This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലത്താളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇലത്താളം)
(ഇലത്താളം)
വരി 1: വരി 1:
== ഇലത്താളം ==
== ഇലത്താളം ==
-
[[ചിത്രം:Vol4p339_Ilathalam-2.jpg|thumb|]]
+
[[ചിത്രം:Vol4p339_Ilathalam-2.jpg|thumb|ഇലത്താളം]]
കേരളത്തിന്റേതായ ഒരു താളവാദ്യം. അവനദ്ധവാദ്യങ്ങളുടെ കൂട്ടത്തിൽ ഇലത്താളത്തെയും ഉള്‍പ്പെടുത്താം. ഇതിന്‌ കൈമണി എന്നും പേരുണ്ട്‌. കേരളത്തിന്റെ തനതായ വാദ്യമേളങ്ങള്‍ക്കെല്ലാം ഇലത്താളം അത്യാവശ്യമാണ്‌. അനുരണനാത്മകമായി തുറന്നും ഒതുക്കിയും അടിച്ചാണ്‌ ഇലത്താളം കൊട്ടുന്നത്‌. താളം പടിപടിയായി മുറുക്കുന്നതും കലാശത്തിലേക്കു നയിക്കുന്നതും ഇലത്താളക്കാരനാണ്‌.

നിർമാണം. വെങ്കലം ഉപയോഗിച്ചാണ്‌ ഇലത്താളം നിർമിക്കുന്നത്‌. വൃത്താകൃതിയിൽ അരികുപരന്ന്‌ മധ്യഭാഗം കുഴിഞ്ഞ്‌ നടുക്ക്‌ ഒരു ദ്വാരത്തോടുകൂടിയ ഇലകള്‍ ജോടിയായിട്ടാണ്‌ ഉപയോഗിക്കുന്നത്‌. ഓരോന്നിന്റെയും ദ്വാരത്തിൽക്കൂടി അരച്ചാണ്‍ നീളമുള്ള ചരട്‌ പിടിപ്പിക്കുന്നു. ഇടതുകൈയിലും വലതുകൈയിലും ഓരോന്നു പിടിച്ച്‌ അന്യോന്യം കൊട്ടിയാണ്‌ മേളം ഉതിർക്കുന്നത്‌. ഇടതുകൈയിലെ ഇല മലർത്തിയും വലതുകൈയിലെ ഇല കമഴ്‌ത്തിയുമാണ്‌ പിടിക്കുന്നത്‌. ഇലയുടെ ഉള്ളിലെ ചരട്‌ ഊരിപ്പോകാതെയിരിക്കാന്‍ അകത്ത്‌ കുടുക്കിക്കെട്ടുന്നു. ചിലപ്പോള്‍ പുറത്ത്‌ മുക്കാൽവട്ടത്തിൽ ചിരട്ടകൊണ്ട്‌ വാഷറും ഇടാറുണ്ട്‌. ഇതിനെ പറ്റ്‌ എന്നാണു പറയുന്നത്‌. തിമില, മദ്ദളം, ചെണ്ട എന്നീ ഉപകരണങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഇലത്താളം അനിവാര്യമാണ്‌. ഇലത്താളം ഒറ്റയ്‌ക്കും ചിലപ്പോള്‍ താളത്തിനും കൊട്ടാറുണ്ട്‌. ഒരു അസുരവാദ്യമായാണ്‌ ഇതിനെ വിശേഷിപ്പിക്കുക. വലതുകൈ തലയ്‌ക്കുമീതെ ആഞ്ഞുയർത്തിക്കൊട്ടുന്നതിന്‌ തുറന്നുകൊട്ടലെന്നും കൈകള്‍ തൊഴുകൈപോലെ മുന്നോട്ടു വിടർത്തി നീട്ടി ചരടുകള്‍ മുറുകെപിടിച്ച്‌ ഒതുക്കി മുട്ടുന്നതിനെ അടച്ചുകൊട്ടൽ എന്നും പറയും. കേളികൊട്ട്‌, തായമ്പക, പഞ്ചവാദ്യം എന്നിവയ്‌ക്കെല്ലാം ഇലത്താളം വളരെ പ്രധാനമാണ്‌.

08:11, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍