കടുത്തുരുത്തി വലിയപള്ളിക്ക്‌ വളരെയധികം ചരിത്രപ്രാധാന്യമുണ്ട്‌. ക്‌നാനായ ക്രിസ്‌ത്യാനികളുടെ കേരളത്തിലെ ഒന്നാമത്തെ പള്ളി ഇതാണ്‌. ഈ പള്ളിയുടെ മുറ്റത്തും പരിസരങ്ങളിലുമെല്ലാം നിരവധി പുരാലിഖിതങ്ങള്‍ ഉണ്ട്‌. പലതും മണ്ണില്‍ താണുപോകാറായിരിക്കുന്നു. കടുത്തുരുത്തി വലിയ പള്ളിയുടെ ബലിവേദിക്കു ചുറ്റിലും മുകളിലുമുള്ള ചിത്രപ്പണികള്‍ വിശിഷ്ടമാണ്‌. പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന "കടുത്തുരുത്തിമുത്തി'യുടെ (കന്യകാമേരിയുടെ) കൊത്തുരൂപം വളരെ പഴക്കമുള്ളതാണ്‌; ഇത്‌ മധ്യപൂര്‍വദേശത്തെ ശില്‌പശൈലി അഌസരിച്ചുള്ളതാണെന്നു പറയപ്പെടുന്നു.

വലിയപള്ളിയിലെ വലിയ കുരിശ്‌ സുപ്രസിദ്ധമാണ്‌. 4.5 മീ..ല്‍ കൂടുതല്‍ ഉയരമുള്ള ഇത്‌ ഒരൊറ്റ കരിങ്കല്ലില്‍ പണിതതാണ്‌. കുരിശിന്റെ ചുവട്ടില്‍ പല വിചിത്രജീവികളുടെയും രൂപങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഈ കുരിശിനെയും പള്ളിയെയും കുറിച്ച്‌ മലയാളത്തെ സുറിയാനി ക്രിസ്‌ത്യാനികളുടെ പുരാതനപ്പാട്ടുകള്‍ (16-ാം ശ.) എന്ന പുസ്‌തകത്തില്‍ പരാമര്‍ശമുണ്ട്‌.

ഇപ്പോഴുള്ള വലിയ പള്ളിയും കുരിശും 16-ാം ശ.ത്തില്‍ സ്ഥാപിച്ചതാണെന്ന്‌ ഇതില്‍ പറയുന്നു. 16-ാം ശ.ത്തിഌ മുമ്പ്‌ ഈ പള്ളി പലതവണ പുതുക്കി പണിചെയ്‌തിരിക്കണം. കടുത്തുരുത്തി വലിയപള്ളിയില്‍ വച്ചാണ്‌, കേരളസുറിയാനി കത്തോലിക്കരുടെ പ്രഥമ നാട്ടുമെത്രാനായി, പറമ്പില്‍ ചാണ്ടിയച്ചന്‍ മെത്രാഭിഷേകം സ്വീകരിച്ചത്‌. മാക്കില്‍ മത്തായി അച്ചന്‌ (പിന്നീട്‌ മാക്കില്‍ മെത്രാന്‍) "വികാരി ജെനറാള്‍' സ്ഥാനം നല്‌കപ്പെട്ടതും ചൂളപ്പറമ്പില്‍മെത്രാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതും കടുത്തുരുത്തി വലിയപള്ളിയില്‍ വച്ചാണ്‌.

11-ാം ശതകത്തോടുകൂടി കടുത്തുരുത്തി വലിയപള്ളിയില്‍ നിന്ന്‌ പിരിഞ്ഞു രൂപംകൊണ്ടതാണ്‌ കടുത്തുരുത്തി താഴത്തുപള്ളിയും ഇടവകയും. ഈ പള്ളിയുടെ ഉള്ളിലെ ചിത്രപ്പണികളും പെയിന്റിങ്ങും മുന്‍വശത്തുള്ള സവിശേഷമായ കരിങ്കല്‍ക്കുരിശും മനോഹരമാണ്‌. ഈ പള്ളിയോടഌബന്ധിച്ചു 16-ാം ശ.ത്തോടെ യൂറോപ്യന്‍ ഡൊമിനിക്കന്‍ സന്ന്യാസവൈദികര്‍ നടത്തിയിരുന്ന ഒരു സെമിനാരിയില്‍ വൈദികവിദ്യാര്‍ഥികളെ അഭ്യസിപ്പിച്ചിരുന്നു. താഴത്തുപള്ളിയിടവകക്കാരും പരിസരപ്രദേശങ്ങളിലുള്ള ക്രിസ്‌ത്യാനികളിലധികവും കത്തോലിക്കരാണ്‌.

(ഡോ. ജെ. കട്ടയ്‌ക്കല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍