This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഏത്തം) |
Mksol (സംവാദം | സംഭാവനകള്‍) (→ഏത്തം) |
||
വരി 1: | വരി 1: | ||
== ഏത്തം == | == ഏത്തം == | ||
- | [[ചിത്രം:Vol5p433_Etham.jpg|thumb|]] | + | [[ചിത്രം:Vol5p433_Etham.jpg|thumb|ഏത്തം]] |
ഒരു നാടന്‍ ജലസേചന ഉപകരണം. ആഴത്തിലുള്ള ജലാശയങ്ങളിൽനിന്ന് ഇതുപയോഗിച്ച് വെള്ളംകോരി ജലസേചനം നടത്തുന്നു. | ഒരു നാടന്‍ ജലസേചന ഉപകരണം. ആഴത്തിലുള്ള ജലാശയങ്ങളിൽനിന്ന് ഇതുപയോഗിച്ച് വെള്ളംകോരി ജലസേചനം നടത്തുന്നു. | ||
09:37, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഏത്തം
ഒരു നാടന്‍ ജലസേചന ഉപകരണം. ആഴത്തിലുള്ള ജലാശയങ്ങളിൽനിന്ന് ഇതുപയോഗിച്ച് വെള്ളംകോരി ജലസേചനം നടത്തുന്നു.
ഭൂപ്രകൃതി അനുസരിച്ച് ഏത്തത്തിനു പ്രാദേശികങ്ങളായ രൂപഭേദങ്ങള്‍ കണ്ടുവരുന്നു. രണ്ടുകാലുകള്‍ക്കിടയ്‌ക്ക് ഒരു അച്ചുതണ്ടിൽ തിരിയുന്ന ഉത്തോലകം (lever) ആണ് ഏത്തത്തിന്റെ പ്രധാനപ്രവർത്തനഭാഗം. ഈ ഭാഗം മുളകൊണ്ടാണ് സാധാരണ നിർമിക്കാറുള്ളത്. മുളംകൈയിൽ മരംകൊണ്ടോ തകരം കൊണ്ടോ ഉള്ള പാത്രം ജലാശയത്തിനഭിമുഖമായി തൂക്കിയിരിക്കും. ഉത്തോലകമായി പ്രവർത്തിക്കുന്ന അവയവത്തിന്റെ (മുളയുടെ) മറ്റേയറ്റത്ത് ഒരു ഭാരം കെട്ടിത്തൂക്കിയിരിക്കും. ഇതാണ് ഉത്തോലകത്തിൽ പ്രതിഭാര(counter weight)മായി പ്രവർത്തിക്കുന്നത്. ജലാശയത്തിനുമുകളിൽ ഉള്ള നടപ്പലകയിൽ നിന്നുകൊണ്ട് വെള്ളം കോരുന്ന ആള്‍ മുളയുടെ അറ്റത്തുപിടിച്ച് മുളംകൈയോടൊപ്പമുള്ള പാത്രം വെള്ളത്തിലേക്ക് താഴ്‌ത്തി അതിൽ വെള്ളം നിറച്ച് മേൽപോട്ട് ഉയർത്തുന്നു. തുടർന്ന് വെള്ളം നിറച്ച പാത്രം ചാലിലേക്കു മറിക്കുന്നു. ഈ പ്രക്രിയകള്‍ക്കു ചേർന്നവിധം മുളംകൈയിനു ശക്തിയും മിനുസവും പാത്രത്തിനനുരൂപമായ രൂപവും ഉണ്ടായിരിക്കും. മുളംകൈയിൽ സ്ഥാനം അനുസരിച്ച് വെള്ളംകോരുന്ന ആള്‍ അതാതു സമയത്ത് ഉചിതമായ വിധത്തിൽ നടപ്പലകയിൽ നടന്നുനീങ്ങുന്നു. വെള്ളംകോരുന്നയാള്‍ പ്രയോഗിക്കുന്ന ശക്തിയെക്കാള്‍ കൂടുതൽ കാര്യക്ഷമത ഉത്തോലകപ്രവർത്തനംമൂലം ലഭിക്കുമെന്നതാണ് ഏത്തത്തിന്റെ മേന്മ. വെള്ളംകോരുന്നതിന് ഒരാളും വെള്ളം തിരിച്ചുവിടുന്നതിന് മറ്റൊരാളും നിൽക്കും. കൃഷിസ്ഥലത്തിന്റെ വിസ്‌തീർണം ഒരു ഏത്തം ഉപയോഗിച്ചു നനയ്‌ക്കാവുന്നതിലും കൂടുതലാണെങ്കിൽ രണ്ടേത്തം ഒരേ ജലാശയത്തിനു മുകളിൽ കെട്ടി രണ്ടുപേർ ഒരുമിച്ച് രണ്ടു നടപ്പലകയിൽനിന്ന് തേവുന്നതും അസാധാരണമല്ല.
ഒരാണ്ടിൽ മൂന്നുനാലുമാസം മാത്രം ജലസേചനം ആവശ്യമായ കേരളത്തിലെ കരക്കൃഷിക്ക് ഏത്തം കെട്ടി വെള്ളം കോരുക സാധാരണമാണ്. വളരെ ജലനഷ്‌ടം വരാത്ത പാരഗമ്യമല്ലാത്ത മണ്ണുള്ള സ്ഥലത്ത് ചാലുകള്‍ നിർമിച്ച് അര ഹെക്‌ടർ വരെ സ്ഥലത്ത് വാഴ, പച്ചക്കറി മുതലായ കൃഷികള്‍ക്ക് ഏത്തംകെട്ടി വെള്ളം കോരാവുന്നതാണ്.
(കെ.ആർ. വാരിയർ)